Image

അനാഥൻ (ജി. പുത്തൻകുരിശ്)

Published on 02 August, 2024
അനാഥൻ (ജി. പുത്തൻകുരിശ്)

നിറയുന്നെൻറെ  കണ്ണുകൾ, കണ്ണീർ
കരകവിഞ്ഞൊഴുകുന്നു.
തുണ്ടമായെൻ ഹൃദയം!
കണ്ടമാത്രയിലീ ചിത്രം;

എന്തിനീ ദൈവങ്ങൾ
പന്താടുന്നു കുഞ്ഞുങ്ങളെ,
പന്തയം വച്ച് ചൂതാടുന്നു ?
ഹന്ത! അറിയില്ലെൻ കൂട്ടരേ!

വിരണ്ടിരിക്കുമാ കുഞ്ഞിൻ മുഖം
നിറഞ്ഞു നില്കുന്നുള്ളിൽ.
കരയട്ടെ ഞാനിറ്റുനേരം 
ഇരിക്കട്ടൊരല്പമേകനായി.  
 

Join WhatsApp News
(ഡോ.കെ) 2024-08-02 17:06:51
സ്നേഹത്തിൽനിന്നുമുണ്ടാകുന്ന അങ്ങേയറ്റത്തെ ആത്മവേദനകളെ ഇല്ലാതാക്കാൻ ഒരുദൈവത്തിനും കഴിയുകയില്ലെന്നുള്ള യാഥാർഥ്യം കവി ഈ കവിതയിലൂടെ അടിവരയിടുന്നുണ്ട് . ആത്മാവിൻറെയും വികാരങ്ങളുടെയും സ്പന്ദനമാണീകവിതയുടെ ഗരിമ.കുട്ടിയെ അമ്മ എത്ര അടിച്ചാലും കുട്ടി അമ്മേ അമ്മേയെന്ന് പറഞ്ഞു കരയുന്നു.അമ്മ കോപം മറന്ന് കുട്ടിയെ ഒക്കത്തുവെച്ചു ആശ്വസിപ്പിക്കുന്നു.കുട്ടി എല്ലാം മറന്ന് അമ്മയെ സ്നേഹിക്കുന്നു.ഈ സ്നേഹംനൽകുന്ന സുരക്ഷിതബോധം മറ്റെവിടെ കിട്ടും.അമ്മ കുട്ടി എന്നപോലെ കവി കുട്ടിയെ സ്നേഹിക്കുന്നു. ഇപ്രകാരം നമ്മുടെ ഓരോരുത്തരുടെയും ജീവിതസുഖങ്ങളും ദുഖങ്ങളും സാഹിത്യത്തിൽ പ്രതിഫലിക്കുമ്പോഴാണ് നമ്മുടെ സംസ്ക്കാരത്തിന്റെ ഒരു മഹാഗോപുരമുണ്ടാകുന്നത്. അകൈതവമായ മനുഷ്യസ്‌നേഹത്തിന്റെ സൗന്ദര്യ ദർശനമാണ് ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നത്. സ്നേഹം തന്നെയാണ് ധർമ്മം എന്ന സത്യം തെളിയിച്ച കവിയുടെ കാലോചിതമായ സുകുമാരമാർഗ്ഗത്തിലൂടെ (ലളിതവും സ്വാഭാവികതയും ചേർന്ന് )എഴുതിയ ഈ കവിതക്കും ,കവിക്കും വായനക്കാരനിൽ നിന്നൊരാലിംഗനം.
G. Puthenkurish 2024-08-02 18:16:52
🙏🏼🙏🏼🙏🏼
നിരീശ്വരൻ 2024-08-03 04:50:14
ലളിതമായ കവിത. ശക്തമായ ഡോ. കെ യുടെ വിശകലനം. എവിടെ ദൈവങ്ങൾ? കുഞ്ഞുകുട്ടികൾവരെ ദൈവത്തിന്റെ കൈയിലെ കളിപ്പാട്ടങ്ങൾ. ആ ദൈവങ്ങളെയാണ് വിഡ്ഢികളായ മനുഷ്യർ പൂജിക്കുകയും ആരാധിക്കുയും ചെയ്യുന്നത്. മനുഷ്യൻ സൃഷ്ടിച്ച ദൈവങ്ങൾ മനുഷ്യനെപ്പോലെ എന്ത് ചെയ്യണം എന്നറിയാതെ നോക്കി നിൽക്കുന്നു. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന നമ്മൾക്ക് ഇനിയും പലതും നേരിടേണ്ടി വരും.
Sudhir Panikkaveetil 2024-08-03 12:45:03
സ്വതന്ത്ര മനസ്സുള്ള (Free Will) ഒരു ജീവിയായി ദൈവം മനുഷ്യനെസൃഷ്ടിച്ചിരിക്കുന്നു എന്നാണ് ബൈബിൾ പറയുന്നത്. സ്വതന്ത്രമനസ്സുള്ള മനുഷ്യന് ധാർമികമായ നന്മ ചെയ്യാം. തിന്മയും. അപ്പോൾ സ്വാതന്ത്രമനസ്സാണ് നന്മ-തിന്മകൾക്ക് കാരണം. സ്വതന്ത്രമനസ്സുകൊണ്ട് മനുഷ്യന്‍ ചെയ്യുന്ന തിന്മകളെ ദൈവത്തില്‍ ആരോപിക്കാന്‍ സാധ്യമല്ല."താന്താന്‍ നിരന്തരം ചെയ്യു ന്ന കര്‍മ്മങ്ങൾ താന്താൻ അനുഭിച്ചീടുകെന്നേ വരൂ" എന്ന് രാമായണം പറയുന്നു. ദുഷ്ടന്റെ പ്രവർത്തിമൂലം നിരപരാധികൾ അകപ്പെട്ടുപോകുന്നതിന്റെ പൊരുൾ കർമ്മ ഫലം എന്ന സിദ്ധാന്തത്തിൽ ഒതുക്കുകയാണ് മനുഷ്യർ. പക്ഷെ എല്ലാവരും നന്മയുള്ളവരാകുക എന്നതാണ് പരിഹാരം, പ്രകൃതിയെ കൊള്ളയടിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പക്ഷെ കൊള്ളയടിക്കുന്നവർ മാത്രമല്ല ശിക്ഷിക്കപെടുന്നത് നിരപരാധികളും കുട്ടികളും അതിലുൾപ്പെടുന്നു എന്ന തിരിച്ചറിവ് ദൈവത്തെ കുറ്റക്കാരനാക്കുന്നു. പക്ഷെ സ്വാതന്ത്രമനസുള്ള മനുഷ്യൻ എന്തിനാണ് ദൈവത്തെ പഴിക്കുന്നത്.
Jayan varghese 2024-08-03 12:48:43
‘ എല്ലാ ഓട്ടും വീട്ടിലെ മനുഷ്യനുക്ക് ‘ എന്ന് മുദ്രാവാക്യം വിളിച്ച അച്ചാമ്മക്കൊച്ചമ്മയുടെ അനന്തരവൻ ചന്ദ്ര ചൂടൻ പുഴയിൽ കുളി കഴിഞ്ഞ് വസ്ത്രങ്ങൾ മാറുന്നതിനിടയിലാണ് പിന്നിൽ ദയനീയമായ ആ വിളി കേട്ടത് : “ അണ്ണാ വല്ലതും തരണേ “ തന്റെ കയ്യിൽ അണിയാണെടുത്ത വസ്ത്രമില്ലാതെ ഒന്നുമില്ലെന്ന തിരിച്ചറിവും വലിയ കർണ്ണനാണന്നുള്ള സ്വയം ബോധവും കൂടിയായപ്പോൾ നമ്മുടെ നായകന് നിൽക്കക്കള്ളി ഇല്ലാതാവുകയും ഉണ്ടായിരുന്ന വസ്ത്രങ്ങൾ യാചകന് ഊരിക്കൊടുക്കുകയും വെറും കൗപീന ധാരിയായി തത്ര ഭവാൻ ഹസ്തിനപുരത്തിലേക്ക് കാൽനട യാത്ര തരപ്പെടുത്തുകയും ചെയ്തു. വഴിയിൽ കണ്ട് കുട്ടികളോട് സ്നേഹം മൂത്ത് കണ്ണിറുക്കി കൈകൂപ്പി അവരെ ആലിംഗനം ചെയ്യാൻ ഓടിയടുത്തുവെങ്കിലും കൗപീന വേഷം കണ്ട് ഭയന്ന കുട്ടികൾ ഓടി രക്ഷ പെടുകയാണ്. കർണ്ണൻ എന്ന കരുണാമയന് സംഭവിച്ചത്. ?
Peace ! 2024-08-03 16:07:42
'Eternity in the midst of time ' - a good little book on healing of memories - every memory and person involved in same to be brought to The Lord again and again -as is done to a good extent such as at the Holy Mass , to The One who has redone every negative thought and word and deed in His Sacred Humanity as can be read in the Divine Will revelations as narrating the fulfillment of The Kingdom - small booklet on same on line as Little Catechism of the Divine Will ... every unholy thought , word, deed and look to be transformed unto one of pure Holy LOve of The Lord which is salvation .. for many , such a process may take years in the herafter ...Bl.Mother said to have mentioned in Fatima how an18 y.o who had an affair, likley had died before repenting would be a long time in the purification process - becuase the soul gets to see it all in the full dimension of the impact of every rebellious thought and deed on its own sacredness , the price in Love and sorrow paid by The Lord and The Mother to deliver the soul from enemy claims , impact of the choice on others , hence wants to requite The Love with prayers and gratitude before it joins heaven where the powers are said to tremble before the infinite holiness of God ..to think it is such a Lord who takes on human nature to take on our debts , its sufferings ...meditating on same , in online books such as the 24 Hour Passion meditations one good means to bring conversions and protection for all around too. Peace !
നിരീശ്വരൻ 2024-08-03 16:10:00
ബൈബിൾ, ഖുറാൻ, രാമായണം എന്നുവേണ്ട ലോകത്തിലുള്ള വേദങ്ങൾ എന്തെല്ലാം വിഡ്ഢിത്തരങ്ങളും കെട്ടുകഥകളുമാണ് പറഞ്ഞുണ്ടാകുന്നത്. അതിന്റെ പേരിൽ വായുവിൽ നിന്ന് ചാരം വരുത്തിയും, തലവെട്ടിയും, ഊതി ജനങ്ങളെ ഉരുട്ടി ഇട്ടും തട്ടിപ്പു നടത്തുന്ന ഈ പുരോഹിതവർഗ്ഗത്തെ, വായനാട്ടിലിലേക്ക് പറഞ്ഞുവിട്ടു മരിച്ചു പോയവരെ ഉയർത്തിപ്പിച്ചുകൂടെ? വെള്ളപ്പൊക്കത്തിന് കൊടുത്ത പൈസ വീടും കൂടും നഷ്ടപ്പെട്ട്വർക്ക് കൊടുത്ത കരുണാ സമ്പന്നനായ പിണറായി ' കൗപീനധാരിയായി ' ന്യുയോർക്കിൽ അലഞ്ഞു തിരിഞ്ഞു നടന്നപ്പോൾ, അദ്ദേഹം 'കണ്ണിറുക്കി കാട്ടി ആലിംഗനത്തിന്' വന്നപ്പോൾ ഓടിയത് നന്നായി. അയാളുടെ ഉള്ളിലിരിപ്പ്എന്തായിരുന്നു എന്ന് ആർക്കറിയാം. ഒരു കാര്യം ശരിയാണ് 'ഫ്രീ വിൽ'. അത് ആർക്കെങ്കിലും അടിയറ വച്ചാൽ പിന്നെ നിങ്ങളുടെ വിധി അവരുടെ കയ്യിലായിരിക്കും. ഇന്ന് കോടിക്കണക്കിന് ജനനങ്ങളാണ് എന്തല്ലാം ഉണ്ടായിട്ടും, മത അടിമത്വത്തിന്റെ ചങ്ങലയിൽ ബന്ധിതരായി കഴിയുന്നത്. ജീവിക്കുന്നെങ്കിൽ ആന്തരിക സ്വാതന്ത്ര്യത്തോടെ ജീവിക്കുക - നഷ്ടപ്പെടുവാൻ ചങ്ങല മാത്രം.
Jesus 2024-08-03 16:58:49
Those who are coming in the name of me, proclaiming 'Peace!' are fraud and fake. They talk in the language of God and lure into eternal hell.
Spare us O Lord ! 2024-08-03 17:50:09
It is blasphemous to use the Name of The Lord in vain -and to spout falsehoods ; wishing Peace that come from The Lord alone is what Christians are called to do - the rest of us , you are right - often have many traits of hypocrissy and foolishness, thus all the more reason to turn to The Lord , to be set free from the spirit of antichrist .'Turn the other cheek to those who strike you on the right' -- Lord Himself does that in confronting those who struck Him , in the desire to turn them to The Truth , thus no intention to humiliate . Spare us , Lord !
Atheist 2024-08-03 18:01:58
There was a pastor used to come here, supporter of Jayan Varughese, where is he? Probably he must be at Wayanad, raising dead people.
Ninan Mathulla 2024-08-03 23:41:16
The truth is that nobody dies. Then why we need to blame for the bodily death of a man, woman or child. God has planned eternity for all, no matter how long you live here. The life here is a tiny fraction of a fraction of time. Those who know this truth are really the enlightened , free or 'swathanthrar'. Jesus said, "The Truth will set you free'
Lord 2024-08-04 00:13:17
I will never spare you wicked. Woe unto you, scribes and Pharisees, hypocrites! for ye devour widows' houses, and for a pretense make long prayer: therefore, ye shall receive the greater damnation. Woe unto you, scribes and Pharisees, hypocrites! for ye make clean the outside of the cup and of the platter, but within they are full of extortion and excess.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക