Image

ലോകപ്പെരുവഴി (തുടർച്ച: രാജു തോമസ്)

Published on 25 May, 2024
ലോകപ്പെരുവഴി (തുടർച്ച: രാജു തോമസ്)

കർമ്മണാവാചാലൊന്നും തിരുത്താനായിടാതെ,
വിതുമ്പും നിശ്ശബ്ദമാം കുമ്പസാരമായൊരാൾ
പുഴുക്കൾതിന്നുതിന്ന് പുഴുത്തുമരിക്കുന്നു. *3
ഭൃത്യർതൻ കയ്യാൽ ചക്രവർത്തിയാണൊടുങ്ങുന്നു. *4
സ്വന്തമക്കൾക്കായല്ലാ രാജ്യമെന്നൊരു രാജൻ. *5
യുഗശ്രീയായ രാമൻ ചെയ്യുന്നു ആത്മഹത്യ;
ഭാരതം പിളർന്നതിൽ നൂറുങ്ങൂ ഭീഷ്മഹൃത്തം;
ഭവാന്റെ പാദപത്മത്തിങ്കലേ വേടന്നമ്പ്. 8
ജനത്തിനശ്രദ്ധയിൽ ദഗ്ധനായ് വൃദ്ധസിദ്ധൻ
കേൾക്കുന്ന കാതുതേടി പോകുന്നു വടക്കോട്ട്; *7
വേദത്തിൻ കവിതയിൽ കണ്ണുനീർവാർത്ത യേശു
തന്നത്താൻ കുരുതിയായ് കാലത്തെ പകുക്കുന്നു.

വിവിധം വിമോചകർ വാചാലം വെളിവാക്കും
വിരുദ്ധസ്വർഗങ്ങൾതൻ വഴികൾ വിചിത്രമേ.
കാണുമോ നാകത്തിലായ് പലതാം ഭവനങ്ങൾ?
കാണുമോ പലതരം നാകങ്ങൾ, നരകങ്ങൾ?
വിരവിൽ പരതുന്നു എങ്ങുമേ ഞാനുമിന്നും--
പരക്കെ കാണ്മൂ പല സിദ്ധാന്തക്കൂട്ടായ്`മകൾ.
അടയ്`ക്കാം കണ്ണ്‌, പക്ഷേ, തുറന്നാൽ കാണ്മതിതേ
കാഴ്ചകളല്ലാതെന്ത്! കണ്ടിടാം, കാൺകവേണം.

സ്വപ്നങ്ങൾ കൊണ്ടത്തന്നു വീഴചകൾ, പാളിച്ചകൾ--
കഷ്ടനഷ്ടങ്ങൾ വന്നാൽ കണക്കു പിഴച്ചെന്നോ?
ജയത്തിൽ രമിക്കവെ മറ്റൊന്നുമാവില്ലെന്ന
മട്ടിലായ് നടന്നവൻ ഒടുവിൽ നിസ്സംഗനായ്;
തീർന്നുപോയ് കഥയേവം--വിരമം, വിരാമമായ്.
വരികൾക്കിടെയില്ല മറ്റൊന്നും വായിക്കാനായ് . . .
വഴികൾ സ്വയം കണ്ട്, അവയെ വെടിപ്പാക്ക.
(ശുഭം)

*3. റോമാ ചക്രവർത്തി ഗലീറിയസ് (ഭരണം സി.ഇ. 305-311, 
   കോൺസ്റ്റന്റീനു തൊട്ടുമുമ്പ്): ക്രിസ്ത്യാനികളെ പീഡിപ്പിച്ചതി
   നുള്ള ദൈവകോപമെന്ന് അവർ കരുതി. അങ്ങനെയായിരുന്നത്രെ 
   ഹെറൊദസ് അന്തിപ്പാസിന്റെയും (ഭരണം സി.ഇ. 20-40) അന്ത്യം.
*4. എത്രയോ പേർ!
*5. ഭരതൻ, ദുഷ്യന്ത-ശകുന്തള പുത്രൻ
*6. ഭീഷ്`മരുടെ ദുഃഖവും ശ്രീകൃഷണന്റെ അന്ത്യവും ഗാന്ധിക്കുണ്ടായി.
*7. ലാവോസു [ലാവോത്`സു], ബി.സി.ഇ. ഏഴാം നൂറ്റാണ്ട്

read more: https://emalayalee.com/writer/290

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക