അങ്ങു ദൂരെ നോക്കുന്നിടത്തെല്ലാം
മൊട്ടക്കുന്നുകളായിരുന്നു.
ഒരു മഴക്കാലത്തിനുശേഷം
എത്രപെട്ടെന്നാണ്
ആ കുന്നുകൾ പച്ചപ്പാർന്നത്.
ദിവസങ്ങളാരോന്നും
കൊഴിഞ്ഞകന്നു.
പച്ചപ്പാർന്ന കുന്നുകളിന്ന്
ചെറുകാടായി വളർന്നിരിക്കുന്നു.
കാടിനടിയിൽ
പുതുജീവനും
ജീവിതങ്ങളുമുണ്ടാകും.
ഞാനാ പച്ചപ്പുനോക്കി
ഒരോ കഥകൾ
ചമച്ചുണ്ടാക്കുന്നു.
എന്തെന്നില്ലാത്ത
ആനന്ദമനുഭവിക്കുന്നു