Image

രാഷ്ട്രീയ വിരോധം എങ്ങോട്ട്? (ബി ജോൺ കുന്തറ)

Published on 15 July, 2024
രാഷ്ട്രീയ വിരോധം എങ്ങോട്ട്? (ബി ജോൺ കുന്തറ)

ട്രംപിന്റെ മേൽ നടന്ന വധ ശ്രമം ആരുടെഒക്കെയോ ഭാഗ്യവശാൽ ഒരു നര നരഹത്യയിൽ എത്തിയില്ല .

എന്നിരുന്നാൽ ത്തന്നെയും ആർക്കും പറയുവാൻ പറ്റില്ല നടന്ന സംഭവം തികച്ചും ആകസ്മികമായിരുന്നു എന്ന് .രാഷ്ട്രീയ വിദ്വേഷം, നിന്ദിത പ്രഭാഷണo ഇതെല്ലാം ഇരു ഭാഗത്തുനിന്നും ഒരു കുറവുമില്ലാതെ കാലങ്ങളായി നാം കേൾക്കുന്നു. നേതാക്കൾ പലപ്പോഴും ചിന്തിക്കുന്നില്ല അവരുടെ കുത്തഴിഞ്ഞ സംസാരം ആരെയെങ്കിലും കേൾക്കുന്നതിനപ്പുറം പ്രവർത്തിയിലേയ്ക്ക് തള്ളിവിടുമോ എന്ന് .

ഭാഗ്യത്തിന്ന്, വെടിയുണ്ട ട്രംപിന്റെ ചെവിയെ സ്പർശിച്ചു കടന്നു പോയി ഒരു അറ ഇഞ്ചു മാറിയിരുന്നെങ്കിലോ ചിന്തിക്കുവാൻ പറ്റില്ല. എന്നിരുന്നാൽ ത്തന്നെയും അവിടെ സന്നിഹിതരായിരുന്നവരിൽ ഒരാൾ മരണപ്പെട്ടു രണ്ടുപേർക്ക് ഗുരുതരമായ പരുക്കുകൾ ഏറ്റു .

വെടിവെയ്ച്ച ഇരുപതുകാരൻ മാത്രമാണ് അയാളുടെ പ്രവർത്തികൾക്ക് ഉത്തരവാദി. എന്നിരുന്നാൽത്തന്നെയും രാഷ്ട്രീയ നേതാക്കൾ, എതിരാളി വിജയിച്ചാൽ രാഷ്ട്രത്തിനും ലോകത്തിനും മഹാ ദുരന്തം, അമേരിക്കയിൽ ഡെമോക്രസി തകരും, ഫാഷിസം വരും ഇതുപോലുള്ള ജൽപ്പനങ്ങൾ പ്രഭാഷണങ്ങളിൽ ആവശ്യമോ എന്ന് നേതാക്കൾ ചിന്തിക്കുക .അമേരിക്കൻ ജനാതിപത്യം ഒരു കാറ്റടിച്ചാൽ പറന്നുപോകുമോ?

രക്തം പുരണ്ട ട്രംപിന്റെ മുഖവും ഉയർത്തിക്കാട്ടിയ ചുരുട്ടിയ കയ്യ് ഇതൊന്നും ഓർമ്മകളിൽ നിന്നും ഉടനെ മാഞ്ഞുപോകില്ല. ഇന്നുമുതൽ മിൽവാക്കിയിൽ റിപ്പബ്ലിക്കൻ പാർട്ടി മഹാസമ്മേളനം ആരംഭിക്കുന്നു ഇതിൽ ട്രംപ് ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം സ്വീകരിക്കും. ഇതിന് മുന്നിലും പിന്നിലുമായി നിരവധി പാർട്ടി നേതാക്കൾ സംസാരിക്കുന്നതിന് വേദിയിൽ എത്തും. എല്ലാവരും ശ്രദ്ധിക്കേണ്ട ഒന്ന്, ഇവരെല്ലാം കഴിഞ്ഞ മൂന്നു ദിനങ്ങളായി അമേരിക്കയിൽ എന്തെല്ലാം നടക്കുന്നു അതിനെ രാഷ്ട്രീയ പകയോടെ കാണണമോ അതോ കൂട്ടായ്‌മ്മക്കുള്ള ഒരവസരമോ . എരിതീയിൽ എണ്ണയൊഴിക്കുന്ന രീതികളിൽ സംസാരിക്കരുത്. ട്രംപടക്കം എല്ലാവർക്കും കിട്ടിയിരിക്കുന്ന ഒരു സുവർണ്ണോവസരമാണിത് രാജ്യത്തെ ജനതയെ ഓർമ്മപ്പെടുത്തുക രാഷ്ട്രീയത്തെക്കാളും തിരഞ്ഞെടുപ്പിനേക്കാളും ഒക്കെ മുകളിലാണ് അമേരിക്കയുടെ ശക്തി അത് നിലനിൽക്കേണ്ടത് ജനതയുടെ കൂട്ടായ്മയിൽ ഭിന്നതയിലല്ല .

ഇരു ഭാഗത്തുനിന്നും രണ്ടു പേരുടെയും പോരായ്മകൾ ജനത പലതവണ കേട്ടിരിക്കുന്നു കണ്ടിരിക്കുന്നു വീണ്ടും ആവർത്തിക്കേണ്ടആവശ്യമില്ല.തമ്മിൽതമ്മിൽകുറ്റപ്പെടുത്തുന്നതിന് അവസരം ഇനിയും കിട്ടും. തൽക്കാലം നേതാക്കളുടെ പ്രധാന ഉദ്യമം രാജ്യത്ത് ജനതയിൽ ഒരു ശാന്തത കൊണ്ടുവരുക അതിന് ഉദ്യമം നടത്തുന്നവർ വിജയികൾ.

 

Join WhatsApp News
Sunil 2024-07-15 15:59:29
Trump's narrow escape is proof enough that God did not give up on the USA.
Atheist 2024-07-15 22:00:13
Our way is not God’s way. They (God can be he, She or LGBT so here after I will be refering they for God) got into the mind of a 20 Year and made him shoot Trump, saved him and killed the shooter to prove that they (God) love America. They (God) do the same thing with Israel as well. They (God) are confused and so do the followers of They (God)
God 2024-07-15 22:33:24
My plans are different Sunil. Don't jump the gun. I want him to reap what he sowed.
Jacob 2024-07-16 01:39:35
I was watching CNN. Some democrats are trying to replace Biden with another candidate. It will be interesting to see what happens. Biden’s mojo is gone, now he looks tired and sleepy.
നിരീശ്വരൻ 2024-07-16 13:42:03
അമേരിക്കയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മരിച്ച വീര ഭടന്മാർ 'ജീവനെ വെറുതെ നഷ്ടപ്പെടുത്തിയവർ' എന്ന് യാതൊരു ലജ്‌ജയും ഇല്ലാതെ വിളിച്ചു പറഞ്ഞപ്പോൾ ഇയാൾ ഓർത്തിരിക്കില്ല, മരണം അയാളെയും ഒരിക്കൽ ഭയപ്പെടുത്തി അരികിലൂടെ കടന്നുപോകുമെന്ന്. ശാരീരികവും മാനസികവുമായി വൈകല്യമുള്ളവർ , വിക്കുള്ളവർ, ഓർമ്മശക്തി കുറഞ്ഞവർ അങ്ങനെ, അങ്ങനെ എത്ര എത്രപേരെയാണ് ഇയാൾ ചവിട്ടി പുച്ഛിച്ചു തള്ളിയത്. അമേരിക്കയുടെ ചരിത്രത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം കുത്തിവച്ച് വിഭജിച്ച ഇയാൾ, ഇനിയും ചതിയുടെയും വഞ്ചനയുടെയും കെണി ഒരുക്കുകയല്ലെന്ന് ആരുകണ്ടു. അതിന് തെളിവാണ് അയാളുടെ വൈസ്‌പ്രസിഡണ്ടു സ്ഥാനാർത്ഥി. ട്രമ്പ് 'ധാർമ്മികമായി ദീപാളികുളിച്ചവനാണ് അയാൾക്ക് പ്രസിഡണ്ടാകാൻ യാതൊരു യോഗ്യതയുമില്ലയെന്നു' ഒരിക്കൽ വിളിച്ചുപറഞ്ഞ ഇയാൾ, ഇന്ന് അധികാരത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത ആർത്തിയിൽ, അയാളുടെ പാദങ്ങളിൽ വീണിരിക്കുകയാണ്. അമേരിക്കയുടെ ക്യപ്പിറ്റോൾ ഹില്ലിലേക്ക് ഇയാൾ ഇളക്കിവിട്ട ജനം കൊന്നത് ഒന്നോ രണ്ടോപേരല്ല ഏകദേശം പത്തോളംപേരാണ്. നൂറുകണക്കിന് പൊലീസ് ഉദ്യഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇയാളുടെ കീഴിൽ ജോലി ചെയ്യുന്നവർ,ഇയാളോട് യാചിച്ചതാണ്, ഇയാളുടെ ഗുണ്ടകളെ തിരികെവിളിക്കാൻ.പക്ഷേ അയാൾ കേട്ടതുപോലെ നടിച്ചില്ല. കൂടുതൽ എഴുതുന്നില്ല. ഇയാളെ തുണയ്ക്കുന്ന മറ്റൊരു കൂട്ടരാണ് നമ്മൾക്ക് ചുറ്റും വഞ്ചനയുടെയും, ചതിയുടെയും, പച്ചക്കള്ളങ്ങളും പറഞ്ഞു മനുഷ്യരെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന ഭക്ത സമൂഹം. അവർ വിശ്വസിക്കുന്നത് ഇയാൾ മനുഷ്യരാശിയുടെ രക്ഷയ്ക്കായി വീണ്ടും ജനിച്ചവനാണെന്ന് . ഇക്കൂട്ടരുടെ താളത്തിനു തുള്ളാൻ പതിനായിരിക്കണക്കിന് വിഡ്ഢികളും. ഇവർ ഇളക്കിവിട്ട വിദ്വേഷത്തിന്റെ തീ നാളം ഈ തിരഞ്ഞെടുക്കപ്പെട്ടവൻ കെടുത്താൻ ശ്രമിച്ചാൽ നിറുത്താൻ തോന്നുമെന്ന് തോന്നുന്നില്ല. അതിന് ശിലകളിലും കുരിശിലും മോസ്‌ക്കുകളിലും ഇരിക്കുന്ന നോക്കുകുത്തികളായ പേരും നാളും അസ്തിത്വവും ഇല്ലാത്ത ഒരു ദൈവങ്ങൾക്കും കഴിയില്ല. ഒരു ട്രമ്പ് ഭക്തനായ ഇയാളുടെ ലേഖനം വായിച്ചപ്പോൾ തോന്നിയത് ഇവിടെ കുറിച്ചെന്നേയുള്ള
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക