ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹോത്സവമായതിരഞ്ഞെടുപ്പ് സമാപിച്ചതോടെ ഓരോ പാര്‍ട്ടിയുടെയും ചെറുതും വലുതുമായ നേതാക്കള്‍വിശ്രമത്തിനായി ലോകത്തിലെ വിവിധ സുഖവാസകേന്ദ്രങ്ങളിലേക്ക് സകുടുംബം യാത്രചെയ്യുമ്പോള്‍പ്രധാനമന്ത്രി മോദി മൂന്നു ദിവസത്തെ ആത്മീയശുദ്ധീകരണ യജ്ഞം നടത്തി വ്യത്യസ്തനായി.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മറ്റൊരുപ്രധാനമന്ത്രിയും ചെയ്യാത്ത രീതിയില്‍ കഴിഞ്ഞപത്തുവര്‍ഷത്തെ ഭരണത്തിന് കൂടുതല്‍ ഭദ്രമായതുടര്‍സാധ്യത അര്‍ഥശങ്കക്ക് ഇടയില്ലാതെ കണക്കുകള്‍ സഹിതം വെളിപ്പെടുത്തി വരാന്‍പോകുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞതീയതിയും ആദ്യത്തെ നൂറു ദിവസത്തെ കര്‍മ്മപരിപാടികളും പ്രഖ്യാപിച്ചു തന്റെ ആത്മവിശ്വാസംരാഷ്ട്രത്തോടു പങ്കുവെക്കുകയാണ് മോദിചെയ്യുന്നത്. അസാമാന്യമായ ആ പ്രതീക്ഷവോട്ടര്‍മാരില്‍ അര്‍പ്പിക്കുന്നത് കേവലമായകണക്കുകളുടെ കസര്‍ത്തുകള്‍ക്കപ്പുറം ഭാരതത്തിന്റെ ആത്മീയ ദര്‍ശനങ്ങളിലുള്ളഅചഞ്ചലമായ വിശ്വാസം കൂടിയാണ്. ഈതിരഞ്ഞെടുപ്പ് പ്രചാരണം തുടക്കം മുതല്‍ ഒടുക്കംവരെ ചിട്ടയായി രൂപപ്പെടുത്തിയ സമയ കാലപട്ടികയുടെ അടിസ്ഥാനത്തിലായിരുന്നു. പ്രചാരണംആരംഭിക്കുന്നത് മീററ്റില്‍ നിന്നായിരുന്നു. 1857 ലെഒന്നാം സ്വാതന്ത്ര്യ സമരം നടന്ന മീററ്റിന്റെ ചരിത്രം അവിടെ അനാവരണം ചെയ്യപ്പെടുകയായിരുന്നു.അവസാനിച്ചതാകട്ടെ വെട്ടിമുറിക്കപ്പെട്ട പഞ്ചാബിലെ ഹോഷിയാപൂര്‍കടന്നു ഭാരതമാതാവിന്റെ പാദകമലമായകന്യാകുമാരിയിലാണ്.
സ്വന്തം മണ്ഡലമായകാശിയിലെ വോട്ടെടുപ്പിനായി കാത്തുനില്‍ക്കാതെകന്യാകുമാരിയിലെ സാഗര സംഗമത്തിലെത്തിയോഗവിദ്യയുടെ നിഗൂഡ ശാന്തിയും ലോകവ്യവഹാരങ്ങളില്‍ നിന്നുള്ള പൂര്‍ണ്ണമായ വിടുതലുംഅനുഭവിച്ചു സ്വന്തം കര്‍മ്മശേഷിയെപുനരുജ്ജീവിപ്പിച്ചു വര്‍ദ്ധിത വീര്യത്തോടെ പ്രവര്‍ത്തിമണ്ഡലത്തില്‍ തിരിച്ചെത്തിയ മോദിസ്വാമി വിവേകാനന്ദന്റെ ദര്‍ശന വിസ്മയംവീണ്ടെടുക്കുകയായിരുന്നു.
നീണ്ടുനിന്ന 45 മണിക്കൂര്‍ ധ്യാനത്തില്‍ തന്റെ മനസ്സിലുണ്ടായിരുന്ന കാലുഷ്യങ്ങള്‍ കഴുകി കളയുന്നതും എല്ലാത്തരംചിന്തകളില്‍നിന്നും മുക്തമായി തന്നില്‍ വിവേകാനന്ദ ദര്‍ശനങ്ങളുടെ ദീപ്തിതെളിഞ്ഞൊഴുകിയതും ഭാരതത്തിന്റെ ഭാവിസങ്കല്പങ്ങള്‍ രൂപപ്പെട്ടതും ധ്യാനം അവസാനിപ്പിച്ച്തിരുവനന്തപുരത്തുനിന്നും കാശിയിലേക്കുള്ളരണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട ഹെലികോപ്റ്റര്‍യാത്രയില്‍ അദ്ദേഹം രേഖപ്പെടുത്തിയത് എല്ലാമാധ്യമങ്ങളിലും ഇപ്പോള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
കന്യാകുമാരിയിലെ വിവേകാനന്ദകേന്ദ്രത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ ആസംരംഭത്തിന്റെ സംയോജകനായിരുന്ന ഏക്‌നാഥ്‌റാനഡെയോടൊപ്പം ഏതാനും ദിവസം അവിടെചെലവഴിച്ച ധന്യമായ ഓര്‍മ്മകളില്‍ നിന്നും എഴുതിതുടങ്ങിയ മോദി, ഓരോ രാഷ്ട്രത്തിനും ലോകത്തിനു നല്കാന്‍ ഒരു സന്ദേശംഉണ്ടായിരിക്കണമെന്ന സ്വാമിയുടെ ഉത്‌ബോധനംപലവുരി ഒരുക്കഴിക്കുന്നുണ്ട്. 1897 ല്‍ ഭാരതീയരോട് അടുത്ത അമ്പതു വര്‍ഷം നിങ്ങള്‍രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനംചെയ്തു കൃത്യം 50 വര്‍ഷം തികഞ്ഞു 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയ രീതിയില്‍ അടുത്ത25 വര്‍ഷക്കാലത്തെ ജനപങ്കാളിത്വവും കര്‍മ്മപദ്ധതികളുമാണ് ഇന്ത്യയെ അതിന്റെ പരംവൈഭവത്തില്‍ എത്തിക്കാന്‍ മോദിയെന്നപ്രധാന സേവകന്‍ ഇവിടെ ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ നിരവധിറാലികളിലൂടെ ജനസഹസ്രങ്ങളിലെ വിശിഷ്യസ്ത്രീകളുടെ കണ്ണുകളില്‍ തെളിഞ്ഞ പ്രത്യാശകള്‍ക്കു ചിറകു നല്‍കുവാന്‍ കന്യാകുമാരിയില്‍ കണ്ട സൂര്യോദയം പ്രേരണനല്‍കിയെന്ന് കാവ്യാത്മകമായി മോദി കുറിച്ചു.ഭാരതം എന്നും ആശയങ്ങളുടെ കളിത്തൊട്ടിലുംഒന്നിന്റെയും പിതൃത്വമോ പകര്‍പ്പവകാശമോഉന്നയിക്കാത്ത ഇദം ന മമ (അത് എന്റേതല്ല )എന്ന സന്ദേശം ലോകത്തിനു നല്‍കിയവരുംആയിരുന്നു. കന്യാകുമാരിയില്‍ സംഗമിക്കുന്നസാഗരങ്ങളുടെ അഗാധതയും പരപ്പും എന്നപോലെഭാരതീയ മനസ്സിന്റെ വികാസ സാധ്യത സ്വപ്നംകാണുന്ന മോദി പ്രകാശ പൂരിതമായ ഒരു ഭാവിഭാരതം സ്വപ്നം കാണുന്നു. ഭാരതത്തിന്റെ ശിരസ്സ്ഹിമാലയമാണെങ്കില്‍ കടലിലെ കല്ലോലങ്ങള്‍പൊന്‍ചിലമ്പ് അണിയിക്കുന്ന പാദ കമലംകന്യാകുമാരിയാണ്. ആ പാദങ്ങളില്‍ ശിരസ്സ്‌നാമിക്കുന്ന മോദി വിവേകാനന്ദ പാറയുംതിരുവള്ളുവരുടെ പ്രതിമയും ഗാന്ധി മണ്ഡപവുംകാമരാജ് മണിമണ്ഡപവും നിലകൊള്ളുന്നകന്യാകുമാരിയെ ഇന്ത്യയിലെ വ്യത്യസ്തതകളുടെപ്രതീകമായും പല നദികള്‍ പല വഴികളിലായി ഒരേസമുദ്രത്തില്‍ ലയിക്കുന്നതുപോലെ എല്ലാ ധാരകളും ഭാരതമാകുന്ന മഹാ സാഗരത്തില്‍ഒഴുകിയെത്തുമെന്നുള്ള പ്രത്യാശ പങ്കുവച്ചുഅദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നു.