Image

നേരംപോക്ക്(കവിത : ഫൈസല്‍ മാറഞ്ചേരി)

ഫൈസല്‍ മാറഞ്ചേരി Published on 16 May, 2024
നേരംപോക്ക്(കവിത : ഫൈസല്‍ മാറഞ്ചേരി)

കയററ്റത്തൊരു പശുവുണ്ടെങ്കില്‍ 
കുറ്റിയില്‍ അതിനെ 
തളച്ചോളൂ 

കയററ്റത്തൊരു കുരുക്കുണ്ടെങ്കില്‍ 
വാവിട്ടൊന്ന് കരഞ്ഞോളൂ 
മഹസറെഴുതാന്‍ 
ഏമാനിപ്പോള്‍ വന്നോളും 

കയറ്റംകയറി ഇറക്കമിറങ്ങി 
മൂളി പായും ബസ്സിന്‍ കമ്പിയില്‍ 
തൂങ്ങി ചാടി പോകും നേരം 
കൊടി വെച്ച കാറില്‍ പറക്കും നിന്നുടെ വോട്ടില്‍ മന്ത്രിയായവന്‍ 

കോട്ടിട്ടവന്‍ വക്കീലായി കോട്ടുവായിട്ടവന്‍ പായീലായി 
നേരം പുലരും വരെ കട്ടവനെല്ലാം പോലീസിന്റെ പിടിയിലുമായി 

കള്ളം പറയാന്‍ അറിയുന്നവനെ നേതാവായി വിലസനാവൂ 
നേരുകള്‍ നേരെ പറയുന്നവന്‍ നാട്ടുകാര്‍ക്കെല്ലാം  നേരംപോക്കാ...
_____________________________________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക