പാരിസ് ഒളിംപിക്സിൽ വിനേഷ് ഫോഗട്ടിന്റെ നേട്ടങ്ങള്‍ ഓരോ ഇന്ത്യക്കാരനെയും ആവേശത്തിലാക്കിയിരുന്നു. അങ്ങനെയിരിക്കുബോൾ ഒളിംപിക്സ് 50 കിലോഗ്രാം ഗുസ്തിയിൽനിന്ന് ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത് ഇന്ത്യക്കാരെ മുഴുവൻ ദുഃഖത്തിൽ ആഴ്ത്തി. ഓരോ ഇന്ത്യൻകാരെന്റെയും സ്വപ്നമായ ഒളിംപികിസ് സ്വർണം അവരിലൂടെ ഇന്ത്യയിലേക്ക് എത്തും എന്നാണ് ഏവരും ധരിച്ചത് , ഇനി അഥവാ സ്വർണ്ണം കിട്ടിയില്ലെങ്കിലും വെള്ളി ഉറപ്പായിരുന്നു. അപ്പോഴാണ് കൂനിൽ മേൽ കുരു എന്നപോലെ 100 ഗ്രാം തൂക്കം ഒരു പ്രശ്നമായി വരുന്നത്. ഈ 100 ഗ്രാം തൂക്കം 1.4 ബില്യൻ ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഏൽപിച്ച മുറിവ് അത്ര ചെറുതല്ല. 100 ഗ്രാം വ്യത്യാസത്തിൽ നഷ്ടമായത് ഒരു രാജ്യത്തിൻറെ ഒളിംപിക് മെഡലെന്ന സ്വപ്നമാണ്.
50 കിലോ ഗ്രാം വനിതാ ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിനു തൊട്ടുമുൻപ് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽനിന്ന് അയോഗ്യയാക്കിയതു. വിനേഷ് ഫോഗട്ടിന്റെ നേട്ടങ്ങള്‍ ഓരോ ഇന്ത്യക്കാരനെയും ആവേശത്തിലാക്കിയിരിക്കുബോൾ തന്നെയാണ് ഈ ദുഃഖ വാർത്തയും എത്തുന്നത്.
ഒളിംപിക്സിന്റെ ആദ്യമത്സരങ്ങളിൽ വിനേഷ് ഫോഗട്ട് കാഴ്ച വെച്ച പ്രകടനം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. പ്രതിഷിക്കാത്ത ഒരു പ്രകടനം ആയിരുന്നു പാരിസ് ഒളിംപിക്സിൽ ആദ്യമത്സരങ്ങളിൽ അവർ കാഴ്ചവെച്ചത്.ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ ജേതാവാണ് കൂടിയാണ് അവർ .
നമ്മുടെയൊക്കെ തൂക്കം എടുക്കുബോൾ 100 ഗ്രാമും ഇരുന്നൂറ് ഗ്രാമുമെക്കെ മാറ്റം വരുന്നത് സാധാരണയാണ്. അത് വലിയ ഒരു അളവാണെന്ന് നമുക്ക് തോന്നിയിട്ടേ ഇല്ല എന്നാൽ ഇപ്പോഴാണ് മനസ്സിൽ ആയത് ഈ 100 ഗ്രാം എന്നക്കെ പറയുന്നത് നമ്മുടെ പ്രതീക്ഷകളെ യൊക്കെ മാറ്റിമറിക്കാൻ കഴിയുമെന്ന്. ഒരു രാജ്യത്തിൻറെ സ്വർണ്ണ മെഡൽ എന്ന സ്വപ്നമാണ് 100 ഗ്രാമിൽ മാഞ്ഞുമറഞ്ഞത് .
വിനേഷിന്റെ ശരീര ഭാരം 2.7 കിലോ അധികമായിരുന്നു എന്നാണ് അറിയുന്നത് . തുടർന്ന് ഇതു കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. വെള്ളവും ഭക്ഷണവും നിയന്ത്രിച്ചുകൊണ്ടാണ് ഇതു ചെയ്തത്. കഠിന പരിശീലനവും വേണ്ടിവന്നു . സാധ്യമായ രീതികളെല്ലാം നടത്തി. എന്നിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാതിരുന്നപ്പോൾ വിനേഷിന്റെ മുടി മുറിക്കുകയും വസ്ത്രം ചെറുതാക്കുകയും ചെയ്തു. കുറച്ചു മണിക്കൂറുകൾ കൂടി കിട്ടിയിരുന്നെങ്ങിൽ ആ 100 ഗ്രാം കൂടി കുറയ്ക്കാൻ സാധിക്കുമായിരുന്നു എന്നാണ് ഏവരും കരുതുന്നത്. എന്നാൽ ദൗർഭാഗ്യമെന്നു പറയട്ടെ വിനേഷിന്റെ കാര്യത്തിൽ 100 ഗ്രാം ഒരു ശാപമായി തന്നെ വന്നു.
.കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ ഹൃദയത്തിൽ വിനേഷ് ചാംപ്യനാണ് . അഭിനന്ദനം അർഹിക്കുന്ന പ്രകടനമായിരുന്നു വിനേഷിന്റേത്. നമുക്ക് ഒരു രാത്രി കൊണ്ട് അഞ്ചോ, ആറോ കിലോ കുറയ്ക്കാൻ സാധിക്കും . അപ്പോൾ പിന്നെ 100 ഗ്രാമിന്റെ കാര്യത്തിൽ എന്താണ് പറ്റിയത് ?
കഴിഞ്ഞ മൂന്നു ദിവസമായി വിനേഷ് ഫോഗട്ടിനുവേണ്ടി ആർപ്പു വിളിക്കുന്ന സമൂഹത്തെയാണ് നാം കാണുന്നത് . വിനേഷ് അനുഭവിക്കുന്ന വേദനയും നിരാശയും നമുക്ക് ഓരോരുത്തർക്കും മനസ്സിലവും .ഒരുപക്ഷേ ശരീരഭാരം പെട്ടെന്ന് കൂടിയിട്ടുണ്ടാകാം ഇത് സംഭവിച്ചത്. വിനേഷ് ഫോഗട്ട് ഒരു പോരാളിയാണ്. എക്കാലവും മഹത്തരമായ രീതിയിൽ അവർ നടത്തിയിട്ടുള്ള തിരിച്ചുവരവുകൾ നമുക്കറിയാം. അടുത്ത തവണ ഇന്ത്യയ്ക്കായി ഒരു മെഡൽ ഉറപ്പാക്കൻ അവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു .
ഇത്തരമൊരു മത്സരത്തിനു മുൻപ് ശരീരഭാരം ക്രമപ്പെടുത്തേണ്ടതുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പിന്നെ എങ്ങനെയാണ് ഈ പിഴവു സംഭവിച്ചത്? വിനേഷിനും അവരുടെ പരിശീലകർക്കും മാത്രമേ അറിയൂ. ഒരു ഉറച്ച മെഡൽ നഷ്ടമായതിൽ നമുക്ക് ഏവർക്കും വിഷമമുണ്ട് .
താൻ മത്സരിച്ച 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളി മെഡൽ പങ്കുവയ്ക്കണമെന്നാണ് വിനേഷിന്റെ ഇപ്പോഴത്തെ ആവശ്യം. ഫൈനൽ മത്സരം നടന്നു കഴിഞ്ഞു എന്നതിനാലാണ് വിനേഷ് സംയുക്ത വെള്ളി മെഡൽ എന്ന ആവശ്യമായി ഉന്നയിച്ചിരിക്കുന്നത് . വിധി എന്തായലും 1.4 ബില്യൻ ഇന്ത്യക്കാരുടെ ഹൃദയത്തിൽ വിനേഷ് ഇപ്പോഴും ചാംപ്യനാണ്.