Image

സ്വര്‍ഗ്ഗം (കവിത: ജോസ് ചെരിപുറം)

Published on 11 May, 2024
സ്വര്‍ഗ്ഗം (കവിത: ജോസ് ചെരിപുറം)

സ്‌നേഹത്തിന്‍ മൂര്‍ത്തിയാണെന്നമ്മ
ത്യാഗത്തിന്‍ ബലിയാണെന്നമ്മ
സൃഷ്ടിയില്‍ ശ്രേഷ്ടമാണെന്നമ്മ
തൂമഞ്ഞിന്‍ വെണ്‍മയാണെന്നമ്മ.

ജീവന്റെ തുടിപ്പാണ് എന്റയമ്മ
സര്‍വ്വ ചരാചരങ്ങള്‍ക്കുമേ
ജീവന്റെ ഉറവിടവും നീയേ
ദൈവത്തിന്‍ വരദാനവും നീയേ.

നന്മതന്‍ വരദാനവും നീയേ
ആത്മാവിന്‍ വരദാനവും നീയേ
നീ തെളിച്ച മാര്‍ഗ്ഗത്തിലൂടെ
നന്മ വിതച്ചു മുന്നേറുന്നു ഞങ്ങള്‍.

അമ്മതന്‍ ഹൃദയത്തുടിപ്പുകള്‍ 
ഏറ്റുപാടിയെന്‍ ഹൃദയം
എവിടെ നീയുണ്ടെങ്കില്‍
അവിടെയാണ് സ്വര്‍ഗ്ഗം.!!!

 

 

Join WhatsApp News
Sudhir Panikkaveetil 2024-05-11 12:05:35
കവിയായ മകൻ മാതൃദിനത്തിൽ അമ്മക്ക് നൽകുന്ന കാവ്യോപഹാരം. അമ്മയോടുള്ള സ്നേഹം മനസ്സിൽ നിറഞ്ഞുനിൽക്കുമ്പോൾ അവരെക്കുറിച്ച് എന്തെഴുതിയാലും മതിയാകില്ല. കവി അതുകൊണ്ട് എവിടെ അമ്മയുണ്ടോ അവിടെ സ്വർഗ്ഗമാണെന്നു പാടുന്നു. പ്രിയ ജോസ് ജിയുടെ അമ്മയുടെ ആത്മാവ് സ്വർഗത്തിലിരുന്നു മകനെ അനുഗ്രഹിക്കുന്നുണ്ടാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക