ഇന്ത്യയിലെ ഇഗ്ളീഷ് / ഹിന്ദി ടി വി ചാനലുകൾ കാണുന്നത് വർഷങ്ങൾക്ക് മുമ്പ് നിർത്തി. വല്ലപ്പോഴും കണ്ടിരുന്നത് എൻ ഡി ടിവി ആയിരുന്നു. അഡാണി ഏറ്റെടുത്തത്തതോടെ അതും കാണുന്നത് നിർത്തി. ഇന്ന് ക്രോണി ക്യാപ്പിറ്റലിസവും ക്രോണി മീഡിയയുമാണ് ഇന്ത്യൻ ജനയത്തം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
അധികാരത്തിൽ ഇരിക്കുന്നവർക്ക് വേണ്ടി പണം ഇറക്കി പണം കൊയ്യുന്ന ശിങ്കിടി മുതലാളിമാരും ശിങ്കിടി മുതലാളിത്വ രാഷ്ട്രീയത്തിന് കുഴലൂതാൻ അവർ വിലക്ക് വാങ്ങി കുഴൽ ഊതുന്ന മീഡിയയുമാണ് ഇന്ന് ഇന്ത്യയിൽ കൂടുതൽ.
മാർവാടി ക്യാപ്പിറ്റലും മാർവാടി ക്യാപ്പിറ്റലിസ്റ്റ് മീഡിയകൂടാതെ അധികാരത്തിൽ ഉള്ളവരുടെ ശിങ്കിടികൾ നടത്തുന്ന മീഡിയകളാണ് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം മീഡിയയും. ഇന്ന് ഫോർത് എസ്റ്റേറ്റ് അധികാരികളുടെയും അവരുടെ ശിങ്കിടി മുതലാളിമാറണ്ടേ രിയൽ എസ്റ്റേറ്റ് മാത്രം ആയിരിക്കുന്നു. ഇന്ന് മീഡിയ ഓണർഷിപ്പ് ആരുടെയൊക്കെ കൈകളിലാണ്? ആരൊക്കയാണ് അതിന് പണം മുടക്കുന്നത്? അവരുടെ രാഷ്ട്രീയതാല്പര്യമാണ് അവരുടെ മീഡിയയുടെ താല്പര്യം. രാഷ്ട്രീയം ഇന്നൊരു മുതലാളിത്വ ഇൻവെസ്റ്റ്മെന്റ് ബിസിനസ്സ് മോഡലാണ്. രാഷ്ട്രീയത്തിൽ ശിങ്കിടി മുതലാളിമാർ പണം ഇൻവെസ്റ്റ് ചെയ്യുന്നത് അതിന്റെ പത്തിരട്ടി ലാഭമുണ്ടാക്കാനാണ്. ആ പാക്കേജിന്റെ ഭാഗമാണ് ഗോദി മീഡിയ നരേറ്റിവ്
പണ്ട് കാര്യങ്ങൾ പഠിച്ചു വാർത്തകൾ സത്യ സന്ധമായി എഴുതി വിശകലനം ചെയ്യുന്ന ജനലിസ്റ്റുകൾക്കു വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്നു. പകരം ഉള്ളത് ദിവസക്കൂലിക്കും വർഷകൂലിക്കും മുതലാളിക്കു വേണ്ടി പെർഫോമ് ചെയ്യുന്ന മീഡിയ പെർഫോമേഴ്‌സും ഗിമ്മിക്കുകാരും അനർഗള നിർഗളമായി അവരുടെ ടി വി ചാനൽ മുതലാളിക്കു ലാഭമുണ്ടാക്കുന്നതിൽ ഉപരി മാധ്യമ കമ്മിറ്റ്മെന്റോ സാമൂഹിക പ്രതിബദ്ധതയൊ കമ്മിയാണ്.
ഇന്ത്യയിലെ ടി വി മാധ്യമങ്ങളുടെ സ്വഭാവം അറിയാൻ അവരുടെ ഓണർഷിപ്പും പരസ്യങ്ങൾ വരുന്ന വഴിയും അവിടുത്തെ മീഡിയ പെർഫോമെഴ്സിന്റെ പേ പാക്കറ്റും നോക്കിയാൽ മതി.
തിരെഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ കരണഭൂതൻ അധികാരത്തിന്റെ താടിയുള്ള അപ്പന്റെ ബ്രാൻഡ് ബിൽഡിങ്ങിന് വേണ്ടി മാത്രമാണ് ഗോദി മീഡിയ പ്രവർത്തിച്ചത്. അബ് കീ ബാർ ചാർ സൗ ക്യാമ്പൈൻ ലോഞ്ചു ചെയ്തത് അധികാരത്തിന്റെ ദല്ലാൾമാരും ശിങ്കിടി മുതലാളിമാരും അവരുടെ ഗോദി മീഡിയ കാര്യവാഹകൻമാരു കൂടിയാണ്. അവരുടെ കുഴലൂത്തിൽ പ്രതിപക്ഷമപ്രത്യക്ഷമായി. അവർക്ക് സമയവും എയർടൈമും പേരിന് വേണ്ടി മാത്രം.
ഡിസംബറിൽ തുടങ്ങിയ അധികാരത്തിന്റെ താടി അപ്പനുവേണ്ടിയുള്ള നരേട്ടിവിന്റ തുടർച്ചയാണ് മീഡിയ ബാക് റൂമിൽ ഇരുന്നു തട്ടിക്കൂട്ടുന്ന എക്സിസ്റ്റ് പോൾ എന്ന മീഡിയ സർക്കസ്.
അവരുടെ ഏക ഉദ്ദേശം മാച്ച് ഫിക്സിങ്ങിനു അനുകൂലമായ നരേറ്റിവ് ഉണ്ടാക്കുക എന്നതാണ്.ആ നരേട്ടിവിന്റ ഭാഗമാണ് ഗോദി മീഡിയയും പ്രശാന്ത് കിഷോറിനെപൊലയുള്ള പൊളിറ്റിക്കൽ മെഴ്സിനറീസും
ഇവിടെ തിരെഞ്ഞെടുപ്പ് എന്ത് മാത്രം ലവൽ പ്ളേയിങ് ഫീൽഡ് അല്ല എന്നതിന്റ നേർ കാഴ്ച്ചകളാണ് ഇതൊക്കെ. തിരെഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് തൊട്ട് അവരുടെ കൃത്യമായി പക്ഷവാമെല്ലാം എങ്ങനെ ഭരണ ഘടന സ്ഥാപനത്തെ സബ്വേർട്ട് ചെയ്തു അധികാരികളുടെ ആശ്രീതരാക്കുന്നു എന്ന് കണ്ടതാണ്
പലരീതിയിൽ മാച് ഫിക്സിങ് പലയിടത്തും നടക്കും. പ്രത്യേകിച്ച് സംസ്ഥാന അധികാരവും കേന്ദ്രഅധികാരവും സന്ധിക്കുന്ന. ഇടങ്ങളിൽ. ജനുവരിയിൽ തുടങ്ങിയ മീഡിയ നരെട്ടിവിന്റെ പരിസമാപ്ത്തിയാണ് ഇന്നലെ കണ്ടത്.
റിസൾട്ട് വരുമ്പോൾ ഞങ്ങൾ അന്ന് തന്നെ പറഞ്ഞില്ലേ എന്ന നരേറ്റിവ് ആയിരിക്കും. അല്ലാതെ വേറെ എന്തെങ്കിലും സംഭവിക്കുന്നത് മഹാത്ഭുതമായിരിക്കും.
ഇങ്ങനെയൊക്കെ എഴുതുന്നത് സുക്കർ അൽഗോരിതം പൊലും ചവിട്ടിപിടിക്കും. വളരെ കുറച്ചു പേരെ ഇതു കാണാൻ സാധ്യതയുള്ളു.നൂറ് പേര് എങ്കിലും കാണുമെന്നു കരുതുന്നു.കണ്ടാൽ തന്നെ മിക്കവാറും പേര് പ്രതികരിക്കില്ല.ഭയമാണ് ഭരിക്കുന്നത്. മിക്കവാറും പേരനങ്ങില്ല.
സോഷ്യൽ മീഡിയ മോണോപ്പോളിയുടെ ഉദ്ദേശം ഏറ്റവും കൂടുതൽ ലാഭം കൊയ്യുക എന്നതാണ്. അത് കൊണ്ടു തന്നെ എല്ലായിടത്തും അധികാര അപ്പൻമാരെ അലോസരപെടുത്തതോന്നും അവരുടെ അൽഗോരിത നിർമ്മിത ബുദ്ധി ചവുട്ടി പിടിക്കും. എന്നിട്ടും എഴുതുന്നതവരെ നീഷ് ക്കാസിതമാക്കും എന്ന് ഭീഷണിപെടുത്തും. കലികാലമാണ്.
പിൻകുറി :താടിയുള്ള അപ്പന്റെ ഭക്തജനങ്ങൾ എല്ലാം കൂടി അലോസരപ്പെടാൻ ഇടയുണ്ട്. ബാക്കിയുള്ളവർ അനങ്ങില്ല