2024 ലോക്സഭ തെരെഞ്ഞെടുപ്പ് കൊടുംബിരികൊണ്ടിരിക്കുമ്പോൾ കേരളത്തിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കണ്ണൂർ.
.
യൂ ഡി ഫ് നു വേണ്ടി അങ്കം വെട്ടുന്നത് കെ പി സി സി പ്രസിഡന്റ്റും സിറ്റിംഗ് എം പി യുമായ കെ സുധാകരൻ ആണ്.
.
79ൽ യൂ ഡി ഫ് രൂപീകരിച്ച വേളയിൽ ലീഡർ കെ കരുണാകരൻ കൈ പിടിച്ചു കോൺഗ്രസിൽ എത്തിച്ച സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവാണ് കെ സുധാകരൻ.
.
അക്കാലത്തു കണ്ണൂർ രാഷ്ട്രീയത്തിൽ പിടിമുറുക്കിയിരുന്ന സി പി എം ന്റെ അക്രമത്തെ അക്രമം കൊണ്ടും ആദർശത്തെ ആദർശം കൊണ്ടും നേരിട്ട് കോൺഗ്രസ് അനുകൂലികൾക്കു സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്തുവാനുള്ള അവസരം ഒരുക്കിയത് സുധാകരൻ കോൺഗ്രസിൽ എത്തിയതോടെയാണ്.
.
കണ്ണൂർ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായി മാറിയ സുധാകരൻ 86ൽ ബദൽരേഖ അവതരിപ്പിച്ചു സി പി എം ൽ നിന്നും പുറത്താക്കപ്പെട്ട തീപ്പൊരി നേതാവ് എം വി രാഘവനെ യൂ ഡി ഫ് പാളയത്തിൽ എത്തിക്കുന്നതിലും കണ്ണൂരിൽ സംരക്ഷിക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചു.
.
95ൽ ഡൽഹിയിൽ നടന്ന പാർട്ടി കോൺഗ്രസ് കഴിഞ്ഞു രാജധാനി എക്സ്പ്രസിൽ നാട്ടിലേയ്ക്കു മടങ്ങുകയായിരുന്ന ഇപ്പോഴത്തെ എൽ ഡി ഫ് കൺവീനർ ഇ പി ജയരാജന് ആന്ധ്രപ്രദേശിൽ വച്ചു വെടിയേറ്റപ്പോൾ പ്രതിക്കൂട്ടിലായ സുധാകരൻ ദീർഘനാളത്തെ നിയമ പോരാട്ടത്തിലൂടെയാണ് ആ കുടുക്കിൽ നിന്നും ഊരിയെത്.
.
96മുതൽ 2009വരെ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം ൽ എ ആയ സുധാകരൻ കേരളത്തിൽ കോൺഗ്രസ് നാലു ഗ്രൂപ്പ് ആയ സമയത്തു വയലാർ രവിയ്ക്കൊപ്പം ഉറച്ചു നിന്ന് 2001ലെ ആന്റണി മന്ത്രിസഭയിൽ നാലാം ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു വനം സ്പോർട്സ് വകുപ്പ് മന്ത്രി ആയി.
.
ആ കാലയളവിൽ ഡൽഹിയിൽ ദേശീയ ഗെയിംസ് നടന്നപ്പോൾ കേരള ടീമിന് മുന്നിൽ നിന്ന് നയിച്ചു പാന്റും സൂട്ടും ധരിച്ചു ഡൽഹി യാത്ര നടത്തിയും സുധാകരൻ വാർത്തകളിൽ നിറഞ്ഞു നിന്നു.
.
99മുതൽ 2009വരെ കണ്ണൂർ എം പി ആയിരുന്ന സി പി എം നേതാവ് എ പി അബ്‌ദുള്ളകുട്ടി പാർട്ടിയുമായി ഇടഞ്ഞപ്പോൾ അദ്ദേഹത്തെ കോൺഗ്രസിൽ എത്തിക്കുവാൻ ചുക്കാൻ പിടിച്ചത് രാഷ്ട്രീയ ചാണക്യൻ ആയ സുധാകരൻ ആയിരുന്നു.
.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ യൂ ഡി ഫ് സ്‌ഥാനാർത്തി ആയ സുധാകരൻ സി പി എം ന്റെ യുവ പോരാളി കെ കെ രാഗേഷിനെ തറപറ്റിച്ചാണ് ആദ്യമായി പാർലമെന്റിൽ എത്തിയത് തുടർന്ന് 2014ൽ മുൻ മന്ത്രിയും സി പി എം നേതാവുമായ പി കെ ശ്രീമതിയോട് അടിയറവു പറഞ്ഞെങ്കിലും 2019ൽ രാഹുൽ തരംഗം ആഞ്ഞു വീശിയ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ശ്രീമതിയെ പരാജയപ്പെടുത്തി സുധാകരൻ പകരം വീട്ടി.
.
2011ൽ പെരുമ്പാവൂർ കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിൽ വച്ചു നടന്ന ഒരു കൊലപാതകത്തിൽ സുധാകരന്റെ ഗൺമാൻ പ്രതി ആയപ്പോൾ അയാളെ സംരക്ഷിക്കുവാൻ ശ്രമിച്ചു എന്നൊരു ആക്ഷേപം സുധാകരനെതിരെ പരന്നെങ്കിലും തെളിവുകൾ നിരത്താൻ സാധിക്കാതെ വന്നതോടെ ശത്രുപക്ഷം ആരോപണത്തിൽ നിന്നും പിന്മാറി.
.
2018ൽ കേരളത്തെ നടുക്കിയ ഷുഹൈബിന്റെ കൊലപാതകം ഏറെ വേദനിപ്പിച്ചതും ഞെട്ടിച്ചതും ഷുഹൈബിന്റെ പ്രിയ നേതാവായിരുന്ന സുധാകരനെയായിരുന്നു. തുടർന്ന് സി ബി ഐ അന്യോഷണം ആവശ്യപ്പെട്ടു അദ്ദേഹം കണ്ണൂരിൽ നിരാഹാര സമരം നടത്തിയപ്പോൾ ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി സമര പന്തലിൽ എത്തിയതും പ്രസംഗിച്ചതും ആ കാലത്തു ചൂടുള്ള വാർത്തയായി.
.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഒപ്പം യൂ ഡി ഫും വമ്പൻ പരാജയം ഏറ്റുവാങ്ങിയപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രനു പകരം കെ പി സി സി പ്രസിഡന്റായത് കേരളത്തിലെ കോൺഗ്രസിൽ കരുത്തനായി മാറിയ സുധാകരൻ ആയിരുന്നു.
.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചെത്തുകാരന്റെ മകൻ പ്രയോഗം നടത്തിയും ബ്രണ്ണൻ കോളേജിലെ പഠന കാലത്തു പിണറായിയെ കയ്യേറ്റം ചെയ്തിട്ടുണ്ട് എന്ന് അവകാശ വാദം ഉന്നയിച്ചും സുധാകരൻ പ്രസ്താവന നടത്തിയത് വിവാദം ആയി.
.
ഉമ്മൻചാണ്ടി അന്തരിച്ച ഒഴിവിൽ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടിഉമ്മൻ വൻഭൂരിപക്ഷത്തിൽ ജയിച്ച ദിവസം കോട്ടയത്ത് പത്രസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി മൈക്കിന് പിടിവലി കൂടിയും സുധാകരൻ ജനങ്ങളിൽ കൗതുകം ഉണർത്തി.
.
കെ പി സി സി പ്രസിഡന്റ് ആയശേഷം സുധാകരന് ഓർമ്മക്കുറവ് ബാധിച്ചിട്ടുണ്ട് എന്ന് ചില കോൺഗ്രസ് നേതാക്കൾ എങ്കിലും അടക്കം പറയുന്നതിന് ഉദാഹരണം ആയി പ്രശസ്ത സിനിമ സംവിധായകൻ കെ ജി ജോർജ് അന്തരിച്ചപ്പോൾ മുൻ പൂഞ്ഞാർ എം ൽ എ പി സി ജോർജിനു ദൃശ്യ മാധ്യമങ്ങളിലൂടെ അനുശോചനം പറഞ്ഞത്.
.
വിവാദ നായകനും പുരാവസ്തു കച്ചവടക്കാരനുമായ മോൺസൺ മാവുങ്കലുമായുള്ള അടുപ്പം സുധാകരന്റെ രാഷ്ട്രീയ പ്രതിഛായയ്ക്കു മങ്ങൽ ഏൽപ്പിച്ചെങ്കിലും തന്ത്രശാലി ആയ അദ്ദേഹം സി പി എം നെയും ഒപ്പം എൽ ഡി ഫ് നെയും കടന്നാക്രമിച്ചാണ് അതിന് മറികടന്നത്.
.
എൽ ഡി ഫ് നായി പോരിനിറങ്ങുന്നത് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആണ്.
.
ശുംഭൻ പ്രയോഗത്തിലൂടെ കേരളത്തിൽ പ്രശസ്തൻ ആയ ജയരാജൻ 96മുതൽ 2006വരെ എടക്കാട് നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എം ൽ എ ആയിരുന്നു.
.
കണ്ണൂരിൽ നിന്നുള്ള മറ്റു രണ്ട് ജയരാജന്മാരെ കടത്തിവെട്ടി പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിൽ ഒരാളായ എം വി ജയരാജൻ ഇടക്കാലത്തു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയും പ്രവർത്തിച്ചുണ്ട്.
.
കണ്ണൂർ ജില്ലയിൽ സി പി എം പ്രവാർത്തകർ പോലീസ് ലോക്കപ്പിൽ ആകുമ്പോൾ ആദ്യം ഓടിയെത്തി അവരെ സംരക്ഷിക്കുന്നതും പുറത്തിറക്കുന്നതും ജയരാജൻ ആണ്.
.
പൊളിറ്റിക്കൽ പവർ സുധാകരൻ യൂ ഡി ഫ് നായി പോരിനിറങ്ങുമ്പോൾ നേരിടാൻ ഇന്ന് കണ്ണൂർ സി പി എം ലെ കെല്പുള്ള നേതാക്കളിൽ ഒരാളാണ് എം വി ജയരാജൻ.
.
ബി ജെ പി ക്കായി കളത്തിൽ ഇറങ്ങുന്നത് അടുത്ത കാലത്തു കോൺഗ്രസിൽ നിന്നും വന്നു ബി ജെ പി അംഗത്വം സ്വീകരിച്ച സി രഘുനാഥ് ആണ്.
.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്തു യൂ ഡി ഫ് സ്‌ഥാനാർത്തി ആയിരുന്നത് മുൻ ഡി സി സി ജനറൽ സെക്രട്ടറി കൂടി ആയിരുന്ന രഘുനാഥ് ആയിരുന്നു.
.
ബി ജെ പി വോട്ടുകൾ തള്ളിപറയാത്ത സുധാകരനെതിരെ മത്സരിക്കുവാൻ ബി ജെ പി നേതൃത്വം സുധാകരന്റെ പഴയ അടുപ്പക്കാരൻ കൂടിയായ രഘുനാധിനെ തെരെഞ്ഞെടുത്തത് ബി ജെ പി വോട്ടുകളിൽ വിള്ളൽ ഉണ്ടാകാതിരിക്കുവാൻ ആണ്.
.
എത്ര തിരക്കുണ്ടെങ്കിലും ദിവസേനെയുള്ള വ്യായാമം മുടക്കാത്ത അഭ്യാസി കൂടിയായ കേരളത്തിലെ കോൺഗ്രസിന്റെ കപ്പിത്താൻ കണ്ണൂർ കടത്തുമോയെന്നു കാത്തിരുന്നു കാണാം