ഒറ്റയ്ക്കു നിൽക്കും വിടർന്ന പൂവേ
കാട്ടിലൊറ്റയായ് മാറിയ പൊന്നുപൂവേ
അത്രമേലാഴത്തിലെങ്ങോ ഉറച്ചൊരാ
വേരിൻ തുടിപ്പിലുണർന്ന പൂവേ
പ്രണയമുണർത്തും കപോലദളങ്ങളാൽ
കവിത വിരിയുന്നൊരാ അധരങ്ങളാൽ
കരവിരുത് കാട്ടുമൊരു പ്രകൃതിയുടെ മകളായി
കനവുകൾ കാണാൻ വിധിച്ച പൂവേ
ഒരു പക്ഷിയകലെയായ് കേഴുന്നിതാർദ്രമായ്
കേട്ടുവോ അലയടികളിലാ വേദന
മഴയിലും വെയിലിലുമിരവിലും പകലിലും
നിന്നിൽ പടരും നിരാശപോലെ
കദനങ്ങൾ വേണ്ടിതൊരു കഥയാണ് ജീവിതയാത്രയിലല്ലോ കുറിച്ചു വയ്ക്കാൻ
ഒറ്റയായ് വന്നു തിരികെ നടക്കണമൊപ്പ മിന്നാരു വഴി തെളിയ്ക്കാൻ.......?