Image

സ്വാതന്ത്ര്യം (കവിത: രാജൻ കിണറ്റിങ്കര)

Published on 16 August, 2024
സ്വാതന്ത്ര്യം  (കവിത: രാജൻ കിണറ്റിങ്കര)

ഡ്രൈ ഡേ 
ആയതിനാലാണ്
ഭർത്താവിൻ്റെ
സ്വാതന്ത്ര്യം
നഷ്ടമായത് !!

അടുക്കളക്ക്
വിശ്രമമില്ലാത്തതിനാലാണ്
ഭാര്യയുടെ
സ്വാതന്ത്ര്യം
നഷ്ടപ്പെട്ടത് !!

അവധിദിനം
ആയതു കൊണ്ട്
നഷ്ടപ്പെട്ടത്
മക്കളുടെ സ്വാതന്ത്ര്യം !!

എല്ലാവരും
വീട്ടിൽ തന്നെ
ഉള്ളതിനാലാണ്
ജോലിക്കാരിയുടെ
സ്വാതന്ത്ര്യം പോയത് !!

എല്ലാവരേയും
ഒരു കൂരക്ക് കീഴെ
ഒരേസമയം കണ്ട
സ്വാതന്ത്ര്യത്തിൻ്റെ
ആഘോഷത്തിലാണ്
അമ്മയും അച്ഛനും !!

 

Join WhatsApp News
അയ്യപ്പൻ 2024-08-18 12:34:52
വരൂ എന്നോടൊപ്പം വരൂ കള്ളടിച്ച് വഴിയരികിൽ വീണു കിടന്നുറങ്ങാം സ്വാതന്ത്രരാവാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക