പടിയിറങ്ങിപ്പോകാറുണ്ട്,
എവിടേയ്‌ക്കെന്നെറിയാതെ
ഒരു പിന്‍വിളിക്കും
കാതോര്‍ക്കാതെ
ചിലപ്പോഴെന്റെ മനസ് .....
ഒരു നിസംഗത
എന്നില്‍ പടരാറുണ്ട്,
ആള്‍ക്കൂട്ടത്തില്‍
തനിയെ ആകുമ്പോള്‍
ഞാന്‍ പോലുമറിയാതെ......
ഏകാന്തതയെ ഇഷ്ടപ്പെടാറുണ്ട്,
എല്ലാതിരക്കുകളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നതാണോ എന്നറിയാതെ......
പൊടുന്നനെ നിശബ്ദയാകാറുണ്ട്,
കിലുക്കാംപെട്ടിയെപ്പോലെ
സംസാരിക്കുന്ന ഞാന്‍
ഒരു കാരണവുമില്ലാതെ.........
'ഏയ്ഒന്നുമില്ല' എന്നു പറയാറുണ്ട്,
ഉള്ളിലെ സങ്കടങ്ങള്‍ അണപൊട്ടിയൊഴുകുമോ എന്ന സംശയത്തിലറിയാതെ....
ചുണ്ടിലൊരു പുഞ്ചിരി കടന്നുവരാറുണ്ട്,
ക്ലാവ് പിടിച്ച ഓര്‍മ്മകളെ കഴുകി വൃത്തിയാക്കുമ്പോള്‍ ഞാന്‍ പോലുമറിയാതെ.......