1) വലിയ മരങ്ങൾ പെട്ടന്നല്ല വളരുന്നത്. അതു വേരിറങ്ങി മണ്ണിൽ ഇറങ്ങിയാണ് വളരുന്നത്. അങ്ങനെയുള്ള മരങ്ങൾ കാറ്റിൽ വീഴില്ല. വലിയ കാറ്റിൽ പൊലും പിടിച്ചു നിൽക്കും. Rome was not built in a day എന്നാണ് ഇഗ്ളീഷ് പ്രയോഗം.
വേരില്ലാതെ പെട്ടെന്ന് വളരുന്നത് ഒരൊറ്റ കാറ്റിൽ താഴെ വീഴും.
2. മിന്നുന്നത് ഒന്നും പൊന്നല്ല. പലപ്പോഴും പെട്ടെന്ന് വളരുന്നത് കണ്ടു ആളുകൾ ഭ്രമിക്കും. അത്ഭുതം കൊള്ളും. വാഴ്ത്തിപ്പാടും. അതിനെ ഓവർറേറ്റ് ചെയ്യും പക്ഷെ ചെമ്പ് തെളിയുമ്പോൾ വാഴ്ത്തുപാട്ടുകൾ അവസാനിക്കും. ഇൻവെസ്‌റ്റെഴ്സ് ചോദ്യം ചോദിക്കും. പുതിയ ഇൻവെസ്റ്റ്‌മെന്റ് വരില്ല.
3. നല്ല കാലത്തു ഒരുപാട് പേർ കൂടെകാണും. കെട്ടകാലത്തു ആരും കാണില്ല., success has many parents. Failure is an orphan.
4. പെട്ടെന്ന് സക്സസ് ആയാൽ പിന്നെ ഞാൻ പലരും മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കില്ല. അവർക്ക് തന്നെ self made ആണെന്ന് തോന്നും. സക്സ്സ്സ് എപ്പോഴെങ്കിലും തലയിൽ കയറിയാൽ പിന്നെ അഭ്യൂതകാംഷികൾ പറയുന്നത് പൊലും കേൾക്കില്ല. ഗണിക്കില്ല.എല്ലാം അറിയാമെന്നത് തലക്ക് പിടിച്ചാൽ ആഗ്രസ്സിവ് ആകും.
5. തലമറന്നു എണ്ണ തേക്കരുത്. വരവ് അറിഞ്ഞു ചിലവാക്കണം.എണ്ണ പൊൻമുട്ടയിടുന്ന താറാവിനെ അറുത്തു കൂടുതൽ പൊൻമുട്ട തേടരുത്.
ഇരിക്കുന്നതിന് മുമ്പ് കാല് നീട്ടരുത്.
A house is as good as its foundation.
A chain is as bad as its weakest link
കേരളത്തിൽ പല ഫിനാൻസിയേഴ്സും പൊട്ടിയത് തല മറന്നു എണ്ണ തേച്ചത് കൊണ്ടാണ്. പോപ്പുലർ പൊട്ടിയതും അതു കൊണ്ടാണ്. അതു പോലെ തിരുവല്ലയിലെ ഒരു ഇടത്തരം ഫിനാൻസുകാർ വലിയ കാറുകളും വരവിനെക്കാൾ ചിലവ് ചെയ്തു ഷോ ഓഫ് ആയപ്പോൾ തന്നെ ഇത് അധിക കാലം പോകില്ലന്ന് അറിയാൻ പ്രയാസമില്ലായിരുന്നു
ബൈജുസിന്റെ തകർച്ചയുടെ ഒരു കാരണം തല മറന്നു എണ്ണ തേച്ചു എന്നതാണ്..ഫിനാൻസ് നന്നായി റെയ്‌സ് ചെയ്യുന്നതിൽ വിജയിച്ചു. പക്ഷെ അതു എങ്ങനെ ചിലവാക്കുന്നത് എന്നതാണ് പ്രധാനം. ഓവർസ്ട്രച്ചു ചെയ്താൽ പലതും കൈ വിട്ടു പോകും... എത്ര വളർന്നാലും ഒരു ഓൺലൈൻ പ്രോഡക്റ്റു എത്ര തള്ളിയാലും മാർക്കറ്റ് സാച്ചുറെറ്റെഡ് ആയാൽ പിന്നെ അതു ആളുകൾ വാങ്ങില്ല. എത്ര നല്ല പ്രൊഡ്കട്ട് ആണെങ്കിലും ഗുണംമേന്മയും സർവീസും മൈന്റൈൻ ചെയ്തില്ലങ്കിൽ മാർക്കറ്റ് സസ്‌ടൈനബിളാകില്ല.. പഴയ അമ്പസിഡർ കാർ ബമ്പർ മാറ്റി മാർക്ക് 2, 3, 4 എന്നു ഇറക്കിയാൽ പുതിയ ഓപ്ഷൻ വരുമ്പോൾ സംഗതി വിൽക്കില്ല.
അതു മാത്രം അല്ല. എത്ര പാക്കേജ് ചെയ്താലും എത്ര പരസ്യം ചെയ്താലും നിങ്ങളുടെ പ്രൊഡക്റ്റിന് ഗുണമേന്മയും സർവീസും കുറഞ്ഞാൽ മാർകെറ്റിൽ പിടിച്ചു നിൽക്കില്ല. ബൈജുസ് ഒരു ചെറിയ മാർകെറ്റിൽ വിജയിച്ചു. പക്ഷെ വലിയ മാർകെറ്റിൽ ഗുണമെന്മയോ സർവീസോ ഇല്ലാതെ പൊളിഞ്ഞു. A company is as good as the quality of its product and services.
പെട്ടെന്ന് വളർന്നു carried away ആകുമ്പോൾ അവർ writing on the wall കാണില്ല.
എത്രവലിയതോ ചെറിയതോ ആയ കമ്പിനിയോ സംഘടനയോ ആണെങ്കിലും മാനേജ്മെന്റിന്റ് പ്രധാന ഘടകങ്ങൾ : people, finance, markets, customer care and service quality യാണ്. If you mismanag finance, people, market, customer and don't focus on the bottom lines, എത്ര വലിയതോ ചെറുതോ ആയ കമ്പിനിയും തകരും. വരവ് അറിഞ്ഞു ചിലവാക്കിയില്ലങ്കിൽ ഇന്ന് അല്ലെങ്കിൽ നാളെ കുമിള പൊട്ടും.mismanagement എന്നതാണ് പ്രധാന പ്രശ്നം.
അങ്ങനെയാണ് പെട്ടെന്ന് വളർന്നു പെട്ടെന്ന് തളർന്ന ബൈജുസ് ൽ നിന്നുള്ള ഗുണപാഠം