ഒരു വ്യൂ പോയിൻ്റിൽ
നിന്ന് നോക്കിയാൽ
ജീവിതം മനോഹരമാണ്
ആഘോഷമാണ്
അലങ്കാരങ്ങളാണ്
അനശ്വരമാണ്
ഒരാളിൽ നിന്ന്
മറ്റൊരാളിലേക്കെന്ന വിധം
നീണ്ടു നീണ്ടങ്ങനെ........
മറ്റൊരു വ്യൂ പോയിൻ്റിൽ
നിന്ന് നോക്കിയാൽ
ജീവിതം ക്ഷണികമാണ്
നശ്വരമാണ്
വേദനാജനകവും
നിരാശാജനകവുമാണ്
ബാധ്യതയാണ്
ഒരൊറ്റ ബിന്ദുവിൽ
കറങ്ങി കറങ്ങിയങ്ങനെ.....
എന്തിനാണ്?
എന്തിനാണങ്ങനെ ?
പല വീക്ഷണ കോണുകൾ
ഉണ്ടെന്നിരിക്കെ
പ്രത്യാശയില്ലാതെ
സങ്കടക്കോണിൽ
കുടുങ്ങിയിടറുന്നത്!
ഈ ലോകത്തിലേക്ക്
ഒരുപാട് വാതിലുകളുണ്ട്
അതിലേതിലൂടെ
കടക്കണമെന്നത്
സ്വന്തം
ഇച്ഛാശക്തിയെ
ആശ്രയിച്ചിരിക്കുന്നു.