Image

ഇന്ത്യന്‍ തിരഞ്ഞെടുപ്പിന്റെ അപൂര്‍ണ്ണമായ അമേരിക്കന്‍ വിലയിരുത്തലുകള്‍ (സുരേന്ദ്രന്‍ നായര്‍)

Published on 17 May, 2024
ഇന്ത്യന്‍ തിരഞ്ഞെടുപ്പിന്റെ അപൂര്‍ണ്ണമായ അമേരിക്കന്‍ വിലയിരുത്തലുകള്‍ (സുരേന്ദ്രന്‍ നായര്‍)

ലോക ജനാധിപത്യത്തില്‍ ഏറ്റവുംകൂടുതല്‍ വോട്ടര്‍മാര്‍ പങ്കാളികളാകുന്ന ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 543 സീറ്റില്‍ 379ലും വോട്ടെടുപ്പ്ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു.  തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച നാള്‍ മുതല്‍ അമേരിക്കയിലെ മലയാളി മാധ്യമങ്ങളുംമത്സരിച്ചുള്ള വിലയിരുത്തലുകളുംവിധിപ്രസ്താവ്യങ്ങളും നടത്തി അരങ്ങുകൊഴുപ്പിക്കുന്നുമുണ്ട്. പല മാധ്യമങ്ങളുംആവര്‍ത്തിച്ചു ഉയര്‍ത്തിക്കാട്ടുന്ന വികാരംഒരുതരം മോദി ഫോബിയയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണ നേട്ടങ്ങളും മോദിയെന്നപ്രധാനമന്ത്രി അന്തര്‍ദേശിയ രംഗത്തുണ്ടാക്കിയഅനുപമമായ അംഗീകാരവും അടിസ്ഥാനമാക്കിഅദ്ദേഹത്തിന്റെ തുടര്‍ഭരണം ഉറപ്പിക്കുന്നദേശിയ അന്തര്‍ദേശിയ പ്രവചനങ്ങളാണ് ഇത്തരക്കാരെ കൂടുതല്‍ അലോസരപ്പെടുത്തുന്നത്.വര്‍ഷങ്ങളായി പ്രവാസജീവിതം നയിക്കുകയുംഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളുമായി സജീവ ബന്ധംപുലര്‍ത്താത്തവരുമായ ചിലര്‍ ഉന്നയിക്കുന്നഉത്കണ്ഠകള്‍ ഇന്ത്യന്‍ ഭരണ ഘടനയുടെനിലനില്‍പ്പിലും മതേതര കാഴ്ചപ്പാടിലും തുടങ്ങിഇന്ത്യ എന്ന ആശയം തന്നെ അസ്തമിക്കാന്‍പോകുന്നുവെന്നുവരെ പറഞ്ഞു വയ്ക്കുന്നു.
                    
അടിസ്ഥാനരഹിതമായആശങ്കകളും അബദ്ധ ധാരണകളും തരാതരംപോലെ പത്ര പംക്തികളില്‍ നിറക്കുന്ന ഇവര്‍യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുകയോശരിതെറ്റുകളുടെ തുല്യമായ പ്രാതിനിധ്യംഉറപ്പാക്കുകയോ ചെയ്യുന്നില്ല. ഭാരതീയ ജനതപാര്‍ട്ടിയുടെ ആദിമ രൂപമായ ഭാരതീയ ജനസംഘ്1951 ല്‍ രൂപംകൊണ്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്.അന്നുമുതല്‍ ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായിപ്രവര്‍ത്തിച്ചു അടിയന്തിരാവസ്ഥക്കെതിരെസമരംചെയ്തു 1977 ല്‍ ജനതാ പാര്‍ട്ടിയുടെഭാഗമാവുകയും ആദ്യത്തെ കോണ്‍ഗ്രസ് ഇതരസര്‍ക്കാരില്‍ വിദേശകാര്യ വകുപ്പുള്‍പ്പെടെ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുകയുംചെയ്തിട്ടുണ്ട്. 1980 ല്‍ ജനതാ പാര്‍ട്ടിയില്‍ ഉണ്ടായദ്വയാങ്കത്വ പ്രശ്‌നത്തിന്റെയും അദ്വാനിയുടെ രഥയാത്ര വിവാദത്തെയും തുടര്‍ന്ന്പഴയ ജനസംഘക്കാര്‍ ജനതാ പാര്‍ട്ടിവിട്ടു പുനര്‍ജനിപ്പിക്കപ്പെട്ട പാര്‍ട്ടിയാണ്ഇന്നത്തെ ബി.ജെ.പി. അംഗസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി എന്ന ഖ്യാതി നേടിയ ആ പാര്‍ട്ടി ജനാധിപത്യപാര്‍ട്ടിയല്ല എന്ന ഭോഷ്‌കാണ് ഇവരുടെ ആദ്യത്തെനുണ പ്രചാരണം.

ദേശിയ പ്രസ്ഥാനമായിരുന്നഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ 1969 ലും1979 ലും പിളര്‍പ്പുണ്ടാക്കിയത് ഉള്‍പ്പാര്‍ട്ടിജനാധിപത്യമായിരുന്നില്ല. നെഹ്രുവിന്റെപിന്തുടര്‍ച്ചയായുള്ള കുടുംബാധിപത്യം ഉറപ്പിക്കാന്‍മകള്‍ ഇന്ദിര നടത്തിയ ഏകാധിപത്യഇടപെടലുകളായിരുന്നു. എല്ലാ ജനാധിപത്യമര്യാദകളെയും ലംഘിച്ച പാര്‍ട്ടി ഇന്ന് ഒരമ്മയുടെയും രണ്ടു മക്കളുടെയും ഏതാനുംഅനുചരന്മാരുടെയും ഒസ്യത്തായി മാറിയിരിക്കുന്നു.കൃത്യമായ ഇടവേളകളില്‍ ജനാധിപത്യ രീതിയില്‍ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന മറ്റൊരു പാര്‍ട്ടിയെആക്ഷേപിക്കുന്നത് ഇവരുടെ വൈകല്യങ്ങള്‍മറച്ചുവെക്കാനായിരിക്കും. ആസേതു ഹിമാചലംപഞ്ചായത്തു അടിസ്ഥാനത്തില്‍ നാലു പതിറ്റാണ്ടിലേറെക്കാലമായി പ്രവര്‍ത്തിക്കുന്ന ഒരുപാര്‍ട്ടി 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ 31.34ശതമാനം വോട്ടും 282 സീറ്റുകളും നേടി 2019ലെത്തുമ്പോള്‍ വോട്ടുവിഹിതം 54.3 ശതമാനമായിവര്‍ധിപ്പിച്ചു സീറ്റുകളുടെ എണ്ണം 303 ആയുംഉയര്‍ത്തുന്നു. ആറു പതിറ്റാണ്ടോളം ഇന്ത്യഭരിച്ച കോണ്‍ഗ്രസ് കുടുംബാധിപത്യത്തിന്റെയുംഅഴിമതിയുടെയും അപചയത്തില്‍പ്പെട്ടുക്രമാനുക്രമമായി തകര്‍ന്നടിയുകയും 2019 ലെത്തിയപ്പോള്‍ കേവലം 9.5 ശതമാനംവോട്ടും 52 സീറ്റുകളും കൊണ്ട് തൃപ്തിപ്പെടേണ്ടസാഹചര്യം സംജാതമാകുകയും ചെയ്തു. 1984 ല്‍404 സീറ്റുകളുണ്ടായിരുന്ന ഒരു പാര്‍ട്ടിക്ക് 2019 ല്‍17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു സീറ്റുപോലും ലഭിച്ചില്ല എന്നദുര്‍ഗതി ഉണ്ടാകുകയും ചെയ്തു. അനേകംമഹാരഥന്മാരെ സംഭാവന ചെയ്ത ആ പ്രസ്ഥാനത്തിന് ഉണ്ടായ അപചയവും ജീര്‍ണ്ണതയുംപരിശോധിക്കാനോ പരിഹരിക്കാനോ തയ്യാറായില്ലഎന്നുമാത്രമല്ല ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് വേണ്ടി പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അനേകരെ പാര്‍ട്ടിയില്‍ നിന്നും അകറ്റുകയുംചെയ്തു. ഏതിര്‍ പാര്‍ട്ടികളെ വിമര്ശിക്കുന്നതിനോടൊപ്പം സ്വയം വിമര്‍ശനവുംതെറ്റുതിരുത്തലും സ്വാതന്ത്ര്യാനന്തരം ഒരിക്കലുംകോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിന്റെകഴിഞ്ഞ ആറു പതിറ്റാണ്ടും ആഖജ യുടെ അടുത്തരണ്ടു പതിറ്റാണ്ടുമാണ് ഏതൊരു രാഷ്ട്രീയവിദ്യാര്‍ത്ഥിയും താരതമ്യം ചെയ്യേണ്ടത്.
        
1946 ല്‍ ഡോ: വി.ആര്‍.അംബേദ്കര്‍അധ്യക്ഷനായി രൂപം കൊണ്ട ഇന്ത്യയുടെകോണ്‍സ്‌റിറ്റുവന്റ് അസ്സംബ്ലി രണ്ടു വര്‍ഷവും 11മാസവും 7 ദിവസവും നീണ്ട സുദീര്‍ഘമായചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം തയ്യാറാക്കിയ മാറ്റങ്ങള്‍ക്കു വിധേയമാക്കാവുന്നലിഖിതമായ ഒരു ഭരണഘടനയാണ് ഇന്ത്യക്കുള്ളത്.അതെ ഭരണഘടന രാഷ്ട്രീയ ലക്ഷ്യത്തോടെയുംഅല്ലാതെയും നൂറിലേറെ തവണ ഭേദഗതികള്‍ക്കുവിധേയമാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ദിരാഗാന്ധിയുടെ കാലത്തു പാര്‍ലമെന്റിനെപ്പോലുംനോക്കുകുത്തിയാക്കി അടിയന്തിരാവസ്ഥയുടെമറവില്‍ അംബേദ്കറും നെഹ്രുവും അല്ലാടികൃഷ്ണസ്വാമി അയ്യരും ശ്യാമപ്രസാദ് മുഖര്‍ജിയുംവിഭാവനം ചെയ്ത ഭരണഘടനയുടെ പ്രിയംബിള്‍തന്നെ മാറ്റിയത് ചരിത്രമാണ്. ഭരണഘടനയില്‍കാലോചിതമായ മാറ്റം വരുത്താന്‍ വ്യക്തമായമാനദണ്ഡങ്ങള്‍ ഭരണഘടന തന്നെ അനുശാസിക്കുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷവും

ഭൂരിപക്ഷ സംസ്ഥാന നിയമസഭയുടെ അംഗീകാരവും അതിനു ആവശ്യമാണ്. കൂടാതെഭേദഗതികള്‍ ഏതു ഇന്ത്യന്‍ പൗരനും പരമോന്നതകോടതിയില്‍ ചോദ്യം ചെയ്യാവുന്നതുമാണ്.കഴിഞ്ഞ പത്തുവര്ഷക്കാലത്തെ ഭേദഗതികള്‍എല്ലാം തന്നെ നിലവിലെ ഭരണഘടനയുടെഅന്തസത്ത ലംഘിക്കാത്തതു തന്നെയായിരുന്നെന്നു സുപ്രിം കോടതിവിധിച്ചിട്ടുമുണ്ട്. വസ്തുതകള്‍ ഇതായിരിക്കെജനാധിപത്യവും ഭരണഘടനയും അപകടത്തിലാണ് എന്ന് 2019 ല്‍ ഉയര്‍ത്തിയ ആരോപണം 24 ലുംആവര്‍ത്തിക്കുമ്പോള്‍ അത് വെറും നുണയായിമാറുന്നു.
      
രാജീവ് ഗാന്ധി രാജ്യം ഭരിച്ചപ്പോള്‍ഷാബാനു കേസ്സില്‍ നിര്‍ദ്ധനയായമൊഴിചൊല്ലപ്പെട്ടനിരാലംബയായ ഒരു മുസ്ലിം സ്ത്രീക്ക് മൊഴിചൊല്ലിയ ഭര്‍ത്താവ് ചെലവിന് കൊടുക്കണമെന്ന് സുപ്രിം കോടതി വിധിച്ചപ്പോള്‍അത് യാഥാസ്ഥിക മുസ്ലിമിനെ ചൊടിപ്പിക്കുകയുംതുടര്‍ന്ന്  കോടതിവിധിയെ മറികടക്കാന്‍മുസ്ലിം വ്യക്തി നിയമം പാര്‍ലമെന്റിലെ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് പാസ്സാക്കിയെടുത്തപോലുള്ള ഒരു സംഭവവും കഴിഞ്ഞ പത്തുവര്‍ഷ കാലയളവില്‍ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ഭരണഘടന നിര്‍മ്മാണസമിതി ഭാവിയില്‍ പുനഃപരിശോധിക്കണമെന്നുആവശ്യപ്പെട്ടിരുന്ന കശ്മീരിന്റെ പ്രത്യേക പദവി,എല്ലാ പൗരന്മാര്‍ക്കും പൊതുവായൊരു സിവില്‍കോഡ്, വിഭജനാനന്തരം മതപീഡനം അനുഭവിച്ചുഇന്ത്യയില്‍ അഭയം തേടിയ സമീപ ഇസ്ലാമികരാജ്യങ്ങളിലെ അമുസ്ലിങ്ങള്‍ക്കു പൗരത്വം നല്‍കല്‍,തുടങ്ങിയ വര്‍ഷങ്ങള്‍ നീണ്ട പ്രശ്‌നങ്ങള്‍ക്ക്ആര്‍ജ്ജവത്തോടെ പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചഒരു സര്‍ക്കാരിനെ മത രാഷ്ട്രീയ വ്യത്യാസമില്ലാതെപൊതുജനങ്ങള്‍ പിന്തുണക്കുന്ന കാഴ്ചയല്ലേനാം കാണുന്നത്. ഇതിനെ എതിര്‍ക്കുന്ന വളരെചെറിയൊരു വിഭാഗത്തിനുവേണ്ടി കോണ്‍ഗ്രസിന്റെപരമ്പരാഗത സമീപനം ഉപേക്ഷിച്ചു മൗലികമതവാദകമ്മ്യൂണിസ്റ്റു കൂട്ടങ്ങള്‍ക്കു കുടപിടിക്കാന്‍രാഹുലും സോണിയയും തയ്യാറായാല്‍ യഥാര്‍ത്ഥപാര്‍ട്ടിക്കാര്‍ പുതുവഴികള്‍ തേടുക സ്വാഭാവികം.
            
ഇരുപതു ലക്ഷത്തിലേറെപ്പേര്‍കൊല്ലപ്പെടുകയും ഒന്നരകോടി ജനങ്ങള്‍ ജനിച്ചമണ്ണില്‍നിന്നും പറിച്ചെറിയപ്പെടുകയും ചെയ്തഇന്ത്യാ വിഭജനത്തെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസ്ഭരണം പരമ ദരിദ്രരായ ബഹുഭൂരിപക്ഷ ജനതക്കില്ലാത്ത പ്രത്യേക ആനുകൂല്യങ്ങളും സംരക്ഷണവും നല്‍കി ഒരു പ്രത്യേക മതവിഭാഗത്തെ വോട്ടുബാങ്കാക്കിനിലനിര്‍ത്തിയതിന്റെ ദൂഷ്യ ഫലങ്ങള്‍ കൂടുതല്‍പ്രകടിതമായതോടെയാണ് ഇന്ത്യയിലാകെഇന്നുകാണുന്ന ഹൈന്ദവ ധ്രുവീകരണം ശക്തമാകുന്നത്. ഭൂരിപക്ഷ വിഭാഗങ്ങളുടെആവലാതികള്‍ കൂടി ഉള്‍ക്കൊണ്ടിരുന്ന ഒരുഭൂതകാലം കോണ്‍ഗ്രസിന് ഉണ്ടായിരുന്നു എന്നത്അഭിനവ നേതൃത്വത്തിന് അജ്ഞാതമാണ്.

സമാധാനത്തിന്റെ മതമായി മെക്കയില്‍അവതരിച്ച ഇസ്ലാം മദീനയിലെത്തുമ്പോള്‍ അക്രമകാരികളായി മാറുകയും പ്രവാചകനുശേഷംവഹാബിസവും ഖലിഫേറ്റും പിടിമുറുക്കുകയുംപല തീവ്രവാദി ഗ്രൂപ്പുകളായി തിരിഞ്ഞു ലോക സമാധാനത്തെ തന്നെ ഇവര്‍വെല്ലുവിളിക്കുന്ന വര്‍ത്തമാനകാല സാഹചര്യം ഭാരതത്തിലുംസ്ഥിതിഗതികള്‍ വഷളാക്കിയിട്ടുണ്ട്. പാകിസ്ഥാനില്‍ പോലും ലഭിക്കാത്ത രീതിയിലുള്ളസംരക്ഷണവും പദവികളും ഇവിടെ ലഭിച്ചിട്ടുംപാര്‍ലമെന്റ് ആക്രമണവും മുംബൈ ഡല്‍ഹിസ്‌ഫോടനങ്ങളും രാഷ്ട്രവിരുദ്ധ പ്രതിലോമപ്രവര്‍ത്തനങ്ങളും നിര്‍ബാധം തുടര്‍ന്ന ഇവരുടെപ്രവര്‍ത്തനങ്ങളെ ശക്തമായി നിയന്ത്രിക്കാനുംട്രിപ്പിള്‍ തലാക്കിലുടെ മുസ്ലിം സ്ത്രീകളെ മൊഴിചൊല്ലി ജീവനാംശം പോലും നല്‍കാതെ തെരുവിലേക്ക് ഉപേക്ഷിച്ചു വീണ്ടും വീണ്ടുംനിക്കാഹ് കഴിക്കാനുമുള്ള പുരുഷന്റെ മേല്‍ക്കോയ്മയെ ഇല്ലായ്മ ചെയ്യാനും മോദിനടത്തിയ നീക്കങ്ങള്‍ക്കു വടക്കെ ഇന്ത്യയിലാകമാനം ആ സമുദായത്തിലെഉലതിഷ്ണുക്കളുടെയും സ്ത്രരീകളുടെയും വന്‍ പിന്തുണ നേടാന്‍ ഉപകരിച്ചിട്ടുണ്ട്.      

ഫ്രാന്‍സിലെ ചാര്‍ളി ഹെബ്ദയിലെകൂട്ടക്കൊലയെയും ഹാദിയ സോഫിയ പള്ളിപിടിച്ചടക്കലിനെയും ശ്രീലങ്കന്‍ ക്രിസ്തിയദേവാലയത്തിലെ കൂട്ട നരഹത്യയെയും കേരളത്തിലെ അദ്ധ്യാപകന്റെ കൈവെട്ടലിനെയുംഈരാറ്റുപേട്ടയിലെ അക്രമങ്ങളെയും ന്യായീകരിക്കുന്ന വളരെ ചെറിയൊരു വിഭാഗംതീവ്രവാദ ഗ്രൂപ്പുകളെ മുന്‍നിര്‍ത്തി സാധാരണദേശസ്‌നേഹികളായ മുസ്ലിങ്ങളില്‍ അനാവശ്യഭീതി ജനിപ്പിച്ചു അവരുടെ വോട്ട്‌നേടാന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യയുടെ രാഷ്ട്ര ശരീരത്തില്‍ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കുമെന്ന് രാഹുല്‍തിരിച്ചറിയുന്നില്ലെങ്കിലും ദേശസ്‌നേഹികള്‍തിരിച്ചറിയുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെഎന്ന ചുവരെഴുത്തു, അമുസ്ലിങ്ങള്‍  അവിലുംമലരും കുന്തിരിക്കവും കരുതിയിരിക്കുക തുടങ്ങിയ   മുദ്രാവാക്യങ്ങളെയും മതേതരത്വമാക്കുന്ന രാഷ്ട്രീയം ജനസംഖ്യയില്‍ 80 ശതമാനം വരുന്ന അഭയം തേടാന്‍ മറ്റൊരു സങ്കേതവുമില്ലാത്ത ഹിന്ദുവിന്റെ അഞ്ഞൂറുകൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ കോടതി വിധിയിലൂടെ സാധ്യമായ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കാണിക്കാത്ത കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പുതിയ രാഷ്ട്രീയസംഘാതങ്ങളെ സൃഷ്ടിക്കുമെന്ന യാഥാര്‍ഥ്യംഇവര്‍ എന്നാണാവോ തിരിച്ചറിയുക.                  
 മിസോറാമിലെ വംശീയ കലഹങ്ങളെ മതത്തിന്റെ കള്ളികളില്‍ മാത്രംഒതുക്കി വര്‍ഗ്ഗീയ കൃഷി നടത്താന്‍ തുനിയുന്നവര്‍അതെ വിഷയത്തില്‍ അഭിവന്യ പിതാവ് മാര്‍ആന്‍ഡ്രൂസ് താഴത്തിലും ഇംഫാല്‍ ആര്‍ച്ചു ബിഷപ്‌ഡൊമിനിക് ലുമെന്റെയും അഭിപ്രായങ്ങള്‍തമസ്‌കരിച്ചു കേരളത്തില്‍ തിരഞ്ഞെടുപ്പ്‌വിഷയമാകുന്നു. ജാതിമത ഭേദമന്യേ വിശ്വാസികള്‍നേര്‍ച്ചകള്‍ അര്‍പ്പിക്കുന്ന ശബരിമലയിലോഗുരുവായൂരോ അവിടത്തെ ദേവസ്വങ്ങള്‍വിശ്വാസിയുടെയോ നേര്‍ച്ചയുടെയോ മതമോമൂല്യമോ അന്വേഷിക്കാതിരിക്കെ തൃശ്ശൂരില്‍ഒരു സ്ഥാനാര്‍ത്ഥി ഒരു പള്ളിയിലെ മാതാവിന്‌സമര്‍പ്പിച്ച നേര്‍ച്ചയെ പരസ്യ വേദിയില്‍അപഹസിക്കാന്‍ പള്ളിക്കമ്മിറ്റിയില്‍ തന്നെഒറ്റുകാരെ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞ രാഷ്ട്രീയസംസ്‌കാരം മലയാളികള്‍ക്ക് മാത്രം അര്‍ഹതപ്പെട്ടമഹത്വമാണോ.
                    
ലോകത്തിലെ ഒരു പരിഷ്‌കൃതസമൂഹത്തിലും കാണാത്ത രീതിയില്‍ മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്ന ഇന്ത്യയില്‍ നൂറില്‍ പരം പിന്നോക്കത്തില്‍പിന്നോക്കമായ ജാതികള്‍ ഉള്‍പ്പെടുന്ന പട്ടികജാതിപട്ടികവര്‍ഗത്തിനു കേരള പബ്ലിക് സര്‍വീസ്‌കമ്മീഷന്‍ ഉദ്യോഗനിയമനത്തില്‍ 10 ശതമാനംസംവരണം നല്‍കുമ്പോള്‍ മുസ്ലിം മതവിഭാഗത്തിനു12 ശതമാനം നല്‍കുന്നു. ദാരിദ്ര്യം അനുഭവിക്കുന്നഎല്ലാ വിഭാഗത്തിന്റെയും മോചനം ലക്ഷ്യമിട്ട്ഭരണഘടനയില്‍ സോഷ്യലിസം കൂട്ടിച്ചേര്‍ത്തകോണ്‍ഗ്രസ്സ് സച്ചാര്‍ കമ്മീഷന്‍ വ്യവസ്ഥകളിലൂടെന്യുനനപക്ഷ മതങ്ങള്‍ക്കെല്ലാം അവകാശപ്പെട്ടആനുകൂല്യങ്ങള്‍ വോട്ടുബാങ്കായ ഒരു മതത്തിനുവേണ്ടി മാത്രം നിജപ്പെടുത്തിയതിനു പിന്നാലെജാതി സെന്‍സസ് നടത്തി പിന്നോക്ക ജാതിക്കാരുടെയും പട്ടിക വിഭാഗങ്ങളുടെയുംസംവരണം കവര്‍ന്നു മേല്പറഞ്ഞ മതവിഭാഗത്തിനുകൂടുതലായി നല്‍കുമെന്നാണ് ഇപ്പോള്‍ പറയുന്നത്.ഒരു വിഭാഗത്തിന്റെ വോട്ടു ലക്ഷ്യമിട്ടും ജാതി വിവേചനം നിലനിര്‍ത്തി ഹിന്ദു ജനവിഭാഗത്തെഎല്ലാക്കാലത്തും വിഭജിച്ചു നിലനിര്‍ത്താനും വേണ്ടിയുള്ള അടവാണെന്നു ഭൂരിപക്ഷ ഹിന്ദുസമുദായത്തോടൊപ്പം ഇന്ത്യയിലെ ഇതര ന്യുനപക്ഷ മതങ്ങളും തിരിച്ചറിയുന്നു.              

 തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളില്‍പോളിങ് ശതമാനം 70 തികയാത്തതു മോദിയുടെപരാജയ സൂചനയായി ഉയര്‍ത്തിക്കാട്ടുന്ന പ്രതിപക്ഷം വോട്ടു ചെയ്തവരെല്ലാം കോണ്‍ഗ്രസ്സുകാരും ചെയ്യാത്തവര്‍ എന്‍. ഡി.എ.ക്കാരുമാണെന്നു വിശ്വസിച്ചു വിഡ്ഢികളാകുന്നു.മോദിവിജയം ഉറപ്പായതില്‍ നിരാശരായപ്രതിപക്ഷ വോട്ടര്‍മാര്‍ പുറന്തിരിഞ്ഞു നിന്നതാകാംഎന്ന സാധ്യതകൂടി പരിഗണിക്കാവുന്നതല്ലേ.1971 ല്‍ ഹരീബി ഹഡാവോ എന്ന ആകര്‍ഷകമുദ്രാവാക്യവുമായി ഇന്ദിര കോണ്‍ഗ്രസിനെനയിച്ച തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം 54ീ അടിയന്തിരാവസ്ഥ കഴിഞ്ഞു വന്‍ ഭരണവിരുദ്ധകൊടുംകാറ്റുണ്ടായ 77 ല്‍ ശതമാനം 60 വും ആയിരുന്നെന്നു ഇവര്‍ക്ക് ആരാണ് പറഞ്ഞുകൊടുക്കുന്നത്.

അഴിമതിക്കെതിരെ സമരം ചെയ്തുഅധികാരത്തിലെത്തി മദ്യക്കച്ചവടത്തിലൂടെ 300കോടി അഴിമതി നടത്തി ജയിലിലായ കെജ്രിവാള്‍20 ദിവസത്തെ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍ അത്യാസന്ന നിലയിലുള്ളരോഗിക്ക് ഓക്‌സിജന്‍ കിട്ടിയതുപോലെ പ്രതിപക്ഷംആശ്വാസം കൊള്ളുകയാണ്. ഇന്ത്യയിലാകെ 23സീറ്റുകളില്‍ മാത്രം സാന്നിധ്യമുള്ള കേജ്രിവാളുംപ്രധാനമന്ത്രിയാകാന്‍ ഗ്യാരന്റി പ്രയോഗങ്ങളുംറോഡ് ഷോയും നടത്തി പരിഹാസ്യനാകുന്നു.തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പ് ജയിലിലേക്ക് മടങ്ങേണ്ട ഇദ്ദേഹത്തെ കോണ്‍ഗ്രസ്സും കെട്ടിയെഴുന്നള്ളിച്ചു പരിശുദ്ധനാക്കുന്നു.കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെരാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണം നിലനില്‍ക്കുമ്പോളും ഏറ്റവും അവസാനം ജാര്‍ഖണ്ഡിലെ ഗ്രാമവികസനമന്ത്രിയുടെ 35 കോടി ഉള്‍പ്പെടെ ശരകോടികള്‍രാജ്യത്തെ ഖജനാവിലേക്ക് കണ്ടുകെട്ടിയതിനെഒരു കോടതിയും വിമര്‍ശിച്ചിട്ടില്ല. പൊതുരംഗത്തെഅഴിമതി ഉന്മൂലനം ചെയ്യുമെന്ന മോദിയുടെവാഗ്ദ്വാനം തുടങ്ങിയത് പ്രതിപക്ഷ നിരയില്‍നിന്നായതുകൊണ്ടു മാത്രം തെറ്റാകുന്നില്ല എന്ന്ഇന്ത്യയിലെ ബഹുഭൂരിപക്ഷം വിശ്വസിക്കുന്നു.
                 
ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവുംചെയ്യാത്ത രീതിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 380 ഓളം റോഡ് ഷോകളും 34 മാധ്യമ കൂടികാഴ്ചകളും നടത്തി മൂന്നാം ഊഴം 400 സീറ്റുകളോടെ തന്റെ മുന്നണി നേടുമെന്ന് ഒരു നേതാവ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ അതിനുപിന്നില്‍ കഴിഞ്ഞ പത്തുവര്‍ഷം മറ്റൊരു പ്രധാനമന്ത്രിക്കും അവകാശപ്പെടാനില്ലാത്ത തന്റെഭരണനേട്ടങ്ങള്‍ അദ്ദേഹത്തിന് അകമ്പടിയായുണ്ട്എന്ന വസ്തുത നാം വിസ്മരിക്കാന്‍ പാടില്ല.
                     
 2014 ല്‍ നേടിയ 282 എന്ന അംഗസംഖ്യ അടുത്ത തിരഞ്ഞെടുപ്പില്‍ 303 ലേക്ക്ഉയര്‍ത്തിയതും ഇപ്പോള്‍ അത് 400 ലേക്ക് എത്തുമെന്ന പ്രതീക്ഷ പങ്കിടുന്നതും രാജ്യംകൈവരിച്ച നേട്ടങ്ങളുടെയും ഒരു ക്രിയാത്മകപ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ്സിനുണ്ടായപരാജയത്തിന്റെയും അടിസ്ഥാനത്തിലാണ്.ഭരണരംഗത്തുണ്ടായ പരിഷ്‌കരണങ്ങളുംഅവയോരോന്നിനോടും പ്രതിപക്ഷം സ്വീകരിച്ചനിലപാടുകളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മോദിസര്‍ക്കാരിന്റെ തുടക്കം തന്നെ ഗ്രാമീണ ജനതയുടെഅടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടായിരുന്നു. പരിഷ്‌കൃത മലയാളി നെറ്റിചുളിക്കുന്ന ശൗചാലയ നിര്‍മ്മാണത്തിലായിരുന്നുതുടക്കം. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമങ്ങളുടെശുചിത്വം എന്ന ആശയം ഉള്‍ക്കൊണ്ടു ഓരോ വീടിനും സൗജന്യ ശുചിമുറി നിര്‍മ്മിച്ച് നല്കാന്‍സര്‍ക്കാര്‍ തയ്യാറായപ്പോള്‍ ഓരോ ഗ്രാമത്തിലെയുംആയിരക്കണക്കിന് സ്ത്രീജനങ്ങള്‍ക്ക് സ്വന്തംആത്മാഭിമാനത്തിന്റെയും സുരക്ഷയുടെയുംഏറ്റെടുക്കലായാണ് അനുഭവപ്പെട്ടത്.പ്രതിപക്ഷത്തിന്റെ പരിഹാസങ്ങള്‍ തുടര്‍ന്നപ്പോളുംകോടിക്കണക്കിനു ഗ്രാമവാസികള്‍ ആ സൗജന്യംപ്രതീക്ഷയോടെ കൈപ്പറ്റി. പദ്ധതിയുടെ വന്‍സ്വീകാര്യത കണ്ട മോദി അടുത്ത് പ്രഖ്യാപിച്ചപ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന ഇന്ത്യയിലെലക്ഷക്കണക്കിന് സാധാരക്കാരായ വീട്ടമ്മമാരില്‍വന്‍ ചലനം തന്നെ സൃഷ്ടിച്ചു. സമൂഹത്തിലെഅഗതികള്‍ക്കും നിരാലംബര്‍ക്കും സൗജന്യമായിപാചക വാതകമെത്തിക്കുന്ന ഈ പദ്ധതി മുഖേനനാളിതുവരെ 10 കോടി 30 ലക്ഷം കുടുംബങ്ങള്‍ക്ക്പ്രയോജനമുണ്ടായതായി സര്‍ക്കാര്‍ രേഖകര്‍ വെളിപ്പെടുത്തുന്നു. ശൗചാലയവും പാചക വാതകവും കഴിഞ്ഞു ഗ്രാമീണ മേഖലയില്‍കുടിവെള്ളമെത്തിക്കുന്ന വിവിധ പ്രോജക്ടുകള്‍ഉള്‍ക്കൊള്ളുന്ന ജലജീവന്‍ മിഷന് തുടക്കം കുറിച്ചു. ലോകത്തിന്റെ  18% ജനസംഖ്യ അധിവസിക്കുന്ന ഭാരതത്തിലെ ശുദ്ധജല ലഭ്യതവെറും നാല് ശതമാനം മാത്രമാണ്. കുടിവെള്ളംകിട്ടാക്കനിയായിരുന്ന 86000 ഗ്രാമങ്ങളിലാണ്പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നത്. ആഹാരവും വസ്ത്രവും കഴിഞ്ഞാല്‍ ഏതൊരാള്‍ക്കും ആവശ്യം വേണ്ട പാര്‍പ്പിട പ്രശ്‌നംപരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2015 ല്‍ആരംഭിച്ച പ്രധാന്‍മന്ത്രി ആവാസ് യോജനപദ്ധതിയിലൂടെ 2022 മാര്‍ച്ച് മാസം വരെ മാത്രംരണ്ടു കോടി ജനങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്.
                      
വികസിത രാജ്യങ്ങള്‍ക്കൊപ്പംആയുര്‍ ദ്യര്ഘ്യവും ചികിത്സ ലഭ്യതയും ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച ആയുഷ്മാന്‍പദ്ധതിയിലൂടെ 11 കോടി കുടുംബങ്ങളെ ആരോഗ്യഇന്‍ഷുറന്‍സ് പരിരക്ഷയിലാക്കുകയും ദുര്‍ബലവിഭാഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവരെയുള്ളസൗജന്യ ചികിത്സ സഹായം ഉറപ്പാക്കുകയുംചെയ്തിട്ടുണ്ട്. അംഗമായാല്‍ കേന്ദ്ര സര്‍ക്കാര്‍മുഴുവന്‍ പ്രീമിയവും അടക്കുന്ന 18 വയസ്സുമുതല്‍59 വയസ്സുവരെയുള്ളവര്‍ക്കായുള്ള അപകട മരണഇന്‍ഷുറന്‍സ് ജനപ്രീതി നേടിയ ഒരു സര്‍ക്കാര്‍സംരംഭമാണ്. ശ്രദ്ധേയമായ പദ്ധതികള്‍ മാത്രംപറഞ്ഞു ഈ പട്ടിക ഇവിടെ ചുരുക്കുകയാണ്.
               
പ്രതിരോധ രംഗത്ത് റഫേല്‍ യുദ്ധവിമാനംവാങ്ങാനുള്ള കരാര്‍ ഫ്രഞ്ച് സര്‍ക്കാരുമായിഒപ്പിട്ടപ്പോള്‍ തന്നെ അടിസ്ഥാന രഹിതമായആരോപണങ്ങള്‍ ഉന്നയിച്ചു തടസ്സമുണ്ടാക്കാന്‍ശ്രമിച്ച കോണ്‍ഗ്രസിനെ സുപ്രിം കോടതി തന്നെനിശബ്ദമാക്കി. പ്രതിരോധ രംഗത്ത് ഇന്ന്‌ലോകത്തെ മൂന്നാമത് ശക്തിയാകുന്ന ഇന്ത്യവിദേശകാര്യ രംഗത്തും ലോകം ചെവിയോര്‍ക്കുന്നശബ്ദമായി മാറിയിരിക്കുന്നു. ഈ വര്‍ഷത്തിന്റെഅവസാനത്തോടെ ഇന്ത്യയുടെ ജി.ഡി.പി.7.3 ആകുമെന്ന് ലോകബാങ്ക് തന്നെ പ്രവചിക്കുന്നു.                    

റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിചൂണ്ടിക്കാട്ടിയപ്പോലെ ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ഇടപെട്ടു ഭരണ തുടര്‍ച്ച അവസാനിപ്പിക്കാനുംഇന്ത്യയുടെ വളര്‍ച്ച തടയാനും അമേരിക്കചൈന പാകിസ്ഥാന്‍ തുടങ്ങി ആരു ശ്രമിച്ചാലുംഅതിനെയോക്കെ അതിജീവിക്കാനുള്ള കരുത്തുഇന്ത്യ നേടിക്കഴിഞ്ഞിട്ടുണ്ട്. രാഷ്ട്ര വിരുദ്ധ ശക്തികളെ അവര്‍ എവിടെ ഒളിച്ചാലും അവരെകണ്ടെതാനുള്ള കഴിവ് കഴിഞ്ഞ കാലങ്ങളില്‍ചില പ്രത്യേക രാജ്യങ്ങള്‍ക്കു മാത്രമായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയും ആ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യയും സാര്‍വ്വത്രികബാങ്ക് അക്കൗണ്ടും ഉല്‍പ്പാദന വ്യവസായ രംഗത്തെകുതിപ്പുമൊക്കെ മേല്‍ പട്ടികയുമായി കൂട്ടിവായിക്കാവുന്നതാണ്. ആ വായന നല്‍കുന്നശുഭാപ്തി വിശ്വാസമാണ് മോദിയുടെ ഗ്യാരന്റി.

 

Join WhatsApp News
Soman Vazhoor 2024-05-17 18:30:52
ഇതിനൊന്നും മറുപടി എഴുതേണ്ട എഴുതണ്ട എന്ന് ഞാൻ വിചാരിച്ചിരിക്കുകയായിരുന്നു. കാരണം എനിക്കൊട്ടും സമയമില്ല. ഇതിലെ ലേഖകൻ എഴുതിയിരിക്കുന്ന, പല വാതഗതികൾക്കും യാതൊരു അടിസ്ഥാനവുമില്ല. പലതും സാമാന്യബുദ്ധിക്കും ചരിത്രത്തിനു പോലും യാതൊരു പിൻബലവുമില്ല. ഒരു സെക്കുലർ രാജ്യമായ അമേരിക്കയിലെ എല്ലാ ഗുണഗണങ്ങളും അനുഭവിച്ചുകൊണ്ടുതന്നെ മോദിയുടെ പിന്തിരിപ്പൻ സമുദായ വൽക്കരണ, ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന ഭരണരീതികളെ വാനോളം പുകഴ്ത്തുകയാണ് ഈ ലേഖകൻ. ഇങ്ങേരെയൊക്കെ സത്യം പറഞ്ഞു മനസ്സിലാക്കാൻ വളരെ വിഷമമാണ്. എന്നെങ്കിലും സംഗതി മനസ്സിലാക്കുമെന്ന് വിശ്വാസത്തിൽ ഞാൻ സ്നേഹപൂർവ്വം എൻറെ വിയോജനക്കുറിപ്പ് ഇവിടെ അറിയിക്കുകയാണ്. ഇവിടെ ഈ മലയാളിയിൽ തന്നെ ഇന്ന് ശ്രീമാൻ ജോർജ് എബ്രഹാം എഴുതിയ വളരെ അർത്ഥവത്തായ കാമ്പുള്ള ഒരു ലേഖനം ഉണ്ട് അത് മീതെ പോയി വായിക്കുക. അമേരിക്കയിലെ ബിജെപിയുടെ കുൽസിത പ്രവർത്തനങ്ങളെ പ്രതിരോധിച്ചു കൊണ്ട് എഴുതാൻ ഇവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആൾക്കാർ ഇല്ലാത്തതും ബിജെപിക്ക് വളരെ തുണയായി. ഒരു കാരണം ഈ കോൺഗ്രസ് പ്രവർത്തകർക്ക് സ്ഥാനം മാത്രം മതി. അവർ പരസ്പരം കാലു വാരുന്നു, സ്വയം ഓടി നടന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്നു. അല്ലെങ്കിൽ ഇവിടത്തെ കോൺഗ്രസ് പ്രവർത്തകരുടെ വാർത്തയിൽ തന്നെ നോക്കുക. അവർക്ക് അതിൽ മാത്രമാണ്. അല്ലാതെ മോഡി ദുർഭരണത്തെ വെളുപ്പിച്ചു പൊക്കി എഴുതുന്ന ഇത്തരം ലേഖനങ്ങളെ പ്രതിരോധിക്കുന്നത് ആകണം കോൺഗ്രസുകാരുടെ ഇവിടത്തെ പ്രവർത്തനം. എന്ന് നിഷ്പക്ഷ നിരീക്ഷകൻ, സോമൻ വാഴൂർ
ചാക്കോ കുര്യൻ 2024-05-17 19:37:38
ലേഖകൻ വളരേയധികം വസ്തുതകൾ ശേഖരിച്ച ശേഷമാണീ ലേഖനം എഴുതിയിരിക്കുന്നത്. രാഷ്ട്രീയത്തിന്റെ പേരിൽ ഉപരിപ്ലവമായി ഒച്ച വെയ്ക്കുന്നവരുമായി താരതമ്യപ്പെടുത്താനാകില്ല. അക്കാര്യത്തിൽ അദ്ദേഹം അഭിനന്ദനമർഹിക്കുന്നു. തന്റെ രാഷ്ട്രീയ വീക്ഷണങ്ങൾക്കനുസരിച്ച് വസ്‍തുതകളെ വളച്ചൊടിച്ചു കാണിക്കാൻ കൂടി വിദഗ്ധനാണെന്നു അദ്ദേഹം ഈ ലേഖനത്തിലൂടെ വെളിവാക്കുന്നുണ്ട് . മോദിയുടെ സാമ്പത്തിക നയങ്ങൾ ഇന്ത്യയുടെ സാമ്പത്തിക ഉയർച്ചയ്ക്ക് കാരണമാണെന്ന് ആരും നിഷെധിക്കുകയില്ല. നെഹ്‌റു സോഷ്യലിസത്തിൽ നിന്നുള്ള വ്യതിചലനം തുടങ്ങിയ രാജീവ് ഗാന്ധി മുതൽ എല്ലാ പ്രധാന മന്ത്രിമാരും രാജ്യത്തെ സാമ്പത്തിക ഉദാരവൽക്കരണ പ്രക്രിയ സാക്ഷാൽക്കരിച്ചവരാണ്. തീർച്ചയായും മോഡി തന്റെ മുൻഗാമികളെക്കാൾ നയനിർമ്മാണം നടത്തിയിട്ടുണ്ട്. പക്ഷെ രാജ്യത്തിന്റെ മതേതരത്വത്തിന് വലിയകോട്ടം വരുത്തുകയാണ് മോഡി ചെയ്തത്. സംഘ് പരിവാറിന്റെ കുടക്കീഴിൽ അമിത് ഷായെ പോലുള്ളവർ ഇടതുവശത്തും വലതുവശത്തും നിൽക്കുമ്പോൾ, മതമൗലികവാദികളുടെ ദുർനടപടികളെ കണ്ടില്ലായെന്നു നടിക്കുവാനല്ലേ മോദിക്ക് കഴിയൂ. അമേരിക്കയിലെയും മറ്റു വികസിത ജനാധിപത്യ രാജ്യങ്ങളുടെ ഇന്റലിജന്സുകൾ ഇക്കാര്യം പരസ്യമാക്കിയിയിട്ടുള്ളതാണ്. ലേഖകന്റെ മതമൗലികത്വം ഉയർത്തിപ്പിടിക്കുന്ന ഒരു സർക്കാർ ഇൻഡ്യ ഭരിക്കുമ്പോൾ അതിനെ പുകഴ്‌ത്താൻ, അവരുടെ ചെയ്തികളെ മഹത്വപ്പെടുത്തുവാൻ ശ്രമിക്കുന്നതിൽ അത്ഭുതമില്ല.
benoy 2024-05-17 23:58:07
ലേഖനവും വായിച്ചു, രണ്ടുകമെന്റുകളും വായിച്ചു. ലേഖകൻ എണ്ണമിട്ടുനിരത്തിയ വസ്തുതകളെയും അതിനുള്ള തെളിവുകളെയും തള്ളിക്കളഞ്ഞുകൊണ്ടുള്ളതാണ് രണ്ടുകമെന്റുകളും. ഒരാളുടെ വാദമുഖം തെറ്റാണെന്നുപറയുമ്പോൾ അത് ഏതു വാദമുഖമാണെന്നും അതുതെറ്റാണെന്നു പറയാനുള്ള കരണമെന്താണെന്നും കമന്റേറ്റർ പറയുകയെന്നുള്ളത് ഒരുസാമാന്യ മര്യാദയാണ്. ശ്രീ സോമൻ വാഴൂരും ശ്രീ ചാക്കോ കുര്യനും വസ്തുതാപരമായി കരണങ്ങളോ തെളിവുകളോ അവതരിപ്പിച്ചിട്ടില്ല, അന്ധമായ മോഡി, ബി ജെ പി, ഹൈന്ദവ വിരോധങ്ങളൊഴിച്ചാൽ. സോമൻ വാഴൂർ ഏതോ ഒരു ജോർജ് എബ്രഹാം എഴുതിയ ലേഖനം വായിക്കാൻ നിർദേശിക്കുന്നു. എന്തൊരു തമാശ.
Ninan Mathulla 2024-05-18 00:25:13
The strength of a chain, when you pull the chain from opposite sides, is the strength of the weakest link in the chain. Same way the strength of India union is the strength of the weakest unit in the chain- the minorities of India and different states. What is the use of all these achievements of Prime-minister Modi, if it is going to lead India to 28 different pieces? So the main thing for India to progress is to stand as a Union of states with its own different culture, language and other differences. The present ruling government is trying to keep India together with force, instead of understanding, respect, co-operation and love. For that each Indian must see another Indian as a brother or sister as we used to say pledge in our schools. Other achievements listed here are immaterial, if we can’t stand together.
mattathu mathew 2024-05-18 01:12:02
who is this soman vazhoor and chacko kurian. Are these living in USA or in India. donot forget the proverb.. when u sit on the top of an elephant dont afraid of a dog. The writer is well written. Why all these people get an itch in their .., when spmebody says the real fact.
John P 2024-05-18 01:50:22
The article by Mr. Surendran Nair is very clear that he manipulatively wrote the article to favor the Hindu fundamentalist Modi government’s efforts to transform the country to a Hindutva nation. As Mr. Kurian commented, intelligence agencies across the developed countries have established Modi government’s intention. The Vishwa Hindu Parishath’s agenda is Modi’s agenda. The article’s writer is clearly expressive of his efforts to uphold the far right Hindutva government in New Delhi.
CID Moosa 2024-05-18 03:04:29
Modi is sending his agents all over the world to eliminate those who oppose him. Benoy is his agent. Be careful. I don't the motive of Surendaran Nair. is he an American citizen? അമേരിക്കചൈന പാകിസ്ഥാന്‍ തുടങ്ങി ആരു ശ്രമിച്ചാലുംഅതിനെയോക്കെ അതിജീവിക്കാനുള്ള കരുത്തുഇന്ത്യ നേടിക്കഴിഅമേരിക്കചൈന പാകിസ്ഥാന്‍ തുടങ്ങി ആരു ശ്രമിച്ചാലുംഅതിനെയോക്കെ അതിജീവിക്കാനുള്ള കരുത്തുഇന്ത്യ നേടിക്കഴിnju .
somanv vazhoor 2024-05-18 07:13:45
ഞാനൊരു ഹിന്ദു മത വിശ്വാസിയാണ്. എന്ന് വെച്ച് മറ്റു മതവിശ്വാസികളെയോ, മതമില്ലാത്തവനെയോ ഞാൻ വെറുക്കുകയില്ല പീഡിപ്പിക്കുകയില്ല. അമേരിക്കയിലെ പോലെ സെക്കുലറിസം ഇന്ത്യയിലും നിലനിൽക്കണം. മഹാത്മാഗാന്ധിയുടെ രാമനാണ് എൻറെ രാമൻ, അല്ലാതെ മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്സെയുടെ രാമനല്ല എൻറെ രാമൻ. ആർഎസ്എസുകാർ ഇപ്പോഴും, ഒരുതരം ഭീകര പ്രവർത്തകരുടെ മാതിരി മഹാത്മജിയുടെ രാമൻമാരെ വെടിവെച്ചു കൊണ്ടിരിക്കുന്നു. ഗുജറാത്തിൽ കലാപത്തിന് കൂട്ടുനിന്ന ഇപ്പോഴത്തെ ഇന്ത്യൻ ഭരണ നേതാവിന് അമേരിക്ക പ്രവേശന വിസ പോലും കൊടുത്തിരുന്നില്ല. അവിടെ , in India മതവികാരം ഇളക്കി വിട്ട് അധികാരം പിടിച്ചെടുത്ത ശേഷം മാത്രമാണ് അങ്ങേർക്ക് സ്വായത്തമായ അമേരിക്കൻ പ്രവേശനം ലഭ്യമായത്. മണിപ്പൂരിൽ നടന്നതെന്താണ്? ഇന്ത്യയിൽ പലയിടത്തും നടന്നതെന്താണ് നടക്കുന്നത് എന്താണ്? ഇതിനെപ്പറ്റി ഒക്കെ എന്തിനാണ് കൂടുതൽ വിവരിക്കുന്നത്? ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനങ്ങളെ, പത്രമാധ്യമസ്വാതന്ത്ര്യ ഇല്ലായ്മയെ, മനുഷ്യാവകാശ പ്രവർത്തകരും, ലോകരാഷ്ട്രങ്ങളും ഗൗരവമായി എടുത്ത് ചർച്ച ചെയ്യുന്നില്ലയോ? ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമല്ല, മനുഷ്യരുടെ അവകാശങ്ങളുടെ പ്രശ്നമാണ്. അതിനെപ്പറ്റി ആർക്കും എഴുതാം ചർച്ച ചെയ്യാം, അതിനെതിരെ പോരാടാം, ആയുധമില്ലാതെ പോരാട്ടം നടത്തണം. മുകളിൽ എഴുതിയ ലേഖകൻ എത്ര നീട്ടിപ്പിടിച്ചു വാദിച്ചാലും, അതിനെ ഞാൻ തള്ളിക്കളയുന്നു. . ആ ലേഖനത്തിൽ ഒരു കഴമ്പും ഇല്ല. വെറുതെ ഞാൻ ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് അയാൾ എവിടെയും വാദിക്കുന്നു. . ഇത്തരക്കാരെ ഞാൻ ഒരു ഡിബേറ്റിനായി വെല്ലുവിളിക്കുന്നു. തയ്യാറുണ്ടോ പറയൂ? കോൺഗ്രസ് ഭരണകാലത്ത് അടിയന്തരാവസ്ഥയിൽ മാത്രമേ മാധ്യമസ്വാതന്ത്ര്യം ഇല്ലാതിരുന്നുള്ളൂ. അവരുടെ ഭരണകാലത്ത് പ്രതിപക്ഷത്തെ ഇപ്രകാരം അടിച്ചമർത്തിയിരുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഒരാളെയും വെറുതെ രാഷ്ട്രീയപരമായി വേട്ടയാടി,ഈഡി വന്ന് കേസ് ചാർജ് ചെയ്തിരുന്നില്ല. ഈ ലേഖനത്തിനെതിരെ എനിക്കൊരു പുസ്തകം പോലും എഴുതാൻ പറ്റും. പക്ഷേ നേരമില്ല. മുട്ടപോക്ക് ന്യായം പറയുന്നവരോട് വാദിച്ചിട്ടും കാര്യമില്ല. ചരിത്രം അറിയണം പഠിക്കണം. This election The BJP must be outsted for the unity and secularisam in India. Also, that corrupted facist govt, must go. വീണ്ടും സോമൻ വാഴൂർ
B. Jesudasan 2024-05-19 01:24:17
Secularism is enshrined in Indian and U.S. constitutions. U.S. is open for all religions. You can start a religion here and propagate. No authority is going to challenge you. What we see in India is the suspicion and persecution of people doing missionary work in India. We had spoken so much about Manipur but what is happening elsewhere in north Indian states are not known to public or do not surface in the media. I have directly heard from my relative doing charity work in north and later had the opportunity to personally experience the persecution and destruction there. What people there said was there is no protection from the police or authorities. They said the BJP government maintained blind eyes whenever this happens. I am a US citizen and have ridiculed the people in the U.S. that are working as Overseas Congress who can do nothing in Indian politics but adamant to look around to locally get active. I’m but concerned that my relatives living in north India feel less religious liberty and at times experience persecution under Modi government. The writer of this article tries to portray a unreal picture of Modi government. If what happens in India happens to him and around him, how would he respond?
Sasi Krishna 2024-06-04 00:23:52
കൃത്യമായി വസ്തുതകൾ നിരത്തി എഴുതിയ ഈ ലേഖനത്തിൽ അവാസ്ഥവമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് പറയാനുള്ളതിന് പകരം അന്ധമായ മോദി വിരോധം പ്രകടിപ്പിക്കുന്ന കമൻ്റുകളെ അവഗണിക്കുന്നു. ഇത്തരം യുക്തിരഹിതവും പരിഹാസ്യവുമായ മോദി വിരോധമാണ് കേരളത്തിൻറെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം എന്ന് ഞാൻ കരുതുന്നു. സാക്ഷരർ എന്ന് അഭിമാനിക്കുന്ന നമുക്ക് വസ്തുതകൾ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. ഹിന്ദി പോലും അറിയാത്ത '15 ലക്ഷം എന്ന് കിട്ടും?' എന്ന് ചോദിച്ചു നടക്കുന്ന കൂപമണ്ഡൂകങ്ങൾ ആകാതിരിക്കാൻ ഇനിയെങ്കിലും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക