കേരളത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന പ്രയോഗമാണ്.അന്തം കമ്മി എന്നത് .
അതിന്റ അർത്ഥം കമ്മ്യുണിസം കമ്മിയായി പോയ പാർട്ടിഅന്ധ വിശ്വാസികൾ
അന്തം എന്നത് ഒരു Political Adjective.
. അതിന് രണ്ട് തലങ്ങളുണ്ട്. ഒന്നു അധികാര തിമർപ്പിൽ സാമൂഹിക അന്ധത ബാധിച്ചു അവർ ചെയ്യുന്നത് എല്ലാം ശരിയാണന്നു സ്വയം വിശ്യസിക്കുന്നവർ. അധികാര അഹങ്കാരംവും രാഷ്ട്രീയ തിമിരവും തലക്ക് പിടിച്ചാൽ അസഹിഷ്ണുത കൂടും. ചോദ്യങ്ങൾ ചോദിക്കുന്നവരെയൊക്കെ ശത്രുക്കളായി പ്രഖ്യാപിച്ചു ആക്രമിക്കും. എന്നിട്ട് അതിനെ ' രക്ഷപ്രവർത്തനം ' എന്ന് പറയും.
അന്തംസ് എന്നതിന്റെ അടുത്ത തലം Herd mentality എന്നതാണ്. അത് ഏതൊരു ക്‌ളാനീനോടുള്ള അന്ധമായ ത്രീവ വിശ്വാസത്തിൽ ഗോത്ര തലവന് വേണ്ടി വഴക്ക് അടിക്കാനും മറ്റുള്ളവരെ ചീത്ത വിളിക്കാനും ട്രോളാനുമൊക്കെ നടക്കുന്ന സൈബർ വെട്ടുകിളികളും സൈബർ ഗുണ്ടകളും.' അവനിട്ടു ഒരു പണി കൊടുക്കണം ' എന്ന് കരുതുന്ന ഒരു കൂട്ടം. ഈ ഹേർഡ് മെന്റാലിറ്റിയാണ് സിദ്ധാർഥിനെ കൊലക്കു കൊടുത്തത്.
യഥാർത്ഥത്തിൽ അന്ധം എന്നതിന്റ വാമൊഴിയാണ് അന്തംസ്. അധികാര തിമർപ്പിൽ രാഷ്ട്രീയം അന്ധതയും അധികാര തിമിർപ്പും കൂട്ടിയത് കൊണ്ടാണ് എട്ടു നിലയിൽ പൊട്ടിയത്.
കേരളത്തിലെ കാരണഭൂതനും കേന്ദ്രത്തിലെ വിശ്വ ഗുരു ദൈവവും തമ്മിൽ ഒരുപാടു സാമ്യങ്ങളൾ ഉണ്ട്. അതിലൊന്ന് ആത്മ രതിയാണ്. എവിടെയും എല്ലായിടത്തും അവരുടെ ഫുൾ ഫിഗർ മാത്രം. അവർ അല്ലാതെ വേറൊരാളെകാണില്ല.
കേരളത്തിൽ കാസർ സാർകോഡ് മുതൽ കന്യാകുമാരിവരെ ഒരു കോടിരൂപ ബസ്സിൽ പൗർ പ്രമുഖരെയൊക്കെ കണ്ടു സദ്യകൾ നടത്തി സർക്കാർ ചിലവിൽ നടത്തിയ ' നവ കേരള ' ജന സദസ്സാണ് തോൽവിക്ക് ഒരു കാരണം. കേരളമോട്ടുക്കു കാരണഭൂതന്റ് ഫുൾഫിഗർ ഫ്ലെക്സ്. ബാക്കി എല്ലാവരും സ്റ്റാമ്പ് സൈസ്. സ്വന്തം മന്ത്രി സഭയെ സ്റ്റാമ്പ് സൈസ് ആക്കുകയാണ് രണ്ടു നാർസിസ്റ്റ് അധികാരം ദൈവങ്ങളും ചെയ്തത്
കേരളത്തിൽ നികുതി പിഴിഞ്ഞും കടം വാങ്ങിയ പണം കൊണ്ടു പ്രീ തിരെഞ്ഞെടുപ്പ് അധികാര അർമാദം കാണിച്ചത് കൊണ്ടാണ് ജനം ഇറങ്ങി തോൽപ്പിച്ചത്. കേരളത്തിൽ സപ്ലെകോയിൽ സാധനം ഇല്ല. പെട്രോൾ ഡീസൽ സെസ്സ് കൂടുതൽ. സാമൂഹിക പെൻഷൻ കുടിശിക. എല്ലാത്തിനും കുടിശിക. പക്ഷെ തിരുവനന്തപുരത്തു കാരണഭൂത ഫോട്ടോ പ്രളയ പി ആർ മേളക്ക് 27 കോടി. ഇനിയും ജൂണിൽ ലോക കേരള സഭ പി ആർ മേളക്കും കടം മേടിച്ചു കോടികൾ അടിച്ചു പൊളിച്ചു അര്മാദിക്കും
ഇതിനോക്കെ സ്തുതി പാടാൻ കുറച്ച് ആസ്ഥാന ' സംസ്കാരം നായക, നായകാരും. അധികാരത്തിന്റെ പട്ടും വളയുമൊക്കെ വാങ്ങിക്കാൻ കാരണഭൂത സ്തുതി നടത്തുന്ന കുറേ പുരോഗമന എഴുത്താശൻമാർ. ഔദ്യോഗിക ബുജികൾ
ഇരട്ടതാപ്പ് കാരണഭൂത അന്തം മനസ്ഥിതിയാണ് എട്ട് നിലയിൽ പൊട്ടിയത്. കാരണം ഇതൊക്കെ ജനം കാണുന്നുണ്ട്.
കഴിഞ്ഞു തിരെഞ്ഞെടുപ്പിലെ കാരണഭൂതന്റെ " ഉറപ്പാണ് ' ( ഗ്യാരന്റിയാണ് ) ജയിച്ചത് എന്ന് പാവം അണികൾ വിചാരിച്ചു. 32 സീറ്റിൽ ബി ജെ പി വോട്ടുകൾ കുറഞ്ഞിടത്തു എല്ലാം കാരണഭൂത വോട്ടുകൾ കൂടി ഡീൽ സക്സസ്.
ഇപ്പോഴും ആ ഡീൽ കൊണ്ടു ഒരു അക്കൌണ്ട് തുറന്നു. സുരേഷ് ഗോപിക്ക് എതിരെ കേസ്. തൃശൂർ പൂരം കലക്കൽ. തൃശൂർ തിരുവനന്തപുരം ഡീൽ. തിരുവനന്തപുരംത്തു അതുക്കും മേലേ ആളുകൾ കൂടെ നിന്നത് കൊണ്ടു കേറിപ്പോയി. അത് അറിയാൻ കഴക്കൂട്ടം വട്ടിയൂർകാവ്, നേമം വോട്ടിംഗ് ട്രെൻഡ് നോക്കിയാൽ മനസ്സിലാകും
പൂച്ച പാല് കുടിക്കുന്നത് പോലെ കണ്ണടchu പാല് കുടിച്ചാൽ ആരും അറിയില്ല എന്നാണ് വിചാരം. പാവം ചിറ്റപ്പൻ ഡൽഹി അധികാരതിന്റെ ആളിനെ പല പ്രാവശ്യം കണ്ടത് കാരണ ഭൂതന് വേണ്ടിയാണന്നു നാട്ടുകാർക്ക് മനസിലായി. ഒരു വശത്തു ബി ജെ പി ക്ക് എതിരെ ഇന്ത്യയിൽ നിൽക്കുന്നത് തനാണ് എന്നഘോര ഘോര പ്രസംഗം. മറു വശത്തു അധികാരം നിലനിർത്താനും സ്വന്തം തടി കാക്കാനും ഡീൽ.
തോറ്റത് ഇരട്ടതാപ്പ് വർഗീയ രാഷ്ട്രീയമാണ്. തരാ തരം പോലെ പൂച്ച കണ്ണടച്ചു പാല് കുടിക്കുന്നത് പോലെ അത് എടുത്തു വീശും.
അരിവാൾ ചുറ്റിക നക്ഷത്രം ചിലയിടത്ത് പച്ച, ചിലയിടത്തു കാവി, ചിലയിടത്തു വെള്ള, ചിലയിടത്തു മഞ്ഞ. തരാ തരം പോലെ കമ്മ്യുണിസത്തെ കമ്മ്യുണിസലിസവുമായി കൂട്ടികലർത്തി കമ്മ്യൂണിസ്റ് ആശയത്തെ കുഴിച്ചു മൂടി.
അതിനെ തോൽപ്പിച്ചത് ഇവിടുത്തെ പഴയ കമ്മ്യുണിസ്റ്റ്കാര്കൂടിയാണ്. അതാണ് മലബാറിൽ എല്ലാം കൃത്യമായി കണ്ടത്.
എന്തായാലും തോറ്റത് വിശ്വഗുരു ദൈവ ബ്രാണ്ടും അത് പോലെ കാരണഭൂത ബ്രാൻഡ്മാണ്. അധികാരം തലക്ക് പിടിച്ചു സ്വയം ദൈവമെന്നു തോന്നിയവർ എല്ലാം ഇന്ന് അല്ലെകിൽ നാളെ താഴെ പോകും. അതിന്റ ചൂണ്ടു പലകയാണ് ഈ തിരെഞ്ഞെടുപ്പ്.