ഇലക്ഷന് റസല്ട്ട്വരാന് ദിവസങ്ങള്‍മാത്രം അവശേഷിക്കുമ്പോള്‍ മലയാളപത്രങ്ങള്‍ ഇത്രനാളും പറഞ്ഞുകൊണ്ടിരുന്നതിന് വിപരീതമായി സംസാരിച്ചുതുടങ്ങിയിരിക്കുന്നു. ഒറ്റദിവസംകൊണ്ട് ഇവര്‍ മലക്കംമറിയുന്നത് എന്തുകൊണ്ടാണന്നറിയാതെ പരിഭ്രമിക്കാനല്ലേ വായനക്കാര്‍ക്ക് കഴിയു. കാര്യങ്ങള്‍ തിരിച്ചറിയാന്‍തക്ക വിവേകമുള്ളവര്‍ ഇവരുടെ പത്രങ്ങള്‍ നാളെമുതല്‍ ഇടേണ്ടന്ന് ഏജന്റിനോട് പറയും. ചിന്തിക്കാന്‍ കഴിവില്ലത്ത ബഹുഭൂരിപക്ഷം വായനക്കാര്‍ തുടര്‍ന്നും ഇക്കൂട്ടരുടെ പത്രങ്ങള്വായിച്ച് തങ്ങളുടെബുദ്ധി മന്ദീഭവിപ്പിച്ചുകൊണ്ടിരിക്കും..
പറഞ്ഞുവരുന്നത് ഇന്നലെവരെ ഇന്‍ഡ്യാമുന്നണിക്ക് വന്‍വിജയം സമ്മാനിച്ചുകൊണ്ടിരുന്ന മനോരമ ഇന്നുപറയുന്നത് നേരേന്ദ്ര മാദിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തില്‍ വരുമെന്നാണ്. ജൂണ്‍ നാലിന് റിസല്‍ട്ട് വരുമ്പോള്‍ വായനക്കാരനെ ഷോക്കടിപ്പിക്കേണ്ട എന്നുവിചാരിച്ചാണ് നേരത്തതെന്നെ ടെസ്റ്റ്ഡോസ് കൊടുത്ത് തയ്യാറാക്കുന്നത്. പതുക്കെപതുക്കെ നിറംമാറ്റിയാല്‍ പെട്ടന്നൊന്നും ശ്രദ്ധിക്കപ്പെടുകയില്ല. ഇന്നലെ പറഞ്ഞതിന് വിപരീതമായി ഇന്നുപറഞ്ഞാല്‍ കുത്തിനുപിടിച്ച് രണ്ടുകൊടുക്കാന്‍ വായനക്കാരന് തോന്നും.
മനോരമയാണ് തുടക്കംകുറിച്ചതെങ്കിലും മറ്റുപത്രങ്ങളും ചാനലുകളും ആവഴിക്കുതന്നെ നീങ്ങുന്നതാണ് കാണുന്നത്. ഇന്‍ഡിമുന്നണി മുന്നേറുന്നെന്നും മോദിയുടെ വേദികളില്‍ ആളുകളുടെ എണ്ണം പഴയതുപോലെ ഇല്ലെന്നും പരാജയഭീതി ബി ജെ പി കേന്ദ്രങ്ങളെ ബാധിച്ചിരിക്കുന്നെന്നും പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ പറയുന്നത് നാനൂറെന്ന ടാര്‍ഗെറ്റില്‍ എത്താന്‍ പാര്‍ട്ടിക്ക് സാധിക്കില്ലെന്നാണ്. മുന്നൂറ്റിപത്തുവരെകൊടുക്കാന് ഇവര്‍ തയ്യാറാണ്. എന്തൊരു ദാക്ഷിണ്യം.
മനോരമയുടെ സര്കുലേഷന് പത്തുലക്ഷം കുറഞ്ഞതായിട്ടാണ് കേള്‍ക്കുന്നത്.മാതൃഭൂമി അകാലചരമം അടഞ്ഞുകൊണ്ടിരിക്കയാണ്. അധികം താമസിയാതെ ഈപത്രങ്ങള്‍ പൂട്ടിക്കെട്ടും. മനോരമയുടെ ബിസിനസ്സ് തന്ത്രങ്ങളറിയാതെ ഇവര്‍പറയുന്നത് വെള്ളംതൊടാതെ വിഴുങ്ങുന്ന വായനക്കാരന് കോട്ടയം എഡിഷനും കോഴിക്കോട് എഡിഷനും ഒന്നിച്ചുവായിച്ചനോക്കിയാല് തലകറങ്ങിവീഴും. കോട്ടയം എഡിഷനില്‍ മനോരമ ഇസ്രായേലിനെ പുകഴ്ത്തുമ്പോള്‍ കോഴിക്കോട് എഡിഷനില്‍ ഹമാസിനെയാണ് വാഴ്ത്തുന്നത്. കോട്ടയം എഡിഷന് വായിക്കുന്നത് നല്ലവരായ ക്രിസ്ത്യാനികളും മറ്റേത് നിഷ്കളങ്കരായ മുസ്ളീങ്ങളുമാണ്. രണ്ടുകൂട്ടരെയും തൃപ്തിപ്പെടുത്തേണ്ടത് പത്രമുതലാളിയുടെ തന്ത്രമാണ്. പത്രധര്‍മ്മം പോയിതുലയട്ടെ.
ബി ജെ പിയെ വിജയിപ്പിക്കാന്‍ മനോരമ തീരുമാനിച്ചെങ്കില്‍ നമുക്ക് സന്തോഷംതന്നെ. അപ്പോള്‍ അടുത്ത പത്തുവര്‍ഷം കോണ്‍ഗ്രസ്സ് രാജ്യംഭരിക്കുമെന്നാണ് ഖാര്‍ഗെ പറയുന്നതോ.അത് വെറുതെ ചിരിപ്പിക്കാന്‍ പറഞ്ഞതാണന്നാണ് കുഞ്ചുക്കുറുപ്പിന്റെ അഭിപ്രായം. വയസായെങ്കിലും തമാശപറയുന്നതിനുള്ള കഴിവ് ഖാര്‍ഗെക്ക് നഷ്ടപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ്സിന്റെ കുഴിമാടം തോണ്ടിയിട്ടേപോകൂ എന്ന് ശപഥംചെയ്തിരിക്കായാണ് ഖാര്ഗെമൂപ്പന്.
കുടുംബമല്ല രാഷ്ട്രമാണ് പ്രധാനം.
ഗാന്ധികുടുംബത്തെ സ്നേഹിക്കുന്ന അനേകംപേര്‍ കേരളത്തിലും അമേരിക്കന്‍ മലയാളികളുടെകൂട്ടത്തിലും ഉണ്ട്. എനിക്ക് ആകുടുംബത്തോട് യാതൊരുവിരോധവുമില്ല. അവര്‍ സന്തഷത്തോടെ സമാധാനത്തോടെ കഴിയട്ടെ. പക്ഷേ, രാജ്യംഭരിക്കണമെന്ന ചിന്ത ഉപേക്ഷിക്കയല്ലേ നല്ലത്. ഭരണപാടവം ഉള്ളവരാരും ആ കുടുംബത്തിലില്ല. നെഹ്റു കുടുംബത്തില്‍ ജനിച്ചു എന്നതല്ലാതെ യാതൊരു യോഗ്യതയും രാഹുല്‍ ഗാന്ധിക്കില്ല.
ഇന്‍ഡ്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്ന നെഹ്റു കുറെ മണ്ടത്തരങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അനേകം നല്ലകാര്യങ്ങളും ചെയ്തിട്ടുണ്ട്. ഇന്‍ഡ്യന്‍ ജനാധിപത്യത്തിന് തറക്കല്ലിട്ടത് അദ്ദേഹമാണ്. ഒരുപാട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ചിലതെറ്റുകളും സംഭവിക്കുമെന്ന് മകള്‍ക്കയച്ച കത്തുകളില്‍ നെഹ്റു എഴുതിയിട്ടുണ്ട്. ഇന്ദിര ദുശ്ശാഠ്യക്കാരിയായിരുന്നു. അടിയന്തിരാവസ്ഥയും സിഖുകാരുടെ പുണ്യക്ഷേത്രമായ ഗോള്ഡന്ടെമ്പില് തകര്‍ത്തതും ഈയൊരു സ്വഭാവംകൊണ്ടാണ്. അതന്റെ ഫലമാണ് രക്തസാക്ഷിത്വം. രാജീവ് ഗന്ധിയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. പ്ളെയിന്‍ ഓടിച്ചുനടന്നിരുന്ന ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുവന്ന് രാജ്യംഭരിക്കാനേല്പിച്ച കോണ്‍ഗ്രസ്സുകാരാണ് ഉത്തരവാദികള്‍. രാജീവിന്റെ ഭരണം വലിയൊരു പരാജയമായിരുന്നു. ശ്രീലങ്കയിലെ തമിഴരെകൊല്ലാന് ഇന്‍ഡ്യന്‍ പട്ടാളത്തെ അയച്ച മഹാവിഢിത്തം രാജീവിന്റെ വവേകമില്ലായ്മയുടെ ഉദാഹരണമാണ്. ആതെറ്റിന് അദ്ദേഹത്തിന് സ്വന്തംജീവന്തന്നെ ബലികൊടുക്കേണ്ടിവന്നു. അമ്മയുടെയും മകന്റെയും രക്തസാക്ഷിത്വത്തിന് (മണ്ടത്തരത്തിന്) ഇന്‍ഡ്യന്‍ജനത വിലനല്‍കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയുമോ.
രാഹുല്‍ ഗാന്ധി രാജ്യംഭരിക്കാന്‍ കഴിവില്ലാത്തവനാണ്. സംസാരവും പ്രവര്‍ത്തികളും അദ്ദേഹത്തെ വദൂഷകനാക്കുന്നു. ഒരുവിഢിയായിട്ടാണ് ജനങ്ങള്‍ അദ്ദേഹത്തെ കാണുന്നത്. രകതസാക്ഷിത്തംവരിച്ച അഛന്റെയും അമ്മൂമ്മയുടെയും ത്യാഗംപറഞ്ഞ് രാജ്യംഭരിക്കാന്‍ ഇറങ്ങിയാല്‍ ജനമത് അംഗീകരിക്കില്ല. ഇതല്ലാതെ അദ്ദേഹത്തിന് എന്ത് യോഗ്യതയാണ് പറയാനുള്ളത്.
ഇന്‍ഡ്യക്ക് ഇന്നാവശ്യം തീരുമാനങ്ങളെടുക്കാന്‍ കഴിവും പ്രാപ്തിയുമുള്ള ശ്കതനായ ഭരണാധികാരിയെയാണ്. നരേന്ദ്ര മോദിയില്‍ ജനങ്ങളത് കാണുന്നുണ്ട്. മലയാള പത്രങ്ങള്‍ക്കും അതറിയാം. ജൂണ്‍ നാലിനുശേഷം വ്യത്യസ്തമായ മറ്റൊരു മനോരമയായിരിക്കും നിങ്ങള്‍ വായിക്കുക.
samnilampallil@gmail.com