സത്യത്തിൽ നോർവേയിൽ ജീവിച്ചപ്പോഴാണ് വർണ്ണ / വംശ പ്രിവിലേജുകൾ എങ്ങനെയാണ് സബ്കോൺഷ്യസായി ഒപ്പേററ്റ് ചെയ്യുന്നതെന്ന്.
അതു ആദ്യം തോന്നിയത് വീട് തേടി നടക്കുമ്പോഴാണ്. ഒരു വിന്ററിൽ മൈനസ് 20 തണുപ്പിൽ ഏതാണ്ട് മൂന്നു കിലോ ഭാരമുള്ള വിന്റെർ വസ്ത്രങ്ങളിട്ട് പല വീടുകൾ തിരക്കി. അവിടെ ചെല്ലുമ്പോൾ ഇപ്പോൾ പോയി എന്നു പറയും. എന്റെ പേര് ആംഗ്ലോ സാക്സൻ വൈറ്റ് പ്രോട്ടസ്റ്റന്റ് പേരായിതിനാൽ എല്ലാവരും വീട് തരാൻ വിളിക്കും. പക്ഷെ എന്റെ മുഖം കാണുമ്പോൾ വീട് തരില്ല. കുറെ നടന്നു ക്ഷീണിച്ചപ്പോൾ ഒരു സുഹൃത്തിനോട് ചോദിച്ചു. ഇന്ത്യക്കാർ കറികളുണ്ടാക്കും അതിന്റ സ്മെൽ പലർക്കും പിടിക്കില്ല എന്നു പോലും. അതു ഒരു സ്റ്റീരിയോടൈപ്പാണ്.
പിന്നീട് ഒരു സഹപ്രവർത്തകർ സഹായിച്ചു വീട് കിട്ടിയപ്പോൾ. അതിന് വാടക ഏതാണ്ട്പ്രതിമാസം അയ്യായിരം ഡോളർ. വീട്ടുടമസ്തൻ പറഞ്ഞു നിങ്ങളുടെ ബോസ്സിന്റെ കൈയ്യിൽ നിന്ന് നിങ്ങൾക്ക് ഇത്രയും വാടക തരാൻ ശമ്പളമുണ്ടെന്നുള്ള ഒരു നോട്ട് വേണം. ഞാനാണ് ബോസ്സ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹതിന്നു അല്പം അവിശ്വാസം. പഴയ ഒരു മലയാള. സിനിമ ഡയലോഗ് ഓർമ്മ വന്നു.' ലുക്ക് ഇല്ലെന്നേയുള്ളൂ "😂 അവസാനം പേ സ്ലിപ് കൊടുത്തപ്പോൾ അയാൾ വാ പൊളിച്ചിട്ട് പറയുകയാണ് ഇത്രയും ശമ്പളമുള്ള ഒരു ഇന്ത്യക്കാരനെ ആദ്യമായി കാണുകയാണ്.
അതുപോലെ ട്രെയിനിൽ കണ്ട ഒരു സായിപ്പ് :" ശ്രീലെങ്കയിൽ നിന്നാണോ? "
ഞാൻ "അതിന് അടുത്ത് നിന്നാണ്."
അപ്പോൾ " ക്ളീനിംഗ് ജോലിയിൽ ആയിരിക്കുമല്ലോ "
കാരണം ശ്രീ ലങ്കയിൽ നിന്ന് അഭയാർത്ഥികളായി വരുന്നവരിൽ പലരും ചെയ്യുന്നത് ക്ളീനിംഗ് പോലുള്ള മാന്വൽ ജോലിയാണ്
ഒരൊറ്റ സായിപ്പ് ആ ജോലികൾ ചെയ്യില്ല.
മേൽവിവരച്ചതൊക്കെ റേഷ്യൽ പ്രൊഫേലിങിനു ഉദാഹരണങ്ങൾ. ഇതൊന്നും ആരും മനപ്പൂർവം ചെയ്യുന്നത് അല്ല. പല തര സബ്കോൺഷ്യസ് അറിയാതെ വെളിയിൽ വരും. കേരളത്തിൽ ദിവസകൂലിക്ക് ജോലി ചെയ്യുന്ന ബംഗാളിയോടോ ഒറീസ്സക്കാരനോടോ എങ്ങനെയാണ് ഇവിടെ ഉള്ളവർ പെരുമാറുന്നത് എന്ന് അവരോട് ചോദിച്ചാൽ അറിയാം.
അവിടെ ചെന്നു ഞാൻ സുറിയാനി ക്രിസ്ത്യാനിയാണ്. ഞാൻ ചെവിയിൽ പൂടയുള്ള നായരാണ്. ഞാൻ നമ്പൂതിരിയാണ്. അയ്യരാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. നിങ്ങൾ വെറും ഇന്ത്യക്കാരൻ മാത്രമാണ്. ഗാന്ധിജി ഇൻഗ്ലെണ്ടിലും സൌത്ത് ആഫ്രിക്കയിൽ റെഷ്യൽ പ്രൊഫൈലിങ് അനുഭവിച്ചത് കൊണ്ടാണ് അദ്ദേഹം മാറിയതും മാറ്റിയതും
നിങ്ങൾ സാധാരണ ഒരു നോർവേ സായിപ്പിനോട് ചോദിച്ചാൽ ഹേ ഇവിടെ ഞങ്ങൾ വർണത്തിൽ ഒന്നും വിശ്വസിക്കാത്ത സമാധാനം കാംഷികളാണ്. അതു കൊണ്ടല്ലേ ഞങ്ങൾ അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നത്.
പക്ഷെ ഇതേകാര്യത്തോട് അവിടെ ജീവിക്കുന്ന ഒരു പാകിസ്ഥാൻകാരോടോ, സുഡാനിയോടൊ, ശ്രീ ലങ്കക്കാരനോടോ ചോദിച്ചാൽ വ്യത്യസ്ത ഉത്തരങ്ങൾ കിട്ടും
വംശം / ജാതി പ്രിവിലേജ് ഉള്ളവർക്ക് അവരുടെ സെൽഫ് ഇമേജും അവരുടെ സബ്കോൺഷ്യസ് ബയസും തമ്മിൽ പലപ്പോഴും വലിയ അന്തരമുണ്ട്.
എങ്ങനെയാണ് ജാതി ബോധം ഓപ്പറേറ്റ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ എനിക്കു അതു നേരിട്ട് അനുഭവിച്ചപ്പോഴാണ് മനസ്സിലായത്
അതു പലയിടത്തും നേരിട്ട് മനസ്സിലാക്കിയത് കൊണ്ട് കൂടിയാണ് യൂറോപ്പിൽ സെറ്റിൽ ആകാനുള്ള എല്ലാ അവസരങ്ങൾ ഉണ്ടായിട്ടും അതു വേണ്ട എന്ന് തീരുമാനിച്ചത്.
ജെ എസ്
പിൻകുറിപ്പ്. ഇത് എങ്ങനെയാണ് പലയിടത്തും പല രീതിയിൽ പല വിധ പ്രിവിലേജ് സബ്കോൺഷ്യസിൽ ഓപ്പരെട്ട് ചെയ്യുന്നു എന്നു പറയാനാണ്. ഇവിടെ നോർവേ ഒരു ഉദാഹരണമെന്നു പറഞ്ഞെന്നു മാത്രം. പൊതുവേ ആ രാജ്യത്തെകുറിച്ചു പോസിറ്റീവായ അഭിപ്രായമാണ്.
എന്റെ യാത്രകളിലും അതുപോലെ ജീവിച്ചടിത്തും പലവിധ റേഷ്യൽ പ്രൊഫൈലിങ് അനുഭവിച്ചിട്ടുണ്ട്. അതു പിന്നീട് എഴുതാം