സാൾട് ലേക് സിറ്റി: 'ബിഗ് ബോയ് പ്രസ് കോണ്ഫറന്സ്' ബൈഡന്റെ ആരോഗ്യനില പരിതാപകരമാണെന്ന് വിളിച്ചറിയിച്ചു. ചോദ്യം എന്താണെന്നോ അതിന്റെ മറുപടി എന്താണ് പറയുന്നതെന്നോ പരാമർശം നടത്തുന്നത് ആരെ കുറിച്ചാണെന്നോ ഒന്നും തിരിച്ചറിയാതെ പോഡിയത്തിൽ നിൽക്കുന്ന ഒരു പ്രസിഡന്റിനെയാണ് ഒരു മണിക്കൂറോളം നീണ്ട പത്രസമ്മേളനത്തിൽ ദർശകർ കണ്ടത്.
പത്ര സമ്മേളനത്തിന് ശേഷം കൂടുതൽ പേര് രംഗത്തെത്തി ബൈഡൻ മത്സരത്തിൽ തുടരരുത് എന്നാവശ്യപ്പെട്ടു.
താൻ വൈസ് പ്രസിഡന്റായി ട്രംപിനെ തിരഞ്ഞെടുത്തത് പ്രസിഡണ്ടാകേണ്ടി വന്നാൽ നന്നായി ശോഭിക്കും എന്ന് കരുതി തന്നെയാണ് എന്ന് ബൈഡൻ പറഞ്ഞു. ഉദ്ദേശിച്ചത് വൈസ് പ്രസിഡണ്ട് കമല ഹാരിസിനെ ആയിരുന്നു എന്ന് വ്യക്തം. ഉക്രൈനിന്റെ പ്രസിഡണ്ട് പുടിൻ ആണെന്നും വിശേഷിപ്പിച്ചു. ഇതെല്ലം കേൾക്കുകയും കാണുകയും ചെയ്യുന്നവർ സംസാരിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തെ കുറിച്ച് ന്യായമായും ആശങ്ക പ്രകടിപ്പിക്കും.
എന്നാൽ ഒരു സർവ്വേ ബൈഡനു ട്രംപിനുമേൽ രണ്ടു ശതമാനം ലീഡ് പ്രഖ്യാപിച്ചു. എൻ പി ആർ/പി ബി എസ്/മാരിസ് സർവേയിൽ ബൈഡനു 50 % വും ട്രംപിന് 48 % വും ആണ് ജന പിന്തുണ. എന്നാൽ മൂന്നാമതൊരു സ്ഥാനാർഥി കൂടി ഉണ്ടെങ്കിൽ ഒരു ശതമാനം ട്രംപിന് പിന്നിലായിരിക്കും എന്നും പറഞ്ഞു. സർവ്വേകൾ ആരാണ് കമ്മീഷൻ ചെയ്യുന്നത്, ആർക്കു വേണ്ടിയാണു നടത്തുന്നത്.
എന്നതിനെ ആശ്രയിച്ചു സർവ്വേ ഫലങ്ങൾ മാറാം എന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു ഈ ഫലം. റിയൽ ക്ലിയർ പൊളിറ്റിക്സിന്റെ പോളിൽ ട്രംപിന് ബൈഡനു മേൽ 2.7 % ലീഡുണ്ട്. എ ബി സി ന്യൂസ്/ഇപ്‌സോസ് /വാഷിംഗ്‌ടൺ പോളിൽ ട്രംപും ബൈഡനും തുല്യമായാണ് പ്രിയം പങ്കു വെക്കുന്നത്. അതേ സമയം 67 % പേര് ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണം എന്നും അഭിപ്രായപ്പെട്ടു. എമേഴ്സൺ കോളേജ് പൊളിൽ ട്രംപ് മൂന്നു പോയിന്റ് മുൻപിലാണ്. ന്യൂ യോർക്ക് ടൈംസ്/സിയന്നാ കോളേജ് പോളിലും ട്രംപ് 3% മുന്നിട്ടു നിൽക്കുന്നു. 2015 ൽ ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ ഇതുവരെ ഈ സർവ്വേ സംഘാടകർ നടത്തിയ പോളുകളിൽ ആദ്യമായാണ് ട്രംപിന് ഇത്രയൂം ലീഡ് പ്രഖ്യാപിക്കുന്നത്. വാൾ സ്ട്രീറ്റ് ജേർണൽ ഡിബേറ്റിനു ശേഷം നടത്തിയ സർവേയിൽ ട്രംപിന് 6 % ലീഡ് കണ്ടെത്തി.
ബൈഡൻ ബിഗ് ബോയ് പ്രസ് കോൺഫറൻസിൽ വ്യാപൃതനായിരുന്നപ്പോൾ വൈസ് പ്രസിഡന്റ് കമല ഹാരിസ് നോർത്ത് കാരോളിനയിൽ പ്രചാരണം നടത്തുകയായിരുന്നു. ഹാരിസ് പുടിനെ കുറ്റപെടുത്തിയാണ് പ്രചാരണ പ്രസംഗങ്ങൾ കൂടുതലും നടത്തിയത്. ഇടയ്ക്കിടെ ശബ്ദം ഉയർത്തി, പൊട്ടിച്ചിരിച്ചു കേൾവിക്കാരെ കയ്യിലെടുത്തു ഹാരിസ് നടത്തിയ പ്രകടനം ബൈഡന്റെ പ്രകടനത്തെക്കാൾ മെച്ചമായിരുന്നു എന്ന് നിരീക്ഷകർ വിലയിരുത്തി. ഹാരിസിനറിയാം തനിക്കു തന്നെ നോമിനേഷൻ ലഭിക്കും എന്ന്. അത് വരെ കൂട്ടത്തിനൊപ്പം നിന്നാൽ മതി. തന്റെ നിമിഷത്തിനും ദിനത്തിനുമായി അവർ കാത്തിരിക്കുന്നു.
ഇതിനിടയിൽ മുൻ പ്രസിഡണ്ട് ബാരാക് ഒബാമയും ബൈഡനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മറനീക്കി പുറത്തു വരികയാണ്. ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. ഒബാമ ഇപ്പോഴും 'ഹാലോ മിസ്റ്റർ വൈസ് പ്രസിഡണ്ട്' എന്ന് വിളിക്കാൻ താത്പര്യപ്പെടുന്നു. പുറമെ ഇത് സ്വീകരിക്കുന്നതായി ഭാവിക്കുമെങ്കിലും തന്നെ പ്രസിഡന്റായി ഒബാമ അംഗീകരിക്കുന്നില്ല എന്ന പരാതി ബൈഡനുണ്ട്.
ഒബാമക്കും ഒബാമ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനും ഒരുപാടു പ്രാധാന്യം നൽകി ഒരുപാട് മുൻഗണനയും സ്ഥാനമാനങ്ങളും ബൈഡൻ നൽകിയിട്ടുണ്ട്. പക്ഷെ ആ സമൂഹം ഏപ്പോഴും അതൃപ്‌തരാണ്. പരാതികൾ വർധിച്ചു കൊണ്ടേ ഇരിക്കുകയാണ്. മറ്റുള്ളവരെ അംഗീകരിക്കുവാൻ വിമുഖരാണ്. ഇതൊക്കെ ആയിരിക്കാം ഒബാമയുടെ അതൃപ്തിക്കും കാരണം. മറ്റൊന്ന് ബൈഡൻ പിൻവാങ്ങിയാൽ മിഷേലിന് വി പി നോമിനേഷനോ പ്രസിഡന്റിന്റെ നോമിനേഷനോ കിട്ടും എന്ന പ്രതീക്ഷ. ഡെമോക്രാറ്റിക് പാർട്ടിയുടെ തലപ്പത്തുഅവസ്ഥ ഏറെ സങ്കീർണമാണ്. ബൈഡൻ 'ഹീറോയ്ക്കലി പാസിംഗ് ഓൺ ദി ടോർച് ടു എ ന്യൂ ജനറേഷൻ' നടത്തണമെന്ന് പാർട്ടിക്കുള്ളിൽ ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്.