ഫൊക്കാനയുടെ ആനവിരണ്ടു
ഡെലിഗേറ്റുകളൊക്കെയോടികൂടി
ആരാകണമിനിയൊരു പ്രസിഡന്റ്
ആരായാലെന്തെത്തന്നു ഒരുകൂട്ടർ
കാശൊള്ളൂരൊക്കെ കോപ്പുകൾകൂട്ടി
പണ്ടിതിനൊരു ഗുണമുണ്ടാർന്നു
കണ്ടില്ലേ മലയാളികളുടെ ഗർവ്ന്ന്
ഇന്നിതു വെറുമൊരു കച്ചവടം
വെള്ളമടിച്ചു സൊറപറയാനും
വിടുവാവിട്ടു വിലസാനും!
ആർക്കിതുകൊണ്ടൊക്കെ ഗുണം
ആളാകാനോരു പ്രഹസനമല്ലേ!
നാട്ടിൽ പലപല വിദ്യകൾകാട്ടി
സ്യൂട്ടിൽ വിളങ്ങി നടക്കാം
നേതാക്കന്മാരുടെ വലിൽത്തൂങ്ങി!
സംസ്ക്കാരത്തിന് പേരുപറഞ്ഞു
സാഹിത്യത്തിന് പേരുപറഞ്ഞു
വെള്ളമടിച്ചു രസിക്കാംഅവിടെ
വാർധ്യക്യത്തെ വെല്ലുവിളിച്ചു നടക്കും
ചേട്ടന്മാരുടെ കുത്തുകൾ കാണാം!
നാട്ടിൽനിന്നുവരുന്നവരൊക്കെ
വായ്തോരാതെ പറഞ്ഞുപുകഴ്ത്തും
നാട്ടിൽ ചെന്നാലവരുടെ തനിനിറം
കാട്ടിപ്പറയും,മലയാളികള്‍
കാശിനു കൊള്ളത്തോരെന്ന്!