https://youtu.be/-GkfMWPxeVc?si=kAxNpj84ICPaUrZD
(നാം ജീവിക്കുന്ന ഈ ഭൂമി അതിശയിപ്പിക്കുന്നഒരു ഗ്രഹമാണ്. പക്ഷെ അവള്‍ ഉത്കൃഷ്ടവതിയായിനിലനില്ക്കണമെങ്കില്‍ നമ്മളുടെ സഹായം കൂടിയേതീരു.)
ഓര്‍ക്കുക മര്‍ത്ത്യരെ നിങ്ങളെന്നും
പാര്‍ക്കുമിഭൂതലം മാതൃഭൂമി.
കുന്നും മലകളം കാടുകളും
എന്നല്ലതിലുള്ള പ്രാണികളും
അമ്മ! ധരത്രിതന്‍ മക്കളല്ലോ!
അമ്മയെ കാക്കുവാന്‍ ബദ്ധരല്ലോ!
കര്‍ത്തവ്യബദ്ധരാം കാടുകള്‍ക്കും
ഒത്തിരികര്‍മ്മങ്ങള്‍ ഉണ്ടുചൊല്ലാം
നിങ്ങള്‍ ശ്വസിക്കുമാ ശുദ്ധവായു
ഞങ്ങള്‍തന്‍ പ്രാണന്റെ ത്യാഗമല്ലോ?
പാരിസ്ഥിതികളെ കാത്തു ഞങ്ങള്‍
പാരിടം തീര്‍ക്കുന്നു വാസയോഗ്യം
മഞ്ഞും മഴയും വെയിലുംമെല്ലാം
കുഞ്ഞിളംകാറ്റിന്‍ കുളിര്‍മപോലും
മര്‍ത്ത്യരെ നിങ്ങള്‍ക്കു നല്‍കിടുവാന്‍
കര്‍ത്തവ്യബദ്ധരാം കാടുഞങ്ങള്‍.
കാലഭേദം വരുത്തി ഞങ്ങള്‍
പാലനം ചെയ്യുന്നു ഭൂതലത്തെ
മണ്ണിടിച്ചില്‍ ജലപ്രളയം
മണ്ണിന്റെ വീര്യദ്രവീകരണം
മാറ്റിതടുത്തിടാന്‍ ഓടിടുന്നു
കാടിന്റെ വേരുകള്‍ നാലുപാടും
നിങ്ങള്‍ തന്‍ ആരോഗ്യപാലനത്തില്‍
ഞങ്ങള്‍തന്‍പങ്കേറെ ഓര്‍ത്തിടുവിന്‍
നിങ്ങള്‍ മുടിച്ചിടും കാട്ടിലല്ലെ
തിങ്ങിവളരുന്നു ഔഷധങ്ങള്‍
സൂര്യന്റെ കൈയില്‍ ഒളിച്ചിരിക്കും
ഘോരമാം പാടലവര്‍ണ്ണരാജി
നിങ്ങളില്‍ വന്നു പതിച്ചിടാതെ
ഞങ്ങളികാടുകള്‍ കാത്തിടുന്നു.
ചൊല്ലുവാന്‍ ഒട്ടേറെ ഉണ്ടിവിടെ
ഇല്ല നിറുത്തുന്നു ഖേദമോടെ!
കാടുകള്‍ വെട്ടിനിരത്തിടുമ്പോള്‍
ഓര്‍ക്കുക നീ നിന്റെ പ്രാണനെതാന്‍.
https://youtu.be/-GkfMWPxeVc?si=kAxNpj84ICPaUrZD