തുടർക്കഥ
സജ്‌ന പണിക്കർ
മിഥില
അവളെ ഞാൻ അറിയുക ആയിരുന്നു .ചിരിയോടെ മാത്രം എന്തിനെയും നേരിടുന്ന കുട്ടി . ചെല്ലാൻ പോകുന്നത് ചതി കുഴി എന്ന് അറിയാതെ. നന്മയുള്ള മനുഷ്യാ ആ കുട്ടിയെ രക്ഷിക്കാൻ തോന്നിയല്ലോ. അത് മതി.. അവൾക്ക് ആയി കാലം ഒരുക്കി വച്ച നല്ലനിമിഷങ്ങൾ നീ സമ്മാനിക്കുക.
അവളുടെ അമ്മ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് ഇങ്ങനെ ഒന്നും സംഭവിക്കുക ഇല്ലായിരുന്നു. നമ്മുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും എന്ന് ആർക്കറിയാം? പ്രതിക്ഷ എന്ന മൂന്നാക്ഷരത്തിൽ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകും.
അവളുടെ ജീവിതം ഇപ്പോൾ സന്തോഷത്തിൽ ആയിരിക്കും അല്ലെ? അറിയില്ല അവളുടെ മുഖത്ത് വിരിയുന്ന ചിരി പോലെ അങ്ങ് നിറഞ്ഞു നിൽക്കട്ടെ..
2. ചിദംബരസ്‌മൃതികൾ
ചില ഓർമ്മകളെ നഷ്‌ടപ്പെടുത്താൻ തോന്നില്ല. നിമ്മി,ഉണ്ണി അവളുടെ പ്രണയം നഷ്ട പ്രണയം ആയിരുന്നോ അല്ലായിരുന്നോ? ഉണ്ണി കെട്ടിയ താലി മുറുകെ പിടിച്ചു ആ ഓർമ്മകളിൽ ജീവിക്കുന്ന നിമ്മി. എങ്ങനെയാ അത് നഷ്‌ടം ആകുന്നത്. അവൻ കെട്ടിയ താലി അവളുടെ കഴുത്തിൽ ഇപ്പോഴും ഉണ്ടല്ലോ. കാലം എത്ര കടന്നു പോയാലും. അവർ ഒന്നാകുക തന്നെ ചെയ്യും.അവളുടെ സ്നേഹം അത്ര മേൽ ആണ്.
"ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം "കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ആ സിനിമയിലെ വരികൾ നാവിൽ ഇങ്ങനെ തട്ടി കളിക്കുന്നു.
പ്രണയം എന്ന വാക്ക് കൊണ്ട് പോലും ഇങ്ങനെ ചില ജീവിതം കൊണ്ട് മനോഹരം ആക്കാറുണ്ട്. സ്നേഹം പോലും അങ്ങനെ ആണല്ലോ.
3. തസ്ബിയിലെ മുത്തുമണികൾ
ഭാനു,അബു. സ്നേഹം കൊണ്ട് ജീവിച്ച മനുഷ്യർ. സത്യത്തെ മുറുകെ പിടിച്ചു ജീവിക്കുന്നവർക്ക് അല്ലെ എന്നെന്നും ഓരോന്ന് വന്നു ചേരുന്നത്. ജീവിതത്തെ മൊത്തത്തിൽ മാറ്റി മറിച്ചു കൊണ്ട് പോകാൻ ഒരു നിമിഷ നേരം മതി.
ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നവർ കൊറേ ഉണ്ടാകും.അങ്ങനെ ഒരു വിധി എന്ന് പറഞ്ഞു മനസിനെ സമാധാനപ്പിക്കുമ്പോഴും തെറ്റ് ചെയ്തവൻ അല്ലെ ശിക്ഷി ക്കപ്പേണ്ടത്. അത് ഉണ്ടാകുന്നില്ല. പാവങ്ങളെ കുറ്റം ചുമത്തി ശിക്ഷ വിധിക്കുന്നു എന്തൊരു നീതി ന്യായം. ഇതൊക്കെ ആരോടാ പറയേണ്ടത്? പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവരുടെ കുടുംബം പെരു വഴി ആയി എന്ന് പറഞ്ഞാൽ മതിയല്ലോ.
ജീവിതത്തിൽ കൂടെ ആരൊക്കെ ഉണ്ടാകും എന്ന് എങ്ങനെ പറയാൻ പറ്റും. അതിനെ കുറിച്ച് ആർക്കും വലിയ ധാരണയില്ല.
എല്ലാ പ്രതിസന്ധിയെയും അതി ജീവിച്ചു പോകുന്നു. എവിടുന്നോ കിട്ടുന്ന ഊർജം
4. സിദ്ധയുടെ വഴികൾ
ഒരു പെണ്ണിന് ഭർത്താവിൽ നിന്ന് കിട്ടേണ്ടത് സ്നേഹവും കരുതലുമാണ്. ഒരുവളുടെ കഴുത്തിൽ താലി വീഴുമ്പോൾ ഭർത്താവ് മാത്രം അല്ല കിട്ടുന്നത്.അച്ഛൻ,ചേട്ടൻ ,അനിയൻ കൂട്ടുകാരൻ അങ്ങനെ എല്ലാം റോളിൽ കൂടെ ഉണ്ടാകണം. കാരണം ഇല്ലാതെ കരയുമ്പോൾ ഞാൻ ഇല്ലേ നിന്റെ കൂടെ എന്ന് ഒരു വാക്ക് മതി അവൾക്ക് സന്തോഷം ഉണ്ടാകാൻ മനസിൽ ആശ്വാസം കിട്ടാൻ.
കല്യാണത്തിനു ഒരായിരം സ്വപ്നങ്ങൾ നെയ്തു കൂട്ടും. അതൊക്കെ വെറും വെള്ളത്തിൽ വരച്ച വര പോലെ ആണെന്ന് വൈകിയേ പെൺ കുട്ടികൾക്ക് മനസ്സിൽ ആകു. നമ്മുക്ക് പറ്റാത്ത ഇടം ആണെങ്കിൽ. നമ്മൾക്ക് അവഗണന യും ഒരു തരി പരിഗണന യും തരാത്ത ഇടത്തിൽ നിന്ന് മൗനമായി ഇറങ്ങി വരണം. എന്തിനാ വിധിയെ പഴി ചാരി ജീവിക്കുന്നത്. നമ്മുടെ ഇഷ്‌ടത്തെ കൈ വിട്ടു കളയരുത്. കുഞ്ഞു ജീവിതത്തിൽ കിട്ടുന്ന നല്ല നിമിഷങ്ങൾ മനോഹരം ആക്കുക
തയ്യാറാക്കിയത്
രേഷ്മ ലെച്ചൂസ്