Image

ഒരു മനസ്സാക്ഷിയുടെ സഞ്ചാരം (കഥ: ജോണ്‍ വേറ്റം)

Published on 08 June, 2024
ഒരു മനസ്സാക്ഷിയുടെ സഞ്ചാരം (കഥ: ജോണ്‍ വേറ്റം)

ഒരിക്കല്‍ ഓര്‍മ്മകള്‍ സുകൃതമനുഭവിപ്പിക്കുന്നതായിരുന്നു! സ്നേഹത്തിന്‍റെ സൌരഭ്യം നിറഞ്ഞതായിരുന്നു. ഉണര്‍വ്വ് പകര്‍ന്നുതരുന്നവയായിരുന്നു. ദൈവഭ ക്തിയില്‍ ജീവിച്ചതിനാല്‍, വിശിഷ്ടമായ ഉദ്ധിഷ്ഠകാര്യങ്ങള്‍ സാധിക്കുമെന്ന് ഉറ പ്പുണ്ടാ യിരുന്നു. മുന്നോട്ടുള്ളചുവടുകള്‍ ചിട്ടയോടെവച്ചുനടന്നു.എന്നിട്ടും, മനുഷ്യ ജീവിതത്തിന്‍റെ അനിഛിതമായ അന്ത്യത്തോളം സുഖവും സുരക്ഷിതത്വവും സു സ്ഥിരമല്ലെന്നു തോന്നി. മൂലകാരണവും ശാശ്വതപരിഹാരവും കാണാന്‍കഴിയാത്ത പലതും സംഭവിക്കുന്നതിനാല്‍. സ്നേഹംമൂലം ജയിച്ചവരും തോറ്റവരും ഒടുവില്‍ ഒരേസ്ഥലത്തേക്ക് പോകുന്നു!       
    
വിവേകം മനസ്സില്‍ ഉറച്ചുനിന്നില്ല. തെന്നിപ്പോകുന്ന ആലോചനയെ നിയന്ത്രി ക്കാന്‍ പ്രയാസമായിരുന്നു. മനസ്സില്‍മാത്രം മറച്ചുവെക്കാവുന്നൊരു രഹസ്യം സു ഖമായും സ്വസ്ഥമായുമിരിക്കാന്‍ സമ്മതിച്ചില്ല. മനപ്പൂര്‍വ്വം ചെയ്യുന്ന തെറ്റുകളെ യും ന്യായീകരണമില്ലാത്ത കുറ്റങ്ങളെയും വിവാഹശേഷവും ആവര്‍ത്തിക്കുകയും, ഒരിക്കലും അവ വെളിപ്പെടുത്തുകയും ചെയ്യാത്ത സ്തീപുരുഷന്മാര്‍ ഉണ്ടല്ലോ. ഭൂതകാലാനുഭവങ്ങളെപ്പറ്റി ജീവിതപങ്കാളിയോട് സത്യം പറയുന്നവര്‍ കുറച്ചുമാ ത്രം.. യഥാര്‍ത്ഥത്തില്‍, ഇവരില്‍ ആരാണ് സന്തോഷം അനുഭവിക്കുന്നത്?      
    
ആത്മാര്‍ത്ഥതയും നിമ്മലതയും നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന, ആശങ്കക്കും ഭീതിക്കും യുക്തിരഹിതമായി വിലകൊടുക്കുന്നത് മണ്ടത്തരമാണെന്ന് കരുതുന്നവ  ര്‍ വര്‍ദ്ധിക്കുന്നു. ആകസ്മികസംഭവങ്ങളെ ഓര്‍ത്ത്‌ ദുഖിക്കുന്നതും സ്വയം നശി ക്കുന്നതും അറിവിന്‍റെയും ആലോചനയുടെയും  അഭാവത്തിലാണെന്ന്‍ എനിക്കും  അറിയാമായിരുന്നു. ആകൃത്യങ്ങള്‍ ദുഷ്ടന് കെണിയകുമെന്ന ഉപദേശവും മനസ്സില്‍  മുഴങ്ങി. മെച്ചപ്പെട്ടൊരു ഭാവിലോകം കാണാന്‍ ആഗ്രഹിക്കുന്നവര്‍, എപ്പോഴും ആത്മാവിനാലുള്ള സ്നേഹത്തില്‍ ആത്മധൈര്യത്തോടെ കഴിയണമെന്ന കാര്യവും മറന്നില്ല. പക്ഷേ, അപകടസൂചന പകര്‍ന്ന പരിഭ്രമം വിട്ടുപോയില്ല.  
   
 മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം ലഭിച്ചശേഷം വൈകാതെ ജോലി  കിട്ടി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ന്യുയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ സുഹൃ  ത്ത്, സുധാകരന്‍റെ ഒരു കത്ത് കിട്ടി. ഒരു തൊഴിലുടമയുടെ പരസ്യത്തിന്‍റെ പകര്‍പ്പും അതോടൊപ്പം ഉണ്ടായിരുന്നു.   
   
 ആര്‍ക്കിടെക്റ്റുകളും എഞ്ചിനിയറന്മാരും തയ്യാറാക്കുന്ന സാങ്കേതിക ഡ്രോ  യിംഗും സ്കെച്ചുകളും, കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ രൂപരേഖകളും ഉണ്ടാക്കാ  ന്‍ പരിശീലനം ലഭിച്ചവരുടെയും; ബയോടെക്നോളജി അഭ്യസിച്ചവരുടെയും അ പേക്ഷകളായിരുന്നു ആവശ്യപ്പെട്ടത്. പെട്ടന്ന്‌, അപേക്ഷ അയക്കണമെന്നും സാദ്ധ്യ മായ സഹായങ്ങള്‍ നല്‍കാമെന്നും സുധാകരന്‍ അറിയിച്ചു, യുക്തിപരമായി ചി ന്തിക്കേണ്ട കാര്യം. ശുഭപ്രതീക്ഷയോടെയല്ലായിരുന്നെങ്കിലും, കൂട്ടുകാരന്‍റെ നിര്‍ബ ന്ധത്തിനു വഴങ്ങി.    
    
ഓര്‍ മാസം കഴിഞ്ഞപ്പോള്‍ തൊഴിലുടമയുടെ മറുപടി കിട്ടി. പൂരി പ്പിച്ചയക്കേണ്ട ചോദ്യാവലിയും അതില്‍വച്ചിരുന്നു. അതും തയ്യാറാക്കി അ യച്ചു. ജോലി നല്‍കുന്ന കമ്പനിയുടെ നിബന്ധനകള്‍ സംബന്ധിച്ച രേഖകളും  പിന്നാലെ വന്നു. വിസ കിട്ടാന്‍ ആവശ്യമായിരുന്ന “ഔപചാരികപ്രമാണം’  സുധാകരന്‍ അയച്ചുതന്നു. അതോടെ, യാത്രക്കുള്ള തയ്യാറെടുപ്പ് ആരഭിച്ചു. ന്യു യോര്‍ക്കില്‍ എത്തുമ്പോള്‍, പുതിയൊരു ജീവിതവും പുരോഗതിയിലേക്ക് നയിക്കു ന്ന വിദ്യഭ്യാസവും ലഭിക്കുമെന്നു വിശ്വസിച്ചു.    
    
മാതാപിതാക്കളുടെ ആഗ്രഹത്തിനും ആവശ്യത്തിനും എതിരായിരു ന്നു എന്‍റെ ആ വിദേശയാത്ര. അപ്പച്ചന്‍റെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ മെയിന്‍റെനന്‍സ് കമ്പനിയില്‍ ജോലിചെയ്തുകൊണ്ട്, അവരോടൊപ്പം കുടും ബത്ത് വസിക്കണമെന്നും, കമ്പനിയില്‍ ജോലിചെയ്യാന്‍ യോഗ്യതയുള്ള ഒരു പെണ്ണിനെ വിവാഹം ചെയ്യാനും എന്നെ നിര്‍ബന്ധിച്ചു. കമ്പനിയുടെ പുരോ ഗതിക്ക് അത് ആവശ്യമെന്നും പറഞ്ഞു. അത് ഞാന്‍ സ്വീകരിച്ചില്ല. സ്വതന്ത്ര വും സ്വഛവുമായുള്ള ലളിതജീവിതമായിരുന്നു എന്‍റെ ലക്ഷ്യം.   
   
 ഞാന്‍ സ്വയം തെരഞ്ഞെടുത്തു ഹൃദയത്തില്‍ചേര്‍ത്ത, മേരിയോട് എല്ലാകാര്യങ്ങളും പറയുമായിരുന്നു. ഒരു സ്വകാര്യ ബാങ്കിന്‍റെ കാഷ്യര്‍ ആയിരുന്നു അവള്‍. ന്യുയോര്‍ക്കിലെ തൊഴിലുടമയ്ക്ക്‌, കത്തുകള്‍ തയ്യാറാ ക്കി അയച്ചുകൊടുത്തത് അവളുടെ സഹകരണത്തോടെയായിരുന്നു. മേരി യെ വിവാഹം ചെയ്യാനായിരുന്നു എന്‍റെ ഉദ്യമം.   
    
പുതിയ തത്വശാസ്ത്രങ്ങളിലേക്കും സിദ്ധാന്ധങ്ങളിലേക്കും തല തിരി ക്കുന്ന പുത്തന്തലമുറയുടെ താല്പര്യങ്ങള്‍, കടമകളെ കുറച്ചുകാണുകയും മാതാപിതാക്കളെ അവഗണിക്കുകയും ചെയ്യുന്നുവെന്ന പരാതികള്‍ അപ്പച്ച നില്‍നിന്നു കേട്ടിട്ടുണ്ട്. വിദേശയാതയെക്കുറിച്ചു പറഞ്ഞപ്പോള്‍, അദ്ദേഹം കോപിച്ചു. അക്കരപ്പച്ച കണ്ടു പറക്കരുതെന്നും, ചിറക് ഒടിക്കരുതെന്നും  പറഞ്ഞു വിലക്കി. സഹോദരികള്‍ വിവാഹിതരും മറ്റൊരുമകന്‍ ഇല്ലാ ഞ്ഞതിനാലും, പിതാവിനെ അനുസരിച്ചു കുടുംബത്തുതന്നെ വസിക്കണമെ ന്ന്, അമ്മച്ചിയും കരഞ്ഞ്കൊണ്ട്‌ ഉപദേശിച്ചു. എന്നിട്ടും, ഞാന്‍ സഹകരി ച്ചില്ല. അപ്പോഴും, അവരോടുള്ള സ്നേഹാദരങ്ങള്‍ എന്‍റെ ഹൃദയത്തില്‍ നി റഞ്ഞുനിന്നു. എന്‍റെ യാത്രക്ക് മാതാപിതാക്കളുടെ ആശീര്‍വാദം ലഭിച്ചില്ല.! എന്നെ കാത്തിരുന്ന പുതിയ ആകാശത്തേക്ക്, കുറെ സ്വപ്നങ്ങളുമായി, ഞാന്‍ പറന്നുയര്‍ന്നു!       
    
ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍, സുധാകരന്‍ വിമാനത്താവളത്തില്‍ വന്നു എന്നെ കൂട്ടികൊണ്ടുപോയി സ്വന്തവീട്ടില്‍ താമസിപ്പിച്ചു. ജോലി ക്ര മീകരിച്ചുതന്നു. എന്നും നന്ദിയോടെ ഓര്‍ക്കേണ്ട നിസ്വാര്‍ത്ഥസ്നേഹിതന്‍! 
    
നീതിയില്ലാത്ത കാര്യങ്ങളില്‍നിന്നകന്നു കുറ്റങ്ങളും പാപങ്ങളും ചെയ്യാതെ ജീവിക്കണമെന്നു നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വൈകാരികമായ കാര്യങ്ങളെ കരുതലോടെ നിയന്ത്രിച്ചു. സമര്‍ത്ഥൃമുള്ള സന്മനസ്സുകള്‍ നിഷ്കളങ്കസ്നേഹവും പവിത്രമായ ഹൃദയബന്ധവുമാണല്ലോ  ഇഷ്ടപ്പെടുന്നത്.               
  
  ഉദ്യോഗത്തില്‍ പ്രവേശിച്ചിട്ട്‌ എട്ട്‌മാസം കഴിഞ്ഞിട്ടും ലൈസന്‍സ് കിട്ടിയില്ല. അത് കൈപ്പറ്റുന്നതുവരെ, കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം അറ്റ കുറ്റപ്പണികള്‍ക്കും, മേലുദ്യോഗസ്ഥന്മാരെ സഹായിക്കുന്നതിനും എനിക്ക് പോകണമായിരുന്നു.  
    
ഇലകള്‍ കൊഴിഞ്ഞിട്ടും ഉണങ്ങാതെ തണുപ്പേറ്റുനിന്ന മരങ്ങളില്‍ തളിരിലകള്‍ മടങ്ങിവന്ന സമയം. ‘ഡാനിയല’ എന്ന പേരുള്ള ഒരു സ്ത്രീയു ടെ വീട്ടില്‍ പുതിയ “ബോയിലര്‍” സ്ഥാപിക്കണമായിരുന്നു. കമ്പനിയില്‍നിന്ന് മുപ്പതു മൈല്‍ അകലെയായിരുന്നു വീട്. ആ ജോലിക്ക്, ഹീറ്റിംഗ് എഞ്ചിനീ  യറെ സഹായിക്കാന്‍ എന്നെയും അയച്ചു. 
    
അഞ്ച് ദിവസംകൊണ്ട് ഞങ്ങള്‍ ബോയിലര്‍ സ്ഥാപിച്ചു. ഡാനിയല നന്ദി പറഞ്ഞു. സന്തോഷത്തോടെ എഞ്ചിനിയറും ഞാനും‍ മടങ്ങി. കമ്പനിയി ല്‍ എത്തിയപ്പോള്‍ സന്ധ്യാസമയമായിരുന്നു. ഞങ്ങളുടെ എതാനും പണി യായുധങ്ങള്‍ ഡാനിയലയുടെ ബോയിലര്‍ റുമില്‍നിന്നും എടുക്കാന്‍ മറന്ന കാര്യം മനസ്സിലാക്കി. അപ്പോള്‍ത്തന്നെ, ടെലിഫോണില്‍ ഞാന്‍ അവളെ  വിളി.ച്ചു. പിറ്റേന്ന്, അവധിദിവസമായതിനാല്‍, ഉച്ചക്കുമുമ്പ് വരണം എന്ന്  അവള്‍ പറഞ്ഞു. ബോയിലര്‍ റൂമില്‍ ജോലിചെയ്തുകൊണ്ടിരുന്ന ദിവസങ്ങ ളില്‍, ഇടനാഴിയില്‍ വന്നുനിന്നു ഞങ്ങളോട് അവള്‍ സംസരിക്കുമായിരുന്നു. 
    
മഞ്ഞും മഴയും പെയ്യാഞ്ഞ, നല്ല വെയിലുള്ള മദ്ധ്യാഹ്നമായിരുന്നു.  വീടിന്‍റെ മുന്നില്‍, വളര്‍ത്തുനായെ കളിപ്പിച്ചുകൊണ്ട്, ഡാനിയല നില്ക്കു ന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍, അതിനെ ബന്ധിച്ച ശേഷം, സഞ്ചിയില്‍ സുക്ഷിച്ചിരുന്ന പണിയായുധങ്ങള്‍ കാണിച്ചുതന്നു. അവളുടെ സ്വീകാരണമു റിയിലേക്ക് എന്നെ ക്ഷണിച്ചു. വിലകൂടിയ, മനോഹരമായ സോഫായില്‍ അവള്‍ ഇരുന്നു. അടുത്ത്, അഭിമുഖമായി ഇരിക്കത്തക്കവിധം അവളുടെ മുന്നിലേക്ക്‌ നീക്കിയിട്ട കസേരയില്‍ എന്നെ ഇരുത്തി. ഒറ്റക്കാണ് താമസി ക്കുന്നതെങ്കിലും, സഹായത്തിനു വേലക്കാരിയുണ്ടെന്നും പറഞ്ഞു. ഭര്‍ത്താ വും മക്കളും എവിടെയെന്ന് ഞാന്‍ ചോദിച്ചില്ല.              
 
 മദ്ധ്യവയസ്ക്കയായിട്ടും, അവളുടെ മുഖഭംഗി മങ്ങിയിരുന്നില്ല. വ്യായാ മംചെയ്തു വടിവ് വരുത്തിയ ഉടല്‍ ഉറപ്പുള്ളതായിരുന്നു. അപ്പോഴും കണ്ണിനു തിളക്കവും നോട്ടത്തില്‍ കാന്തശക്തിയുമുണ്ടായിരുന്നു. മൃദുവായ സംസാരം ഇമ്പമുള്ളതായിരുന്നു.           
    
കേരളത്തിലുള്ള ഗ്രാമങ്ങളുടെ സര്‍ഗ്ഗഭംഗി, ജനങ്ങളുടെ ജീവിതരീതി, സഞ്ചാരസൗകര്യം എന്നിവയെക്കുറിച്ചു അവള്‍ ചോദിച്ചു. ഒരു ജ്യേഷ്ടസ ഹോദരിയോടെന്നപോലെ, സ്നേഹത്തോടും ബഹുമാനത്തോടുംകൂടിയായി രുന്നു എന്‍റെ സംസാരം.  
    
ഡാനിയല എഴുന്നേറ്റു അടുക്കളയിലേക്കുപോയി. ഭംഗിയായിഅലങ്ക രിച്ച, വിശാലമായ സ്വീകരണമുറിയില്‍ മൂന്ന് കണ്ണാടിഅലമാരകള്‍. ഒന്നില്‍, വിലകൂടിയ പുരാതനവസ്തുക്കള്‍. മറ്റ് രണ്ടിലും, മത രാഷ്ട്രിയ ശാസ്ത്ര സാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍. ദൈവരൂപങ്ങളും പട ങ്ങളും വച്ചിട്ടില്ലായിരുന്നു.    
    
ഡാനിയല ഒരു ഗ്ലാസില്‍കൊണ്ടുവന്ന ശീതളപാനീയം എനിക്ക് തന്നു.   ഞാന്‍ അത് കുടിച്ചു, വീണ്ടും തുടര്‍ന്ന ഞങ്ങളുടെ സംസാരം അര മണി ക്കുറോളം നീണ്ടു. അവളുടെ മുന്നില്‍നിന്നും എഴുന്നേറ്റുപോകുവാന്‍ എനി ക്ക് തോന്നിയില്ല. നീണ്ട കാലത്തെ സൌഹൃദമുള്ളവളെപ്പോലെ സന്തോഷ ത്തോടെ അവള്‍ സംസാരിച്ചു. വൈകാരികഭാവത്തോടെ എന്‍റെ കണ്ണില്‍  സുക്ഷിച്ചു നോക്കി. നാവുകൊണ്ട് ചുണ്ടുകള്‍ നനച്ചു. ക്ഷണനേരംകൊണ്ട് നഗ്നമാക്കിയ മാറോടുചേര്‍ത്ത് എന്നെ അവള്‍ ചുംബിച്ചു. എന്‍റെ യുവത്വ വികാരവികാരത്തിന്‍റെ നിയന്ത്രണം അറ്റുപോയി. ആത്മസംത്രുപ്തിക്കു വേണ്ടിയുള്ള അവളുടെ മുന്നേറ്റം തടയാന്‍ എനിക്ക് സാധിച്ചില്ല. ലൈംഗിക സമ്മര്‍ദ്ദം മെനഞ്ഞ മിനിട്ട്കള്‍ക്ക്ശേഷം, വെടിയൊച്ച നിലച്ച യുദ്ധഭൂമിയി ലെന്നപോലെ, ആ മുറിയില്‍ നിശ്ശബ്ദത പടര്‍ന്നു.               
    
പണിയായുധങ്ങള്‍ എടുത്തു മടങ്ങിപ്പോകാന്‍ തുടങ്ങിയപ്പോള്‍, ചുരു ട്ടിപ്പിടിച്ച കുറെ നോട്ടുകള്‍ നീട്ടിക്കൊണ്ട് ഡാനിയല പറഞ്ഞു; “റ്റേക്ക്‌ ദിസ്.” അത് വാങ്ങാതെ, ഒന്നും പറയാതെതന്നെ, ഞാന്‍ തിരിച്ചുപോയി. കന്നിബ ന്ധം തന്ന മാനസികമായ നീറ്റലോടെ. ‘വൃഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു’ എന്നവചനം എന്നെസംബന്ധിച്ചും നിവര്‍ത്തിയായെന്ന് അപ്പൊള്‍ അറിഞ്ഞില്ല.    
    
ഒരു അപ്രതീക്ഷിത അനുഭവം അടിച്ചുവീഴ്ത്തിയെന്ന തിരിച്ചറിവ് മനസ്സില്‍ കൊണ്ടുകയറി വേദനിപ്പിച്ചു. വിശുദ്ധഹൃദയവും ശരീരവുമു ണ്ടെന്ന് അഭിമാനത്തോടെ ഉറപ്പിച്ചുപറയാന്‍ കഴിയാത്ത ദുരവസ്ഥ.. നല്ല വ്യക്തിത്വം നിലനിര്‍ത്തിയ ജീവിതക്രമം ഭോഗസക്തമായ നേരത്ത് പൊട്ടിവീ ണുവെന്നവിചാരം കനത്ത കുറ്റബോധമായി. നിഷ്ഠൂരമായ പരീക്ഷണഘട്ട ങ്ങളില്‍ അന്ധാളിക്കാതെ ശാന്തനായിരിക്കണമെന്ന്‌ ബുദ്ധി ഉപദേശിച്ചു. ആ ശ്വാസത്തിനുവേണ്ടി അന്വേഷിച്ചു. എന്നിട്ടും, ഭദ്രമാകേണ്ട ഭാവിയെക്കുറി ച്ചുണ്ടായ ഉത്കണ്ഠ തകര്‍ച്ചകളുടെ ഭാവങ്ങളിലേക്കുതന്നെ നയിച്ചു!         
   
 വഴിതെറ്റിച്ച അനുഭവത്തെക്കുറിച്ച് മേരിയോട്‌ പറയാതിരുന്നാല്‍, അവളുടെ സത്യസന്ധതെയോടു ചെയ്യുന്ന വഞ്ചനയാകുമെന്നുകരുതി.. വാ സ്തവമറിയിച്ചാല്‍, ഉണ്ടാകാവുന്ന പ്രതികരണവും പെരുമാറ്റവും എങ്ങ നെയായിരിക്കും? ഞാന്‍ ആലോചിച്ചു. തീരുമാനത്തിലെത്താന്‍ കഴിയാതെ കുഴങ്ങി.  
    
വാടകമുറിയിലക്ക് മാറുന്നതിനുമുമ്പ്, സ്വന്തഭവനത്തില്‍ താമസിപ്പി ച്ചു ഭക്ഷണം തന്നു സഹായിച്ച സുധാകരനോട് സംഭവത്തെപ്പറ്റി പറഞ്ഞാ ല്‍ അയാള്‍ ആശ്വസിപ്പിക്കുമെന്ന് തോന്നി. മറിച്ചു്, തെറ്റിദ്ധരിച്ചാല്‍ പരിപാ വനമായ സൌഹൃടബന്ധം അറ്റുപോകുമെന്നു ഭയന്നു. ഗണൃമായപരീക്ഷണ ത്തിനു ശ്രമിച്ചില്ല. മറ്റൊരു വിശ്വസ്തനായ സുഹൃത്തും ഇല്ലയിര്‍ന്നു.    
     
നല്ലമനസ്സോടെ ജീവിച്ചു നന്മ ചെയ്യുന്നവര്‍ക്ക്, തിന്മഭവിക്കുന്നതും,   എപ്പോഴും ശരിയായതുമാത്രം ചെയ്യാന്‍ കഴിയാത്തതും എന്തുകൊണ്ട്? കു റ്റമില്ലാത്തവരായി ജീവിതം പൂര്‍ത്തിയാക്കാന്‍ ആര്‍ക്ക്‌ സാധിക്കും? ദുഖാര്‍   ത്തരാകുന്ന ആളുകള്‍, അവരുടെ ദൈനദ്ദിനപ്രയാസങ്ങള്‍ എങ്ങനെ പരിഹ രിക്കുന്നു? ഭൗതികലോകത്ത് വ്യക്തിപരരഹസ്യങ്ങള്‍ ഇല്ലാത്തവര്‍ ഉണ്ടോ യെന്നും പ്രത്യാശയുടെ വഴി കാണാത്തവരുടെ രീതിയില്‍ ഞാനും ചിന്തി ച്ചു. എന്നിട്ടും സഹനശക്തി ലഭിച്ചില്ല.    
    
പ്രത്യയശാസ്ത്രത്തിന്‍റെ ഏടുകള്‍ പരിശോധിച്ചു. സുഖജീവിതത്തി നുവേണ്ടി, സ്വന്തകുറ്റങ്ങളെ മന:പ്പൂര്‍വ്വം മറച്ചുവയ്ക്കുന്നവര്‍ അധികം. ഒരു വിഭാഗത്തിനു, മറവിടങ്ങളില്‍ രഹസ്യവഴികള്‍. വിവാഹത്തിനു മു മ്പും പിമ്പും, അവിഹിതബന്ധം പുലര്‍ത്തുന്ന മറ്റൊരു സമൂഹം. കുറ്റബോ ധവും കദനഭാരവുമായി മുന്നോട്ടുപോകുന്നതും വ്യാകുലസ്മരണകളുമായി,  ആലസ്യജീവിതം നയിക്കുന്നതും ആത്മഹത്യാപരമെന്നു വിശ്വസിക്കുന്നവര്‍ മറുവശത്ത്‌. മനോസുഖമുള്ളവര്‍ക്കേ ആനന്ദിക്കാന്‍ കഴിയൂ എന്ന് തത്വശാ സ്ത്രം പറയുന്നുമുണ്ട്.      
    
എന്‍റെ അപ്പച്ചന്‍റെ സ്നേഹത്തിന്‍റെ ആഴങ്ങളിലും അമ്മച്ചിയുടെ വാ ത്സല്ല്യത്തിന്‍റെ അപാരതയിലും ഞാന്‍ തിരിഞ്ഞുനോക്കി. ആത്മീയപ്രാര്‍ത്ഥ നയുമായി, വാഴ്ത്തപ്പെട്ട ദാമ്പത്യജീവിതത്തിനുവേണ്ടി കാത്തിരുന്ന പ്രയപ്പെ ട്ടവളുടെ വിശ്വസ്തഹൃദയം കണ്ടു.      
    
എനിക്ക് എന്നോട്തന്നെ വെറുപ്പ്‌തോന്നി. ഡാനിയലയെ അനുസരി ക്കാന്‍തക്കവിധം എന്നില്‍ ബലഹീനത വന്നതെങ്ങനെയെന്നു വീണ്ടും ചിന്തി  ച്ചു. അവള്‍ കുടിക്കാന്‍ തന്ന ശീതളപാനീയത്തില്‍ ഉത്തേജകമരുന്ന് കലര്‍  ത്തിയിരുന്നുവെന്നു ബലമയി സംശയിച്ചു.  
    
മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന്‍റെ ലൈസന്‍സ് കിട്ടി. എന്ത് ചെയ്യ ണമെന്നറിയാതെ ഏറെനേരം അതില്‍ നോക്കിയിരുന്നു. ക്രമേണ, മനസ്സി ലൊരു തീരുമാനം കടന്നുവന്നു.  
    
മന്ദം മന്ദം നീങ്ങിയ ക്യൂമുലസ് മേഘങ്ങളുടെമേലേ പറന്ന, വിമാന ത്തില്‍ ഇരുന്നപ്പോള്‍, ഒരു വചനം ഓര്‍മ്മിച്ചു: പൂര്‍ണ്ണമനസ്സോടെ, ദുഃഖങ്ങ ള്‍പങ്കുവയ്ക്കുന്നവര്‍ സഹിക്കുന്നതിന് അന്യോന്യം സഹായിക്കുന്നു! അന്ധ കാരത്തില്‍ ഉദിച്ചുവന്ന പ്രകാശകിരണംപോലെ, അത് ആശ്വാസമായി!     
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക