ഇതിൽ മുൻ പ്രസിഡൻറ്റ് ട്രംപ് ഉൾപ്പെടുമോ എന്ന ചോദ്യം പരമോന്നത കോടതി ഇന്ന് പരിശോധിക്കുന്നു.
ഈയൊരു കേസ് കോടതിയുടെ മുന്നിൽ എത്തിയതിൻറ്റെ കാരണം ഏവർക്കും അറിയാമെന്നു കരുതുന്നു. 2021 ജനുവരി ആറിന് US കോൺഗ്രസ്സ് സമുച്ചയത്തിൽ അതിക്രമിച്ചു കയറിയ ട്രംപ് അനുഭാവികൾ .
അവരുടെ അന്നത്തെ പ്രവർത്തികൾ പ്രസിഡൻറ്റ് ട്രംപ് പ്രോത്സാഹിപ്പിച്ചു കൂടാതെ അതിക്രമണത്തിനെ ഉപരോധിക്കുന്നതിന് നടപടികൾ ഒന്നും കൈക്കൊണ്ടില്ല . ഇതിനാണ്, DOJ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്ത് ട്രംപിനെതിരായി കേസ് നടത്തുന്നത്. ട്രംപ് വക്കീൽ എതിരായി അവതരിപ്പിക്കുന്ന ഒരു വാദമുഗം പ്രസിഡൻറ്റിന് ബാധ്യതയില്ലായ്മ, അത് ഭരണഗടന സമർത്ഥിക്കുന്നത് .
ഇവിടെ പരമോന്നത കോടതിയുടെ ചുമതല, കർത്തവ്യം ഭരണഘടന പ്രസിഡൻറ്റിന് നൽകുന്ന ബാധ്യതയില്ലായ്മ അത് സമ്പൂർണ്ണമാണോ എന്തെങ്കിലും പരിമിതി ഉണ്ടോ ? ഒരു വ്യക്തി അമേരിക്കൻ പ്രസിഡൻറ്റ് പദവി അലങ്കരിക്കുന്ന സമയം, രാജ്യ ഭരണത്തിനും സുരക്ഷക്കും പലേ തീരുമാനങ്ങളും അനന്യമായ രീതികളിൽ എടുക്കേണ്ടിവരും .
ഒരു പ്രസിഡൻറ്റ് എടുക്കുന്ന നിരവധി തീരുമാനങ്ങൾ പിന്നീട് വിവാദ വിഷയങ്ങൾ ആകാം. ആ സാഹചര്യത്തിൽ പ്രസിഡൻറ്റിനെ കോടതികയറ്റുന്നതിന് പലരും തുനിഞ്ഞു എന്നും വരും. ആ ഒരു ഭയം മുന്നിൽ ഉണ്ടെങ്കിൽ പ്രസിഡൻറ്റ് പെട്ടെന്നെടുക്കേണ്ട തീരുമാനങ്ങൾ താമസിപ്പിച്ചു എന്നുവരും.
അതും രാജ്യത്തിന് ഹാനികരമാകാം . സ്ഥാനത്തിരിക്കുന്ന പ്രസിഡൻറ്റിനെതിരെ കേസുകൾ ഉടലെടുത്താൽ അതിനെല്ലാം കോടതി കയറുന്നതിനേ സമയം കാണു ഭരണം നടക്കില്ല .കൂടാതെ പദവിയിൽ നിന്നും വിരമിച്ചാലും പഴയ കാരണങ്ങൾ കാട്ടി കേസുകൾ കൊണ്ടുവരുവാനും പറ്റും . ഇതെല്ലാം കണ്ടിട്ടാണ് ഭരണഘടന നിർമ്മാണകർ ബാധ്യതയില്ലായ്മ അനുവദിച്ചത് .എന്നു കരുതി പ്രസിഡൻറ്റ് സ്ഥാനത്തിനു പുറത്തു, വ്യക്തിപരമായി കുറ്റങ്ങളിൽ ഇടപെട്ടാൽ അതിൽ ബാധ്യത നിഷേധിക്കപ്പെടുന്നില്ല.
1982 ൽ അന്നത്തെ പ്രസിഡൻറ്റ് റിച്ചാർഡ് നിക്സസനെതിരായി ഒരാൾ ഒരു സിവിൽ കേസ് ഫയൽ ചെയ്തു .അതും പരമോന്നത കോടതിയിൽ എത്തി അന്നത്തെ കോടതി വിധി പ്രസിഡൻറ്റിനെതിരെ കേസ് കൊടുക്കുവാൻ അവകാശമില്ല എന്നായിരുന്നു. ജാക്ക് സ്മിത്ത് സമർപ്പിക്കുന്നത് കേസിൽ ക്രിമിനൽ ചുവ കലർത്തിയാണ് .
ഈ കേസ് ഒരു വർഷത്തിനു മുൻപ് ഉടലെടുത്തത് കീഴ് കോടതികളിലും ട്രംപ് ഭാഗം പ്രസിഡൻറ്റിന് ബാധ്യതയില്ലായ്മ വാദമുഖമാക്കി എന്നാൽ ഒരു ജഡ്ജും അതിന് ചെവികൊടുത്തില്ല അതിനാൽ പരമോന്നത കോടതിയിൽ എത്തിയിരിക്കുന്നു. ഈ കേസ് ഒരു രാഷ്ട്രീയ പ്രേരിതം എന്നതിൽ സംശയം വേണ്ട.
പരമോന്നത കോടതി ട്രംപിന് എതിരായി വിധി കൽപ്പിച്ചാൽ അത് ഒരു വഴിതുറക്കും പിന്നീടു വരുന്ന പ്രസിടൻറ്റുമാരെ നിസ്സാരമായി കോടതികയറ്റുന്നതിന് . ബൈഡൻ ഭരണ സമയം ഒരു റിപ്പബ്ലിക്കൻ മുൻ പ്രസിഡൻറ്റ് . അടുത്തത് ഒരു റിപ്പബ്ലിക്കൻ പ്രസിഡൻറ്റ് എത്തിയാൽ അയാളുടെ DOJ പല കുറ്റങ്ങളും കാട്ടി ജോ ബൈഡനെയും കോടതി കയറ്റി എന്നുവരും.
ട്രംപ് ജനുവരി 6 ന് എടുത്ത നടപടികൾ അമേരിക്കൻ ഡെമോക്രസിയെ ഹനിച്ചു എന്ന വാദം വിജയിക്കുമെന്നു തോന്നുന്നില്ല കാരണം ആറാം തിയതി നടന്ന അതിക്രമണം ട്രംപ് ആഹ്വാനം ചെയ്തത് എന്നതിന് തെളിവൊന്നുമില്ല. കൂടാതെ ട്രംപിന് സംസാര സ്വാതന്ധ്യമുണ്ട് . ഭരണം അട്ടിമറിക്കപ്പെട്ടില്ലല്ലോ .സാധാരണ ഒരു തിരഞ്ഞെടുപ്പു വർഷം രാഷ്ട്രീയ ചുവ ഏറിയ കേസുകൾ കോടതികൾ പ്രോത്സാഹിപ്പിക്കാറില്ല. പലേ വിദഗ്ഥരുടെ അഭിപ്രായത്തിൽ പരമോന്നത കോടതി ഒരു വ്യക്തമായ തീരുമാനം എടുക്കില്ല എന്നാൽ വീണ്ടും കേസ് കീഴ് കോടതികളിലേയ്ക്ക് അയക്കും വീണ്ടും വിചാരണകൾക്ക് . തിരഞ്ഞെടുപ്പിനു മുൻപ് ഒന്നും മുന്നോട്ട് പോകില്ല.