Image

ഓണം വരവായി... (കവിത:എ.സി.ജോർജ്)

Published on 03 September, 2024
ഓണം വരവായി... (കവിത:എ.സി.ജോർജ്)

ഓണം പൊന്നോണം വരവായി
മാവേലി മന്നനും വരവായി
എങ്ങും കൊട്ടും കുരവയും
തട്ടു മുട്ട് താളമേളങ്ങൾ
ജന മനസ്സുകളിൽ കുളിർമഴ തേൻ മഴ
മാവേലി രാജ മന്നനെന്ന നാമമെങ്കിലും
എന്നും ജനത്തോടൊപ്പം ജനസേവകൻ
മാവേലി നാടുവാണിടും കാലം
അനീതിയില്ല ജനത്തിന് നീതി മാത്രം
ഉച്ചനീചത്വം ഇല്ലാത്ത ലോകത്ത്
ആബാലവൃത്തം ജനം സുഖ സമൃർത്തിയിൽ
കള്ളമില്ല കൊള്ളയില്ല ചതിയില്ല വഞ്ചനയില്ല
സത്യവും നീതിയും കൊടികുത്തി വാഴും കാലം
ഉദ്യോഗസ്ഥ  പരിഷകരുടെ കുതിര കയറ്റമില്ല
കൈക്കൂലിയില്ല ഫയലുകൾക്ക് താമസമില്ല
മാസപ്പടിയില്ല കള്ള കേസില്ല കുടുക്കലില്ല
പോലീസ് സ്റ്റേഷനുകളിൽ ഇടിയില്ല വിരട്ടലില്ല
തൊഴിയില്ല  ഉരുട്ടലില്ല  മെതിയില്ല പീഡനമില്ല 
തത്വവും നീതിയും നെറിവും  ഇല്ലാത്ത
രാഷ്ട്രീയ ഭരണ കോമരങ്ങൾ തൻ
കാലുവാരി കാലുമാറി അധികാര ആസനം
കരസ്ഥമാക്കി കേറി കുത്തി അടയിരുന്നു
ജനദ്രോഹികളാം ജനാധിപത്യ ലേബലിൽ 
ജനത്തിന്മേൽ ആധിപത്യം പുലർത്തും 
കീശ വീർപ്പിക്കും വ്യാജ സേവകരില്ല 
തൊള്ള തൊരപ്പൻ മുദ്രാവാക്യങ്ങളില്ല
തള്ളലും തള്ളി കൂട്ടിക്കൊടുപ്പുമില്ല 
എങ്കിലും അന്ന് പെരും കള്ളൻ വാമനൻ
മാവേലിരാജ്യം ദുഷ്ട ലാക്കിൽ  പിടിച്ചടക്കാൻ
കാലു പൊക്കി ധർമ്മിഷ്ടനാം മാവേലി തമ്പുരാനെ
ഗർത്തത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നു കഥ 
ജാതിയില്ല മതമില്ല മാലോകരെല്ലാം ഒന്നുപോലെ

പോയി പോയ നല്ല നാളുകൾ ഇന്നും താലോലിക്കാം
ഈ ഓണ നാളുകളിൽ സഹചരെ മാളോരെ
നാട്ടിലും മറുനാട്ടിലും ഉയരട്ടെ ഓണത്തിൻ
സന്തോഷ ആഹ്ളാദ തുടിപ്പുകൾ  തിമിർപ്പുകൾ
ഓണത്തുമ്പികൊളൊപ്പം പാറിപറന്നിടാം
ഓണത്തിൻ തേനൂറും മധുരിമ നുകർന്നിടാം
ചുവടുകൾ വയ്ക്കാം ആടിടാം പാടിടാം
കയ്യൊട് കൈ മെയ്യോടു  മെയ്യ് ചേർത്തിടാം
മുഴങ്ങട്ടെ ഓണ മംഗള സ്നേഹാംശസകൾ
 

Join WhatsApp News
GP 2024-09-03 11:52:47
ഇങ്ങനൊരു ഓണം ഈ ജന്മത്തിൽ ഉണ്ടാകുമോ ? വിദേശങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മാവേലി മന്നന്മാരെ ഒരു ശരീര പരിശോധനയ്ക്ക്വ് വിധേയപ്പെടുത്തേണ്ടതാണ് . മിക്ക മലയാളസിനിമ നടൻമാരും മാവേലി വേഷത്തിൽ കറങ്ങുന്നുണ്ടെന്നാണ് അറിവ് .
Babu Thomas 2024-09-03 19:26:51
ഐതിഹ്യം ആണെങ്കിൽ തന്നെയും പണ്ടത്തെ കേരള ജനത അനുഭവിച്ചുകൊണ്ടിരുന്ന സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ആയ ഒരു ജീവിതകാലം അതിനെല്ലാം സഹായകമായി മാവേല ചക്രവർത്തിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന നീതി നിഷ്ഠകളുടെ ഒരു സുവർണ്ണകാലം ഈ കവിത രചയിതാവായ എസി ജോർജ് ഇവിടെ സ്മരണകളുടെ ഏടുകളിലൂടെ ഓർത്തെടുക്കുകയാണ്. എന്നാൽ കാലങ്ങൾ മാറിക്കഴിഞ്ഞപ്പോൾ ഇപ്പോഴത്തെ ജനാധിപത്യ ഭരണാധികാരികൾ കാട്ടിക്കൂട്ടുന്ന അക്രമത്തിലും അഴിമതിയിലും മുങ്ങിക്കുളിച്ചുള്ള ഭരണസംവിധാനങ്ങളും അതിൽനിന്ന് ജനങ്ങൾക്കുണ്ടാകുന്ന കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഇവിടെ കവി പച്ചയായി വർണ്ണിക്കുകയാണ് അതുകൊണ്ടാണ് ഈ കവിതയെ ജീവിതഗന്ധിയായ ഒരു ഓണക്കവിത എന്ന് ഞാൻ വിശേഷിപ്പിക്കാൻ തയ്യാറാക്കുന്നത് ജീവിക്കുന്ന കാലത്തെ ഭൂതവും ഭാവിയും ആയി ഈ ഓണക്കവിതയിൽ കുറഞ്ഞ വാക്കുകളിൽ സംഗീതസാന്ദ്രമായി രചയിതാവ് ചിത്രീകരിക്കുകയാണ്. എങ്കിലും എല്ലാം മറന്ന് സന്തോഷത്തോടെ ഓണം ആഘോഷിക്കുക എന്നുള്ള ഒരു സന്ദേശത്തോടെ ഈ ഓണക്കവിത അവസാനിക്കുകയാണ് ഒരു വേറിട്ട ശൈലി നന്നായിരിക്കുന്നു വീണ്ടും ഇത്തരം കവിതകൾ രചനകൾ പോരട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക