ചില ദിവസം
മരണം വന്നെന്നെ ഉറ്റുനോക്കും
ഞാനോ എൻ്റെ കണ്ണുകൾ അടച്ചു പൂട്ടി
ആരോ മുദ്ര വെച്ചു പോയ വാതായനങ്ങൾ പോലെ കിടക്കും
അപ്പോഴും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരിക്കും
ഞാൻ ഒളിപ്പിച്ചു വെച്ചയെന്നെ
കാണാത്ത പോലെ മരണം കടന്നു പോകും..
മനസ്സു മാത്രം വേഗത്തിലോടുന്ന പടക്കുതിരപോൽ
പുറകോട്ടോടും
ഓരോ ചുവടും ഓർമകുളുടെ മാറാപ്പുതുറന്നു..
വരണ്ടുണങ്ങിയ ഹൃദയത്തിൽ ..
ചോര കട്ടിപിടിച്ചിരിക്കുന്നു ...
ഏകാകിനിയുടെ കണ്ണുനീരതിനെ
വീണ്ടും ഒഴുക്കുന്ന നീർച്ചാലാക്കി മാറ്റുമോ ..
മുന്നിലേക്കുള്ള ദൂരം , എണ്ണിതീർക്കാം ..
മനസ്സ് വിതുമ്പി ...
വേണ്ട അധിക ദൂരം പോകേണ്ട, തളർന്നിരിക്കുന്നു
ഈ മേനിക്കിനി, നടക്കാൻ വയ്യാ ....