Image

ഗതകാലസ്മരണകളിൽ (ഓണക്കവിത: ജയൻ വർഗീസ്)

Published on 01 September, 2024
ഗതകാലസ്മരണകളിൽ (ഓണക്കവിത: ജയൻ വർഗീസ്)

തിരുവോണപ്പുലരികളെ , 
തുയിലുണരൂ …തുയിലുണരൂ …, 
വരവായീ വരവായീ , 
മലയാളപ്പെരുമ ! 
വരവായീ വരവായീ 
ഗതകാലസ്മരണ !

മലയാളത്തിരുനടയിൽ 
മഴവിൽക്കൊടി തിറയാട്ടം 
മനസ്സിന്റെ താരാട്ടിൽ 
മാവേലിത്തിരി വെട്ടം !

മല മുകളിൽ കോടി നാട്ടിയ 
മാന്യന്മാർ സിനിമാക്കാർ 
തലയുരുളും തരികിടയിൽ 
തലതല്ലി ചാവുമ്പോൾ ,

തിരുതാളി കാവുകളിൽ 
തിറയാടും കുരുവികളേ ,
ഒരുനല്ല പുലരിപ്പൂ 
നിറ താലം കൊണ്ടുവരൂ !

അടിപൊളിയുടെ അവതാര 
പെരുമകളിൽ വീണടിയും 
മലയാളം ഗതകാല 
സ്മരണകളിൽ പുലരട്ടെ 
തിരുവോണം ധർമ്മത്തിൻ 
നിരകതിരായ തെളിയട്ടെ!

( തിരുവോണപ്പുലരികളെ ……) 

Join WhatsApp News
GP 2024-09-01 15:07:08
ധർമ്മത്തിൻ നിറകതിർ തെളിയുമോ? പ്രതീക്ഷകളോടെ കാത്തിരിക്കാം! ആശംസകൾ
Sudhir Panikkaveetil 2024-09-01 23:24:19
കഴിഞ്ഞുപോയ നല്ല കാലങ്ങളുടെ ഓർമ്മകളുമായി ആഘോഷങ്ങൾ വരുന്നു. എന്നാൽ വർത്തമാനം വാർത്തകളാൽ സമൃദ്ധമാണ്. അവിടെ പൊന്നില്ലാത്ത ചിങ്ങം, തുമ്പകൾ ചിരിക്കാത്ത തൊടികൾ. പണ്ടെങ്ങാണ്ടു ഏതാണ്ടൊക്കെ ഉണ്ടായിരുന്നു എന്ന് ആശ്വസിക്കാൻ അറിയുന്നവർ അതും കാലാന്തരത്തിൽ നഷ്ടപ്പെട്ടുപോകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക