കുട്ടികൾ പ്രശ്നക്കാരാകുന്നത് പല കാരണം കൊണ്ടാണ്. അവയിൽ ചിലത്:
കുട്ടികൾ അതായത് പ്രത്യേകിച്ചും 10 വയസ്സു മുതൽ 22 വയസ്സ് വരെയുള്ള കുട്ടികൾ വീട്ടിലും സ്കൂളിലും പ്രശ്നക്കാരായി വരുന്നുണ്ട് എന്താണ് ഇതിന് കാരണം നമുക്കൊന്ന് ചിന്തിച്ചു നോക്കാം
ഇവിടെ ചില പ്രധാന ഘടകങ്ങളെക്കുറിച്ച് നമുക്കൊന്ന് വിശദീകരിക്കാൻ ശ്രമിക്കാം
ശാരീരികവും മാനസികവുമായ ആവശ്യങ്ങൾ
ഇവിടെ പ്രധാനമായിട്ടും ചിന്തിക്കേണ്ടത് കുട്ടികളുടെ ആരോഗ്യ
പരിപാലനവും അതോടൊപ്പം അവർക്ക് ആവശ്യമായ മാനസിക മാനസികാരോഗ്യവും കുറിച്ചായിരി ക്കണം.
കൃത്യസമയത്ത് ആവശ്യത്തിന് ഭക്ഷണം ഓരോ കാലഘട്ടത്തിലും ഓരോ കുട്ടിക്കും അത്യാവശ്യമാണ് ഇന്നത്തെ കാലത്ത് പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തിൽ പരിധിക്ക് അകത്തു നിന്നല്ലാതെ പരാതിക്ക് പുറത്തേക്ക് പോകുന്ന ഒരു കാഴ്ച നാം കാണുന്നുണ്ട് അതിനുപകരം ഒരു കുട്ടിക്ക് എന്താണ് വേണ്ടത് എന്ന് മാത്രം കൊടുക്കുന്നതാണ് നല്ല ഒരു ആരോഗ്യ ശീലം
ഇതുപോലെ തന്നെ അവൻറെ മാനസികാരോഗ്യം തൃപ്തമായിരിക്കണം അതായത് അവൻറെ മാനസ ആരോഗ്യത്തിന് വേണ്ട എല്ലാ സാഹചര്യങ്ങളും മാതാപിതാക്കളും സഹോദരന്മാരും ബന്ധുക്കളും കൂട്ടുകാരും ചെയ്തു കൊടുക്കേണ്ടതായിട്ടിരിക്കുന്നു ഒരു രീതിയിൽ പറഞ്ഞാൽ ഒരു മോറൽ സപ്പോർട്ട് എപ്പോഴും ഒരു കുട്ടിക്ക് അവന്റെ വളർച്ച കാലഘട്ടത്തിൽ ആവശ്യമാണ് ഇത് അവനെ ജീവിതത്തിലെ തിരിച്ചറിയുവാൻ സാധിക്കും
പ്രതിനിധാനം ചെയ്യുന്ന മാതൃകകൾ
സാധാരണയായി കുട്ടികൾ തങ്ങളുടെ മാതാപിതാക്കൾ അല്ലെങ്കിൽ അധ്യാപകർ ഇവരുടെ കൂടെ നിന്നാണ് അല്ലെങ്കിൽ ഇവരുടെ കൂടെ നിന്ന് പഠിച്ചാണ് ഇവരുടെ മാതൃകകൾ നാം സ്വീകരിക്കുന്നത് ഉദാഹരണമായി ഒരു സംഗീത അധ്യാപകന്റെ കൂടെ പോവുകയാണെങ്കിൽ അവൻ സംഗീതം പഠിക്കാനുള്ള സാഹചര്യം കൂടുതലായിരിക്കും ഒരു ഏതൊരു വ്യക്തിയുടെ കൂടെയാണോ അവൻ പ്രതിദാനം ചെയ്യുന്നത് അത് അവൻറെ ഭാവിയെ നിയന്ത്രിച്ച് നല്ല രീതിയിൽ കൊണ്ടുപോകുന്നത് നമ്മൾക്ക് കാണാൻ സാധിക്കും ഒരു പഴഞ്ചൊല്ലുണ്ട് മുല്ലപ്പൂവിന് അടുത്തുനിന്നാൽ മുല്ലയുടെ ഗ്രന്ഥമായ നമുക്കെ അത് ഈ ഘട്ടത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്
അഭിപ്രായ പ്രകടനം
ഈ കാലഘട്ടത്തിൽ കാണുന്ന ഒരു പ്രത്യേകതയാണ് കുട്ടികളെ പ്രായത്തിനനുസരിച്ചുള്ള വളർച്ചയെ മാതാപിതാക്കളും സ്കൂളുകളിലും അംഗീകരിക്കപ്പെടാതിരിക്കുന്ന ഒരു അവസ്ഥ അതായത് അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് വില കൊടുക്കാത്ത ഒരു അവസ്ഥ ഇത് കുട്ടിയെ സംബന്ധിച്ച് വളരെയധികം മാനസിക സംഘർഷം ഉണ്ടാക്കാൻ സാധ്യതയുണ്ട് ചിന്താശക്തിയും ലോകത്തിൻറെ ഗതിയെക്കുറിച്ചും ഏകദേശം ഒരു അറിവുണ്ട് അതിൽ മനസ്സിന് അതു മനസ്സിലാക്കി അവരുടെ കാര്യം കൂടെ അല്ലെങ്കിൽ അവരുടെ അഭിപ്രായം കൂടെ മുതിർന്നവരായ നാം പരിഗണിക്കേണ്ടിയിരിക്കുന്നു അഭിപ്രായ പ്രകടനം
ശീലങ്ങൾ
പ്രധാനമായും കുട്ടികൾക്ക് ലഭിക്കുന്നത് മാതാപിതാക്കൾ നിന്നും ഗുരുക്കൾ നിന്നും മതപണ്ഡിതന്മാരിൽ നിന്നും സമൂഹത്തിൽ നിന്നുമാണ് എന്നാൽ ഏറ്റവും കൂടുതൽ ശീലങ്ങൾ ലഭിക്കുന്നത് മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും മാത്രമായിരിക്കും ഈ ശീലം സ്കൂളിലും പുറത്തേക്ക് പോകുമ്പോൾ ചിലപ്പോൾ വലിയേട്ടൻ മാർ ഷ റബ് വ്യക്തികളിൽ നിന്നോ നമ്മൾ സ്വീകരിക്കുന്നതായി കാണുന്നുണ്ട് അപ്പോൾ ശീലങ്ങൾ എന്ന് പറയുന്നത് പ്രധാനമായും മൂന്ന് തരത്തിൽ തിരിക്കേണ്ടത് ആയിട്ട് വരും ഒന്ന് നല്ല ശീലങ്ങൾ രണ്ട് ചീത്ത ശീലങ്ങൾ മൂന്ന് ഒരു ശീലവും ഇല്ലാത്ത അവസ്ഥ
ഒരു കുട്ടിയുടെ സ്വഭാവ നിർണയത്തിന് അവൻറെ ശീലങ്ങൾ അവനെ ബാധിച്ചിരിക്കും അതല്ലെങ്കിൽ നല്ല രീതിയിൽ ചിന്തിക്കാൻ പഠിപ്പിക്കാത്ത ഒരു കുട്ടിയെ ചീത്ത ശീലങ്ങൾക്ക് അടിമയാകാൻ സാധ്യതയുണ്ട് അതുപോലെ ചീത്ത ശീലമുള്ള കുട്ടിയെ നല്ല ശീലം പഠിപ്പിച്ചാൽ നല്ല കുട്ടിയായി വരാനും സാധ്യതയുണ്ട് എപ്പോഴും ശീലം എന്ന വാക്ക് തന്നെ ഒരു പോസിറ്റീവ് ആയിട്ട് കാണേണ്ടത് ആയിട്ട് വരും ഒരു വ്യക്തിയെ വ്യക്തിയാക്കി മാറ്റാൻ ശീലങ്ങൾ സഹായിക്കും
പ്രത്യാഘാതങ്ങൾ
കുടുംബത്തിലെ സാമ്പത്തികമായ പ്രശ്നങ്ങൾ അല്ലെങ്കിൽ മാറ്റങ്ങൾ രോഗം മൂലമുള്ള പ്രശ്നങ്ങൾ മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് ഡൈവോഴ്സ് മുതലായവ സാമ്പത്തിക പ്രശ്നങ്ങൾ ഇവ കുട്ടികളുടെ സുരക്ഷിതാബോധത്തിന് പ്രശ്നം സൃഷ്ടിക്കും ഇത് കുട്ടിയെ മറ്റുപലരീതിയിലും ചിന്തിക്കാൻ കാരണമായേക്കാം ഈ കേസുകളിൽ സാധാരണയായി കുട്ടിയുടെ സമാധാന അന്തരീക്ഷം ഇല്ലാതാവുകയാണ് ചെയ്യുന്നത് അതുകൊണ്ട് മാതാപിതാക്കൾ കുടുംബത്തിലെ സമാധാനത്തിന് എപ്പോഴും മുൻകൈ കൊടുക്കേണ്ടതായി വരും
പഠന സമ്മർദ്ദം
പഠനസമ്മർദ്ദം എന്നത് ഏതാണ്ട് എല്ലാ കുട്ടികളും അനുഭവിക്കുന്ന ഒന്നാണ് ഇതിന് പ്രധാനമായും രണ്ടുമൂന്നു കാര്യങ്ങളുണ്ട് ഒന്ന് ആ കുട്ടിക്ക് സമയത്ത് അതായത് ഒരു ടീച്ചർ ഒരു ക്ലാസിൽ എടുക്കുന്നത് ഒരു മണിക്കൂർ ആയിരിക്കാം ഒരു മണിക്കൂർ കൊണ്ട് അത് മനസ്സിലാക്കാൻ ആയിട്ടുള്ള കഴിവില്ലാതെ വരിക രണ്ട് എല്ലാ പ്രാവശ്യവും പുതിയ സബ്ജക്റ്റിലേക്ക് പോകുമ്പോൾ അതിനെ പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിക്കാതെ വരിക മൂന്ന് പഠിച്ചതിനെക്കുറിച്ച് ചിന്തിക്കാൻ സാധിക്കാതെ വരിക ഇതൊക്കെയാണ് പ്രധാനമായി പഠന സമ്മർദ്ദത്തെക്കുറിച്ച് പറയേണ്ടത്
മനസിക സമ്മർദ്ദം
മാനസിക സമ്മർദ്ദം സാധാരണയായി ബാഹ്യ ശക്തികളുടെ ഇടപെടൽ മൂലമോ അതല്ലായെങ്കിൽ സ്വയം സബ്ജക്റ്റിനെ നോക്കിക്കാണുന്നതിനുള്ള വ്യത്യാസങ്ങൾ കൊണ്ടോ ആകാം അതായത് വീട്ടിലെ പ്രശ്നങ്ങൾ സാമൂഹ്യ പ്രശ്നങ്ങൾ അമ്മയും മക്കളും തമ്മിലുള്ള വഴക്ക് വീടിനടുത്ത് പടക്കം പൊട്ടിക്കാൻ ബഹളം ഉണ്ടാക്കുക അങ്ങനെയുള്ള പ്രശ്നങ്ങൾ ഇതെല്ലാം ഒരു കുട്ടിയെ മാനസിക സംഘർഷത്തിലേക്ക് രണ്ടാമതായി കുട്ടികൾ പഠിക്കുന്ന വിഷയത്തിലോടുള്ള ആ കുട്ടിയുടെ അഭിരുചിയുടെ ഒരു ഘടകം കൂടെയാണ് ഉദാഹരണമായിട്ട് മാത്തമാക്സ് എനിക്ക് പഠിക്കേണ്ട അല്ലെങ്കിൽ പഠിച്ചാൽ എനിക്ക് മനസ്സിലായില്ല എന്ന് വിചാരിക്കുന്നു ആ സബ്ജക്റ്റിനോട് അമർഷം ദേഷ്യമാകും വെറുപ്പ് ഉണ്ടാവും അത് സമ്മർദ്ദത്തിലേക്ക് തീരും . അതല്ലെങ്കിൽ മലയാളം എനിക്ക് മലയാളം വായിച്ചാൽ മനസ്സിലാവില്ല അല്ലെങ്കിൽ മലയാളം പഠിക്കാൻ പറ്റുന്നില്ല എന്നത് അവനു ബോധ്യമാണെങ്കിൽ അവൻ ആ സബ്ജക്ട് കാണുമ്പോൾ അവൻ വളരെയധികം മാനസിക സംഘർഷങ്ങൾ അതിൽ ഉണ്ടാവും പക്ഷേ ഇവിടെ ഇത് രണ്ടും പഠിച്ചാലേ പാസ്സാവൂ എന്നൊരു രീതി കൂടി വരുമ്പോൾ ഈ സംഘർഷത്തിന്റെ അളവ് കൂടിയിരിക്കും
ഇതിൻറെ ഒരു ചെറിയ പരിഹാരമാർഗ്ഗം ഞാൻ ഇതോടൊപ്പം കുറിക്കുന്നു ഡീറ്റൈൽഡ് ആയിട്ട് പിന്നീട് ഒരിക്കൽ എഴുതാം
ശ്രദ്ധയും കരുതലും നൽകുക
പോസിറ്റീവ് ശീലങ്ങൾ വളർത്തുക
അവസരങ്ങൾ സൃഷ്ടിക്കുക
സഹായങ്ങൾ ലഭ്യമാക്കുക
ആരോഗ്യപരിപാലനം നടത്തുക
ക്ലാസ് റൂം മാനേജ്മെൻറ്
ശ്രദ്ധി ക്കുക ചിന്തിക്കുക പ്രവർത്തിക്കുക