മരണമൊരു നൊമ്പരത്തിരയായുയരുന്നു
അലയടിച്ചൊരു മഹാവാതമായി
വ്യഥിതമായ് മാറുന്നൊരാ മോഹകൊട്ടാരം
താഴെ വീണുടയുന്നു സ്ഫടികമായി
വിധിയെന്ന കനലിലണഞ്ഞൊരാ ദീപങ്ങള്‍
കനവുകളായിരം കണ്ടിരുന്നു
പകലന്തിയോളം പണിയെടുത്തവരന്നും
പതിവുപോല്‍ നിദ്രയിലായിരുന്നു
പാതിയുറക്കത്തില്‍ ധൂമപടലങ്ങള്‍
കനവെന്നുകരുതിയുപക്രമത്തില്‍
ജീവിതാന്ത്യത്തിന്‍ മണിമുഴക്കങ്ങളന്നൊരു
വലിയ തീഗോളമായ് വിഴുങ്ങി
വര്‍ണ്ണപ്രതീക്ഷകളന്ധകാരത്തിലായ്
മിന്നിമറയുന്നൊരാ ഭീതിയില്‍
പ്രിയരുടെ വദനങ്ങളിമചിമ്മി മാഞ്ഞുവോ
മരണം കവര്‍ന്നൊരാ വേളയിലും
(കുവൈറ്റിലെ അഗ്‌നിബാധയില്‍ നിര്യാതരായ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍)