Image

ഡിബേറ്റിന്റെ തീയതിയെ കുറിച്ച് ഹാരിസിനും ട്രമ്പിനും യോജിക്കുവാൻ കഴിയുന്നില്ല (ഏബ്രഹാം തോമസ്)

Published on 07 August, 2024
ഡിബേറ്റിന്റെ തീയതിയെ കുറിച്ച് ഹാരിസിനും ട്രമ്പിനും യോജിക്കുവാൻ കഴിയുന്നില്ല (ഏബ്രഹാം തോമസ്)

വാഷിംഗ്‌ടൺ: യു എസ പ്രസിഡന്റ് സ്ഥാനാർത്ഥികൾ തമ്മിൽ നടക്കേണ്ട രണ്ടാമത്തെ ഡിബേറ്റ് അനിശ്ചതത്വത്തിലാണ്. ആദ്യമേ ട്രംപ് താൻ ഡിബേറ്റിനു സമ്മതിച്ചത് പ്രസിഡന്റ് ബൈഡനുമൊപ്പമാണ്, കമല ഹാരിസിനൊപ്പം ഡിബേറ്റിൽ പങ്കെടുക്കുവാൻ തനിക്കു താല്പര്യം ഇല്ല എന്ന് പറഞ്ഞു. ഇപ്പോൾ മുൻപ് നിശ്ചയിച്ചിരുന്ന സെപ്തംബര് 10 നു പകരം നാലാം തീയതിയാണ് തനിക്കു സൗകര്യം എന്ന് പറഞ്ഞിരിക്കുകയാണ്. താൻ ഒരു കേസിനു വേണ്ടി സെപ്തംബര് 10 നല്കിയിരിക്കുകയാണെന്നും പറയുന്നു. നാലാം തീയതി ഫോക്സ് ന്യൂസുമായി ട്രംപിന് കരാർ ഉണ്ട്. മുൻപ് എ ബി സി യുമായി ആയിരുന്നു പ്രസിഡൻഷ്യൽ  ഡിബേറ്റിന്റെ കരാർ. ചാനലുമായി ട്രംപ് അത്ര രസത്തിലല്ല. എന്നാൽ ഡിബേറ്റിന്റെ തീയതി മാറ്റുന്നതിനോട് ഹാരിസ് യോജിക്കുന്നില്ല. സെപ്തംബര് 10 നു തന്നെ ഡിബേറ്റ് നടത്തണം എന്നവർ പറയുന്നു. താൻ സെപ്തംബര് 10 നു ഡിബേറ്റ് വേദിയിൽ ഉണ്ടാകും എന്നും കൂട്ടിച്ചേർക്കുന്നു. തന്നോടൊപ്പം ഡിബേറ്റ് നടത്താനുള്ള ഭയം മൂലമാണ് ഹാരിസ് താൻ പറയുന്ന തീയതിയോടു യോജിക്കാത്തതു് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഹാരിസ് കണ്ടെത്തിയ വി പി സ്ഥാനാർഥി മിനിസോട്ട ഗവർണർ വാൾസ് ആണ് ട്രംപും വാൻസും വിചിത്രം ആണെന്ന് ആദ്യം പറഞ്ഞത്. പിന്നീട് ഹാരിസും ഈ വിശേഷണം ഏറ്റു പിടിക്കുകയായിരുന്നു. വാൾസ് ഹാരിസിന്റെ നയങ്ങളെല്ലാം പിന്തുണക്കുന്നു. അബോർഷനെ അനുകൂലിക്കുന്നു. അബോർഷന് ഫെഡറൽ ഫണ്ടിംഗ് ചുരുക്കാനുള്ള ബില്ലിന് എതിരെ വോട്ടു ചെയ്തു. സ്വന്തമായി തോക്കുകൾ ഉണ്ടെങ്കിലും തോക്കുകൾക്കു നിയന്ത്രണം വേണമെന്ന പക്ഷക്കാരനാണ്. ഹൈസ്കൂൾ ഹിസ്റ്ററി ടീച്ചർ ആയിരുന്നു. ആറ് തവണ യു എസ്‌ കോൺഗ്രെസ്സ്മാൻ ആയിരുന്നു. ഇപ്പോൾ ഗവർണർ ആയി രണ്ടാമൂഴം. ഒരിക്കൽ മദ്യപിച്ചു വാഹനമോടിച്ചതിന് പിടിയിലായി. റിപ്പബ്ലിക്കനുകളിൽ നിന്ന് ഗവർണർ സ്ഥാനം തിരികെ പിടിച്ച ഡെമോക്രാറ്റ്  നേതാവാണ് വാൾസ്. വാൾസ് വന്നതോടെ  ഹാരിസിന്റെ ടീം പോപ്പുലാരിറ്റിയിൽ വളരെ മുന്നോട്ടു പോയെന്നു സർവേകൾ പറയുന്നു. എന്നാൽ ഈ സർവേകൾ മോണിട്ടര്ഡ് ആണെന്ന് ട്രംപ് ആരോപിച്ചു. ഇനിയുള്ള രണ്ടേ മുക്കാൽ മാസങ്ങളിൽ പല തവണ ഫലങ്ങൾ മാറി മറിയും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക