നാല്പതുകളിലെ നാരികൾക്ക് നിറവുകളേറെയെന്ന് കാലം ....
നിനവുകളായി തോന്നിയിരുന്നതൊക്കെയും നേടിയെടുക്കാൻ മുന്നിലേക്കിറങ്ങാവുന്ന കാലം .....
അസ്തമയസൂര്യപ്രഭ പോലെ ശോഭിക്കാൻ ജീവിതത്തിലെ രണ്ടാമൂഴത്തിൻ്റെ കാലം ....
മക്കളുടെയും കുടുംബത്തിൻ്റെയും പുറകെയുള്ള ഓട്ടത്തിനൊരു വിരാമമിടാൻ പറ്റിയ കാലം....
കൊഴിഞ്ഞ ഇന്നലെകളെ ഓർമ്മച്ചെപ്പിലടുക്കി വയ്ക്കാതെ ലിപികളിൽ രേഖപ്പെടുത്താവുന്ന കാലം...
ഉള്ളിലെ നോവുകൾക്ക് വിരാമമേകിക്കൊണ്ട് ഉയർന്നുപറക്കാൻ ഒന്നുകൂടി ആഗ്രഹിക്കുന്ന കാലം ....
അരുതുകൾക്ക് പരിധി നിർണ്ണയിക്കാതെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ കാര്യങ്ങൾ പക്വതയോടെ കാണുന്ന കാലം .....
കുട്ടിത്തങ്ങൾക്കിനിയും സമയമുണ്ടെന്നും സൗഹൃദങ്ങളും ജീവിതത്തിൻ്റെ ഒരു ഭാഗമാണെന്നും തിരിച്ചറിയുന്ന കാലം .....
വൈകിയാണെങ്കിലും ആരോഗ്യമാണ് സമ്പത്തെന്ന് തിരിച്ചറിയുന്ന കാലം .......
സ്വയം സ്നേഹിക്കാൻ തുടങ്ങുന്ന, സ്വന്തം കഴിവുകളെ പുറത്തു കൊണ്ടുവരാൻ കഴിയുന്ന ജീവിതത്തിലെ ഏറ്റവും നല്ല കാലം ....
അതേ .... നാല്പതുകൾ കത്തുന്ന വേനലിലും പൂത്തുനിൽക്കുന്ന വാകമരങ്ങളെപ്പോലെയാണ്.......