ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡൻറ്റ് സ്ഥാനാർത്ഥി കമല ഹാരിസ് ആയിരിക്കും എന്നത് തീർച്ചയായിരിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി ഇവർക്കെതിരായി പരസ്യങ്ങളും ആരംഭിച്ചിരിക്കുന്നു . ഹാരിസിൻറ്റെ മുൻകാല പൊതുജീവിതം കാലിഫോർണിയ അറ്റോർണി ജനറൽ മുതൽ ഉപരാഷ്ട്രപതി വരെഉള്ള കാലം പരിശോധിച്ചാൽ ശ്രദ്ധേയമായ ഒരു നേട്ടവും എടുത്തുകാട്ടുവാനില്ല. കാലിഫോർണ്യയിലെ വൻ നഗരങ്ങളിൽ ഹോംലെസ്സ് ജനതയുടെ എണ്ണം വർദ്ധിക്കുന്നത് ഇവരുടെ കൺ മുൻപിൽ .കുറ്റ കൃത്യങ്ങൾക്കും വർദ്ധന ഏറിയിരുന്നു.
മൂന്നു വർഷ സെനറ്റ് ജീവിതത്തിൽ കമലയെ, തീവ്രമ ഇടതുപക്ഷക്കാരി ആയിട്ടാണ് നിരവധി മാധ്യമങ്ങൾ മുദ്രകുത്തിയിരിക്കുന്നത്. ഇവർ ഒരു പുതിയ നിയമ നിർമ്മാണത്തിലും പങ്കു ചേർന്നിട്ടില്ല. ഉപരാഷ്ടപതി എന്നനിലയിൽ ബൈഡൻ കമലയെ അതിർത്തി നിയന്ത്രണം ഏൽപ്പിച്ചു എന്നാൽ അത് വഷളാകുകയാണ് ഉണ്ടായത്. എല്ലാ പൂർവ്വ കണക്കുകളും ഭേദിച്ചു നിയമവിരുദ്ധമായ കുടിയേറ്റം നടന്നിരിക്കുന്നു.ആകെക്കൂടി ഒരു പ്രാവശ്യം മാത്രമേ ഇവർ തെക്കനതിർത്തി ഔദ്യോഗികമായി സന്നർശിച്ചിട്ടുള്ളു .
പ്രസിദ്ധ ബൈഡൻ ട്രംപ് ഡിബേറ്റ്അതാണ് ഹാരിസിന് ഒരു പുനർജ്ജന്മം പെട്ടന്നു നൽകിയിരിക്കുന്നത് .പൊതു ജനസമ്മതി തീരെ തുച്ചമായിരുന്നു. പ്രസിഡൻറ്റ് സ്ഥാനത്തേക്ക് 2020ൽ മത്സരത്തിനൊരുങ്ങി എന്നാൽ പ്രൈമറികളിൽ എല്ലാം തോറ്റപ്പോൾ അതിൽനിന്നും പിന്മാറേണ്ടിവന്നു. . ബൈഡനെ ട്രംപ് തോൽപ്പിക്കുമെന്ന് ഡെമോക്രാറ്റ് പാർട്ടി ഉന്നത നേതാക്കൾക്ക് പരിപൂർണ്ണ ബോധ്യം വന്നപ്പോൾ കമലയുടെ ഭാഗ്യ നക്ഷത്രം തെളിഞ്ഞു. ഒരു പ്രൈമറിയിലും മത്സരിക്കാതെ ഇന്നിതാ ഡെമോക്രാറ്റ് പാർട്ടി പ്രസിഡൻറ്റ് സ്ഥാനാത്ഥി ആയി ചിക്കാഗോയിൽ നടക്കുവാൻ പോകുന്ന മഹാ സമ്മേളനത്തിൽ അവരോഹണം നടക്കും എന്നത് തീർച്ച.
ദൃശ്യ മാധ്യമങ്ങളിൽ ഫോക്സ് ന്യൂസ് ഒഴിച്ചാൽ മറ്റെല്ലാ മാധ്യമങ്ങളും തുടക്കമിട്ടിരിക്കുന്നു കമല ഹാരിസ് പ്രതിച്ഛായ തിരുത്തി എഴുതുന്നതിന്. മാധ്യമങ്ങളുടെ ശ്രമം തീവ്ര ഇടതുപക്ഷക്കാരി കാമലയെ ഒരു മിതവാദി ആയി പൊതുജന സമക്ഷം പ്രദർശിപ്പിക്കുക.
കഠിനമായ ചോദ്യങ്ങളൊന്നും ആരും ചോദിക്കില്ല, ഉദാഹരണത്തിന് പ്രസിഡൻറ്റ് ബൈഡൻറ്റെ ക്ഷയിച്ചുകൊണ്ടിരുന്ന മാനസിക ശാരീരിക ബലക്ഷയം നിങ്ങൾ മുൻപ് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ? ട്രംപ് ബൈഡൻ ഡിബേറ്റ്, അതിൽ പൊതുജനം ബൈഡനിൽ കണ്ട ബലഹീനതയും ആശയക്കുഴപ്പവും ആണല്ലോ പെട്ടെന്നിങ്ങനെ ഒരു മാറ്റത്തിനു കാരണം. ആഒരവസ്ഥ പൊടുന്നനവെ രായ്ക്കുരാമാനം സംഭവിച്ചത് എന്ന് ആരും വിശ്വസിക്കില്ല. ആ സാഹചര്യത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ആരാണ് രാജ്യ ഭരണം നടത്തിയിരുന്നത് ബൈഡനോ അതോ ഇയാളെ കൈകാര്യം ചെയ്തിരുന്നവരോ?
മുകളിൽ സൂചിപ്പിച്ച ദൃശ്യ മാധ്യമങ്ങളുടെ പ്രധാന ഉദ്ദേശം ഡൊണാൾഡ് ട്രംപിനെ തോൽപ്പിക്കുക ട്രംപ് വിരോധം അതാണ് ഇവരെ നയിക്കുന്നത് അതിന് അവർ എല്ലാ വഴികളും നോക്കും .