അമേരിക്കന്‍ മലയാളികള്‍ക്കു വായനയുടെ പുതിയ അനുഭവവും ഉള്‍കാഴ്ചയുടെ നൂതനലോകവും പകര്‍ന്നു നൽകിയ എഴുത്തുകാരി മീനു എലിസബത്ത് തന്റെ നാല്പത് വർഷത്തെ അമേരിക്കൻ ജീവിതത്തിന്റെ ചില ഏടുകൾ പങ്കു വെയ്ക്കുന്നു. അതിൽ കേരളവും ഡാളസും ലിറ്റിൽ റോക്കും വൈലിയും കടന്നു വരുന്നു. അന്നത്തെയും ഇന്നത്തെയും അമേരിക്കയെയും ഇന്ത്യയെയും താരതമ്മ്യം നടത്തുന്നു. മാറ്റങ്ങളെ വിലയിരുത്തുന്നു.
കുടിയേറ്റ നാടും, പിറന്ന നാടും ഗൃഹാതുരത്വവും, വേദനയും, ചിരിയും കണ്ണുനീരും സന്തോഷവും ഒപ്പം കടന്നു വരുന്നു. സ്വതവേ നർമ്മപ്രിയയായ മീനുവിന്റ് സ്വതസിദ്ധമായ ഭാഷയിൽ അവർ തന്റെ പ്രവാസ അനുഭവങ്ങൾ വരച്ചിടുന്നു.
നാല് പതിറ്റാണ്ടായി അമേരിക്കയില്‍ താമസിക്കുന്ന മീനു അപൂര്‍വ സുന്ദരമായ മലയാളത്തില്‍ കേരളവും പ്രവാസ ജീവിതവും സമന്വയിപ്പിക്കുന്നതും പ്രവാസത്തിന്റെ കണ്ണുകളിലൂടെ യാഥാര്‍ഥ്യങ്ങളെ വിശകലനം ചെയ്യുന്നതും പുത്തന്‍ അനുഭൂതിയാകുന്നു. . അതുകൊണ്ടു തന്നെ ഇവരുടെ കോളങ്ങളും ചെറുകഥകളും ജനം ഹ്രുദയപുര്‍വം സ്വീകരിക്കുന്നു.
കോട്ടയം ജില്ലയിലെ പള്ളം സ്വദേശിയായ മീനു കേരളത്തിലെയും അമേരിക്കയിലെയും ആനുകാലികങ്ങളിൽ എഴുതാറുണ്ട്. മഴയിൽ ഞാൻ വെയിലിൽ നീ എന്ന പുസ്തകം കറന്റ് ബുക്ക്സ് പ്രസിദ്ധികരിച്ചിട്ടുണ്ട്. ടെക്‌സസിലെ വൈയിലിയിൽ താമസിക്കുന്നു.
ഇ-മലയാളിയിലും ഇഎം വീക്കിലിയിലും ഉടൻ ആരംഭിക്കുന്നു .....