ഇരവും പകലും സമാസമം
ഉരുളുന്നൂ ദിനചക്ര,മെങ്കിലോ,
ഇരുളാണ്ടുകിടപ്പഹസ്സെനി-
ക്കരുതാം മ്ളാനതയേറ്റ കാരണം.
’പുഴയല്ലിത്, കാൺ, മഹാർണ്ണവം:
അഴലാലായതിലാണ്ട ജീവിയീ
ജധിക്കപ്പുറമെത്തുവാനാ-
യലയ്ണം ബഹുജന്മമോളവും.
‘സ്ഥിതി സർവ്വവുമെങ്കലാണുപോൽ!
സ്ഥിതിയിങ്ങീ ധരയിങ്കലാകെയാൽ,
സുഖമെന്ന പടം മറഞ്ഞിടു-
മ്പൊതിരിപ്പൂ മറയാത്ത ദുഃഖമേ.
’യശസ്സെ,ന്തധികാരമെന്തുവാൻ,
അശ്വമേധങ്ങളിലുള്ള പുണ്യവും?
കർമ്മഫലം ശരിയായിടാത്ത
മർത്ത്യക്കഥകളോരുവാനും പണി.*3
‘രവിയും ശശിതാരകങ്ങളും
ഇവനെക്കാണെ ഹസിച്ചിടുന്നുവോ?
ചെറുപുല്ലുകൾ കാറ്റിലാടിയെൻ
പെരുതാം ശ്രേഷ്ഠത ശുന്യമാക്കൂവോ?
’പരിശുദ്ധിയെഴും വിവാഹമേ,
പരിശോധിപ്പിഹ നീ ശരിക്കുമേ;
കനലിൻ കൊടുചൂടിലേവരും
കനകം, ചാരവുമൊക്കെയായിടും.
‘ഇവനെന്തിനു നിങ്കൽ വന്നുവെ-
ന്നുരയുന്നിജ്ജനമോർക്കുകില്ലയേ:
മരുവിന്നിവനിന്നുമിങ്ങനെ
ഏകപത്നീവ്രതരാജനേകനായ്.
’മനമല്ലലിരന്നു ചെല്ലുകിൽ
തനിയേ വന്നിടുമല്ലൽ കൂട്ടമായ്;
കടുതായൊരുവന്നു കയ്ച്ചിടും
ഞൊടിയിത്താൻ മധുവൊത്ത ജീവിതം.
‘പെരുകും രുജ, സാന്ദ്രമാകവേ,
പരദുഃഖത്തിലാണ്ടൂപോയതോ?
ജനസൗഖ്യമതേ പ്രധാന,മീ
ജനിദുഃഖം തൃണവൽഗണിച്ചിടാം.
’കവിപുംഗവനാരചച്ചിതേ
ഹൃദയാവർജ്ജകമായി എൻ കഥ;
നളിനാസനനന്ദനൻ അതാൽ
വെളിവാക്കീ മമ ധമ്മസംഹിത.‘
(തുടരും)
എന്റെ ശ്രീരാമൻ മൗനവ്രത്തിലായിരുന്നു. ഇപ്പോൾ അല്പം ആശ്വാസം തോന്നുന്നുണ്ട് [ശ്രീ ജോർജ് ഏബ്രഹാമിന്റെ ലേഖനത്തൊടു കടപ്പാട്]. എന്റെ ശ്രീരാമൻ. തന്റെ politics (രാഷ്ട്രീയം, രാഷ്ട്രതന്ത്രം, രാജ്യഭരണതന്ത്രം, etc.) രാജ്യനന്മ മാത്രമായിരുന്നല്ലൊ. അതിൽ പറ്റിയൊരു പിഴവിലാണ് താൻ ചിന്താവിഷ്ടനായതും.
24 വർഷംമുമ്പ് എഴിയതാണിത്--’കൈരളി‘ പത്രത്തിൽ വന്നത്. മഹാകവിയുടെ ജന്മശതാബ്ദിയിൽ പുനഃപ്രസിദ്ധീകരിക്കാൻ ആഗ്രഹിച്ചു--ഈമലയാളിക്കു നന്ദി.
ഇനിയങ്ങോട്ട് ശ്രീരാമന്റെ ചിന്തകളാണ്--ആശാനു മറുപടിയല്ല; അങ്ങനെ ചിന്തിക്കാൻവണ്ണം ഔദ്ധത്യം എനിക്കില്ല. ശ്രദ്ധയോടെ വായിച്ചാലും.
*3. ’ഞാനപ്പാന‘യിലെ ’കർമ്മഗതി‘:
കർമ്മപാശത്തെ ലംഘിക്കയെന്നതു
ബ്രഹ്മാവിന്നുമെളുതല്ല നിർണ്ണയം.
പൂന്താനാദരവിൽ എടുത്തുപറഞ്ഞു എന്നേയുള്ളു.
കവിതയ്ക്കാധരം ഉത്തര രാമായണം കിളീപ്പാട്ടാണ്.
Read: https://emalayalee.com/writer/290