Image

വിവര്‍ത്തനത്തിന്‍റെ പരിണതഫലങ്ങള്‍ (ലേഖനം: ജോണ്‍ വേറ്റം)

Published on 02 August, 2024
വിവര്‍ത്തനത്തിന്‍റെ പരിണതഫലങ്ങള്‍ (ലേഖനം: ജോണ്‍ വേറ്റം)

ആദിമമനുഷ്യനില്‍ ഈശ്വരവിശ്വാസം ഉണ്ടായത് എങ്ങനെയെന്നും എപ്പോഴെന്നും ആര്‍ക്കും നിച്ഛയമില്ല. അറിവും ഭാഷയും അപൂര്‍ണ്ണവും അപൂ ര്‍വ്വവും ആയിരുന്ന ഗതകാലഘട്ടങ്ങളില്‍, ദീര്‍ഘദര്‍ശനശക്തി ലഭിച്ചവര്‍ മനുഷ്യ നന്മക്കുവേണ്ടി എഴുതിവച്ചത് മതഗ്രന്ഥങ്ങള്‍ക്ക് ആധാരമായി എന്നു കരുതാം. ആധുനിക മതങ്ങള്‍ സ്ഥാപിക്കപ്പെട്ടശേഷം രചിക്കപ്പെട്ട മതഗ്രന്ഥങ്ങളില്‍; അനു ഷ്ഠാനം, ആചാരം, ആത്മാക്കള്‍, ആത്മീയപ്രപഞ്ചം, അവതാരങ്ങള്‍, ഈശ്വരന്മാര്‍, ഉല്‍പത്തി, നന്മ, നരകം, നിയമങ്ങള്‍, നിശ്വസ്തസിദ്ധാന്തം, ന്യായവിധി, തിന്മ, പുനര്‍ജന്മം, സ്വര്‍ഗ്ഗവാസം തുടങ്ങിയ യുക്തിവിഷയങ്ങള്‍ സൂക്ഷ്മബുദ്ധിയോടെ എഴുതിച്ചേര്‍ത്തുവെന്നും ചിന്തിക്കാം.       
   അര്‍ത്ഥവത്തായ ആശയങ്ങള്‍, ഏകീകൃതദൈവശാസ്ത്രം, പ്രതീകാത്മകമായ പ്രസ്താവനകള്‍ എന്നിവ മതഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നില്ല. വിവര്‍ത്തനം ചെയ്യപ്പെട്ട പകര്‍പ്പുകളില്‍ കൂടുതല്‍ പാകപ്പിഴകള്‍. ഒരേ പുസ്തകത്തിലുള്ള ഓ രോ വിഷയങ്ങളും വ്യത്യസ്തമായ അര്‍ത്ഥത്തിലും ആശയത്തിലും അവതരിപ്പി ക്കുന്നു. ഈ ഗുരുതരമായ തെറ്റ് ഹേതുവായി സമാന്തരസിദ്ധാന്തങ്ങളുള്ള അനേ കായിരം മതവിഭാഗങ്ങള്‍ ഉണ്ടായി. ഏകദൈവവിശ്വാസം, ബഹുദൈവവിശ്വാസം, ദിഗംബരവാദം, നിരീശ്വരവാദം, പരാമ്പര്യചിന്ത, യുക്തിവാദം, ശാസ്ത്രവാദം, സ ന്യാസം എന്നീ വ്യത്യസ്തമായ തത്വങ്ങളും മറ്റുമായി ജനങ്ങള്‍ തമ്മില്‍ അകന്നു പോയി. സുബോധമുള്ളവരുടെ അന്വേഷണതാല്‍പര്യവും, പരീക്ഷണക്ഷമതയും, യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താനുള്ള നിരന്തരമായ അദ്ധ്വാനവും ഇന്നത്തെ പുരോ ഗതിയില്‍ മനുഷ്യനെ എത്തിച്ചു. എങ്കിലും, ഭൂരിപക്ഷം ജനങ്ങളുടെ ഹൃദയങ്ങ ളില്‍ ദൈവഭക്തി തുടിക്കുന്നുണ്ട്.      
   സകലമതങ്ങളുടെയും മൂലഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന ആത്മീയതയിലൂന്നിയ സിദ്ധാന്തം, മാറ്റാനാവാത്ത വിശ്വാസം, പിന്തുടരുന്ന പാരമ്പര്യം എന്നിവ സംമ്പ ന്ധിച്ചു സാരമായവ്യത്യാസം തര്‍ജ്ജമചെയ്ത പകര്‍പ്പുകളില്‍ വായിച്ചെടുക്കാം. 
   ഇപ്പോള്‍ കൂടുതല്‍ അംഗസംഖ്യയുള്ള ക്രിസ്തുമതത്തില്‍ അനേകായിരം  വിഭാഗങ്ങളുണ്ട്. അവ എല്ലാംതന്നെ, യേശുക്രിസ്തുവിനെ പിന്തുടരുന്നു. സത്യവി ശ്വാസത്തിന്‍റെ അടിസ്ഥാനമായി ബൈബിള്‍ സ്വീകരിച്ചിട്ടുമുണ്ട്. എന്നുവരികിലും, യേശുക്രിസ്തുവിന്‍റെ പ്രഖ്യാപിതനിര്‍ദ്ദേശപ്രകാരം, സ്നേഹം വളര്‍ത്തിയെടുക്കേ ണ്ട വഴിയും, വിഭാഗീയതയുടെ ദോഷം കൂടാതെ പരസ്പരം സഹകരിക്കുന്നതി   നുള്ള ഉത്തരവാദിത്വവും, സകലജനങ്ങളും സഹോദരങ്ങളാണ് എന്ന കരുതലും  നിറവേറ്റുന്നില്ല. സര്‍വ്വോപരി, സഭ ഏകത്വത്തില്‍നിന്നും ബഹുത്വത്തിലേക്കു ചിത റിപ്പോയി. അതിന്‍റെ കാരണം എന്താണ്? വിവിധപേരുകളില്‍ പ്രസിദ്ധീകരിച്ച ബൈബിള്‍ പതിപ്പുകളുടെ ഉള്ളടക്കങ്ങളും, ക്രൈസ്തവസമൂഹത്തെ ഭിന്നിപ്പിച്ച വിശ്വാസപ്രമാണങ്ങളും, അനുബന്ധആചാരങ്ങളും ഉണ്ടായത് എങ്ങനെയെന്ന്  ആരും അന്വേഷിക്കാറില്ല. സ്വന്ത സഭ സ്വീകരിച്ചിട്ടുള്ള ബൈബിളും, ഇതരസഭാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന വേദപുസ്തകങ്ങളും വായിക്കാത്തവര്‍ക്ക്, അവ യുടെ ഉള്ളടക്കത്തിലുള്ള സാരമായ വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍  സാധിക്കു കയില്ല.   
   ആധുനികമായ വിവര്‍ത്തനരീതികളില്‍, അക്ഷരത്തിലും അര്‍ത്ഥത്തിലും ആശ യത്തിലും തെറ്റുകള്‍ ഉണ്ടാകുന്നു. കേരളിയരുടെ ലക്ഷ്യഭാഷ മലയാളം ആയിരി യ്‌ക്കേ; മറ്റ്‌ ഭാഷകളിലുള്ള പുസ്തകങ്ങളും മറ്റും മലയാളത്തിലേക്ക് തര്‍ജ്ജമ ചെ യ്യുമ്പോള്‍, വാക്കുകളും വചനങ്ങളും മാറ്റാറുണ്ട്. ഒരു മതം സ്വീകരിച്ചിട്ടുള്ള വിശ്വാസങ്ങള്‍, അതേ മതത്തിലുള്ള മറ്റ് വിഭാഗങ്ങള്‍ക്കും പൂര്‍ണ്ണമായി ആംഗീക രിക്കാന്‍ കഴിയുന്നില്ല. ഇംഗ്ലീഷിലും മലയാളത്തിലും തര്‍ജ്ജമ ചെയ്തിട്ടുള്ള ബൈ ബിള്‍പതിപ്പുകളില്‍; അര്‍ത്ഥം, ആശയം, വിശ്വാസം, സംഭവം, എന്നീ കാര്യങ്ങളി ല്‍, വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാമെന്ന് മനസ്സിലാക്കാം. അതുകൊണ്ട്, എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉപകാരപ്പെടണമെന്ന സദുദ്ദേശത്തോടെ ഏതാനും ഉദാഹര ണങ്ങള്‍ ഇവിടെ പകരുന്നു. ഇത്‌ വിമര്‍ശനമല്ല!           
      മനുഷ്യസൃഷ്ടി :   
  “ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്‍റ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ  സൃഷ്ടിച്ചു.”  (ഉല്‍പത്തി 1:  27.  സത്യവേദപുസ്തകം, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യാ) 
  “അങ്ങനെ ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്‍റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.” (ഉല്‍പത്തി 1: 27   ബൈബിള്‍ കെ സി ബി സി ബൈബിള്‍ കമ്മീഷന്‍)   
         “ And God said: Let us make man in our similitude and after our likeness: that he may have   rule over the fish of the sea, and over the fowls of the air, and over cattle, and over all the earth, and   over all worms that creep on earth. And God created man after his likeness, after his likeness of God   created, he him: male and female created he them.” (Genesis, Chapter One, paragraph 9, Old Testament,  Tyndale Bible)                                                                                           
  “ആകയാല്‍ ദൈവം ആദാമിന് ഒരു ഗാഡനിദ്ര വരുത്തി, അവന്‍ ഉറങ്ങിയ പ്പോള്‍ അവന്‍റെ വാരിയെല്ലുകളില്‍ ഒന്നെടുത്തശേഷം ആ വിടവ് മാംസംകൊണ്ട് നികത്തി. യഹോവയായ ദൈവം മനുഷ്യനില്‍നിന്നെടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി. അവളെ മനുഷ്യന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ ആദാം: “ഇത് എന്‍റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും ആകുന്നു. ഇവളെ നരനില്‍ നിന്ന്എടുത്തിരിക്കുന്നതിനാല്‍ ഇവള്‍ നാരി എന്ന് വിളിക്കപ്പെടും”. ((ഉല്‍പത്തി 2: 21-24. വിശുദ്ധ സത്യവേദപുസ്തകം ബ്രദര്‍ മാത്യുസ് വര്‍ഗീസ്)
  “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്‍റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ ജീവനുള്ള ദേഹിയായിത്തീര്‍ന്നു.” (ഉല്പത്തി 2: 7  സത്യവേദപുസ്തകം, ബൈബിള്‍ സോസൈറ്റി ഓഫ് ഇന്ത്യാ)       
   ഇവിടെ ഏതാനും ചോദ്യങ്ങള്‍: ദൈവം തന്‍റെ സ്വരൂപത്തില്‍ സൃഷ്ടിച്ച പെ ണ്ണിന് എന്ത് സംഭവിച്ചു? എങ്ങനെ ആദാം ഒറ്റപ്പെട്ടു? സ്ത്രീ ദൈവത്തിന്‍റെ സ്വ  രൂപത്തിലും, ആദാമിന്‍റെ അസ്ഥിയില്‍ നിന്നും സൃഷ്ടിച്ചു എന്ന് രണ്ട് തരത്തില്‍ രേഖപ്പെടുത്തി. എന്തുകൊണ്ട്?                                   “പുരുഷന്‍ സ്ത്രീയില്‍ നിന്നല്ല, സ്ത്രീ പുരുഷനില്‍ നിന്നത്രേ ഉണ്ടായത്‌. പുരുഷന്‍ സ്ത്രീയ്ക്കായിട്ടല്ല, സ്ത്രീ പുരുഷനായിട്ടത്രേ സൃഷ്ടിക്കപ്പെട്ടത്”.1 കൊരിന്ത്യര്‍ 11: 8-9.   ഇവയില്‍ ഏതാണ്‌ ശരി?   
  കയീന്‍ ആദാമിന്‍റെ  മകന്‍ ആണെന്നും അല്ലെന്നും  വചനങ്ങള്‍!     
  “അനന്തരം മനുഷ്യന്‍ തന്‍റെ ഭാര്യയായ ഹവ്വായെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭംധരിച്ചു കയീനെ പ്രസവിച്ചു.” (ഉല്പത്തി 4 : 1  ദാനീയേല്‍ ദ്വിഭാഷാ പഠന ബൈബിള്‍, ഡോ.എ.പി.ദാനീയേല്‍) 
  “ആദം തന്‍റെ ഭാര്യയായ ഹവ്വയോട് ചേര്‍ന്നു. അവള്‍ ഗര്‍ഭം ധരിച്ചു കായേ നെ പ്രസവിച്ചു.” (ഉല്‍പത്തി 4: 1  കെ.സി.ബി.സി. ബൈബിള്‍ സോസൈറ്റി) 
  ഇംഗ്ലിഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ച മറ്റ് തര്‍ജ്ജമകളിലും കയീനും ആബേലും ആദാമിന്‍റെ മക്കളായിരുന്നുവെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, “കയീന്‍ ദുഷ്ടനില്‍നിന്നുള്ളവനായി” എന്ന് 1  യോഹന്നാന്‍ 3: 12  ലും, “നിങ്ങള്‍ പിശാച് എന്ന പിതാവിന്‍റെ മക്കളാകുന്നു” എന്നു യേശുക്രിസ്തു പറഞ്ഞത് യോഹന്നാന്‍റെ സുവിശേഷം 8: 44 ലും രേഖപ്പെടുത്തിയിട്ടുണ്ട്. 
  പത്ത് കല്പനകള്‍ 
  ബൈബിളില്‍ പുറപ്പാടു് പുസ്‌തകം 20  :  2-17  ആവര്‍ത്തനപുസ്തകം 10 : 1-2  ഭാഗങ്ങളില്‍ രണ്ട് പത്ത് കല്പനകളെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. “നീ ആദ്യത്തേ തുപോലെ രണ്ടുകല്പലകകള്‍ വെട്ടിയെടുത്തുകൊണ്ട് എന്‍റെ അടുക്കല്‍ പര്‍വ്വത ത്തില്‍ കയറിവരുക” എന്ന ദൈവികവചനം, രണ്ട് പത്ത് കല്പനകളും മോശത ന്നെ എഴുതി എന്നു സംശയിപ്പിക്കുന്നു.
      യേശുക്രിസ്തുവിന്‍റെ ജനനം      
    “യേശുക്രിസ്തുവിന്‍റെ ജനനം ഇപ്രകാരമായിരുന്നു. അവന്‍റെ അമ്മയായ മറിയ, യോസേഫിനു വിവാഹം നിഛയിക്കപ്പെട്ടിരുന്നുവെങ്കിലും അവര്‍ സഹവ സിക്കുന്നതിനുമുമ്പ് പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്നു കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ യോസേഫ് നീതിമാനായതുകൊണ്ടും അവള്‍ക്ക്‌ ലോകാ പവാദം വരുത്തുവാന്‍ അവന് ആഗ്രഹം ഇല്ലാതിരുന്നതുകൊണ്ടും അവളെ ഗൂഡ മായി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു”. (മത്തായി 1:18).  വിവാഹം നിഛയിക്ക പ്പെട്ട സ്ത്രീ പുരുഷന്മാരെ പ്രതിശ്രുതവധൂവരന്മാരെന്നും, വിവാഹം കഴിഞ്ഞവരെ ഭാര്യാഭര്‍ത്താക്കന്മാരെന്നും വിളിക്കുന്നു. എന്നിട്ടും, എഴുതപ്പെട്ട ഒരേ ഖണ്ഡിക  യില്‍ത്തന്നെ, യോസേഫിനെ വിവാഹം നിഛയിക്കപ്പെട്ടവനും, വിവാഹംകഴിച്ച വനുമെന്നു വിശേഷിപ്പിച്ചു. ഭര്‍ത്താവിനു പിതൃത്വം നിഷിദ്ധമോ?   
   ജ്ഞാനസ്നാനം _ വ്യത്യസ്തതകള്‍
   ഒരു വിശ്വാസി യേശുക്രിസ്തുവില്‍ ആയിത്തീരുന്നതിനു സ്നാനം ഏല്ക്ക  ണമെന്ന് ബൈബിള്‍ പറയുന്നു. ഇത്‌ പാപമോചനത്തിനുവേണ്ടിയും (അപ്പൊ.പ്രവൃ ത്തികള്‍  2:38), ക്രിസ്തുവിനോട് കു‌ടിച്ചേരുന്നതിനും (റോമര്‍ 6: 8),  ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ എല്ലാവരും ദൈവമക്കള്‍ ആകുന്നതിനും (ഗലാത്യര്‍ 3: 26), ദൈവരാ ജ്യത്തില്‍ കടക്കുന്നതിനു വേണ്ടിയും (യോഹന്നാന്‍ 3: 5)  ആകുന്നു. തളിക്കല്‍, ജ്ഞാനസ്നാനം, ബാപ്പതിസ്മ, മാനസാന്തരസ്നാനം, മാമോദീസ, മുങ്ങല്‍, മുഴുകല്‍  എന്നീ പേരുകളിലും സ്നാനസ്വീകരണം അറിയപ്പെടുന്നു. വിവിധതരത്തില്‍ നല്‍ക പ്പെടുന്ന ജലസ്നാനം വെള്ളത്തില്‍നിന്നും ആത്മാവില്‍നിന്നുമുള്ളതാണെന്നും, യേശു ക്രിസ്തുവിനാല്‍ സ്ഥാപിതമാണെന്നും (മത്തായി 28: 19-20) പഠിപ്പിക്കുന്നു. സ്നാനം  സംമ്പന്ധിച്ച വിരുദ്ധവിശ്വാസങ്ങളും ആചാരങ്ങളും എങ്ങനെ ഉണ്ടായി?    
      യേശുക്രിസ്തു ആദ്യജാതനോ അഥവാ ഏകജാതനോ? 
  “ഇവന്‍ മറിയയുടെ മകനും, യാക്കോബ്, യോസെ, യൂദാ, ശിമോന്‍ എന്നവരു ടെ സഹോദരനുമായ തച്ചനല്ലയോ. ഇവന്‍റെ സഹോദരികളും ഇവിടെ നമ്മോടു കു‌ടെ ഇല്ലയോ എന്ന് പറഞ്ഞു     അവങ്കല്‍ ഇടറിപ്പോയി.” (മര്‍ക്കൊസ് 6: 3).   അവന്‍ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിമയും സര്‍വ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. (കൊലൊസ്സൃര്‍ 1: 15) 
  “തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോക ത്തെ സ്നേഹിച്ചു.” (യോഹന്നാന്‍ 3: 16 ) ഈ വിഷയത്തില്‍, വിവര്‍ത്തനത്തിലൂ വിപരീതവാക്യങ്ങള്‍ വന്നുവെന്നു കരുതാം.  
       ക്രിസ്തുമതത്തിന്‍റെ യഥാര്‍ത്ഥ സ്ഥാപകന്‍:                                                                               
  “നീ പത്രോസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നത് ഒക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭുമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും..” (മത്തായി 16 : 18-19. സത്യവേദപുസ്തകം, ബൈബി ള്‍ സൊസൈറ്റി ഓഫ് ഇന്ത്യാ}
  “നീ പത്രോസാണ്: ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാ  വാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍  നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരി ക്കും; നീ ഭൂമിയില്‍  അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”        (മത്തായി 16 : 18-19.  ബൈബിള്‍, കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍)    
  “And so, I tell you, Peter: You are a rock, and on this rock foundation I will build my church, and not even death will ever be able to overcome it.  I will give you the keys of the Kingdom of heaven      what you prohibit on the earth will be prohibited in heaven, and what you permit on the earth will be     permitted in heaven.”  (Matthew 16: 18-19. Good News Bible, The Bible in Today’s English Version)
         “And   I say also unto thee, That thou art Peter, and upon this rock I will build my church; and the gates of hell shall not prevail against it.  And I will give unto thee the keys of the kingdom of heaven: and whatsoever thou shalt bind on earth shall be bound in heaven: and whatsoever thou shalt loose on the earth shall be loosed in heaven.”   (Matthew 16: 18-19. Holy Bible, King James Version)
      ഭാഷാന്തരം ചെയ്യപ്പെട്ട ബൈബിള്‍പുസ്തകങ്ങളില്‍ ചേര്‍ത്തിട്ടുള്ള, കുറെ വിരുദ്ധവചനങ്ങള്‍, വിശ്വാസികളെ സാരമായ സംശയങ്ങളിലേക്കു നയിക്കു കയും വിഭജിക്കുകയും ചെയ്തിട്ടുണ്ട്‌.              
        ത്രിത്വം സംബന്ധിച്ച വിശ്വാസങ്ങള്‍  
  ക്രിസ്തുവില്‍ വിശ്വസിക്കുന്ന ജനത്തെ സന്ദേഹത്തിലേക്കു നയിച്ച മറ്റൊരു വിഷയമാണ് ത്രിത്വം. ഇത് ആധികാരികഭാവത്തോടെ ആംഗീകരിക്കാവുന്നതും അല്ലെന്നുമുള്ള രണ്ട് അഭിപ്രായങ്ങള്‍. “യഹോവ നമ്മുടെ ദൈവമാകുന്നു. യഹോ വ ഏകന്‍ തന്നേ. നിന്‍റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടുംകു‌ടെ സ്നേഹിക്കണം” (ആവര്‍ത്തനപുസ്ത കം 6 :  4)  എന്ന വേദോപദേശം സ്വീകരിച്ചവര്‍ ഒരു ഭാഗത്ത്. അങ്ങനെയാണെങ്കി ലും, ത്രിത്വത്തില്‍ വിശ്വാസിക്കാന്‍ ക്രിസ്തുവചനം നിര്‍ബന്ധിക്കുന്നു: “ആകയാല്‍, നി ങ്ങള്‍ പോയി സകലജനതകളെയും ശിഷ്യരാക്കുകയും പിതാവിന്‍റെയും പുത്ര ന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനപ്പെടുത്തുകയും ഞാന്‍ നിങ്ങ ളോട് കല്പിച്ചതൊക്കെയും അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യു ക.” (മത്തായി 28:  19-20) എന്ന വചനം പിന്താങ്ങുന്നു.  മറ്റ് പുതിയനിയമഭാഗവും     ( 2  കൊരിന്ത്യര്‍ 13: 14) ത്രിത്വത്തെ സാധൂകരിക്കുന്നു.   
 യേശുസ്തുവിന്‍റെ ശിഷ്യന്മാരുടെ യോഗ്യത 
 തന്‍റെ ശിഷ്യന്മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ സ്വീകരിക്കേണ്ട സുപ്രധാ നകാര്യം എന്തെന്നു ക്രിസ്തു പറഞ്ഞിട്ടുണ്ട്. അതിന്‍റെ ഏതാനും പകര്‍പ്പു കള്‍:   
  “എന്നെ അനുഗമിക്കുവാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്‍റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമി ക്കട്ടെ.” (ലൂക്കൊസ് 9: 23. ദാനീയേല്‍ ദ്വിഭാഷാ പഠനബൈബിള്‍)                                                                                                                    
          “ If any of you want to be my followers, you must forget about yourself. You must take up your cross each day and follow me.”  (Luke 9: 23. Holy Bible Contemporary English Version
   “If anyone wants to come after me, let him disown himself and pick up his torture stake            day after day and follow me continually.” (Luke 9: 23.  New World Translation of the Holy Scripture             watch Tower Bible & Tract Society}                  
   “ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍  തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്‍റെ കുരിശുമെടുത്തുകൊണ്ട് എന്നെ   അനുഗമിക്കട്ടെ.” (ലൂക്കാ 9: 23. ബൈബിള്‍ കെ.സി.ബി.സി. ബൈബിള്‍ കമ്മീഷ   ന്‍)        
        കുര്‍ബാന:  യേശുക്രിസ്തുവിന്‍റെ ഓര്‍മ്മയ്ക്കോ? പപമോചനത്തിനോ?  
  കുര്‍ബാന എന്ന സുറിയാനി പദത്തിന്‍റെ അര്‍ത്ഥം ബലിയര്‍പ്പണം  എന്നാണ്. അപ്പം നുറുക്കല്‍, ഐക്യവിരുന്ന്‌, തിരുവത്താഴം, വിശുദ്ധ സംസര്‍ഗ്ഗം എന്ന പേരുകളും സഭാവിഭാങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. “സെ ഹിയോന്‍ മാളിക”യില്‍ വച്ച് “പെസഹ” ആചരിച്ച സമയത്ത്, അപ്പവും വീഞ്ഞും വാഴ്ത്തി, തന്‍റെ ശരീരവും രക്തവുമാക്കി, പന്ത്രണ്ട് പ്രധാനശി ഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട്, താന്‍ വീണ്ടും വരുന്നതുവരെ, തന്‍റെ ഓര്‍മ്മ ക്കായി പ്രസ്തുത ബലി അര്‍പ്പിക്കണമെന്നു യേശു കല്പിച്ചു. ഇതു സംബ ന്ധിച്ചു നിലവിലുള്ള വ്യത്യസ്തവിശ്വാങ്ങള്‍ ശ്രദ്ധേയമാണ്:     
   “പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്ക് കൊടുത്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്കുന്ന എന്‍റെ ശരീരം; എന്‍റെ ഓര്‍മ്മക്കായി ഇതു ചെയ്യിന്‍ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം   അവന്‍ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങള്‍ക്ക് വേണ്ടി ചൊരിയുന്ന എന്‍റെ രക്തത്തിലെ പുതിയനിയമം ആകുന്നു.” (ലൂക്കൊസ് 22 : 19-20. സത്യവേദപുസ്തകം, ബൈബിള്‍ സോസൈറ്റി ഓഫ് ഇന്ത്യാ) 
   “അവന്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീ ര്‍വദിച്ചു മുറിച്ച് ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാ ങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്‍റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത്‌  കൃതജ്ഞതാസ്തോത്രം ചെയ്ത് അവര്‍ക്ക് കൊടുത്തുകൊണ്ടു പറഞ്ഞു: നി ങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനാ യി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ രക്ത  മാണ്.” (മത്തായി 26: 26-27.   കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍)                       
    “As they   continued eating, Jesus took a loaf and, after saying a blessing, he broke it and giving to the disciples, he said “TAKE, eat.  This means my body” Also he took a cup and having given thanks, he gave it to them, saying drink out of it, all of you, for this means my blood of the covenant, which is to be poured out in behalf of many for forgiveness of sins.” ( Matthew 26: 26-28 New World Translation of the Holy scriptures. New World Bible Translation Committee.)              
   യേശുക്രിസ്തുവിന്‍റെ ഓര്‍മ്മക്കായിട്ടുള്ള പവിത്രകര്‍മ്മമാണെന്നു വിശ്വസിച്ചു കുര്‍ബാന അനുഭവിക്കുന്നവരും മറിച്ച്, ഓര്‍മ്മക്കായിട്ടും   പാപമോചനത്തിനുവേണ്ടിയും കുര്‍ബാന സ്വീകരിക്കുന്നവരും ഉണ്ട്. ഇതുപോലെ, വേദവിഷയങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന വിവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നു!   
      വിവാഹവും വിശ്വാസവും 
  സ്വന്ത സഭയിലുള്ള സ്ത്രീപുഷന്മാര്‍ തമ്മില്‍ വിവാഹം കഴിക്കണമെ ന്നും, മറ്റ് ക്രൈസ്തവസഭകളില്‍ ഉള്ളവരുമായോ, ഇതരമതവിശ്വാസികളു മായോ വിവാഹം പാടില്ലെന്നും, അംഗങ്ങളെ പഠിപ്പിക്കുന്ന സഭകളുണ്ട്. അതുകൊണ്ട്, സഫലമാകാത്ത സ്നേഹബന്ധങ്ങളുമായി, കദനഭാരത്തോടെ ഏകാന്തജീവിതം നയിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍, അപ്പോസ്തലനായ  പൌലോസ് കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ ഇപ്രകാരം ഉ  പദേശിട്ടുണ്ട്: “മറ്റുള്ളവരോട് കര്‍ത്താവല്ല ഞാന്‍ തന്നെ പറയുന്നത്: ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവള്‍ അവനൊ ടുകൂടെ പാര്‍പ്പാന്‍ സമ്മതിക്കയും ചെയ്താല്‍ അവളെ ഉപേക്ഷിക്കരുത്. അവിശ്വാസിയായ ഭര്‍ത്താവുള്ള ഒരു സ്ത്രീയും, അവന്‍ അവളോടുകു‌ടെ പാര്‍പ്പാന്‍ സമ്മതിക്കുന്നു എങ്കില്‍, ഭര്‍ത്താവിനെ ഉപേക്ഷിക്കരുത്. (1 കൊ രിന്ത്യര്‍ 7: 12-13)           
         ദശാംശവും നേര്‍ച്ചയും 
   ഓരോ വിശ്വാസിയും ദൈവത്തിനു നല്‍കേണ്ട ദശാംശം, നേര്‍ച്ച എന്നിവ സംബന്ധിച്ച് ബൈബിളില്‍, ലേവ്യപുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഒരു വിശ്വാസിയുടെ വരുമാനത്തിന്‍റെ പത്തിലൊരുഭാഗം സഭയ്ക്ക് നല്‍ക ണമെന്ന ചട്ടം പഴയനിയമകാലത്ത് ഉണ്ടായിരുന്നു. ആരെങ്കിലും നേര്‍ച്ചയാ യി സ്വയം സമര്‍പ്പിക്കുമ്പോള്‍ അവരവരുടെ പ്രായത്തിനനുസരിച്ചു, മതി പ്പുവില നിഛയിച്ചും വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചും(തുലാഭാരം) നേര്‍ച്ച നല്കണമായിരുന്നുവത്രേ (ലേവൃ.  27:  2-8). ഇപ്പോഴും ആ പാരമ്പര്യം അപൂര്‍ണ്ണമായി തുടരുന്നുണ്ട്. എന്നാല്‍, വേശ്യയുടെ കൂലിയും നായയുടെ വിലയും നേര്‍ച്ചയായി നല്‍കരുതെന്നും നിയമമുണ്ടായിരുന്നു. (ആവര്‍ത്തന പുസ്തകം 23 : 18).  വേദവചനങ്ങളില്‍ വിപരീതഅര്‍ത്ഥങ്ങളും, പ്രതികൂല നിബന്ധനകളും തിരുകുന്നത് വിവര്‍ത്തനമാണ്.                            
  ലോകം അവസാനിക്കുമോ? രണ്ട് വിശ്വാസങ്ങള്‍! 
  ലോകം അവസാനിക്കുമെന്നും നിലനില്‍ക്കുമെന്നും രണ്ട് തരത്തിലുള്ള പ്രവചനങ്ങള്‍ ബൈബിള്‍ നല്‍കുന്നുണ്ട്. “അന്ന് ആകാശം വലിയശബ്ദത്തോ ടെ കടന്നുപോകും; മൂലപദാര്‍ത്ഥങ്ങള്‍ തീവ്രമായചൂടിനാല്‍ ഉരുകുകയും ഭൂമിയും അതിലുള്ള പണികളും എരിഞ്ഞുപോകുകയം ചെയ്യും.”  (2പത്രൊസ്  3 : 10;  1 യോഹന്നാന്‍ 2 : 17)     
         “ എന്നാല്‍ നാം അവന്‍റെ വാഗ്ദത്തപ്രകാരം നീതിവസിക്കുന്ന പുതിയ   ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു.” (2 പത്രോസ് 3: 13)
  “ഇതാ ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു;  മുമ്പിലത്തെ കാര്യങ്ങള്‍ ആരും ഓര്‍ക്കുകയില്ല; ആരുടെയും മനസ്സില്‍ വരുക യുമില്ല.” (യെശയ്യാവ് 65: 17) 
          ഇപ്രകാരം, ഭാവിലോകത്തെക്കുറിച്ചും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായത്‌  പരിഭാഷയിലുടെ ആവാം.
  യൂദായുടെ മരണം: രണ്ട് തരത്തില്‍? 
  യേശുക്രിസ്തുവിന്‍റെ ശിഷ്യനായിരുന്ന യൂദായുടെ മരണത്തെക്കുറിച്ച് പരസ്പരഭിന്നങ്ങളായ രണ്ട് കാര്യങ്ങള്‍ ബൈബിളില്‍ പറഞ്ഞിട്ടുണ്ട്:   “അവനെ ശിക്ഷക്കു വിധിച്ചുവെന്ന് അവനെ ഒറ്റിക്കൊടുത്ത യൂദാ കണ്ട് അനുതപിച്ച്, ആ 30 വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാ രുടെയും അടുക്കല്‍ മടക്കിക്കൊണ്ടുവന്നു: .......അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞശേഷം ചെന്നു തൂങ്ങിച്ചത്തു.” (മത്തായി 27: 3-5  വിശുദ്ധ വേദപുസ്തകം, ബ്രദര്‍ മാത്യൂസ് വര്‍ഗീസ്)
 “പത്രോസ് അവരുടെ മദ്ധ്യേ എഴുന്നേറ്റുനിന്നു പ്രസ്താവിച്ചു: “സഹോദ    രന്മാരേ, യേശുവിനെ പിടിക്കാന്‍ വന്നവര്‍ക്കു നേതൃത്വം നല്കിയ യൂദാ സിനെക്കുറിച്ചു ദാവീദുവഴി പരിശുദ്ധാത്മാവ് അരുളിച്ചെയ്ത വചനം പൂര്‍ത്തിയാകേണ്ടിയിരുന്നു. അവന്‍ നമ്മിലൊരുവനായി എണ്ണപ്പെടുകയും ഈ ശുശ്രൂഷയില്‍ അവനു ഭാഗഭാഗിത്വം ലഭിക്കുകയും ചെയ്തിരുന്നു. എ ന്നാല്‍, അവന്‍ തന്‍റെ ദുഷ്കര്‍മ്മത്തിന്‍റെ പ്രതിഫലംകൊണ്ട് ഒരു പറമ്പു വാങ്ങി. അവന്‍ തലകുത്തിവീണു. ഉദരംപിളര്‍ന്ന്‌ അവന്‍റെ കുടലെല്ലാം പുറത്തുചാടി.” (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 16-18. ബൈബിള്‍ കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍)  
 ഇതുപോലെ, അന്യോന്യം ചേരാത്ത അര്‍ത്ഥങ്ങളും; ആത്മാക്കള്‍, ദേഹി കള്‍, നരകങ്ങള്‍, നിര്‍വച്ചനങ്ങള്‍, പുനരുത്ഥാനം, പുണൃവന്മാര്‍, പ്രവച നങ്ങള്‍, മാലാഖമാര്‍ സംഭവങ്ങള്‍, സുവിശേഷഭാഗങ്ങള്‍, സ്ഥലനാമങ്ങള്‍, സ്വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ വിവര്‍ത്തനം ചാര്‍ത്തിയ ഭിന്നഭാവങ്ങള്‍ അനവ ധിയാണ്. അവ ഓരോന്നും ചൂണ്ടിക്കാണിക്കുന്നതിനു 
 ഇന്ന് ലോകമെങ്ങും കാണപ്പെടുന്ന മതമല്‍സരത്തിന്‍റെയും, അസ്സമാധാന ത്തിന്‍റെയും മറ്റ് സമസ്തദോഷങ്ങളുടെയും ഉറവ് മനുഷ്യന്‍റെ വിശ്വാസഭി ന്നതയാണ്. അതിന്, മതഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തിലുണ്ടായ വ്യത്യാസങ്ങള്‍   വഴിയും, വിവര്‍ത്തനം വെളിച്ചവുമായി. ഒരു ഗ്രന്ഥത്തിലുള്ള ഓരോ വിഷയത്തിലും, ഉണ്ടെന്നും ഇല്ലെന്നും പറയുന്ന, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ കുത്തിനിറച്ച പുസ്തകങ്ങളാണ്, ഗുണദോഷങ്ങള്‍ പരിഗണിക്കാതെ, വായി ക്കപ്പെ ടുന്നത്. ഭാഷകളുടെ ബഹുത്വവും ഇതിനു ഹേതുവായിട്ടുണ്ട്. കാലാ നുസൃതം, പുതിയ പേരുകളും, വാക്കുകളും, പ്രയോഗങ്ങളും ഉണ്ടാകുന്നതി നാല്‍, ഭാഷയുടെ നവീകരണം അനിവാര്യവുമാണ്. അതുകൊണ്ടുതന്നെ,  എല്ലാ ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന, “ഏകലോകഭാഷ”യുടെ ആവശ്യം പൊന്തിവരുന്നു!      
 തര്‍ജ്ജമ ചെയ്യുന്നവര്‍ അവരുടെ ഉത്തരവാദിത്വം മറക്കുന്നു. നിഷ്പ ക്ഷത പാലിക്കുന്നില്ല. സ്വകാര്യതാല്‍പര്യമനുസരിച്ച്, അവാസ്തവസംഗതി കള്‍ ഗ്രന്ഥങ്ങളില്‍ചേര്‍ക്കുന്നു. അലങ്കാരഭംഗിക്കും വായനാസുഖത്തിനും വേണ്ടി അനുയോജ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുന്നുമുണ്ട്.     
 പദാനുപദതര്‍ജ്ജമകള്‍ ദുഷ്ക്കരമായതോടെ, ആധുനികമാര്‍ഗങ്ങള്‍ കണ്ടെ ത്തി. തര്‍ജ്ജമ കൂടുതല്‍ ജനകീയമായി. അനവധി വിവര്‍ത്തനഏജന്‍സി കള്‍ പ്രവര്‍ത്തനത്തില്‍വന്നു. അവ, മത രാഷ്ടീയ സാമൂഹിക ശക്തികളുടെ ആയുധമായി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താനും, വിമര്‍ശിക്കാനും, മറ്റ് തിന്മകള്‍ക്കും ഉപയോഗിക്കുന്നു ണ്ട്. അതുകൊണ്ട്, ഗ്രന്ഥങ്ങളിലല്ല, ഏകൊപനത്തിന്‍റെ നന്മയിലും നിസ്വാ ര്‍ത്ഥ സ്നേഹത്തിലും വിശ്വസിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു!       
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക