ഓർമ്മകൾ ഓടിക്കളിക്കുന്ന വീട്ടിലെ
ഈർപ്പം മാറാത്ത ചുമരിൽ
നോവായും ചിരിയായും കുസൃതിയായും
ഇനിയൊരിക്കലും ഇളകാത്ത സ്മരണ തൻ കറകൾ
മിഴിതുറന്നിരിക്കുന്നു ...
ജീവിതത്തിൽ ഏതോ ഒരു നിമിഷത്തിൻ പുഞ്ചിരി
കണ്ണീരിൽ കുതിർന്ന തുപോലെ ...
ഇനിയവയെല്ലാം കാലത്തിൻ കൈകളിൽ ഭദ്രം
പ്രിയരുടെ ഓർമ്മകൾ ചാമ്പലു മൂടിയ കനലായെരിയുമ്പോൾ
സ്നേഹത്തിൻ ഗന്ധം ..
ചന്ദനത്തിരിയായത്
പുകഞ്ഞുതീരുമ്പോൾ
സ്വർഗ്ഗവാതിൽ തുറന്നീടുമോ ?
മെല്ലെമെല്ലെ അതും കെട്ടടങ്ങീടും ..
ചുവരുകൾ നോക്കി നെടുവീർപ്പിട്ടവർ , കണ്ണുനീർ പൊഴിച്ചവർ
അവരും മെല്ലെ ഭിത്തിയിൽ സ്ഥാനം പിടിക്കും...
ജനനത്തിനും , മരണത്തിനുമിടയിലെ
സന്തോഷ സന്താപ നിമിഷങ്ങൾ ..
എല്ലാം ഓർമ്മച്ചി
ത്രങ്ങൾ , കറുപ്പിലും , വെളുപ്പിലും
നിറങ്ങളായും ...
പതുക്കെ പതുക്കെ കാലം അതിനെയും
മായിച്ചീടും ....