Image

മോദി മൂന്നാമൂഴത്തില്‍ ചെയ്യാനുദ്ദേശിക്കുന്നത് എന്തെല്ലാം ? (ലേഖനം: സാം നിലംപള്ളില്‍)

Published on 27 April, 2024
മോദി മൂന്നാമൂഴത്തില്‍ ചെയ്യാനുദ്ദേശിക്കുന്നത് എന്തെല്ലാം ? (ലേഖനം: സാം നിലംപള്ളില്‍)

ലോകാവസാനം സംഭവിച്ചില്ലെങ്കില്‍ നരേന്ദ്ര മോദിതന്നെ അടുത്ത അഞ്ചുവര്‍ഷവും ഇന്‍ഡ്യ ഭരിക്കുമെന്നുള്ളത് നൂറുശതമാനം ഉറപ്പാണ്. അദ്ദേഹം ഉദ്ദേശിക്കുന്നതുപോലെ 400+ സീറ്റുകള്‍ ബി ജെ പിക്കും സഖ്യ—കക്ഷികള്‍ക്കുംകൂടി കിട്ടുമോയെന്ന കാര്യത്തിലെ സംശയമുള്ളു. വരുന്ന അഞ്ചുവര്‍ഷങ്ങളില്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണന്നുളള പ്‌ളാനുകളും മോദി തയ്യാറാക്കികഴിഞ്ഞു. കഴിഞ്ഞ പത്തുവര്‍ത്തെ ഭരണനേട്ടങ്ങള്‍ വെറും ട്രയ്‌ലര്‍ ആയിരുന്നെന്നും ഇനിയാണ് ശരിക്കുള്ള നേട്ടങ്ങള്‍ രാജ്യം കാണാന്‍ പോകുന്നതെന്നും മോദി പറയുന്നു.

 നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണന്ന് ഇന്‍ഡ്യാക്കാരും വിദേശികളും സമ്മതിച്ചുകഴിഞ്ഞു.. മോദിയെപ്പോലെയുള്ള ഒരു പ്രധാനമന്ത്രി തങ്ങള്‍ക്കുണ്ടായിരുന്നെങ്കിലെന്ന് പാകിസ്ഥാനിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിശക്തനായ പ്രധാനമന്ത്രിയെയാണ് മോദിയുടെ മൂന്നാമൂഴത്തില്‍ ഭാരതം കാണാന്‍പോകുന്നത്.

പറയുന്നത് പ്രവര്‍ത്തിച്ചുകാട്ടുന്ന രാഷ്ട്രീയക്കാരനാണ് നരേന്ദ്ര മോദി. അതിനെതിരെ എന്തെല്ലാം തടസങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചാലും അദ്ദേഹം വകവെയ്ക്കാറില്ല. ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പിലാക്കുക., പ്രതിബന്ധങ്ങളെ ധൈര്യപൂര്‍വ്വം തരണംചെയ്യുക. ഇതാണ് ഒരു ഭരണാധികാരിക്ക് ഉണ്ടാകേണ്ട ഗുണങ്ങള്‍. ഈ ഗുണങ്ങളെല്ലാം നരേന്ദ്ര മോദിക്കുണ്ട്. പൗരത്വഭേദഗതിനിയമം നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു., നടപ്പിലാക്കി. അതിനെതിരെ പ്രതിപക്ഷങ്ങള്‍ ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ തെരുവനായ്ക്കളുടെ ഓരിയിടലായിട്ടാണ് അദ്ദേഹം കണ്ടത്. പൗരത്വ ഭേദഗതി നടപ്പിലായാല്‍ ഇന്‍ഡ്യയിലെ മുസ്‌ളീങ്ങളുടെ പൗരത്വം നഷടപ്പെടുമെന്നും അവരെ പാകിസ്ഥാനിലേക്ക് നാടുകടത്തുമെന്നും പ്രതിപക്ഷം പ്രചരിപ്പിച്ചു 

മുസ്‌ളീംവിഭാഗത്തിന്റെ വോട്ടുബാങ്ക് ലക്ഷ്യംവച്ചുകൊണ്ട് നടത്തിയ നുണപ്രരണങ്ങള്‍ ഏറ്റുപിടിക്കാന്‍ അമേരിക്കയും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളുമുണ്ടായിരുന്നു. മുസ്‌ളീം ഭൂരിപക്ഷരാജ്യങ്ങളായ സൗദി അറേബ്യയും ഈജിപ്തും യു എ ഇയും ഇവരുടെ നുണപ്രചരണങ്ങളില്‍ വീണില്ല. തന്നെയുമല്ല ഈരാജ്യങ്ങള്‍ അവരുടെ രാജ്യത്തെ പരമോന്മദബഹുമതികള്‍ നല്‍കി മോദിയെ ആദരിക്കയും ചെയ്തു.

മൂന്നമൂഴത്തില്‍ മോദി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് ?  പൗരത്വഭേദഗതിപോലെ സുപ്രധാനമായ മറ്റൊന്നാണ് യൂണിഫോം സിവില്‍ കോഡ് (UCC). രാജ്യത്ത് ജീവിക്കുന്ന എല്ലാപൗരന്മാര്‍ക്കും ജാതിമതവെത്യാസമില്ലാതെ ബാധകമായ ഒരേയൊരു നിയമസംഹിത. ഇന്‍ഡ്യയിലുള്ള അനേകജാതിമത വിഭാഗങ്ങള്‍ അവരവരുടേതായ നിയമം നടപ്പിലാക്കിയാല്‍ രാജ്യമെന്ന സങ്കല്‍പംതന്നെ അപകടത്തിലാകും. മുസ്‌ളീങ്ങള്‍ ശരീയത്ത് നിയമംവേണമെന്ന് വാദിക്കുമ്പോള്‍ മുസ്‌ളീരാജ്യങ്ങള്‍പോലും ഉപേക്ഷിച്ച നിയമം ഇന്‍ഡ്യയില്‍വേണമെന്ന് വാദിക്കുന്നതിലെ അര്‍ഥശൂന്യത തിരിച്ചറിയേണ്ടതാണ്. 

ശരീയത്ത് നിയമപ്രകാരം മുസ്‌ളീം സ്ത്രീകള്‍ക്ക് അവരുടെ പിതാവിന്റെ സ്വത്തില്‍ അവകാശമില്ല. സ്വത്തെല്ലാം ആണ്‍മക്കള്‍ക്കുള്ളതാണ്. ആണ്‍മക്കളില്ലെങ്കില്‍ പിതാവിന്റെ മരണശേഷം സ്വത്തെല്ലാം അദ്ദേഹത്തിന്റെ സഹോദരന്മാര്‍ക്ക് അവകാശപ്പെട്ടതാണ്. ഇതുപോലെയുള്ള ദുഷിച്ച ആചാരങ്ങള്‍ ഹിന്ദുമതത്തിലും ക്രിസത്യന്‍ വിഭാഗത്തിലും നിലവിലുണ്ട്. ക്രിസ്ത്യന്‍ സ്ത്രീകളുടെ സ്വത്തവകാശം നേടിയെടുക്കുന്നതിനുവേണ്ടി മേരി റോയി അനേകവര്‍ഷങ്ങള്‍ കോടതികള്‍കയറി അവസാനം സുപ്രീംകോടതിയില്‍നിന്ന് അനുകൂലവധി നേടിയെടുത്തത് ഓര്‍മിക്കുമല്ലോ. മേരി റോയിയോട് ക്രിസ്ത്യന്‍ സ്ത്രീകള്‍ നന്ദിയുള്ളവരാകേണ്ടതാണ്. (അവരുടെ മകളുടെ തല തിരിഞ്ഞുപോയതിന് ആരാണ് ഉത്തരവാദിയെന്ന് അറിയില്ല.)  യൂണിഫോം സിവില്‍കോഡ് നടപ്പിലായാല്‍ ഇന്‍ഡ്യയിലെ എല്ലാപൗരന്മാര്‍ക്കും ഒരേനിയമം ബാധകമായിരിക്കും. 

ഇന്‍ഡ്യയിലെ അധഃകൃതവിഭാഗങ്ങളുടെ ഉന്നമനത്തിനവേണ്ടി പത്തുവര്‍ത്തേക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നത് ഗാന്ധിയുടെ ആഗ്രഹമായിരുന്നു. സ്വാതന്ത്ര്യംകിട്ടി 75 വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും സംവരണമെന്ന ദുഷിച്ച ഏര്‍പ്പാട് ഇന്നും തുടരുന്നു,  അനേകവര്‍ഷം രാജ്യംഭരിച്ച കോണ്‍ഗ്രസ്സ് ഗവണ്മെന്റുകള്‍ വോട്ടുബാങ്ക് ലക്ഷ്യമാക്കി മതവിഭാഗങ്ങളെകൂടി ഉള്‍പ്പെടുത്തി സംവരണം 50 ശതമാനത്തനും അപ്പുറത്തേക്ക് കൊണ്ടെത്തിച്ചു. പട്ടികജാതി പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്ക് മാത്രമായി വിഭാവനചെയ്ത സംവരണം അങ്ങനെ മുസ്ലീം ജനതക്കും മറ്റുചില മതങ്ങള്‍ക്കുംകൂടി അനുവദിക്കപ്പെട്ടു. ഇപ്പോള്‍ എം എ യൂസഫലിയുടെ മക്കള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം, അവര്‍ ആവശ്യപ്പെടുന്നില്ലെങ്കിലും, അവകാശപ്പെടാം. കൂലിപ്പണിക്കാരനായ മത്തായിക്കും ചുമട്ടുതൊഴിലാളിയായ ശങ്കര പിള്ളക്കും സംവരണത്തിന്റെ ആനുകൂല്യം കിട്ടില്ല. അവരുടെ മക്കള്‍ ഫീസുകൊടുത്ത് പഠിക്കേണ്ടിവരും. ഇങ്ങനെയുള്ള ദുഷ്പ്രവണതകളാണ് മോദി ഇല്ലാതാക്കാന്‍ പോകുന്നത്.

അനാവശ്യ തൊഴില്‍സമരങ്ങള്‍ വ്യവസായ വളര്‍ച്ചയെ തടസപ്പെടുത്തുന്നത് കേരളത്തില്‍ കൂടുതലായും മറ്റുസംസ്ഥാനങ്ങളില്‍ ചെറിയതോതിലും കണ്ടുവരുന്നതാണ്. കേരളത്തില്‍ മുതല്‍ല്‍മുടക്കാന്‍ ജീവനില്‍ഭയമുള്ള സംരംഭകര്‍ തയ്യാറല്ല. ഉള്ളവതന്നെ വേരുംപറിച്ചുകൊണ്ട് അന്യസംസ്ഥാനങ്ങളിലേക്ക് രക്ഷപെടുന്നകാഴ്ച്ച നമ്മള്‍ കാണുന്നുണ്ട്. അടുത്തകാലത്ത് തമിഴ്‌നാട്ടിലെ ഒരു കാര്‍നിര്‍മാണകമ്പനി തൊഴിലാളികള്‍ (BMW ആണന്നുതോന്നുന്നു) അനാവശ്യസമരം ചെയ്തപ്പോള്‍  അതിനെ അടിച്ചൊതുക്കിയത് സ്റ്റാലിന്റെ സര്‍ക്കാരാണ്. തൊഴിലാളികളുടെ ന്യയമായ അവകാശങ്ങള്‍ നേടിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അതിന്റെപേരില്‍ സമരംചെയ്ത് വ്യവസായത്തെ സ്തംഭിപ്പിക്കാന്‍ തൊഴിലാളികളെ അനുവദിക്കാന്‍ പാടില്ല. വിദേശരാജ്യങ്ങളിലുള്ള സംരഭകര്‍ ഇന്‍ഡ്യില്‍ വ്യവസായംതുടങ്ങാന്‍ വരുമ്പോള്‍ സമരാഭാസംകാട്ടി അവരെ പിന്‍തിരിപ്പിക്കുന്നത് രാജ്യപുരോഗതിക്ക് ആശാസ്യമല്ല. മോദി സര്‍ക്കാര്‍ കര്‍ശ്ശനമായ തൊഴില്‍നിയമങ്ങള്‍ നടപ്പിലാക്കുമെന്നുള്ളത് നിശ്ചയമാണ്. അദ്ദേഹമത് പറഞ്ഞുകഴിഞ്ഞു.

ജനാധിപത്യമെന്നാല്‍ തോന്നിയതുപോലെ എന്തുംചെയ്യാനുള്ള അവകാശമാണന്ന് ഇന്‍ഡ്യാക്കാര്‍ തെറ്റിധരിച്ചിരിക്കയാണ്. പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങള്‍ രാജ്യസ്‌നേഹമുള്ളവരും പൗരന്റെ കടമകളെപറ്റി ബോധമുള്ളവരും നിയമത്തെ അനുസരിക്കുന്നവരുമാണ്. അവിടെയാണ് ജനാധിപത്യം വിജയിക്കുന്നത്. മോദി വീണ്ടുംവന്നാല്‍ ജനാധിപത്യം അപകടത്തിലാകുമെന്ന് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. ശരിയാണ് അവര്‍ ഭയപ്പെടുന്നത്. അവരുടെ തോന്ന്യവാസങ്ങള്‍ മോദി ഭരണത്തിന്‍കീഴില്‍ നടക്കാന്‍ പോകുന്നില്ല. അച്ചടക്കമുള്ള ജനതയെ വാര്‍ത്തെടുക്കാനാകും അദ്ദേഹം ശ്രമിക്കുക. അതിനുവേണ്ട ഭരണഘടനാ ഭേദഗതികള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കാം.

ജനസംഖ്യാ നിയന്ത്രണമാണ് ബി ജെ പിയുടെ പ്രധാനപ്പെട്ട അജണ്ട. ഇപ്പോള്‍തന്നെ ഇന്‍ഡ്യയുടെ ജനസംഖ്യ 144 കോടിയാണ്. ഇത് രാജ്യത്തിന് താങ്ങാവുന്നതില്‍ അധികമാണ്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായിട്ടും ജനങ്ങളുടെ ജീവിതനിലവാരം ഉയരാത്തതിനുകാരണം ഈ ജനസംഘ്യതന്നെ. സമ്പന്നരാജ്യമായ അമേരിക്കയുടെ നാലിരട്ടിയാണ് ഇന്‍ഡ്യയുടെ ജനസംഘ്യ. മുസ്‌ളീം ജനസംഘ്യ കൂടുന്നത് രാജ്യത്തെ ഹിന്ദുക്കളെ ഭയപ്പെടുത്തുന്നുണ്ട്. ഇങ്ങനെപോയാല്‍ അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍ അവര്‍ ഹിന്ദുക്കളെ പിന്നിലാക്കുകയും ഭരണം പിടിച്ചെടുക്കയും ചെയ്യും. ഇത് തടയേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഒരു കുടുംബത്തില്‍ ഒന്നോരണ്ടോ കുട്ടികള്‍മതി. ഇതൊരു നിയമമായി കൊണ്ടുവരേണ്ടതും അധികം കുട്ടികളെ ജനിപ്പിക്കുന്ന മാതാപിതാക്കള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തുകയും അവരുടെ ആനുകൂല്യങ്ങള്‍ അതായത് ഇലക്ട്രിസിറ്റി വെള്ളം, ഗ്യാസ് തുടങ്ങയവ,  ഇല്ലാതാക്കുകയും ചെയ്താല്‍ നിയന്ത്രണത്തിന് ജനങ്ങള്‍ സ്വയമേ തയ്യാറാകും. ജനസംഘ്യാനിയന്ത്രണം മോദിയുടെ പ്രധാന അജണ്ടകളില്‍ ഒന്നാണ്.

മുറിവാല്.

പപ്പുക്കുട്ടനെപറ്റി പറഞ്ഞില്ലെങ്കില്‍ ലേഖനം പൂര്‍ണമാകില്ല. അദ്ദേഹമിപ്പോള്‍ പിണറായി വിജയനുമായി കൊമ്പുകോര്‍ക്കുകയാണ്. അത് നല്ലൊരു കാര്യമായിട്ടാണ് എനിക്കുതോന്നുന്നത്. രണ്ട് കുരങ്ങന്മാര്‍ തമ്മില്‍ തല്ലുകൂടുന്നത് കണ്ടുനില്‍കുന്നവര്‍ക്ക് രസകരമായ കാഴ്ച്ചയാണ്. കേജരിവാളിനെ അറസ്റ്റുചെയ്ത മോദി എന്തുകൊണ്ട് പിണറായിയെ ജയിലില്‍ അടക്കുന്നില്ല എന്നാണ് പപ്പുക്കുട്ടന്‍ ചോദിക്കുന്നത്. അദ്ദേഹം ഇത്രനാളും പറഞ്ഞ വിഢിത്തങ്ങളില്‍ അര്‍ഥവത്തായി ഒന്നുമില്ലെങ്കിലും ഇപ്പോള്‍ പറഞ്ഞ ചോദ്യം പരിഗണിക്കേണ്ടതാണ്. പക്ഷേ,  ഇരട്ടച്ചങ്കന്‍ പപ്പുവിനെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം പപ്പുവിന്റെ തള്ളക്കും വല്യതള്ളക്കുംവരെ വിളിച്ചു. നാട്ടുകാര് വിളിക്കുന്നപേര് തന്നെക്കൊണ്ട് വിളിപ്പിക്കരുതെന്നും പറഞ്ഞു. ഇവര്‍ രണ്ടുപേരും കൂടിയാണ് ഇന്‍ഡ്യ ഭരിക്കാന്‍ കോപ്പുകൂട്ടുന്നത്. കൂട്ടത്തില്‍ വീരപാണ്ട്യകട്ടബൊമ്മനും ബംഗാള്‍ പെണ്‍കടുവയും മറ്റനേകം വാലാട്ടിപട്ടികളുമുണ്ട്.

samnilampallil@gmail.com

Join WhatsApp News
Jayan varghese 2024-04-28 01:01:13
ഇത് താൻഡാ ഭരണം. കുളിച്ചില്ലേലും കൗപീനം പുരപ്പുറത്തിടുന്ന രാഷ്ട്രീയ തറവേല. 40 കോടിയിലധികം വരുന്ന ഇന്ത്യൻ ദരിദ്ര വാസികൾക്ക് പാർപ്പിടവും ഭക്ഷണവും ചികിത്സയും ഉറപ്പ് വരുത്തേണ്ട വിഭവങ്ങൾ കോർപ്പറേറ്റ് കൊച്ചാട്ടന്മാരുടെ കാൽക്കീഴിൽ കാഴ്ച വയ്ക്കുന്ന ഭരണ കൂതറകൾ ലോക ജീവിത നിലവാര സൂചികയിൽ പാക്കിസ്ഥാനും പിറകിൽ 107 ആം സ്ഥാനത്ത് നിന്നുകൊണ്ട് ചന്ദ്രനിലേക്കും സൂര്യനിലേക്കും റോക്കറ്റായച്ചു കളിക്കുന്ന ശാർദ്ദൂല വിക്രീഡിത പരിപാടിക്ക് കുഴലൂത്തുകാരായി കുറുക്കന്മാരുടെ ഒരു നിരയെ അണി നിരത്തുന്നതിലുള്ള വിജയമാണ് മോഡി ഭരണത്തിന്റെ യഥാർത്ഥ ചാലക ശക്തി എന്ന് ആരറിയുന്നു ? ജയൻ വർഗീസ്.
Sunil 2024-04-28 11:43:16
Hey Jayan, are you looking for socialism ? Pls look Venezuela, Cuba, and other socialist countries. If we take all the money in the world and distribute to all people, everyone will starve in 10 years. Indian National Congress is an embodiment for corruption. Pinarayi is beating everyone in the corruption dept. By elimination, BJP with Modi, is our only choice.
abdulpunnayurkulam 2024-04-28 14:03:05
Regarding Shariat or Islamic law, Sam's viewpoint is not true. According to Islamic law, in my knowledge, women's have fathers' and husbands' properties rights. if father have a daughter and son, daughter gets 33%, and son gets 66%. Daughter gets one third, because father already give the daughter a huge dowry plus her husband will support her. the same time, son gets double, because he has to support his wife and children. Even husband died, wife gets husbands property minimum one sixth. my own experience, my father gave my sisters a huge dowry, plus they got automatically parents inheritance. If Sam has question regarding it, please find out. I don't know other religion. Regarding Christian properties inheritance unequal law, Arundhathi Roy's Mom Mary Roy took it to court...
ശിവൻ 2024-04-28 14:12:34
ഇംഗ്ലീഷിൽ മറുപടി പറഞ്ഞതുകൊണ്ട് ചിന്തിക്കാൻ കഴിവുള്ളവനാണെന്ന് ധരിക്കരുത്. അത് തെറ്റുധാരണയാണ്. മനുഷ്യവകാശത്തിന്വേണ്ടി നിലകൊള്ളുന്നവരേയും അതിനുവേണ്ടി വാദിക്കുന്നവരെയും കമ്മ്യൂണിസ്റ്റും സോഷ്യലിസ്റ്റും ഒക്കെയായി ചിത്രീകരിക്കുന്ന നിന്നെപ്പോലെയുള്ള ചവറുകൾക്ക് ജയൻ വറുഗീസിന്റെ ഭാഷയുടെ അർഥം ഗ്രഹിക്കുന്നുള്ള വിവേചന ശക്തിയില്ലെന്നുള്ളതാണ് സത്യം. നീ ഒരു വിധേയനാണ്. ട്രമ്പിന്റെയും മോദിയുടെയുംണ് ആജ്ഞകളെ അതേപടി പകർത്തി, ആത്‌മഹൂതിക്ക് തയാറായിനടക്കുന്ന ചെത്തിലപട്ടികൾ. നാലുപേരുടെ മുന്നിൽ നിന്നാൽ നിന്റെ മുട്ടുകാലുകൾ കൂട്ടിയടിക്കും എന്ന് ചിന്താബലം ഉള്ളവർക്ക് അറിയാം. നീ ഒരു ഭീരുവാണ്, നീ പുറത്തുവാടാ നിന്റെ അന്തകനാണ് വിളിക്കുന്നത്.
benoy 2024-04-28 16:17:40
Shivan or Shihab.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക