വെള്ളം വീഞ്ഞായി,
പിന്നതു തുളുമ്പി തീയായ്;
ഭൂതപരിണാമം കാലം--
ഇന്നും ജീവിതം ജീവിതം!
വിരഹിത ക്രൗഞ്ചവേദന,
പിന്നെ മാരീചന്റെ മായ;
പാടുന്നൂ ഞാനിന്നും--
പാറ മാറുന്നീല.
ഇക്കാത്തിരിപ്പിന്റെ ഗദ്ഗദം
കാലം കേൾക്കാതിരുന്നെങ്കിൽ!
കാരണ,മതിൻ നിറം
കറുപ്പെന്നേ കണ്ടുള്ളിതേവരെ.
പ്രപഞ്ചത്തെ ചൂഴും ശൂന്യതപോലെ,
എല്ലാറ്റിനും താൻ തായതാ ൻ --
മുട്ടയിട്ടീടുന്നു, പിന്നടയിരുന്നീടുന്നു,
കുഞ്ഞിനെ കൊത്തിത്തിന്നാൻ
...കാലം, കുഞ്ഞിനെ കൊത്തിത്തിന്നാൻ.
----------
*കലാകൗമുദി 1976