Image

തീയോളം വരില്ലത് ( കവിത : മിനി ആന്റണി )

Published on 09 June, 2024
തീയോളം വരില്ലത് ( കവിത : മിനി ആന്റണി )

ഒരു നൊമ്പരമിന്ന്
പടിയിറങ്ങി പോയി.
പോരട്ടെയെന്ന്
ചോദിച്ചപ്പോൾ
ആരെന്നറിയാതെ
കൂടെ കൂട്ടിയതാണ്
ഒരിക്കൽ....
ഒറ്റക്കല്ലേ ...
മിണ്ടിയും പറഞ്ഞും
ചിരിച്ചും കളിച്ചും...
ഇരിക്കാമെന്ന്
മോഹിച്ചു.
ചാരം മൂടിയും
കനലായെരിഞ്ഞും
തണുപ്പിൽ
ചൂടേകിയും
പയ്യെ കത്തി പടർന്ന്
ഇരുവരും
ദഹിക്കും മുൻപേ
ഒരു മഴയെത്തി.
പാതി കത്തിയ
വീട്ടിൽ നിന്നും
മൗനമായി നൊമ്പരം
തിരിച്ചിറങ്ങിപ്പോയി.
കനലടങ്ങാത്ത
ഹൃദയവുമായി
പിൻവിളിക്കില്ലെന്ന്
പടിവാതിലടച്ചു.
ഒരു മഴയിപ്പോൾ
കുളിരായ് കൂട്ടിനുണ്ട്.
ഇളം മഴയായാലും
പെരും മഴയായാലും
തീയോളം വരില്ലത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക