Image

ഇന്ത്യയിൽ ആരു വാഴും ആരു വീഴും  (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 08 May, 2024
ഇന്ത്യയിൽ ആരു വാഴും ആരു വീഴും  (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

ഇന്ത്യ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലെത്തിയിരിക്കുകയാണ്. ഹാട്രിക്ക് വിജയത്തിനായി ബി ജെ പി നേതൃത്വം നല്കുന്ന എൻ ഡി എ മുന്നണിയും ഭരണം തിരിച്ചുപിടിക്കാനായി കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയും ഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. രാഷ്ട്രീയവും സാമ്പത്തികവും വിലക്കയറ്റവും മാത്രമല്ല മതവും തിരഞ്ഞെടുപ്പിൽ വിഷയമായി രംഗത്ത് വരുമെന്നത്തിന് യാതൊരു സംശയവുമില്ല. 

പൊതു തിരഞ്ഞെടുപ്പുകളിൽ മതം പ്രധാന വിഷയമായി കൊണ്ടുവന്ന് വോട്ട് പിടിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളെക്കാളും ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും തൊഴിലില്ലായ്‌മയെക്കുറിച്ചും ഭരണ നേട്ടങ്ങളെകുറിച്ചും പറയാൻ മടിക്കുന്നിടത്ത് മതം കൊണ്ടുവന്ന് ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികളിൽ ഏറെയും. പ്രത്യേകിച്ച് 92 മുതൽ. ആ വർഷമാണ് ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടത്. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷമാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ മതം പ്രധാന വിഷയമാകാൻ തുടങ്ങിയത്. രണ്ടക്കത്തിൽ കിടന്ന ബി ജെ പിയ്ക്ക് കൂടുതൽ എം പി മാർ ഉണ്ടാകുന്നതും അവർ പിന്നീട് അധികാരത്തിൽ എത്തുന്നതും അതിനു ശേഷമാണ്. ഇന്നും അവരുടെ മുഖ്യ തിരഞ്ഞെടുപ്പ് വിഷവും അതുതന്നെയാണ്.

ഈ വിഷയത്തിൽ ഇന്ന് എല്ലാ പാർട്ടികളും ഒരേ ചിന്താഗതിക്കാരും പ്രവർത്തനരീതിയുമാണ് അവലംബിക്കുന്നത്. അതിൽ വിപ്ലവ ആദർശ ജനാതിപത്യ പാർട്ടികളെന്ന വ്യത്യാസമില്ല.എല്ലാവരുടെയും ലക്‌ഷ്യം എങ്ങനെയും ജയിക്കുകയും അധികാരം  പിടിച്ചെടുക്കുക എന്നതുമാണ്. ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങളും മറ്റെന്തിനേക്കാളും പ്രാധാന്യം നല്കുന്നത് മതത്തിനാണെന്നു തന്നെ. ഒന്നോ രണ്ടോ നേരം ആഹാരം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല ഏത് സാധനത്തിന് വിലകൂടിയാലും അവരെ അത് ബാധിക്കാറുമില്ല എന്നാൽ അവരുടെ മതത്തെ തൊട്ടാൽ അവരുടെ ചോര തിളക്കും. അത് അവരുടെ ഞ്ഞരംബുകളെ മാത്രമല്ല തലച്ചോറിനെപ്പോലും തിളപ്പിക്കും. ഇത് വ്യക്തമായി അറിയാവുന്നവരാണ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ. പ്രത്യകിച്ച് രാജ്യസ്നേഹം ഒഴുകുന്ന നേതാക്കൻമ്മാർ. ജനത്തിന്റെ മർമ്മം എവിടെയാണെന്നും അതിൽ കൂടി വോട്ട് ബാങ്കിലേക്കെ നടക്കാനും അവർക്കേ അവർക്ക് നന്നയിനം അറിയാം.  അതാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ മതം ഒരു പ്രധാന വിഷയമാകുന്നത്.    
                                                               
ഇക്കുറിയും മതം മറ്റു വിഷയങ്ങളെ മാറ്റി നിർത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ മുഖ്യ വിഷയമാകും. പ്രത്യേകിച്ച് ബി ജെ പി. അയോധ്യയിൽ അതിനു തുടക്കം കുറിച്ച് കഴിഞ്ഞു. എന്നാൽ അതിന് ബദലായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്ര നടക്കുകയാണ്. അത് എത്രമാത്രം ഫലം കാണുമെന്ന് തിരഞ്ഞെടുപ്പിന് ശേഷമേ പറയാൻ കഴിയു.        
         
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒപ്പമുണ്ടായിരുന്ന ശിവസേനയുടെ പകുതി ഭാഗമേ ഇന്ന് എൻ ഡി എ യിക്കൊപ്പമുള്ളൂ. നിതീഷ് കുമാറിന്റെ പാർട്ടി അങ്ങോട്ടും ഇങ്ങോട്ടും ചാടികളിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട്ടിലെ എ ഐ എ ഡി എം കെയുടെ സ്ഥിതി ഇന്ന് ഏറെ പരിതാപകരമാണ്. പടല പിണക്കങ്ങളും ജയലളിത ശശികല ഗ്രൂപ്പുകളുമായി ശക്തിക്ഷയം വന്ന് സ്ഥിതിയാണ് ആ പാർട്ടിയുടേത്. ഇതുകൊണ്ട് ഒരു ശക്തമായ പ്രതിപക്ഷമാകൻ പോലും ഇന്ന് അവർക്ക് കഴിയുന്നില്ല. അവരുടെ സ്ഥാനത്ത് എത്താനുള്ള ശ്രമം നടത്തുകയാണ് ബി. ജെ. പി ഇപ്പോൾ. ആന്ധ്രായിൽ തെലുങ്ക് ദേശം ഇപ്പോൾ ബി ജെ പി യെ അനുകൂലിച്ചുകൊണ്ട് രംഗത്തുവന്നെങ്കിലും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അവരും എവിടെ നിൽക്കുമെന്ന് പറയാൻ കഴിയില്ല. ആന്ധ്രായിൽ ശർമിളയുടെ നേതൃത്വത്തിൽ കോൺഗ്രസ് പഴയ പ്രതാപത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. തെലുങ്ക് ദേശം വൈ എസ് ആർ കോൺഗ്രസിനും പിന്നിൽ പോയിരിക്കുന്നതുകൊണ്ട് എൻ ഡി എയ്ക്ക് എത്രമാത്രം ഗുണം ചെയ്യുമെന്ന് കാണണം. ചുരുക്കത്തിൽ തെക്കേ ഇന്ത്യയിൽ എൻ ഡി യെക്കാൾ മുന്നേറ്റമുണ്ടാക്കുന്നത് ഇന്ത്യ മുന്നണിയായിരിക്കുമെന്നതിൽ സംശയമില്ല. 

ഉത്തരേന്ത്യയിൽ എൻ ഡി എക്ക് തന്നെയായിരിക്കും മുൻതൂക്കം. പ്രത്യേകിച്ച് ഉത്തർ പ്രദേശിൽ അവിടെ അഖിലേഷ് യാദവുമായി കോൺഗ്രസ് ഒന്നിച്ചത് കോൺഗ്രസ്സിന് കൂടുതൽ സീറ്റ് ലഭിക്കാൻ ഇടയാക്കും. എന്നിരുന്നാലും എൻ ഡി എയ്ക്ക്. യു പിയിൽ ഭൂരിപക്ഷം കിട്ടുമെന്നതിന് തർക്കമില്ല. കഴിഞ്ഞ ദിവസങ്ങളിൽ വന്ന സർവേകളിൽ ഹരിയാന രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ എൻ ഡി എയ്ക്കെ ഭൂരിപക്ഷം കുറയുമെന്നതെ ബി ജെ പി ക്യാമ്പുകളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട് എന്നാൽ ഇന്ത്യ മുന്നണിയിൽ അത് ആശ്വാസവുമുണ്ടാക്കിയെന്നും പറയാം. മധ്യപ്രദേശിൽ സിന്ധ്യക്കെ സ്വാധിനം ഉണ്ടെങ്കിലും കോൺഗ്രസ് അവിടെ ഒരു ശക്തമായ പ്രതിപക്ഷം തന്നെയാണ്. അതുകൊണ്ടു തന്നെ ശക്തമായ മത്സരം തന്നെയുണ്ടാകുമെന്നതിനെ തർക്കമില്ല. എന്നിരുന്നാലും എൻ ഡി എയ്ക്ക് ഭൂരിപക്ഷം ലഭിക്കും.                                    
 പഞ്ചാബിലും ഡൽഹിയിലും കോൺഗ്രസ്സും എ എ പിയും സഖ്യമായതിനാൽ ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം നേടാൻ കഴിയും. പഞ്ചാബിൽ എ എ പി യാണ് ഭരണത്തിലുള്ളത് കോൺഗ്രസ് പ്രധാന പ്രതിപക്ഷവും എൻ ഡി എയ്ക്ക് വളക്കൂറില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. ഇവിടെ എല്ലാ സീറ്റുകളും ഇന്ത്യ മുന്നണിക്ക് സർവേകളും പ്രവചിക്കുന്നുണ്ട്. ഗുജറാത്തിൽ എൻ ഡി യ്ക്ക് ഭരണം ഉള്ള സംസ്ഥാനമാണ്. അതുകൊണ്ടുതന്നെ അവർക്കായിരിക്കും ഭൂരിപക്ഷം. ബംഗാളിൽ മമത തന്നെ മുന്നിൽ എത്തും. അവർ അടുത്തിടെ ഇന്ത്യ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവന്നത് അവരിൽ വിജയ പ്രതീക്ഷ ഉണ്ടാക്കുന്നു.
ഇരു മുന്നണികളും അവരുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിക്കഴിഞ്ഞു. ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് ഇന്ത്യമുന്നണിയുടെ ഭാഗമായ യു പി എ യുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയെങ്കിൽ എൻ ഡി എയുടെ തിരഞ്ഞെടുപ്പു പത്രികയിൽ മുഖ്യമായും മതത്തിനെ പ്രാധാന്യം നല്കികൊണ്ടുള്ളതാണ്.   
    

പെട്രോളിന്റെയും പാചക വാതക ഗ്യസ്സിന്ടെയും വിലക്കുറവ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം തുടങ്ങി അനേക ജന ക്ഷേമ കാര്യങ്ങൾ ഇന്ത്യ മുന്നണി വാഗ്ദാനം നൽകുന്നു. ഇന്ത്യയെ ലോക സാമ്പത്തീക ശക്തിയായി വളർത്തുമെന്നതുൾപ്പെടെ പലതും മുന്നോട്ട് വയ്ക്കുന്നുണ്ട്   എൻ ഡി എ. ജനങ്ങൾ ആരുടെ വാഗ്ദാനത്തിലാണ് വിഴുന്നതെന്ന് ഫലപ്രഖ്യാപനം കാഴിഞ്ഞെ പറയാൻ കഴിയുള്ളു

ഒരു കാലത്ത് ഇന്ത്യയിലെ പ്രതിപക്ഷമായും വി പി സിംഗ് ഗുജ്റാൾ ദേവ ഗൗഡ ഉൾപ്പടെയുള്ളവരെ പ്രധാനമന്ത്രിമാരായി തിരഞ്ഞെടുക്കാൻ നേതൃത്വം നൽകിയ ഇടതുപക്ഷം ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു ചെറു സാന്നിധ്യമായിപ്പോലുമില്ല. കേരളമൊഴിച്ചാൽ അവർ മത്സരിക്കുന്നത് അൻപതിൽ താഴ് സീറ്റുകളിൽ മാത്രം. അതും കോൺഗ്രസിന്റെ പിൻബലത്തിൽ. ഇതിൽ ജയാ സാധ്യത ഉള്ളത് പരമാവധി അഞ്ചു സീറ്റുകളിൽ മാത്രം. ഈ തിരഞ്ഞെടുപ്പോടെ ഇടതു പക്ഷത്തിലെ ചെറു പാർട്ടികൾ അപ്രക്ത്യക്ഷമാകും. പ്രത്യേകിച്ച് സി പി ഐ ഉൾപ്പെടെയുള്ള പാർട്ടികൾ. കേരളത്തിൽ മാത്രമാണ് ഇവർ ഇപ്പോൾ പിടിച്ചു നിൽക്കുന്നത്.    
                                      
 ഒരു കാര്യം ഉറപ്പിക്കാം ഈ തിരഞ്ഞെടുപ്പ് ബി ജെ പിയ്ക്കും കോൺഗ്രസിനും നിർണ്ണായകമാണ്. ഇരുവരുടെയും നിലനിൽപ്പിന്ടെ പ്രശ്നമാണ്. അതുകൊണ്ടുതന്ന് മത്സരം ഒരു ജീവൻ മരണ പോരാട്ടമാണ് ജൂൺ നാലിന് അതിന്ടെ ഫലമറിയാം.    അതുവരെ കാത്തിരിക്കുകയെ നിർവാഹമുള്ളൂ സമ്മതിദായർക്കും സ്ഥാർത്ഥികൾക്കും                                       
                           

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക