Image

വഴി മറന്ന ഋതുക്കൾ ( കവിത : പുഷ്പമ്മ ചാണ്ടി )

Published on 29 May, 2024
വഴി മറന്ന ഋതുക്കൾ ( കവിത : പുഷ്പമ്മ ചാണ്ടി )

വസന്തത്തെ എതിരേൽക്കാൻ കാത്തിരുന്നു ;
വന്നതോ 
പൂക്കളെ നനച്ചുകൊണ്ടൊരു പെരുമഴ 
ഇതളുകൾ താഴെ വീണു, 
നനഞ്ഞ മണ്ണ് അതിനെ
ചേർത്തുവെക്കാനാവാതെ , 
ഒഴുകുന്ന 
വെള്ളത്തിൽ എവിടേക്കോ പോയ പൂക്കളെ നോക്കി 
നെടുവീർപ്പിട്ടു ...

മഴമേഘങ്ങൾ പോയ് മറഞ്ഞതും

രോഷ ഭാവത്തിൽ
 
ഗ്രീഷ്മമെത്തി ചുട്ടുപൊള്ളുന്ന അഗ്നി പൊഴിച്ചു ...
സൂര്യരശ്മികൾ ഭൂമിയെ പിളർന്നപ്പോൾ ഭൂമിയാകെ 
സ്വപ്നം നഷ്ടമായവളെ -
പ്പോലെ വിലപിച്ചു ...

ശരത് കാലമോ ഒന്നിനെയും  തൊട്ടു തലോടാതെ ...
വേനലിൽ ഉണങ്ങിയ പത്ര പാളികളിൽ
ബന്ധിതയായ കാണ്ഡം  ഒട്ടും വിട്ടുകൊടുക്കാതെ ,
ഇനിയും വീഴാൻ കൂട്ടാക്കാതെ ശഠിച്ചു നിന്നു..
നടക്കാത്ത സ്വപ്നം പേറുന്നവളെപ്പോൽ 
അലസമായെത്തിയ കാറ്റുപോലും ഇലകളിൽ 
താളം സൃഷ്ടിച്ചില്ല ...
ശൈത്യകാലമോ കാറ്റായും , മഴയായും 
ഭൂമിയെ തൊട്ടുതലോടി ..
പൊടുന്നനെ വിടചൊല്ലി 
പിരിഞ്ഞു പോയ 
കാമുകനെപ്പോൽ യാത്രയായി ...

വഴിമറന്ന ഋതുക്കൾ ...
പകച്ചു നിൽക്കുന്ന ഭൂമി ...

Join WhatsApp News
Prasanna Kumari 2024-05-29 10:12:17
Rare and melodious expressions make it all the more beautiful
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക