തേങ്ങുന്ന വില്ലോ മരത്തിന്റെ കീഴിൽ,
എവിടെയാണോ നിഴൽ പരന്നു കിടക്കുന്നത്,
നിന്റെ പതിഞ്ഞ സ്വരം ഞാൻ കേൾക്കുന്നു;
മൃദുലമായ ഓർമ്മകൾ ഉണർത്തുന്ന ഏങ്ങൽ.
ദിവസങ്ങൾ മാറ്റൊലിയായി,
രാത്രി നിശബ്ദമായ തേങ്ങലുകളായി,
നമ്മളുടെ ഓർമ്മകളുടെ മലർക്കാവിൽ,
നാം അവസാനമായി വിട പറഞ്ഞു.
സൂര്യൻ എനിക്ക് ഇളംചൂട് പകരാതായി,
നക്ഷത്രങ്ങൾക്ക് അതിന്റ ശോഭ നഷ്ടമായി,
നീ വിട്ടിട്ടുപോയ ശൂന്യതയിൽ ,
ഇരുളിൽ, ഞാൻ അലഞ്ഞുതിരിയുന്നു.
Whispers of Goodbye (poet unknown)
Beneath the weeping willow,
Where shadows softly lie,
I hear your voice in Whispers,
A gentle, haunting sigh.
The days have turned to echoes,
The night to silent cries,
In the garden of our memories,
We said our last goodbye.
The sun no longer warms me,
The stars have lost their light,
In the emptiness you left behind,
I wander through the night.