Image

വിഷു ആഘോഷം (അല്ല പിന്നെ - 98)-രാജന്‍ കിണറ്റിങ്കര

രാജന്‍ കിണറ്റിങ്കര Published on 11 April, 2024
വിഷു ആഘോഷം (അല്ല പിന്നെ - 98)-രാജന്‍ കിണറ്റിങ്കര

ശശി:  നിനക്കറിയോ, സമാജത്തിന്റെ വിഷു ആഘോഷത്തിന് ഞാനാണ് മുഖ്യാതിഥി

സുഹാസിനി:  അതിഥികള്‍ക്കൊക്കെ ഇത്ര പഞ്ഞമായോ നാട്ടില്‍ ?

ശശി:   ഒരു വിഷുക്കവിത ചൊല്ലിയാണ് ഞാന്‍ പ്രസംഗം തുടങ്ങുന്നത്

സുഹാസിനി:   കവിത ചൊല്ലുന്ന കാര്യം ആദ്യമേ അനൗണ്‍സ് ചെയ്യേണ്ട കേട്ടോ.

ശശി:  അതെന്താ?

സുഹാസിനി: ആദ്യമേ പറഞ്ഞ് വിഷു ആഘോഷിക്കാന്‍ വരുന്നവരെ എന്തിനാ വെറുതെ മൂഡ് ഓഫ് ആക്കുന്നത്

ശശി:  നീ വിചാരിക്കുന്നത് പോലെയല്ല,  പരിപാടിയിലെ ആദ്യ പ്രസംഗം എന്റെയാണ്  വച്ചിരിക്കുന്നത്.

സുഹാസിനി:  അത് സംഘാടകര്‍ ബുദ്ധിപൂര്‍വ്വം ചെയ്തതാ.

ശശി:  എന്ത് ബുദ്ധിപൂര്‍വ്വം?

സുഹാസിനി: വരുന്നവര്‍ക്ക് നിങ്ങടെ പ്രസംഗം കഴിഞ്ഞ് എത്തിയാല്‍ മതിയല്ലോ, അല്ല പിന്നെ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക