Image

പാടുന്നു പാഴ്മുളം തണ്ട് പോലെ 98 (ജയൻ വർഗീസ്)

Published on 23 July, 2024
പാടുന്നു പാഴ്മുളം തണ്ട് പോലെ  98 (ജയൻ വർഗീസ്)

( CUNY / സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആർട്സ് ഗാലറി പ്രസിദ്ധീകരിച്ച ‘ Towards The Light ‘ ലേക്കുള്ള യാത്ര 6 )

റ്റുവാർഡ്‌സ് ദി ലൈറ്റ് പുനഃ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുന്നതിനിടയിൽപ്രസാധകൻ വീണ്ടും ഞങ്ങളെ വിളിച്ചു. കൃതി രചിക്കപ്പെട്ട മൂല ഭാഷയായ മലയാളത്തിൽ ഇത് വരെപ്രസിദ്ധീകരിക്കാത്ത നിലക്ക് മലയാളവും കൂടി ചേർത്തു കൊണ്ടാവാം പ്രസിദ്ധീകരണം എന്നദ്ദേഹം നിർദ്ദേശിച്ചു. പുസ്തകം നിവർത്തി വായിക്കുമ്പോൾ ഇടതു വശത്ത് ഇംഗ്ലീഷും, വലതു വശത്ത് സമാന മലയാളവും എന്നരീതിയിൽ പ്രിന്റു ചെയ്‌യുവാനാണ് താനുദ്ദേശിക്കുന്നത് എന്നദ്ദേഹം പറഞ്ഞു.

ഈ നിർദ്ദേശം വളരെ ആകർഷകമാണെന്നു ഞങ്ങൾക്ക് തോന്നി. ഇങ്ങനെ ചെയ്യുന്നതായാൽ ‘ ജ്യോതിർഗമയ ‘ മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ സാധിക്കാതെ പോയ കുറവ് നികത്തപ്പെടുകയും, രണ്ടു ഭാഷകളിലെയുംആശയ നിവർത്തനം എങ്ങിനെ സമന്വയിക്കപ്പെടുന്നു  എന്ന് പ്രതിഭാ ശാലിയായ ഒരു വായനക്കാരന്വിലയിരുത്തുവാനുള്ള അവസരം  ലഭ്യമാവുകയും ചെയ്യുന്നതിലൂടെ ‘ എഴുത്തു കാരനെക്കാൾ തീവ്രമായ വേദനഅനുഭവിക്കുന്നത് ക്രാന്ത ദർശിയായ വായനക്കാരനാണ് ‘ എന്ന പണ്ഡിത സമസ്യ സമൃദ്ധമായിപൂരിപ്പിക്കപ്പെടുവാൻ കൂടി ഇത് മൂലം സാധ്യമാവും എന്നും വിലയിരുത്തപ്പെട്ടു.

ചിട്ടപ്പെടുത്തി വച്ച മാറ്ററുകൾ വീണ്ടും മകന്റെ കമ്പ്യൂട്ടറിൽ തിരിച്ചെത്തി. . മൂല രചനയുടെ തനിമ ചോരാതെഇംഗ്ലീഷ് വേർഷനോടൊപ്പം പുനഃ കൃമീകരിക്കുന്നതിനു വേണ്ടിയായിരുന്നു അത്. പ്രസാധകൻ ചിട്ടപ്പെടുത്തിവച്ചിരിക്കുന്ന രീതിയിൽ ഇടത്തേ പേജിൽ ഇംഗ്ലീഷും, അതിന്റെ  നേർ എതിർ വശത്തു വലത്തേ പേജിൽ സമാനമലയാളവും എന്ന നിലയിൽ ക്രമീകരിച്ചു കൊടുക്കണം എന്നായിരുന്നു നിർദ്ദേശം.

അപ്പോളാണ് ചെറുതല്ലാത്ത ഒരു പ്രശ്നം തല ഉയർത്തിയത്. ‘ ജ്യോതിർഗമയ ‘ യുടെ കയ്യെഴുത്തു പ്രതി മാത്രമാണ്കൈവശമുള്ളത് എന്നതായിരുന്നു ആ പ്രശ്നം. ഓൺലൈൻ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി എന്റെമിക്കവാറും രചനകൾ മലയാളത്തിൽ കമ്പ്യൂട്ടറിൽ ആക്കിയിരുന്നുവെങ്കിലും, നാടകങ്ങൾ പത്രങ്ങളിൽപ്രസിദ്ധീകരിക്കുന്നതിന് വലിയ താൽപ്പര്യം തോന്നാതിരുന്നതു കൊണ്ടും, മറ്റു നാടകങ്ങളിൽ നിന്ന്  ‘ അശനി ’ ,  ‘ അസ്ത്രം ‘,  ‘ ആലയം താവളം ‘ , ‘ പ്രഭാത യാമം ‘ എന്നീ നാടകങ്ങൾ പുസ്തക രൂപത്തിൽ എൻ. ബി. എസ്. വിതരണം ചെയ്തു കൊണ്ടിരിക്കുന്നുണ്ട് എന്നത് കൊണ്ടും നാടകങ്ങൾ കമ്പ്യൂട്ടർ മലയാളത്തിൽ ടൈപ്പ്ചെയ്യേണ്ട  ഒരാവശ്യം ഇതിനു  മുമ്പ് ഉണ്ടായിട്ടില്ല എന്നത് കൊണ്ടായിരുന്നു അത്.

( ഒരു കൊച്ചു നാടകം ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നത് ഇപ്പോൾ ഓർക്കുന്നു. ക്രിസ്മസിനോട്അനുബന്ധിച്ച്  പള്ളികളുടെ കൂട്ടായ്മ ഒരുക്കിയ ഒരു വേദിയിൽ ഓരോ പള്ളിക്കും തങ്ങളുടെ കലാപരിപാടികൾഅവതരിപ്പിക്കാൻ അര മണിക്കൂർ കിട്ടുമായിരുന്നു എന്നയിടത്ത് ഞങ്ങളുടെ പള്ളിയിലെ യുവാക്കൾക്ക്അവതരിപ്പിക്കാനായി ഞാൻ തന്നെ എഴുതി സംവിധാനം ചെയ്തതായിരുന്നു ആ ലഘു നാടകം.

എന്റെ കാഴ്ചപ്പാടിലുള്ള ക്രൈസ്തവ ദാർശനികത കേവലമായ അര മണിക്കൂർ നാടകത്തിൽ ആവിഷ്‌കരിക്കുകഎന്നതായിരുന്നു എന്റെ മുന്നിലുള്ള വെല്ലുവിളി. ബൈബിളിലോ, മറ്റേതെങ്കിലും ക്രൈസ്തവ സാഹിത്യത്തിലോ  പരാമർശിച്ചിട്ടുള്ളതായി കേട്ടറിവില്ലാത്തതും, ബാല്യത്തിലെ എന്റെ മുതിർന്ന സുഹൃത്തായിരുന്നകദളിക്കണ്ടത്തിലെ അവരാച്ചൻ ചേട്ടൻ എനിക്ക് പറഞ്ഞു തന്നതുമായ ഒരു കഥയാണ് ഇവിടെ ഞാൻ ഇതിവൃത്തമാക്കിയത്.

പിതാവിന്റെ മരണ ശേഷം ജേഷ്ഠാനുജന്മാരായ രണ്ട് യഹൂദ യുവാക്കൾ സംസാരിച്ചു നിൽക്കുന്നിടത്താണ്നാടകം ആരംഭിക്കുന്നത്. വിളഞ്ഞു നിൽക്കുന്ന തങ്ങളുടെ ഗോതമ്പ് പാടങ്ങളിൽ കൊയ്ത്ത്ആരംഭിക്കുന്നതിനുള്ള അനുവാദം ചോദിക്കുന്ന ചേട്ടനോട്, ‘ ചേട്ടന്റെ ഇഷ്ടങ്ങളേക്കാൾ വലുതായിതനിക്കൊന്നുമില്ല ‘ എന്ന് അനുജൻ സമ്മതിക്കുന്നിടത്ത് ഒന്നാം രംഗം.

രണ്ടാം രംഗത്തിൽ ജേഷ്ഠനും, ഭാര്യയും സംസാരിച്ചു നിൽക്കുന്നു. കൊയ്തു വന്ന കറ്റകളിൽ നിന്ന്  നേർ പകുതിതാൻ സ്വീകരിച്ചത് ശരിയായില്ലെന്നും, തന്റെ അനുജൻ അവിവാഹിതൻ ആയതിനാൽ എല്ലാക്കാര്യങ്ങൾക്കുംവേലക്കാരെ ആശ്രയിച്ചു കൊണ്ടുള്ള അവന്റെ ജീവിതത്തിന് ചെലവ് കൂടുതലാവുമെന്നും, അത് താങ്ങാനായിതന്റെ വീതം കറ്റകളിൽ നിന്ന് നൂറ് ചുമട് കറ്റകൽ അവനറിയാതെ രഹസ്യമായി ഇന്ന് രാത്രി അവന്റെകളപ്പുരയിൽ എത്തിക്കണമെന്നും, യരുശലേമിലെ ദരിദ്ര ചേരികളിൽ നിന്ന് നിന്നിലെ നന്മ തിരിച്ചറിഞ്ഞ് നിന്നെഭാര്യയാക്കിയ എന്റെ ആഗ്രഹം നീ നിറവേറ്റണം എന്നും ഭാര്യയെ പറഞ്ഞേൽപ്പിച്ചു കൊണ്ട് രംഗംഅവസാനിക്കുന്നു.

മൂന്നാം രംഗത്തിൽ ഇതേ സംഘർഷം അനുജനും അനുഭവിക്കുന്നു. കുടുംബമായി താമസിക്കുന്ന തന്റെ ജേഷ്ഠന്തന്നെക്കാൾ ചെലവേറുമെന്നും, അത് നികത്താനായി തന്റെ വീതത്തിൽ നിന്ന് നൂറു ചുമട് കറ്റകൾ  ഇന്ന് രാത്രിഅതി രഹസ്യമായി ചേട്ടന്റെ കളപ്പുരയിൽ എത്തിക്കണമെന്നും, അവിടെ അനുജൻ പരിചാരകനെപറഞ്ഞേൽപ്പിക്കുന്നു.

അടുത്ത രംഗങ്ങളിൽ  ജേഷ്ഠത്തി തന്റെ  പരിചാരകനോട്   ചൂടാവുകയാണ്. . ‘ താൻ   പറഞ്ഞേൽപ്പിച്ച പോലെനൂറു ചുമട് കറ്റകൾ എന്ത് കൊണ്ട് അനുജന്റെ കളപ്പുരയിൽ എത്തിച്ചില്ലാ ‘ എന്നാണ് ചോദ്യം.  കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നൂറു ചുമട് കറ്റകൾ  വീതം താൻ രഹസ്യമായി അനുജന്റെ കളപ്പുരയിൽഎത്തിച്ചിരുന്നുവെന്നും, പക്ഷെ, നേരം വെളുക്കുമ്പോൾ ഇവിടുത്തെ കറ്റകളിൽ കുറവ് കാണുന്നില്ലെന്നും, ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും, പരിചാരകൻ കരഞ്ഞു പറയുന്നു. വിവരമറിഞ്ഞ ജേഷ്ഠൻ ഇതിലെന്തോ വലിയ രഹസ്യമുണ്ടെന്നും, അത് കണ്ടെത്താനായി താൻ തന്നെയാണ്ഇന്ന് ചുമട്ടുകാരുടെ കൂടെ പോകുന്നതെന്നും തീരുമാനിക്കുമ്പോൾ അനുജന്റെ കളപ്പുരയിലും സമാന സംഭവങ്ങൾഅരങ്ങേറുന്നു.

രാത്രിയിൽ, ഇരുട്ടത്ത്, തങ്ങളുടെ ചുമട്ടുകാരെ നയിച്ച് കൊണ്ട് വരുന്ന ജേഷ്ഠനും, അനുജനും ഒരിടത്ത് കൂട്ടിമുട്ടുന്നു. പരസപരം കാണാനാവാതെ ആരാണ് വഴിയിൽ എന്ന് ഉറക്കെ  ചോദിക്കുമ്പോൾ ജേഷ്ഠാനുജന്മാർശബ്ദങ്ങൾ തിരിച്ചറിയുകയും, ഇരുട്ടിൽ ഓടിയടുക്കുകയും ചെയ്യുന്നു. അവിടെ രഹസ്യങ്ങൾ അഴിഞ്ഞു വീഴുന്നു. തങ്ങളുടെ കളങ്ങളിൽ കറ്റകൾ കുറയാതിരുന്നതിന്റെ കാരണം അവർക്കു ബോധ്യമാവുന്നു.  പരസ്പ്പരംആലിംഗനത്തിൽ  അമരുന്ന  ആ സഹോദരങ്ങളുടെ മേൽ അപ്പോൾ പൊട്ടി വിരിയുന്ന ഒരു മിന്നൽപ്പിണർവെളിച്ചം  ചൊരിയുകയും, ഘന ഗംഭീരമായ ഒരശരീരി ശബ്ദം  അവിടെ മുഴങ്ങുകയും ചെയ്യുന്നു.

ശബ്ദം : ‘  പവിത്രമായ സ്നേഹം കൊണ്ട് വിശുദ്ധീകരിക്കപ്പെട്ടതിനാൽ നിങ്ങൾ നിൽക്കുന്ന മണ്ണ്പരിശുദ്ധമാകുന്നു.  ഈ മണ്ണിലായിരിക്കും ദാവീദിന്റെ പുത്രനായ  സോളമൻ തന്റെ ദേവാലയം പണി കഴിപ്പിക്കുക. നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാകുന്നു.  “  ആലിംഗനത്തിൽ നിന്ന് അടർന്നു മാറി നിലത്തു മുട്ട് കുത്തിനിൽക്കുന്ന അവരുടെ മേൽ വീണ്ടും മിന്നാപ്പിണറുകൾ വെളിച്ചം ചൊരിയുമ്പോൾ നാടകം അവസാനിക്കുന്നു.

എന്റെ സംവിധാനത്തിൽ  ഭംഗിയായി നാടകം അവതരിപ്പിച്ചു കൊണ്ട് കുട്ടികൾ കയ്യടി നേടി. എന്റെ മകൻ ഉൾപ്പടെഞങ്ങളുടെ പള്ളിയിലെ യുവതീ - യുവാക്കളുടെ ഒരു നിര തന്നെ അരങ്ങിലും, അണിയറയിലും പ്രവർത്തിച്ചു.

രംഗ സംവിധാനത്തിൽ മറ്റാരും ചെയ്തു കണ്ടിട്ടില്ലാത്ത ഒരു രീതിയാണ് ഈ നാടകത്തിൽ ഞാൻ നടപ്പിലാക്കിയത്. ചെറിയ രംഗങ്ങൾ ആയതിനാൽ ഓരോ രംഗത്തിന്റെയും അവസാനം കർട്ടൻ ഇടേണ്ടതില്ലാ എന്നതായിരുന്നു ഈരീതിയുടെ സവിശേഷത. രംഗങ്ങൾ വേർ തിരിക്കാനായി  നാലഞ്ചു പേർ ഉൾക്കൊള്ളുന്ന ഒരു കോറസിനെയാണ്ഉപയോഗപ്പെടുത്തിയത്. ക്രിസ്മസ് കാലമായതിനാൽ ഒരു സാന്താ ക്ളോസിനെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. രണ്ടു പേർ ഒരു തിരശീലയുടെ രണ്ടറ്റവും പിടിച്ചു കൊണ്ട് ( നമ്മുടെ കഥകളിയിലേപ്പോലെ ) ഒരു പ്രത്യേക നൃത്തചുവടുകളുമായി മൂന്നരങ്ങിന്റെ ഒരു വശത്തു നിന്ന് മറു വശത്തേക്ക് പോകും. മറ്റുള്ളവർ സമാനമായ താളത്തിൽഅവരെ അനുകരിച്ചു കൊണ്ട് കുഴൽ - ചർമ്മ വാദ്യങ്ങളും, കൊടിതോരണങ്ങളും ഒക്കെയായി അവരെഅനുഗമിക്കും. അവർ രംഗത്തു നിന്ന് മറയുമ്പോൾ പ്രേക്ഷകൻ കാണുന്നത് മറ്റൊരു രംഗമാണ്. ഇതെങ്ങനെസാധിക്കുന്നു എന്നാണു ചോദ്യമെങ്കിൽ ഉത്തരം നിസ്സാരമാണ്. അതിനാണ് തിരശീല. തിരശീലയുടെ പിന്നിൽപതുങ്ങി വരേണ്ടവർ വരികയും, പോകേണ്ടവർ പോവുകയും ചെയ്യും. ഒരു മാജിക്കൽ ആക്ഷൻ പോലെ പ്രേക്ഷകന്അനുഭവപ്പെടുകയും ചെയ്യും എന്നതിനാൽ ഒരിക്കൽ കർട്ടൻ ഉയർത്തിയാൽ നാടകം അവസാനിക്കുമ്പോൾ മാത്രംഅത് താഴ്ത്തിയാൽ മതി എന്ന വലിയ സൗകര്യമാണ് ഇത് മൂലം ലഭ്യമാവുന്നത്. പിറകെ വരുന്നവർക്ക്പരീക്ഷിക്കാവുന്നതാണ്.

സഭാ തലത്തിൽ ഈ ചെറു നാടകം വലിയ ചർച്ച ആവുകയും, വളരെയേറെ ആളുകൾ എന്നെ വിളിച്ച്ബൈബിളിൽ എവിടെ നിന്നാണ് ഇത് എടുത്തിട്ടുള്ളത് എന്ന് അന്വേഷിക്കുകയും ചെയ്തു. കുറേയേറെ അച്ചന്മാർക്രിസ്തീയത എന്താണ് എന്ന് വിശദീകരിക്കുവാൻ ഈ കഥ തങ്ങളുടെ പള്ളി പ്രസംഗങ്ങളിൽഉൾപ്പെടുത്തിയതായി അറിയാം. എന്നാൽ അവരാരും തന്നെ ഈ കഥ ഞാനെഴുതിയ നാടകത്തിലേതാണ് എന്ന്പറഞ്ഞതായി അറിവില്ല. ഇ മലയാളി ഉൾപ്പടെയുള്ള ഓൺലൈൻ പത്രങ്ങളിൽ ഇത്പ്രസിദ്ധപ്പെടുത്തിയിരുന്നുവെങ്കിലും, ആരെങ്കിലും, എവിടെയെങ്കിലും ഇത് അവതരിപ്പിച്ചതായി എന്റെഅറിവിലില്ല. )

നാടകത്തിന്റെ മലയാള രൂപം കമ്പ്യൂട്ടറിൽ എഴുതുവാനുള്ള ശ്രമം ഞാൻ ആരംഭിച്ചു.  ഓൺലൈൻ മാധ്യമങ്ങളിൽപ്രസിദ്ധീകരിക്കുന്നതിനായി എന്റെ രചനകളിലെ ഭൂരിഭാഗവും ഇതിനകം ഞാൻ കമ്പ്യൂട്ടറിൽ ആക്കിയിരുന്നുഎന്നതിനാൽ നല്ല കൈത്തഴക്കവും, വേഗതയും ആർജ്ജിക്കാൻ എനിക്ക് സാധിച്ചിരുന്നു. തീർച്ചയായും പേനകൊണ്ട് പേപ്പറിൽ എഴുത്തുതുന്നതിനേക്കാൾ വേഗത എനിക്കുണ്ടായിരുന്നു എന്നതിനാൽ ചുരുങ്ങിയദിവസങ്ങൾക്കുള്ളിൽ തന്നെ ജോലി പൂർത്തിയായി.

അടുത്ത ഏതാനും ആഴ്ചകൾ മകന്റെ ഊഴമായിരുന്നു. ഒരു സ്വിസ്സ് ബാങ്കിന്റെ സീനിയർ വൈസ് പ്രസിഡന്റ്എന്ന നിലയിൽ  ഭാരിച്ച ഉത്തരവാദിത്വമുള്ള അവന്റെ ജോലി കഴിഞ്ഞുള്ള സമയമാണ് ഇതിനായി അവൻചെലവഴിച്ചത്. ചില രാത്രികളിൽ എങ്കിലും വെളുപ്പാൻ കാലം വരെ അവന് ഉറക്കമിളക്കേണ്ടി വരികയുംഉണ്ടായിട്ടുണ്ട് എന്നത് കൂടി ഇവിടെ പറഞ്ഞു കൊള്ളട്ടെ.  പ്രസാധകൻ നിർദ്ദേശിച്ച തരത്തിൽ  പുനഃ ക്രമീകരണംനടത്തിയ മാറ്ററുകൾ വീണ്ടും പ്രസാധകന്റെ ഓഫിസിലേക്ക്.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും പ്രസാധകന്റെ വിളി വന്നു. പ്രസാധകന്റെ ഓഫിസിലെ പ്രിന്റിങ്ങിന്റെചുമതലയുള്ള ലേഡിക്ക് അവരുടെ പ്രിന്ററിൽ മലയാളം കയറ്റാൻ കഴിയുന്നില്ല. ഫോണിലൂടെ ചില ടെക്നിക്കൽസജഷൻസ് അവൻ നൽകിയെങ്കിലും അവർക്കു അത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. നേരിട്ട് വന്ന് അവരുടെകമ്പ്യുട്ടറിൽ ചെയ്തു തരണം എന്നതാണ് ആവശ്യം.

അങ്ങിനെ ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയുടെ ഭാഗമായിട്ടുള്ള ക്യൂൻസ് ബോറോ കോളേജിന്റെ പ്രൗഢഗംഭീരമായ കാമ്പസ്സിൽ ഞങ്ങൾ എത്തി. കെട്ടിട സമുച്ചയങ്ങൾ സ്വച്ഛമായി തലയുയർത്തി നിൽക്കുന്ന ആ വിശാലഭൂമികയിൽ ദിക്കറിയാതെ ഞങ്ങൾ അൽപ്പ  നേരം നിന്നു. പിന്നെ ചില ജീവനക്കാരോടൊക്കെ വഴി ചോദിച്ച് ലോകപൈതൃകങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന കലാ രൂപങ്ങൾ ശേഖരിച്ച് സൂക്ഷിച്ചിട്ടുള്ള വിശ്വ പ്രസിദ്ധമായ ആർട്ട്ഗാലറിയിൽ എത്തിച്ചേർന്നു. അവിടെയാണ്, ചരിത്ര ഗവേഷകനും, ചരിത്ര പശ്ചാത്തലമുള്ള ഗവേഷണഗ്രന്ഥങ്ങളുടെ പ്രസാധകനും, ആർട്ട് ഗാലറിയുടെ ഡയറക്ടറുമായ ഫൗസ്റ്റീനോ ക്വിന്റാനിലോ അവർകളുടെആസ്ഥാനം.  

ഞങ്ങൾ എത്തിച്ചേർന്ന വിവരം മകൻ അദ്ദേഹത്തെ വിളിച്ച് അറിയിച്ചിരുന്നു. താഴെ നിന്നുള്ള പടവുകൾ കയറിഞങ്ങളെത്തുമ്പോൾ നിറഞ്ഞ ചിരിയുമായി വാതിൽക്കൽ തന്നെ അദ്ദേഹം കാത്തു നിൽക്കുന്നുണ്ടായിരുന്നു. കറുത്ത പാന്റ്സും, വെളുത്ത ഷർട്ടും, ടൈയുമായി അലസമായി വീണു കിടക്കുന്ന താടിയും, തലമുടിയുംകോതിയൊതുക്കാതെ, ലോക മനുഷ്യന്റെ ചിന്താ വ്യാപാരങ്ങളുടെ ചരിത്ര ശേഷിപ്പുകൾ അലങ്കരിച്ചു വച്ചിട്ടുള്ളഅദ്ദേഹത്തിന്റെ മുറിയിൽ കറങ്ങുന്ന തന്റെ കസേരക്ക് മുന്നിലുള്ള രണ്ടു കസേരകളിൽ അദ്ദേഹം ഞങ്ങളെസ്വീകരിച്ചിരുത്തി.

തന്നോടൊപ്പമുള്ള ഒരു പടമെടുക്കണം എന്നാണ് ആദ്യമായി അദ്ദേഹം ആവശ്യപ്പെട്ടത്. അതിന്റെ മുന്നോടിയായിഞങ്ങളുടെ ഒരു പടം സ്വന്തം  ക്യാമറയിൽ അദ്ദേഹം എടുക്കുകയും ചെയ്തു.  എന്നോടൊപ്പമുള്ള ഒരുപടമെടുക്കാനായി ക്യാമറ അദ്ദേഹം മകനെ ഏൽപ്പിച്ചു. അദ്ദേഹത്തിന്റെ കസേരക്ക് പിന്നിൽ ഞാൻ നിൽക്കുന്നഒരു ചിത്രം മകൻ ക്ലിക്ക് ചെയ്തു. അത് കഴിഞ്ഞ്‌ പിന്തിരിഞ്ഞ്‌ പോരാനൊരുങ്ങിയ എന്നെ അദ്ദേഹം വിടുന്നില്ല. ഒരു ഫോട്ടോ കൂടി എടുക്കണം എന്ന് നിർബന്ധം. കസേരക്ക് പിന്നിൽ വീണ്ടുമെത്തിയ എന്നെ അദ്ദേഹംകസേരയിൽ ഇരിക്കാൻ നിർബന്ധിക്കുന്നു. വേണ്ടാ എന്ന് എനിക്ക് ആവുന്നത്ര തരത്തിൽ ഞാൻനിഷേധിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി മഹാരഥനായ ആ മനുഷ്യൻ ഇരിക്കുന്നമഹത്തായ ഇരിപ്പിടത്തിൽ വെറുമൊരു കൃമിയും, പുഴുവുമായ എനിക്ക് പൊള്ളുന്ന ഹൃദയത്തോടെ ഇരിക്കേണ്ടിവന്നു. കസേരയിൽ പിടിച്ച് എന്റെ പിന്നിൽ ചിരിച്ചു നിൽക്കുന്ന അദ്ദേഹത്തിന്റെയും, എന്റെയും ചിത്രം മകൻക്ലിക്കു ചെയ്തു.

പ്രിന്റിങ് ടെക്‌നോളജിയുടെ ചുമതലക്കാരിയായ വനിതയെ വിളിച്ച് അദ്ദേഹം മകനെ പരിചയപ്പെടുത്തി ഏൽപ്പിച്ചുകൊടുത്തു. മകൻ പോയിക്കഴിഞ്ഞപ്പോൾ തന്റെ മുറിയിൽ അലങ്കരിച്ചു സൂക്ഷിച്ചിട്ടുള്ളതും, പ്രധാനമായുംആഫ്രിക്കൻ വൻകരയിൽ നിന്ന് വീണ്ടെടുത്തിട്ടുള്ളതുമായ  ഏതാനും പുരാതന കലാ രൂപങ്ങളെപ്പറ്റി, അതിന്റെകലാപരവും, ചരിത്ര പരവുമായ മൂല്യങ്ങളെപ്പറ്റി അദ്ദേഹം എനിക്ക് വിശദീകരിച്ചു തന്നു. പിന്നെ ആർട്ട്ഗാലറിയുടെ പ്രധാന ഭാഗങ്ങൾ നടന്നു കണ്ടു കൊള്ളുവാനും, മകനേയും കൂട്ടി താൻ കൂടി വന്ന് എല്ലാംവിശദമായി പറഞ്ഞു തരാമെന്നും പറഞ്ഞ് എന്നെ അയച്ചു.  

ചൈനക്കാരായ അഞ്ചാറ് യുവതീ യുവാക്കൾ അതി സൂക്ഷ്മമായ നിരീക്ഷണ ചാരുതയോടെ കലാ രൂപങ്ങൾതങ്ങളുടെ കംപ്യുട്ടറുകളിൽ പകർത്തിയെടുക്കുന്നതും, പിന്നീട് കൂട്ടം കൂടിയിരുന്ന് ചർച്ചകൾ നടത്തി നോട്ടുകൾതയാറാക്കുന്നതും കണ്ടു. ഏതോ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥികൾ ആയിരിക്കുംഅവരെന്ന് അവരുടെ വേഷത്തിൽ നിന്നും, ഭാവത്തിൽ നിന്നും വായിച്ചെടുക്കുവാൻ എനിക്ക് സാധിച്ചു. അവരെപിന്നിൽ വിട്ട് ഞാനൊറ്റക്ക് മുന്നോട്ടു നടന്നു.

അൽപ്പം കഴിഞ്ഞപ്പോൾ മകനെയും കൂട്ടി അദ്ദേഹമെത്തി. പിന്നാലെ വന്ന പ്രിന്റിങ്ങിന്റെ ചുമതലക്കാരിയായലേഡി മകന്റെ കമ്പ്യൂട്ടർ എക്സ്പീരിയൻസിനെ അനുമോദിക്കുകയും, തന്റെ ജോലി എളുപ്പമാക്കി തന്നതിന്എന്നോടും കൂടി നന്ദി പറയുകയും ചെയ്തു. ആർട്ട് ഗാലറിയുടെ വിവിധ ഭാഗങ്ങളിൽ ഞങ്ങളോടൊപ്പം അവരുംവരികയും, ഡയറക്ടറുടെ നിർദ്ദേശാനുസരണം ചില കലാ രൂപങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞു തരികയുംഉണ്ടായി. സന്ദർശനത്തിനിടക്ക്‌ ഞങ്ങൾ പാൻട്രിയിൽ എത്തുകയും, അവിടെയുണ്ടായിരുന്ന മറ്റൊരു ലേഡിഎല്ലാവർക്കും ചായ, കാപ്പി മുതലായവ ഉണ്ടാക്കി തരികയും ചെയ്തു.

മനുഷ്യ കഥാനുഗായിയായ ചരിത്രത്തിന്റെ കാൽപ്പാടുകളിലൂടെ സഹസ്രാബ്ദങ്ങളുടെ താവഴികളിൽഎത്തിച്ചേർന്ന ഒരനുഭവമാണ് എനിക്കുണ്ടായത്. ശിലായുഗത്തിന്റെ യാത്രാ വഴികളിൽ അന്നത്തെ മനുഷ്യൻഅവശേഷിപ്പിച്ചിട്ടു പോയ കാൽപ്പാടുകളുടെ നേർ സാക്ഷ്യങ്ങൾ മുതൽ, ആധുനിക മനുഷ്യന്റെ ചിന്താവിഭ്രമങ്ങളുടെ വൈവിധ്യമാർന്ന സൃഷ്ടി വൈഭവങ്ങൾ വരെ അവിടെ ശേഖരിക്കപ്പെട്ടിരിക്കുന്നു. ഓരോന്നുംഅതർഹിക്കുന്ന രീതിയിൽ പ്രദര്ശിപ്പിക്കുന്നതിനുള്ള ഇടങ്ങളുടെ അപര്യാപ്തത മൂലമാകാം, സ്ഥല വിസ്താരംവർധിപ്പിക്കുന്നതിനുള്ള പണികൾ നടന്നു കൊണ്ടേയിരിക്കുന്നു. അവിടങ്ങളിൽ പ്രദർശിപ്പിക്കാനുള്ള കലാരൂപങ്ങളുടെ വലിയ ശേഖരങ്ങൾ വലിയ സഞ്ചികളിലാക്കി സൂക്ഷിച്ചിട്ടുള്ളത് തുറന്ന് അദ്ദേഹം ഞങ്ങളെ കാണിച്ച്തരികയും, അവകളുടെ പൗരാണികവും, കാലികവുമായ പ്രസക്തിയെപ്പറ്റി വിശദീകരിക്കുമ്പോൾ അദ്ദേഹം വളരെവാചാലനാവുന്നതും ഞങ്ങൾ കണ്ടു.

രണ്ടു മാസം കൊണ്ട് പോലും കണ്ടു തീർക്കാനാവാത്ത ആ മഹാകാല യാത്രികരുടെ കാൽപ്പാടുകളുടെ വൻശേഖരത്തിൽ നിന്ന് എന്തൊക്കെയോ കണ്ട്‌ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ മടങ്ങി. പുസ്തകത്തിന്റെപ്രിന്റിങ് തുടങ്ങുമ്പോൾ പ്രൂഫ് റീഡിങ്ങിനായി ആദ്യ കോപ്പി അയച്ചു തരുമെന്നും, തെറ്റുണ്ടെങ്കിൽ അത് തിരുത്തിതരണമെന്നും പറഞ്ഞേൽപ്പിച്ച് അദ്ദേഹം ഞങ്ങളെ യാത്രയാക്കി.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ പുസ്തക രൂപത്തിൽ പ്രിന്റ്‌ ചെയ്യാനായി ചിട്ടപ്പെടുത്തിയ മാറ്റർ വീണ്ടും മകന്റെകമ്പ്യൂട്ടറിൽ എത്തി, പ്രൂഫ് റീഡിങ് നടത്തി ’ ഓക്കേ ‘ പറഞ്ഞാൽ ഉടൻ പ്രിന്റിങ് ആരംഭിക്കും എന്ന അറിയിപ്പുംകൂടെ ഉണ്ടായിരുന്നു, പുസ്തകത്തിലെ ഇംഗ്ലീഷ് വേർഷൻ പെർഫെക്ട് ആയിരുന്നുവെങ്കിലും മലയാളത്തിലെ പലഅക്ഷരങ്ങളും ഒരു ഏച്ചുകെട്ടൽ രൂപത്തിലാണ് പ്രിന്റു ചെയ്തു വന്നത്, നമ്മുടെ കൂട്ടക്ഷരങ്ങൾ പലതുംകമ്പ്യൂട്ടറിൽ പ്രിന്റ് ചെയ്യപ്പെടുന്നത് ഒരു ‘ പിരിച്ചെഴുതൽ ‘ രീതിയിലാണ് വരുന്നത് എന്നത് കമ്പ്യൂട്ടറിൽ മലയാളംടൈപ്പ് ചെയ്യുന്നവർക്ക്‌ അനുഭവത്തിൽ അറിയാവുന്നതാണല്ലോ ? എന്നെ സംബന്ധിച്ചിടത്തോളം അത്അവഗണിക്കാവുന്നതാണ് എന്ന അഭിപ്രായം ഉണ്ടായിരുന്നെങ്കിലും മകന് തീരെ തൃപ്തി വരുന്നില്ല. ‘ മനുഷ്യന്റെയാതൊരു  പ്രവർത്തിയും പെർഫെക്ഷൻ എന്ന അവസ്ഥയെ പ്രാപിക്കുന്നില്ല ‘ എന്ന എന്റെ കണ്ടെത്തൽ ഞാൻഅവനോട് പറയുമ്പോൾ , ‘ നൂറു ശതമാനത്തിൽ എത്തിയില്ലെങ്കിൽ വേണ്ട, തൊണ്ണൂറ്റൊമ്പത് വരെയെങ്കിലുംഎത്തിക്കാൻ ശ്രമിക്കണം ‘ എന്നാണ് അവന്റെ നിലപാട്.

അടുത്ത ഒരു മാസക്കാലം രാത്രിയും, പകലുമായി അദ്ധ്വാനിച്ച് അവൻ മാറ്ററിലെ അപാകതകൾ പരിഹരിച്ചെടുത്തു. കുറ്റമറ്റ മലയാളം ഇംഗ്ലീഷിന്റെ നേർ എതിർ വശത്ത് പ്രിന്റു ചെയ്തു വരാൻ പാകത്തിന് പുനർ ക്രമീകരണംനടത്തിയ മാറ്റർ കൈപ്പറ്റിയത്തിൽ സന്തോഷം ഉണ്ടെന്നും, അടുത്ത ആഴ്ച തന്നെ പ്രിന്റിങ് ആരംഭിക്കുമെന്നുംഅറിയിച്ചു കൊണ്ടുള്ള പ്രിന്റിങ് വിഭാഗത്തിൽ നിന്നുള്ള ഇ മെയിൽ സന്ദേശം എത്തിയപ്പോൾ സ്വാഭാവികമായുംഞങ്ങൾ അൽപ്പം ആഹ്ലാദിച്ചു പോയി.

തികച്ചും അപ്രതീക്ഷിതമായി അപ്പോളാണത് സംഭവിച്ചത്. ലോകത്താകമാനം പടർന്നു പിടിച്ചു കൊണ്ടിരുന്നകോവിഡ് മഹാ മാരിയുടെ വ്യാപനം ന്യൂ യോർക്ക്, ന്യൂ ജേഴ്സി ഏരിയായിൽ കുത്തനെ ഉയർന്നു. ന്യൂയോർക്കിൽ മാത്രം പ്രതിദിന  മരണങ്ങൾ രണ്ടായിരം കടന്നപ്പോൾ സാധാരണ മനുഷ്യർ മാത്രമല്ലാ, അമേരിക്കൻഭരണകൂട സംവിധാനങ്ങളും  ഭയ ചകിതരായി സ്തംഭിച്ചു നിന്നു.

ഫലമോ, സമ്പൂർണ്ണ ലോക്ക് ഡൗൺ. മനുഷ്യ പുരോഗതിയുടെ മായാ വലയങ്ങളിൽ അകപ്പെട്ടു പോയ ഒരു ജനതഅടിച്ചു പൊളിച്ചും, ആഹ്ലാദിച്ചും ജീവിതം ആഘോഷമാക്കിയ ഒരു നഗരം, ‘ഉറങ്ങാത്ത നഗരം ‘ എന്ന ഖ്യാതിലോകമെങ്ങും പ്രസരിപ്പിച്ചു കൊണ്ട്, ഒരിക്കലെങ്കിലും എത്തിച്ചേരാൻ പ്രലോഭപ്പിക്കുന്ന  സ്വപ്ന ഭൂമിയായി ലോകജനതയ്ക്ക് മുമ്പിൽ നില നിന്ന ഈ മനുഷ്യത്താവളം ഉറക്കത്തിലേക്ക്, അതെ, പകലുറക്കത്തിലേക്ക് തന്നെമയങ്ങി വീണു.

നാല്പതില്പരം വർഷങ്ങൾക്ക് മുമ്പ് ഏതോ ഒരു ദാർശനിക സമസ്യയുടെ മഹാ പൂരണം പോലെ വിരചിതമാവുകയും, അർഹമായ അംഗീകാരവും, അവസരവും ലഭ്യമാവാതെ കടലുകൾ കടന്നു വന്ന് ഒരനാഥനെപ്പോലെ കാത്തുകിടക്കുമ്പോൾ, അയക്കപെട്ടവനെപ്പോലെ ഒരാൾ വന്നു കോരിയെടുത്തു നെഞ്ചിൽ ചേർക്കുകയും, നാളെ, ലോകക്ളാസിക്കുകളുടെ മുൻ നിരയിൽ  തലയുയർത്തി നിൽക്കേണ്ടതെന്ന് ഞാൻ വിഭാവനം ചെയ്യുന്നതുമായ ’ റ്റുവാർഡ്‌സ് ദി ലൈറ്റ് ’ എന്ന എന്റെ കൃതി ’ യഹോവാ വീട് പണിയുന്നില്ലെങ്കിൽ പണിയുന്നവൻ  വൃഥാഅധ്വാനിക്കുന്നു എന്ന് ബൈബിളിൽ എഴുതിയ ദാർശനികമായ മനുഷ്യന്റെ നിരീക്ഷണം സത്യമായിരുന്നു എന്ന്തെളിയിച്ചു കൊണ്ട്, CUNY/ സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്കിന്റെ ഭാഗമായിട്ടുള്ള പ്രൗഢമായപ്രസിദ്ധീകരണ വിഭാഗത്തിന്റെ അച്ചടി സംവിധാനത്തിൽ പ്രിന്റിങ് ആരംഭിക്കുന്നതിന് തൊട്ടു  മുൻപുണ്ടായസാഹചര്യങ്ങൾ അടച്ചു പൂട്ടി വച്ചിരിക്കുന്നു.  

എനിക്ക് വിഷമമില്ല. ഇത് വരെ ഞാൻ വന്നത് എന്റെ കഴിവ് കൊണ്ട് ആയിരുന്നില്ല എന്ന് അറിയുന്നത് കൊണ്ടും, അനിവാര്യമായ രംഗ ചലനങ്ങളുടെ അതുല്യമായ ആവിഷ്ക്കാരം സാധ്യമാകുന്നത് മഹാ പ്രപഞ്ച നാടകകാരനായ മഹാനായ ആ നാടകകൃത്തിന്റെ  വർത്തമാന ചിന്താ പരമ്പരകളിലൂടെ ആണെന്ന് മനസിലാകുന്നത്കൊണ്ടും, തുടർ ചലനങ്ങൾക്കായിട്ടുള്ള ഒരു സൗമ്യമായ വിളി എന്നെ തേടി വരുന്നതും കാത്ത് ഇവിടെ  ഞാൻകാത്തിരുന്നു.

തുടരും.

Read: https://emalayalee.com/writer/127

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക