അശ്വതി ജോയ് അറയ്ക്കൽ
പേജ് 90
വില 150
Publisher pravda books
കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന കഥകളിൽ നല്ല സന്ദേശവും ഗുണ പാഠവും അറിവുകളും നിറഞ്ഞതായിരിക്കണം ബാല സാഹിത്യം. അങ്ങനെ ആണെന്നാണ് എന്റെ വിശ്വാസം. ഒരിടത്തു ഒരിടത്തു കഥ പറഞ്ഞു കൊടുക്കുന്നത് പോലെ ഉള്ള രീതിയാണ് ഈ കഥ വായിച്ചപ്പോ ഫീൽ ചെയ്തത്. ഇന്ന് ഭിഷണിയായി ഉയർന്നു വരുന്ന മരം മുറിക്കൽ, മലീനികരണം, അലക്ഷ്യമായി മാലിന്യം വലിച്ചു എറിയാൽ, കുട്ടികളുടെ അമിതമായ ഫോൺ ഉപയോഗം പോലും പൈസ നഷ്ടപ്പെട്ടു പോകുന്നത്, അച്ഛന്റെയും അമ്മയുടെയും കഷ്‌ടപ്പാട് അറിഞ്ഞു മീനു എന്ന കുട്ടി ബാഗും കുടയും ബുക്കും വാങ്ങാൻ വേണ്ടി കൊച്ചു കച്ചവടക്കാരി ആയി മാറുന്നത്. അത് മറ്റുള്ളവർക്ക് പ്രചോദനമാണ്. വീട്ടിലെ മോശം അവസ്ഥയെ എങ്ങനെ അച്ഛനും അമ്മയ്ക്കും താങ്ങായി മാറിയ മിടുക്കി കുട്ടി. അവളുടെ നാടും നാട്ടിലെ പ്രശ്നങ്ങളും എത്ര മനോഹരമായിട്ടാ പറഞ്ഞു തരുന്നത്. നമ്മുടെ എല്ലാ അവസ്ഥയും കഷ്‌ടപ്പാടും വേദനയും മക്കൾ അറിഞ്ഞു തന്നെ വളരണം.
പ്രിയപ്പെട്ട അച്ചു ആന്റിക്ക്,
ഉണ്ണിക്കണ്ണന്റെയും കുഞ്ഞാറ്റയും എഴുതുന്ന കത്ത് ആണേ!
ഞാൻ ഉണ്ണിക്കണ്ണൻ രണ്ടര വയസ് കഴിഞ്ഞു. കുഞ്ഞി പെണ്ണിന് കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഒരു വയസ് ആകും. അമ്മക്ക് ഒരു ബുക്ക് കിട്ടി. എന്തൊരു സന്തോഷം ആയെന്നോ. അത് കണ്ടേണ്ട കാഴ്ച തന്നെയാ. അമ്മ എനിക്ക് ഒന്ന് നോക്കാൻ തന്നു. ഞാൻ മറിച്ചു ഒക്കെ നോക്കി. ഒന്നും മനസിലായില്ല .അക്ഷരങ്ങൾ ഒന്നും അറിയില്ലലോ. പഠിച്ചിട്ട് വേണം വായിക്കാൻ. ഒറ്റയിരിപ്പിൽ ആണ് വായിച്ചു തീർത്തെ. ഞാൻ എന്റെ സൈക്കിൾ എടുത്തു അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു കളിക്കുക ആയിരുന്നു. കുഞ്ഞാറ്റ ഉറക്കത്തിലും. അപ്പൊ ഒന്നും നോക്കിയില്ല ആന്റിടെ ബുക്ക് ഒറ്റയിരിപ്പിൽ അങ്ങനെ വായിച്ചു തീർത്തു.എന്നോട് എന്തൊക്കെയോ പറഞ്ഞു ഒന്നും മനസിൽ ആയില്ല. കുറച്ചു കൂടെ ആവട്ടെ. എന്നിട്ട് വേണം ആന്റിടെ ബുക്ക് വായിക്കാൻ.
എഴുതാൻ അറിയില്ല അതോണ്ട് അമ്മയാണെ എഴുതുന്നത്. ഞാൻ പറഞ്ഞു കൊടുത്തത് പോലെയാണോ എഴുതുന്നത് എന്നറിയില്ല. ദൈവത്തിന് അറിയാം.
ഒത്തിരി സ്നേഹത്തോടെ
ഉണ്ണിക്കണ്ണനും കുഞ്ഞാറ്റയും 🫂