ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെയും ഭരണഘടകന മൂല്യങ്ങളെയും ഭരണഘടന ഉറപ്പു തരുന്ന തുല്യമനുഷ്യാവകാശങ്ങളെയും തുരങ്കം വച്ചു ഇല്ലതാക്കുന്ന ഏകാധിപത്യ ഭരണത്തിലേക്കാണ് മോഡി കമ്പനി ഇന്ത്യയെ കൊണ്ടു പോകുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളും ദളിത് വിഭാഗത്തിൽ ഉള്ളവർ ഇത്രയും അരക്ഷിത ബോധം അനുഭവിച്ച ഒരു കാലം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല
മണിപ്പൂരിൽ 175 ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടെവർ കൊല്ലപെട്ടിട്ടും 250 ൽ അധികം പള്ളികൾ കത്തിച്ചു. അപ്പോഴൊന്നും ഇന്ത്യൻ പ്രധാന മന്ത്രി ഒന്നും ചെയ്തില്ല. പൗരത്വ ഭേദഗതി ബില്ലിൽ മുസ്ലിം മത വിശ്വാസികളെ മാത്രം ഒഴുവാക്കി തെരെഞ്ഞർടുപ്പിന് തൊട്ട് മുമ്പ് പ്രഖ്യാപിച്ചത് ജനങ്ങളെ മതത്തിന്റെ പേരിൽ വിഘടിപ്പിച്ചു ഇന്ത്യയെ വർഗീവൽക്കരിച്ചു വോട്ടു നേടി വിജയിച്ച ഈ രാജ്യത്തു ഭരണഘടന മൂല്യങ്ങളെയും തുല്യ അവകാശങ്ങളെയും റദ്ദ് ചെയ്യാനുള്ള ശ്രമത്തിന്റ ഭാഗമാണ്.
പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കാൻ നിരന്തരം സർക്കാർ ഏജനിസികളെ ദുരുപയോഗം ചെയ്തു ഒരു സർക്കാർ ഇതുവരെ സ്വന്തന്ത്ര ഭാരതത്തിലുണ്ടായിട്ടില്ല. കേന്ദ്രം ഏജൻസികളെ ദുരുപയോഗം ചെയ്തു ഭീഷണിപ്പെടുത്തി പ്രതിപക്ഷത്തുള്ള നേതാക്കളെ ഭരണപാർട്ടിയിൽ കൊണ്ടുവരുന്നത്. പ്രതിപക്ഷ എം ൽ എ മാരെ ഭീഷണിപ്പെടുത്തിയും പണം കൊടുത്തു പ്രലോഭപ്പിച്ചു ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുക. വഴങ്ങാത്ത മുഖ്യമന്ത്രിമാരെപോലും കള്ളകേസിൽ കുടുക്കി ജയിലിൽ അടക്കുക. തെരെഞ്ഞെടുപ്പിന് മുമ്പ് പ്രധാന പ്രതിപക്ഷ പാർട്ടിയായ കൊണ്ഗ്രെസ്സിന്റെ ഫണ്ട് മരവിപ്പിക്കുക.
ശിങ്കിടി മുതലാളിമാരെ കൊണ്ട് മാധ്യമങ്ങളെ വിലക്ക് വാങ്ങി മാധ്യമങ്ങളെ അധികാരത്തിന്റെ ആശ്രീത ഗോദി മീഡിയയാക്കി മാധ്യമ സ്വാത്ന്ത്ര്യത്തെ ഇല്ലാതാക്കി. ഗോദി മീഡിയ സത്യാനന്തര മാധ്യമ പ്രവർത്തനങ്ങളിലൂടെ ഏകധിപത്യ ഭരണതിന്നു വഴിവെട്ടുന്ന ദുരവസ്ഥ.
ഇലെക്റ്ററൽ ബോണ്ട് എന്ന പേരിൽ കേന്ദ്രം ഏജസ്ൻസികളെകൊണ്ടു റയ്ഡ് ചെയ്യിച്ചു ഭീഷണിപെടുത്തി ആയിരകണക്കിന് കോടികൾ പിടിച്ചു പറിച്ചു അഴിമതി സ്ഥാപനവൽക്കരിക്കപ്പെട്ടു. സിവിൽ സോസൈറ്റി പൗരവകാശ സംഘടനകളെ ഇല്ലാതാക്കി ജനയാത്ത സമൂഹത്തെ ഇല്ലാതെയാക്കി ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനുള്ള ശ്രമം.
ഇന്ത്യയിൽ എല്ലാവർക്കും സ്വതന്ത്ര്യവും തുല്യമനുഷ്യാവകാശവും മതേതത്വവും ഇന്ത്യൻ ഭരണംഘടനയും നിലനിർത്തി ജനയാത്ത ഭരണം ഉറപ്പ് വരുത്താൻ കൊണ്ഗ്രെസ്സ് നേതൃത്വത്തിലുള്ള സർക്കാരിന് മാത്രംമെ കഴുയുകയുള്ളൂ. ഇന്ത്യയിൽ ഇന്നേവരെ വന്ന സാമ്പത്തിക വളർച്ചയും ദാരിദ്ര്യ നിർമാർജനവും കൊണ്ഗ്രെസ്സ് ഭരണകാലത്തുണ്ടായതാണ്.
ത്രിതല പഞ്ചായത്തു രാജ്, തൊഴിൽ ഉറപ്പ് നിയമം, ഭക്ഷ്യ സുരക്ഷ നിയമം, സാമൂഹിക സുരക്ഷ പെൻഷൻ, സ്ത്രീ പരിരക്ഷ നിയമം, റേഷൻ സംവിധാനം, പ്രാഥമിക ആരോഗ്യം സംവിധാനം, വീടില്ലാത്തവർക്ക് വീട്, പട്ടിക ജാതി പട്ടികവർഗ്ഗത്തിലുള്ളവർക്കും പരിരക്ഷ, എല്ലാവർക്കും വിശ്വാസ സ്വാതന്ത്ര്യം എല്ലാം കൊണ്ഗ്രെസ്സ് സർക്കാരുകൾ നടപ്പാക്കിയതാണ്.
അത് കൊണ്ട് തന്നെ ഇന്ത്യയിൽ ജനയാത്തവും സ്വാതന്ത്ര്യവും ജാതി മത ഭേദമന്യേ എല്ലാവർക്കും തുല്യമനുഷ്യാവകാശം ഉറപ്പ് വരുത്താൻ ദേശീയ പ്രതിപക്ഷമായ കൊണ്ഗ്രെസ്സ് നേതൃത്വത്തിലുള്ള മുന്നണിക്ക് വോട്ടു നൽകി വിജയിപ്പിക്കുക.
ഈ തിരെഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവിക്കു വേണ്ടിയാണ്. അത് ഉറപ്പ് വരുത്താൻ കൊണ്ഗ്രെസ്സ് നേതൃത്വത്തിലുള്ള സർക്കാരിനെ സാധിക്കുകയുള്ളൂ. അതിന് രണ്ടോ മൂന്നോ എം പി കൾ മാത്രമുള്ള പാർട്ടികൾക്ക് സാധിക്കില്ല.
ഈ തീരെഞ്ഞെടുപ്പിൽ 2004 ആവർത്തിക്കും. അത് കൊണ്ടു അതു അറിഞ്ഞു വോട്ടു ചെയ്യുക
നീതി-ന്യായ അവകാശങ്ങൾ ഉറപ്പാക്കുന്ന ന്യായ പത്രം
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തെരെഞ്ഞെടുപ്പ് പ്രകടനപത്രിക-2024
ഇന്ത്യയിൽ അധികാര വികേന്ദ്രീകരണം സാധ്യമാക്കിയ പഞ്ചായത്തീരാജ് 73,74 ഭരണഘടന ഭേദഗതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം(MG-NREGA),വിവരാവകാശ നിയമം(RTI),ഭക്ഷ്യ സുരക്ഷ നിയമം(FSA),സ്ത്രീ പരിരക്ഷ നിയമം,പട്ടിക ജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയു അതിക്രമം തടയുന്ന നിയമം എന്നിങ്ങനെ എല്ലാവർക്കും തുല്യ മനുഷ്യാവകാശങ്ങളും വിശ്വാസ സ്വാതന്ത്ര്യവും മതേതര ഭരണവും ഉറപ്പാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 2024-തെരഞ്ഞെടുപ്പ് പ്രകടനപത്രിക, സമൂഹത്തിൽ പാർശ്വവൽക്കരിക്കപെട്ട ജനങ്ങൾക്ക് നീതിയും ന്യായവും അവകാശങ്ങളും ഉറപ്പാക്കുന്നു
ഇന്ത്യയുടെ ദാരിദ്ര്യ നിർമാർജനത്തിന് ഹരിത വിപ്ലവം,ധവള വിപ്ലവം,റേഷൻ സംവിധാനം,ദാരിദ്ര്യ നിർമാർജന പദ്ധതികൾ തൊഴിൽ ഉറപ്പ് എന്നിവയിലൂടെ സാമ്പത്തിക വളർച്ചയിലേക്ക് രാജ്യത്തെ നയിച്ചു.രാജ്യത്തെ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങൾക്കും നീതിയും ന്യായവും ഉറപ്പാക്കുന്നതാണ് 2024ലെ കോൺഗ്രസ്സ് പ്രകടനപത്രിക
*നീതിക്കായുള്ള അഞ്ച് സ്തംഭങ്ങൾ*
Five Pillars of Justice
ഇന്ത്യയിൽ അഞ്ച് ജനവിഭാഗങ്ങൾക്ക് നീതി-ന്യായഅവകാശങ്ങൾ ഉറപ്പാക്കുന്നത് പഞ്ചനീതി| ന്യായ അടിസ്ഥാനത്തിലാണ്.അതിൽ
നീതിയുടെ അഞ്ച് തൂണുകളാണ് പ്രധാന ഭാഗം.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കുവേണ്ടി നയ പരിപാടികൾ ആവിഷ്ക്കരിക്കുന്നതിനോടൊപ്പം യുവാക്കൾക്കും സ്ത്രീകൾക്കും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളായ സ്ത്രീകൾ, കർഷകർ,പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾ,സാമ്പത്തികമായി പാർശ്വവൽക്കരിക്കപ്പെട്ടവർ,അസമാനതയിലൂടെ സാമൂഹികമായി പാർശ്വവൽക്കരിക്കപെട്ട ന്യൂനപക്ഷങ്ങൾ എന്നിവർക്ക് നീതിയും ന്യായവും തുല്യ അവകാശങ്ങളും ഉറപ്പാക്കുന്നു.
*പ്രകടനപത്രിക*
*ഉള്ളടക്കം*
*നാരീ ശക്തി|യുവശക്തി|കിസാൻ ശക്തി*
*ജോലി|സമ്പത്ത്|ക്ഷേമം*
Work|Wealth|Welfare
•നിർദ്ധന കുടുംബത്തിലെ വനിതകൾക്ക് 'മഹാലക്ഷ്മി'എന്ന പേരിൽ ഒരു ലക്ഷം രൂപ നേരിട്ട്-Direct Cash Transfer
•കേന്ദ്ര നിയമനങ്ങളിൽ 50 ശതമാനം വനിതാ സംവരണം
•യുവാക്കൾക്ക് അപ്രെന്റീസ്‌ഷിപ്പിന് ഒരു ലക്ഷം
•സർക്കാരിൽ നിലവിലെ 30 ലക്ഷം ഒഴിവുകൾ നികത്തും
•പിന്നാക്കം നിൽക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്കും ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം.
•സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജോലികളുടെ കരാർവൽക്കരണം ഒഴിവാക്കി,അത്തരം നിയമനങ്ങൾ ക്രമപ്പെടുത്തുന്ന കാര്യം ഉറപ്പാക്കും
•സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും അസമത്വവും കണ്ടെത്താൻ
രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക സെൻസസ് നടത്തും
•സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം.
സംവരണം എല്ലാ ജാതി-സമുദായങ്ങളിലും വിവേചനമില്ലാതെ നടപ്പാക്കും
•പട്ടികജാതി-പട്ടികവർഗ,മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ വീട് പണിയുന്നതിനും ബിസിനസ്സ് ആരംഭിക്കുന്നതിനും ആസ്തികൾ സൃഷ്ടിക്കുവാനും നിരുപധിക പണ കൈമാറ്റം
•പട്ടികജാതി വിഭാഗത്തിൽപ്പെട്ട കരാറുകാർക്ക് കൂടുതൽ പൊതുമരാമത്ത് കരാറുകൾ നൽകുന്നതിന് കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്തും
•25 വയസ്സിന് താഴെയുള്ള എല്ലാ ഡിപ്ലോമ ഹോൾഡർമാർക്കും ബിരുദധാരികൾക്കും ഒരു വർഷത്തെ അപ്രൻ്റീസ്ഷിപ്പ് നൽകുന്നതിന് പുതിയ 'അപ്രൻ്റീസ്ഷിപ്പ് അവകാശ നിയമം' ഉറപ്പ് നൽകും.പട്ടികജാതി-പട്ടികവർഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന
•പട്ടികജാതി-പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിൻ്റെ 50 ശതമാനം പരിധി ഉയർത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാർട്ടി ഉറപ്പുനൽകുന്നു.
•പട്ടികജാതി-പട്ടികവർഗ,മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം മഹാലക്ഷ്മി പദ്ധതി.ഈ പദ്ധതിക്കു കീഴിൽ പാവപ്പെട്ട ഇന്ത്യയിലെ ഓരോ കുടുംബത്തിനും "ഉപാധികളില്ലാത്ത പ്രതിവർഷം ഒരു ലക്ഷം രൂപ നൽകും.കൂടാതെ ഭൂപരിധി നിയമങ്ങൾക്ക് കീഴിലുള്ള മിച്ചഭൂമി പട്ടിക ജാതി-പട്ടികവർഗങ്ങൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് വിതരണം ചെയ്യും
•ഉന്നത വിദ്യാഭ്യാസം,
തൊഴിൽ,വ്യാപാരം, സേവനങ്ങൾ,കായികം,കല എന്നീ മേഖലകളിലെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെയും യുവാക്കളെയും പ്രോത്സാഹിപ്പിക്കുവാനും സഹായിക്കുവാനും പദ്ധതി
•മൗലാനാ ആസാദ് സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കും.വിദേശത്ത് പഠിക്കാനും സ്കോളർഷിപ് നൽകും സ്കോളർഷിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കും •ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസം,ആരോഗ്യം, പൊതു തൊഴിൽ, പൊതുമരാമത്ത് കരാറുകൾ,നൈപുണി വികസനം,കായികം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിൽ വിവേചനമില്ലാതെ ന്യായമായ അവസരം ഉറപ്പാക്കും
•ഭൂപരിധി നിയമങ്ങൾ പ്രകാരം പാവപ്പെട്ടവർക്ക് സർക്കാർ ഭൂമിയും മിച്ചഭൂമിയും വിതരണം ചെയ്യുന്നത് നിരീക്ഷിക്കാൻ കോൺഗ്രസ് പ്രത്യേക സംവിധാനം ഏർപ്പെടുത്തും
•ദരിദ്രർക്കായി,പ്രത്യേകിച്ച് പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി റെസിഡൻഷ്യൽ സ്കൂളുകളുടെ ശൃംഖല സ്ഥാപിച്ച് അവ ബ്ലോക്ക്തലത്തിൽ വ്യാപിപ്പിക്കും
*ഭാഷയും വ്യക്തിനിയമങ്ങളും*
•വ്യക്തിനിയമങ്ങളുടെ പരിഷ്കരണത്തെ പാർട്ടി പ്രോത്സാഹിപ്പിക്കും.
•ആർട്ടിക്കിൾ 15,16,25 പ്രകാരം മതന്യൂനപക്ഷങ്ങൾക്ക് ഉറപ്പുനൽകുന്ന അവകാശങ്ങളും വിശ്വാസവും അനുഷ്ഠിക്കാനുള്ള മൗലികാവകാശവും ഉറപ്പാക്കും
•ഭരണഘടനയുടെ 26,28, 29,30. ഭരണഘടനയുടെ ആർട്ടിക്കിൾ 15,16,29,30 എന്നിവ പ്രകാരം ഉറപ്പുനൽകുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ മാനിക്കും
•ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ കൂടുതൽ ഭാഷകൾ ഉൾപ്പെടുത്തണമെന്ന ദീർഘകാല ആവശ്യം പാർട്ടി നിറവേറ്റും
*മറ്റ് ശ്രദ്ധേയ കാര്യങ്ങൾ*
•സാമൂഹിക സുരക്ഷ പെൻ ഷൻ ₹1000/- യാക്കും
•കുറഞ്ഞ വേതനം ₹400/-ആക്കും
•കർഷകർക്ക് മിനിമം വില ഉറപ്പ് നൽകും
•തുല്യ ജോലിക്ക് തുല്യ വേതനം
•വൺ റാങ്ക്,വൺ പെൻഷൻ പൊരുത്തക്കേട് പരിഹരിക്കും.
•ഭിന്നശേഷി പെൻഷൻ പുനഃ സ്ഥാപിക്കും
•ഒരു രാജ്യം-ഒരു തെരെഞ്ഞെ ടുപ്പ് രീതി നടപ്പാക്കില്ല.
•ജഡ്‌ജിമാർ, സർക്കാർ സെക്രട്ടറിമാർ,പൊലീസ് തുടങ്ങി ഉന്നതതലങ്ങളിൽ കൂടുതൽ വനിതകൾക്ക് നിയമനം
•NEET|CUET പരീക്ഷകൾ
സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകും
•ഏകപക്ഷീയ പാഠപുസ്‌തക പരിഷ്‌കരണം അവസാനിപ്പിച്ച് ഭരണഘടനാമൂല്യങ്ങൾക്ക് പ്രാധാന്യം നൽകും
•വർഷത്തിൽ 100 ദിവസം പാർലമെന്റ് സമ്മേളനദിവസം ഉറപ്പാക്കും
•മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കാൻ നടപടി.
സെൻസർഷിപ് അവസാനിപ്പിക്കും. . •ഭരണഘടനാ കോടതി, അപ്പീൽ കോടതി എന്നിങ്ങനെ സുപ്രീം കോടതിക്ക് രണ്ട് ഡിവിഷനുകൾ സ്ഥാപിക്കും.
•ജഡ്‌ജി നിയമനത്തിന് നാഷണൽ ജൂഡീഷ്യൽ കമ്മീഷൻ രൂപീകരിക്കും. . •ഡോക്ടർമാർക്കെതിരായ അതിക്രമം അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരും.
*പുതിയ GST ഘടന*
രാജ്യത്തെ നികുതി-സാമ്പത്തിക ഘടന മെച്ചപ്പെട്ടതും ജന സൗഹൃദവുമാക്കാൻ നടപടി
•പുതിയ GST ഘടന അവതരിപ്പിക്കും.പ്രത്യക്ഷ നികുതിക്കു പുതിയ നിയമം കൊണ്ടുവരും, •സ്‌റ്റാർട്ടപ്പുകൾക്ക് ചുമത്തുന്ന 'എയ്ഞ്ചൽ നികുതി' ഇല്ലാതാക്കും
•തൊഴിൽ നൽകി നികുതി ക്രെഡിറ്റ് നേടാൻ കോർപ റേറ്റുകൾക്കായി പുതിയ ഇൻസെന്റ്റീവ് പദ്ധതി.