Image

വിഷു (കവിത: ദീപ ബിബീഷ് നായർ)

Published on 10 April, 2024
വിഷു (കവിത: ദീപ ബിബീഷ് നായർ)

കൊടും ചൂടിലാ, മുറ്റത്തെ വാടിയിലൊട്ടു
പൂക്കളും വാടിനിന്നീടവേ

പീതവർണ്ണ സുശോഭയാലവളതാ 
ഹർഷമേകി കുളിർചൂടിപിന്നെയും

കത്തിനിൽക്കുമാ ദിനകരരശ്മികൾ
എത്തിനോക്കുമോരുഗ്രമാം ദൃഷ്ടിയോ

തൊട്ടതില്ലൊരാ മേനിയിലെങ്കിലും
ചുറ്റുമല്ലോ കരിഞ്ഞൂ തരുക്കളും

ഉഷ്ണതാപത്താലാശകളൊക്കെയു-
മിറ്റുവീഴുമ്പോളശ്രുവായ് മനുജൻ്റെ

ലോകകാപട്യമറിയാതെയെത്തിയീ
കർണ്ണികാരക്കണിയുമായ് വിഷുവല്ലോ

 

Join WhatsApp News
ജയഘോഷ് 2024-04-11 02:27:42
കണിക്കൊന്നകൾ പൂത്തുലഞ്ഞ് നിൽക്കുന്ന ഈ കൊടും ചൂടിനെ കുളിരാക്കിയ ദീപയ്ക്ക് ആശംസകൾ, വളരെ നല്ല രചന
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക