Image

മൂകമായൊഴുകുന്നുണ്ടൊരു  പ്രണയം (ദേവു ഉമ പട്ടേരി)

Published on 02 June, 2024
മൂകമായൊഴുകുന്നുണ്ടൊരു  പ്രണയം (ദേവു ഉമ പട്ടേരി)

നിബന്ധനകളാൽ
ശ്വാസം മുട്ടി പിടയുമ്പോഴും
മൂകമായൊഴുകുന്നുണ്ടൊരു  പ്രണയം...
ഒരുവനിലേക്ക് മാത്രമായ്....
ഉത്തരമറിയാത്ത ചോദ്യങ്ങളുടെ
വേലിയേറ്റം കഴുത്തറ്റം എത്തുമ്പോഴും
ശ്വാസമടക്കിപ്പിടിച്ചിരിക്കണം...
പ്രിയപ്പെട്ടത്
നഷ്ടപ്പെടാതിരിക്കണമെങ്കിൽ
അതിർ വരമ്പുകൾ
ഭേദിക്കാതിരിക്കണം...
ആഗ്രഹങ്ങളും സ്വപ്നങ്ങളും
ഒരു ഭാണ്ഡക്കെട്ടിൽ മുറുക്കി
തട്ടിൻപുറത്തേക്കിടണം...
സ്വപ്നങ്ങൾ
ചുണ്ടെനെലികൾ കരണ്ടാലും
കണ്ണടച്ചിരിക്കണം....
എതിർക്കരുത്...
ഒച്ച ഉയരരുത്...
ആവശ്യപ്പെടരുത് ഒന്നും...
സ്നേഹിക്കുക...
സ്നേഹിക്കുക മാത്രം....
കിട്ടുന്നതെന്തോ...
അതിൽ തൃപ്തിപ്പെടുക ...
                ദേവു

Join WhatsApp News
കുറ്റിക്കാട്ടിൽ ബാലകൃഷ്ണൻ 2024-06-02 18:01:04
തട്ടിൻപുറത്ത് എലികൾ പ്രണയിച്ചു തിമിർക്കുമ്പോൾ, ഞാനും എന്റെ സ്വപ്നങ്ങളും ശ്വാസംമുട്ടി മരിക്കുന്നു. ഹാ! പ്രണയവികാരമേ നീ എന്നെ വിട്ടു പോ.
Jayan varghese 2024-06-02 23:09:25
ദേവൂ, ദേവതേ, ദേവതാരു മരങ്ങുടെ തണൽ പറ്റി വളരുന്ന കറുകത്തലപ്പുകൾ ഹൃദയത്തിൽ ഇറുക്കി വസന്തർത്തുവിലെ തുഷാര ബിന്ദുവായി നീ വരൂ. കാത്തിരിക്കാൻ കാമുക ഹൃദയങ്ങളുണ്ടാവും !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക