വാഷിംഗ്‌ടൺ: വൈസ് പ്രസിഡന്റ് കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ആകുമ്പോൾ അവർക്കൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാൻ ആരെ ആയിരിക്കും തിരഞ്ഞെടുക്കുക എന്ന ചോദ്യം കഴിഞ്ഞ ഒരാഴ്ചയായി സർവ്വപ്രധാനമായി നിലനിൽക്കുന്നു. വി പി സ്ഥാനാർഥി ഒരു മുതല്കൂട്ടായിരിക്കണം എന്ന് ഹാരിസിന് നിര്ബന്ധമാണ്. തന്റെ ബലത്തിൽ രാജ്യത്തിൻറെ രണ്ടാമത്തെ ഉന്നത അധികാര സ്ഥാനത്തെത്തുന്ന ആളിന് സ്വയം വോട്ടുകൾ നേടാൻ കഴിവുണ്ടായിരിക്കണം എന്നവർ കരുതുന്നു. പല പ്രസിഡന്റ് സ്ഥാനാർത്ഥികളും ഈ അർഹത വിസ്മരിച്ചാണ് റണ്ണിങ് മേറ്റിനെ തിരഞ്ഞെടുക്കാറ് പതിവ്. ഇത് മത്സരം പരാജയപ്പെടുന്ന ഘട്ടം വരെ എത്താറുണ്ട്. ഹാരിസ് തനിക്കു കൂടി പ്രയോജനപ്പെടുന്ന സ്ഥാനാർഥി ആയിരിക്കണം എന്ന് മുൻ കൂട്ടി തന്നെ പറഞ്ഞിരിക്കുകയാണ്. ഓഗസ്റ്റ് 7 ആണ് വി പി സ്ഥാനാർത്ഥിയെ നിശ്ചയിക്കുവാനുള്ള സമയ പരിധി.
മൂന്നു പേരെയാണ് ഹാരിസ് തന്റെ ഷോർട് ലിസ്റ്റിൽ ഇത് വരെ ഉൾപെടുത്തിയിരിക്കുന്നതെന്നു.
അഭ്യൂഹങ്ങൾ പറയുന്നു. ഇവർ മാർക്ക് കെല്ലി, ജോഷ് ഷാപിറോ, ആൻഡി ബാഷേർ എന്നിവരാണ്. ഇവരോടുള്ള വ്യക്‌തിപരമായ ബന്ധങ്ങളും വിശ്വസനീയതയും പരിഗണിക്കപ്പെടും എന്നുറപ്പു്. ഇവരിൽ ഷാപിറോയ്ക്കും, കെല്ലിക്കും മുൻഗണന ഉണ്ടാവും എന്ന് കരുതുന്നു. എന്നാൽ തീരുമാനം കെല്ലിയിൽ ഒതുങ്ങുകയാണെങ്കിൽ ഹാരിസ് ടീം വിജയിക്കുകയും ചെയ്താൽ കെല്ലിക്ക് തന്റെ അരിസോണ സെനറ്റർ സ്ഥാനം രാജി വയ്‌ക്കേണ്ടി വരും. അരിസോണയിൽ അങ്ങനെ ഒരു സെനറ്റ് മത്സരം നടന്നാൽ ചിലപ്പോൾ ആത്മഹത്യാപരമായി മാറാം.
അപ്പോൾ റോയ് കൂപ്പർ, ഷാപിറോ, ബാഷേർ എന്നിവരിലേക്കു പരിഗണന നീങ്ങും. വീണ്ടും മിഷിഗൺ ഗവർണർ ഗ്രെച്ചൻ വൈറ്റമിരുടെ പേരും ഉയരുന്നുണ്ട്. താൻ മത്സരത്തിനില്ല എന്ന് പറഞ്ഞു ഒരിക്കൽ ഒഴിഞ്ഞു മാറിയ ഇവർ ഇത്തവണ സമ്മതം മൂളാനാണ് സാധ്യത.
ഷാപിറോയെ പരിഗണിച്ചാലും ഇല്ലെങ്കിലും അദ്ദേഹം പ്രചാരണ രംഗത്ത് സജീവമായി ഹാരിസിന് വേണ്ടി പ്രവർത്തിക്കുന്നു. ഏതാണ്ട് നൂറു ദിവസങ്ങൾ മാത്രം തിരഞ്ഞെടുപ്പിന് ശേഷിക്കുമ്പോൾ ഷാപിറോ പെൻസിൽവേനിയയിലെ കാർലൈലിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു. 56 ശതമാനം വോട്ടുകളുമായി 2022 ലെ ഇടക്കാല ഗവർണർ മത്സരം ഷാപിറോ വിജയിച്ചിരുന്നു.
ഹാരിസ് തനിക്കു ഏറ്റവും പ്രിയപ്പെട്ട വിഷയം, ബസിങ്ങിനെ കുറിച്ച് വീണ്ടും പ്രചാരണ യോഗത്തിൽ സംസാരിച്ചു. വംശീയത ഏറ്റവും കൂടുതൽ പ്രകടമാക്കുന്ന നടപടികളിൽ ഒന്നായിരുന്നു ഇത് എന്നവർ ആവർത്തിച്ചു. തനിക്കു മറ്റുള്ളവർക്കൊപ്പം സ്കൂൾ ബസിൽ 1960 കളിൽ കയറാൻ കഴിഞ്ഞിരുന്നില്ല എന്ന അനുഭവം വിവരിച്ചു കറുത്ത വർഗക്കാർക്കു വേണ്ടി വീണ്ടും വാദിച്ചു. ഈ വേര് കൃത്യം രണ്ടു നൂറ്റാണ്ടു കളായി തുടർന്ന് വരുന്നതാണെന്നും അതിനെതിരെ പോരാടണമെന്നും ആവശ്യപ്പെട്ടു.